Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന് പറഞ്ഞതോടെ പാവം മാണി രാജിവെച്ചു; കമാൽ പാഷ കേസെടുക്കാൻ കൽപ്പിച്ചെന്നു കരുതി കർദിനാൾ സ്ഥാനം ഉപേക്ഷിക്കാൻ മാർ ജോർജ് ആലഞ്ചേരി തയ്യാറല്ല; അദ്ദേഹം മരണം മേജർ ആർച്ച്ബിഷപ്പായി തുടരും, സഭയുടെ വസ്തുക്കൾ ഇനിയും വില്ക്കും, കാശ് പുട്ടടിക്കും. ആരുണ്ട് ചോദിക്കാൻ? അഡ്വ. ജയശങ്കറിന്റെ വിമർശനം

സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന് പറഞ്ഞതോടെ പാവം മാണി രാജിവെച്ചു; കമാൽ പാഷ കേസെടുക്കാൻ കൽപ്പിച്ചെന്നു കരുതി കർദിനാൾ സ്ഥാനം ഉപേക്ഷിക്കാൻ മാർ ജോർജ് ആലഞ്ചേരി തയ്യാറല്ല; അദ്ദേഹം മരണം മേജർ ആർച്ച്ബിഷപ്പായി തുടരും, സഭയുടെ വസ്തുക്കൾ ഇനിയും വില്ക്കും, കാശ് പുട്ടടിക്കും. ആരുണ്ട് ചോദിക്കാൻ? അഡ്വ. ജയശങ്കറിന്റെ വിമർശനം

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുക്ക് പൊലീസ് അന്വേഷണം ആരംഭിക്കാൻ തുടങ്ങുകയാണ്. ഭൂമി ഇടപാടിലെ വീഴ്‌ച്ചയെ തുടർന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കർദിനാൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന വിധത്തിലാണ് കോടതിയുടെ വിമർശനം ഉണ്ടായത്. ഇതോടെ കർദിനാൾ രാജിവെക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ കർദിനാൽ രാജിവെക്കില്ലെന്നാണ് അഡ്വ. ജയശങ്കറിന്റെ വിമർശനം.

സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന പരാമർശത്തെ തുടർന്ന് പാവം കെ എം മാണി രാജിവെച്ചുവെന്നാണ് ജയശങ്കറിന്റെ വിമർശനം. എന്നാൽ, കെമാൽ പാഷ കേസെടുക്കാൻ കല്പിച്ചു എന്നുകരുതി കർദിനാൾ സ്ഥാനം ഉപേക്ഷിക്കാൻ മാർ ജോർജ് ആലഞ്ചേരി തയ്യാറല്ല. അദ്ദേഹം ആമരണം മേജർ ആർച്ച്ബിഷപ്പായി തുടരും. സഭയുടെ വസ്തുക്കൾ ഇനിയും വില്ക്കും, കാശ് പുട്ടടിക്കും. ആരുണ്ട് ചോദിക്കാൻ? വക്കീൽ ചോദിക്കുന്നു.

അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി കച്ചവടത്തെ പറ്റി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി കല്പിച്ചു.

ഇന്ത്യാ മഹാരാജ്യത്തെ നിയമവ്യവസ്ഥ കത്തോലിക്കാ തിരുസഭയ്ക്കു ബാധകമല്ല, കാനോൻ നിയമപ്രകാരം സഭയുടെ വസ്തുവകകൾ തന്നിഷ്ട പ്രകാരം വിറ്റു പുട്ടടിക്കാൻ തനിക്ക് അധികാരമുണ്ട്, ദൈവദത്തമായ ആ അധികാരത്തെ ചോദ്യം ചെയ്യാൻ ദൈവത്തിനു പോലും അധികാരമില്ല എന്നായിരുന്നു അത്യുന്നത കർദിനാളിന്റെ അവകാശവാദം. പൊലീസിന്റെ നിലപാടും ഏറെക്കുറെ അതുതന്നെ ആയിരുന്നു.

എന്നാൽ ബഹു ഹൈക്കോടതിക്ക് അത് തീരെ ബോധ്യമായില്ല. കർദിനാളിന് തെറ്റാവരമില്ല, കാനോൻ നിയമത്തിനും മുകളിലാണ് ഇന്ത്യൻ ഭരണഘടന എന്ന് വിധി കല്പിച്ചു.

ജസ്റ്റിസ് ബി കെമാൽ പാഷയാണ് ഐതിഹാസികമായ ഈ വിധിന്യായം എഴുതിയത്. കഷ്ടിച്ച് മൂന്നു കൊല്ലം മുമ്പ്, നിതാന്ത വന്ദ്യ ദിവ്യശ്രീ കരിങ്ങോഴക്കൽ മാണിയെ കുരിശിൽ തറച്ചതും ഇതേ ജഡ്ജി ആയിരുന്നു.

സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന പരാമർശത്തെ തുടർന്ന് പാവം മാണി രാജിവെച്ചു. എന്നാൽ, കെമാൽ പാഷ കേസെടുക്കാൻ കല്പിച്ചു എന്നുകരുതി കർദിനാൾ സ്ഥാനം ഉപേക്ഷിക്കാൻ മാർ ജോർജ് ആലഞ്ചേരി തയ്യാറല്ല. അദ്ദേഹം ആമരണം മേജർ ആർച്ച്ബിഷപ്പായി തുടരും. സഭയുടെ വസ്തുക്കൾ ഇനിയും വില്ക്കും, കാശ് പുട്ടടിക്കും. ആരുണ്ട് ചോദിക്കാൻ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP