Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവിക്കാൻ പഠിച്ചയാളാണ് പ്രൊഫ കെവി തോമസ്; ഓലപ്പാമ്പു കണ്ടാൽ പേടിക്കുന്നവനല്ല പ്രൊഫ കെവി തോമസ്; െൈഹക്കമാൻഡിൽ ഹസ്സനേക്കാൾ പിടിപാടുണ്ട്; ഇനി അഥവാ നടപടി എടുത്താലും പുല്ലാണ്; മാഷ് നല്ലനേരം നോക്കി ബിജെപിയിൽ ചേരും; കെ വി തോമസിനെ പരിഹസിച്ച് അഡ്വ: ജയശങ്കർ

ജീവിക്കാൻ പഠിച്ചയാളാണ് പ്രൊഫ കെവി തോമസ്; ഓലപ്പാമ്പു കണ്ടാൽ പേടിക്കുന്നവനല്ല പ്രൊഫ കെവി തോമസ്; െൈഹക്കമാൻഡിൽ ഹസ്സനേക്കാൾ പിടിപാടുണ്ട്; ഇനി അഥവാ നടപടി എടുത്താലും പുല്ലാണ്; മാഷ് നല്ലനേരം നോക്കി ബിജെപിയിൽ ചേരും; കെ വി തോമസിനെ പരിഹസിച്ച് അഡ്വ: ജയശങ്കർ

കൊച്ചി: നരേന്ദ്ര മോദിയുടെ ഭരണപാടവം മികച്ചതെന്ന് പറഞ്ഞ കെ വി തോമസിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ: ജയശങ്കർ. ജീവിക്കാൻ പഠിച്ചയാളാണ് പ്രൊഫ കെവി തോമസെന്ന് ജയശങ്കർ പറഞ്ഞു. കെ വി തോമസിനെതിരെ നടപടിയെടുത്താൽ അദ്ദേഹം നല്ലനേരം നോക്കി ബിജെപിയിൽ ചേരുമെന്നും നരേന്ദ്ര മോദി പ്രിയങ്കരൻ എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിക്കുമെന്നും ജയശങ്കർ പറഞ്ഞു.

അഡ്വ: ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജീവിക്കാൻ പഠിച്ചയാളാണ് പ്രൊഫ കെവി തോമസ്.

കരുണാകരനു തിരുത കൊടുത്ത് മൂന്നു തവണ പാർലമെന്റംഗമായി. ഫ്രഞ്ച് ചാരക്കേസിൽ കുടുങ്ങി തെരഞ്ഞെടുപ്പു തോറ്റപ്പോൾ ഡിസിസി പ്രസിഡന്റായി, എറണാകുളം എംഎൽഎ ആയി. ഉമ്മൻ ചാണ്ടിയെ വെട്ടി മന്ത്രിയായി.

കരുണാകരന്റെ കരുണാ കടാക്ഷം കൊണ്ടുമാത്രം എംഎൽഎയും മന്ത്രിയുമായ മാഷ്, കൃത്യം മൂന്നു മാസത്തിനകം ആന്റണിയുടെ വിശ്വസ്തനായി. ഡൽഹിയിലും തിരുത കൊടുത്ത് മാഡത്തിന്റെ മനം കവർന്നു. സോണിയ പ്രിയങ്കരി എന്ന പുസ്തകമെഴുതി നമ്പർ 10 ജനപഥിൽ സ്വാധീനം ഉറപ്പിച്ചു.

ഹൈബി ഈഡനെ വെട്ടി വീണ്ടും പാർലമെന്റംഗമായി. പ്രൊഫ പിജെ കുര്യന്റെ മോഹങ്ങൾ തല്ലിക്കൊഴിച്ച് കേന്ദ്ര സഹമന്ത്രിയായി. അധികം വൈകാതെ സ്വതന്ത്ര ചുമതല സംഘടിപ്പിച്ചു. 2014ലെ മോദി തരംഗത്തെയും തോമസ് മാഷ് പുല്ലുപോലെ അതിജീവിച്ചു, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനായി.

ഇനി, കെപിസിസി പ്രസിഡന്റ്, കേരള മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങളേ മാഷിനു കിട്ടാൻ ബാക്കിയുള്ളൂ. കൊച്ചിക്കായലിൽ തിരുതയുണ്ടെങ്കിൽ അതും വൈകാതെ കരഗതമാകും. അതാണ് തോമസ് മാഷ്; കുമ്പളങ്ങിയുടെ വീരപുത്രൻ.

അന്ധമായി ആരെയും എതിർക്കുന്നയാളല്ല തോമസ് മാഷ്. നന്മ എവിടെക്കണ്ടാലും അംഗീകരിക്കും, അഭിനന്ദിക്കും. കരുണാകരനായാലും ആന്റണിയായാലും പിണറായി വിജയനായാലും നരേന്ദ്ര മോദി ആയാലും അതിനു മാറ്റമില്ല.

ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തോട് എതിർപ്പുള്ളയാളാണ് തോമസ് മാഷ്. പക്ഷേ, മോദിയുടെ ഭരണ പാടവത്തോട് ആദരവാണ്. അതു തുറന്നുപറയാനും മടിയില്ല.

മോദിയുടെ മഹത്വം കേരളത്തിലെ ചില ഖദർധാരികൾക്ക് ഇനിയും മനസിലായിട്ടില്ല. മാഷിനോട് വിശദീകരണം ചോദിക്കുമെന്നാണ് ഹസ്സൻജിയുടെ ഭീഷണി. ഈ ഓലപ്പാമ്പു കണ്ടാൽ പേടിക്കുന്നവനല്ല പ്രൊഫ കെവി തോമസ്. ഹൈക്കമാൻഡിൽ ഹസ്സനേക്കാൾ പിടിപാടുണ്ട് അദ്ദേഹത്തിന്. ഒരു നടപടിയും ഉണ്ടാവില്ല എന്ന് ഉറപ്പാണ്.

ഇനി അഥവാ നടപടി എടുത്താലും പുല്ലാണ്. മാഷ് നല്ലനേരം നോക്കി ബിജെപിയിൽ ചേരും. നരേന്ദ്ര മോദി പ്രിയങ്കരൻ എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിക്കും. 2019ൽ സഹമന്ത്രിയല്ല, ക്യാബിനറ്റ് മന്ത്രിയാകും.

വേണമെങ്കിൽ താമര കുമ്പളങ്ങിയിലും വിരിയും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP