Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

അപ്പോൾ ലക്ഷ്മി നായർ രാജി വെയ്‌ക്കേണ്ടേ മക്കളേ! സുമുഖനായ മന്ത്രി വന്ന് ചർച്ച നടത്തിയപ്പോൾ 'ഉണ്ണിയാർച്ച'മാർക്ക് കാര്യം മനസ്സിലായി അല്ലേ? ലോ അക്കാദമിയിലെ 'ജാൻസി റാണി' മാരുടെ ചിത്രങ്ങൾ പങ്ക് വയ്ച്ചും അഴിഞ്ഞാട്ടക്കാരികളെന്ന് അധിക്ഷേപിച്ചുമുള്ള സംഗീത ലക്ഷ്മണയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് പൊങ്കാല

അപ്പോൾ ലക്ഷ്മി നായർ രാജി വെയ്‌ക്കേണ്ടേ മക്കളേ! സുമുഖനായ മന്ത്രി വന്ന് ചർച്ച നടത്തിയപ്പോൾ 'ഉണ്ണിയാർച്ച'മാർക്ക് കാര്യം മനസ്സിലായി അല്ലേ? ലോ അക്കാദമിയിലെ 'ജാൻസി റാണി' മാരുടെ ചിത്രങ്ങൾ പങ്ക് വയ്ച്ചും അഴിഞ്ഞാട്ടക്കാരികളെന്ന് അധിക്ഷേപിച്ചുമുള്ള സംഗീത ലക്ഷ്മണയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് പൊങ്കാല

മറുനാടൻ മലയാളി ഡെസ്‌ക്

ലോ അക്കാദമി സമരം ആരുടെ വിജയമാണെന്ന ചർച്ചകൾ ഉത്തരമില്ലാതെ അവസാനിച്ചു. എന്നാൽ സമരം തന്നെ ലക്ഷ്‌യമില്ലാത്ത ഒന്നായിരുന്നുവെന്നും ഒരുമ്പെട്ടിറങ്ങിയ ഉണ്ണിയാർച്ചമാർ സമരം ഒത്ത്തീർപ്പാക്കുകയായിരുന്നുവെന്നും ആരോപിച്ച ഹൈക്കോടതി അഭിഭാഷകയും പേരൂർക്കട ലോ അക്കാദമിയിലെ മുൻകാല വിദ്യാർത്ഥിനിയുമായ സംഗീത ലക്ഷമണ രംഗത്ത്. സമര രംഗത്തിറങ്ങിയ പെൺകുട്ടികളെ അധിക്ഷേപിച്ചുകൊണ്ടുള്ള സംഗീത ലക്ഷമണയുടെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നതും. കോളേജിൽ സ്വാതന്ത്ര്യമില്ലെന്നും ജയിലിന് സമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് സംഗീത ചോദിക്കുന്നു.

സമരപന്തലിൽ ആൺകുട്ടികൾക്കൊപ്പം ഇരിക്കുന്ന പെൺകുട്ടികളുടെ ഫോട്ടോയും സംഗീത പോസ്റ്റ് ചെയ്തിട്ടുണ്ട്.രാമനാമം ജപിക്കുന്നത് പോലെ കഴിഞ്ഞ മൂന്ന് ആഴ്ചയായി കുറച്ച് ഒരുമ്പെട്ട പെൺപിള്ളേർ ലോ അക്കാദമിക്ക് മുമ്പിലുള്ള സമര പന്തലിലും ടി വി ചർച്ചകളിലും ഇരുന്ന് പുലമ്പിയത് പ്രിൻസിപ്പാൾ രാജിവയ്ക്കണം എന്നായിരുന്നു. ടിവി ക്യാമറയ്ക്ക് മുമ്പി ഫൂലൻ ദേവിയുടെ മുഖഭാവം ഓർമ്മിക്കുന്ന തരത്തിലാണ് , പ്രിൻസിപ്പാൾ രാജിവച്ചില്ലെങ്കിൽ ഞങ്ങൾക്ക് രാജി വെപ്പിക്കാൻ അറിയാം പറഞ്ഞവളുടെ ഒക്കെ ശൗര്യം ചോർന്ന് പോയോ എന്ന് ചോദിച്ച് കൊണ്ടാണ് സംഗീത ലക്ഷ്മണയുടെ പോസ്റ്റ് തുടങ്ങുന്നത്.

സമരം ചെയ്തത് മുഴുവൻ അഴിഞ്ഞാട്ടക്കാരികളായ പെൺകുട്ടികളാണെന്നും സമരം ചെയ്തത് എന്തിനാണെന്ന് പോലും ഇവർക്കു അറിയില്ലെന്നും അവസാനം ഇത് എങ്ങനെയെങ്കിലും ഒത്ത് തീർപ്പായാൽ മതി എന്നായി ഉണ്ണിയാർച്ചകൾക്ക് കാണാൻ സുമുഖനായ മന്ത്രി വന്നിരുന്ന്, പറയേണ്ട രീതിയിൽ പറഞ്ഞപ്പോഴാണ് പെണ്ണുങ്ങൾക്ക് കാര്യം മനസ്സിലായത്. ഈ തലതെറിച്ച പെണ്ണുങ്ങളെ വീരയോദ്ധാക്കളായി ചിത്രീകരിച്ച് വാഴ്‌ത്തപ്പെട്ടവളുമാരായി ചിത്രീകരിക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്ന സംഗീത ലക്ഷ്മണ പറയുന്നു

ഒരു പരാതി എവിടെയും ഉന്നയിക്കാതെ ആർക്കോ വേണ്ടി എന്തിനോ വേണ്ടി തുടങ്ങിയ സമരാണ് ലോ അക്കാദമിയിലേത്. ക്യാമ്പസിൽ വച്ച് പരിചയപ്പെടാൻ പോലും സാധിക്കാതെ പോയ ആൺ പെൺ കൂടിച്ചേരലുകൾ സാധ്യമായത് സമരപ്പന്തലിൽ വച്ചാണെന്ന് ഇവർ ടിവിയിൽ പറയുന്നത് കേട്ടെന്നും സംഗീത ലക്ഷ്മണ കളിയാക്കുന്നു.ജാതീയമായി അപമാനിച്ചു എന്ന് പരാതിപ്പെട്ട ആൺകുട്ടികൾ 'ജാതി' എന്ന പരിച പൊക്കിപ്പിടിച്ച് കൊണ്ട് കളിച്ച കളിൽ പട്ടികജാതിക്കാരിയായ സംഗീത ലക്ഷ്മണയ്ക്ക് അറപ്പ് ഉണ്ടാക്കിയത്രേ. ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്ന് പറയുമ്പോൾ പിന്നെ വേറെ ഒന്നും പറയാനാകില്ലല്ലോ എന്ന നമ്പറാണെന്നാണ് സംഗീതയുടെ വിലയിരുത്തൽ

സംഗീത ലക്ഷ്മണയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

രാമനാമം ജപിക്കും പോലെ കഴിഞ്ഞ മൂന്ന് ആഴ്ചയിലധികമായി കുറച്ച് ഒരുമ്പെട്ട പെൺപിള്ളേര് ലോ അക്കാദമിയുടെ മുന്നിലുള്ള സമരപന്തലിലും TV ചർച്ചകളിലും ഇരുന്ന് പുലമ്പിയത് 'പ്രിൻസിപ്പൽ രാജിവെക്കണം പ്രിൻസിപ്പൽ രാജിവെക്കണം' എന്നാണ് . TV ക്യാമറയുടെ മുന്നിൽ, ഫൂലൻ ദേവിയെ ഓർമ്മിപ്പിക്കുന്ന മുഖഭാവത്തോടെ പോസ് ചെയ്തു നിന്ന് 'പ്രിൻസിപ്പൽ രാജി വച്ചില്ലെങ്കിൽ വെപ്പിക്കാൻ ഞങ്ങൾക്ക് അറിയാം' എന്നൊക്കെ പറഞ്ഞവളുടെ ശൗര്യം ഒറ്റദിവസം കൊണ്ട് ചോർന്നുപോയി. അതെങ്ങനെ? അതെന്തേ?
ഈ ഇത്തിൾകണ്ണികൾ വിചാരിച്ചാലോ സ്വപ്നം കണ്ടാലോ ഒന്നും Kerala Law Academy പോലൊരു സ്ഥാപനത്തിലെ പ്രിൻസിപ്പലിനെ കൊണ്ട് രാജി കത്ത് എഴുതിക്കാൻ ആവില്ല എന്നത് എത്രയോ നേരത്തെ തന്നെ ജനത്തിന് മനസ്സിലായതാണ്. കാണാൻ സുമുഖനായ ഒരു മന്ത്രി വന്നിരുന്നു പറയേണ്ട രീതിയിൽ പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് ഈ പെണ്ണുങ്ങൾക്ക് കാര്യം മനസ്സിലായത്. തല തെറിച്ച ഈ കുറച്ചു പെണ്ണുങ്ങളെ വീരധീരയോദ്ധാക്കളായി ചിത്രീകരിച്ച് വാഴ്‌ത്തപ്പെട്ടവൾമാരായി പ്രഖ്യാപിക്കാൻ പണിപ്പെടുന്നുണ്ട് നമ്മുടെ ചില ചാനലുകൾ. കുറെ ദിവസം വിഭവസമൃദ്ധമായ സദ്യയായിരുന്നില്ലേ ഈ പറഞ്ഞ അഴിഞ്ഞാട്ടം? അതിനുള്ള നന്ദിപ്രമേയം മാത്രമാണ് ഇത്. Nothing less, nothing more.
വ്യക്തമായ ഒരു പരാതി എവിടെയും ഉന്നയിക്കാതെ ആർക്കോ വേണ്ടി എന്തിനോ വേണ്ടി തുടങ്ങിയ ഒരു സമരം. പോകെ പോകെയാണ് പരാതികൾ ആലോചിച്ച് ഉണ്ടാക്കി എടുത്തത്. അങ്ങനെ സമരം തുടങ്ങി എത്രയോ ദിവസങ്ങൾ കഴിഞ്ഞാണ് ഒരു പരാതി തന്നെ രേഖാമൂലം എഴുതി ഉണ്ടാക്കുന്നത്. എന്തിനധികം പറയുന്നു? 29 ദിവസങ്ങൾ നല്ല ജോളിയായിരുന്നല്ലോ ക്യാമ്പസ്സിൽ വച്ച് പരിചയപ്പെടാൻ പോലും അനുവദിക്കാത്തതിനാൽ സാധിക്കാതെ പോയ ആൺപെൺ കൂടിച്ചേരലുകൾ സാധ്യമായത് സമരപന്തലിൽ വച്ചായിരുന്നു എന്ന് ഇവർ TVയിൽ പറയുന്നത് കേട്ടിരുന്നു. ;)
കക്ഷിരാഷ്ട്രീയത്തിന് അതീതമായി വിദ്യാർത്ഥികൾ ഒറ്റകെട്ടായി നടത്തുന്ന സമരം എന്നൊക്കെ വാതോരാതെ വീമ്പിളക്കിയ, KLA യിലെ നമ്മുടെ ഛോട്ടാ നേതാക്കന്മാര് പയ്യന്മാര് പിന്നെ പിന്നെയായപ്പോ ഒറ്റക്കെട്ടാക്കെ പൊട്ടി പാളീസായി പല കെട്ടുകളിൽ നിന്നു കൊണ്ട് പരസ്പരം കൈയിട്ടുവാരി മാന്തി പറിച്ച് അന്താക്ഷരി നടത്തുന്നതും നമ്മൾ കണ്ടു.
ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്ന് പരാതിപ്പെട്ടവന് അവന്റെ ജാതിയുടെ മഹത്വം എന്തെന്നറിയുമോ? ഒരു രാഷ്ട്രപതിയേയും ഒരു Chief Justice of India-യെയും വാർത്തെടുക്കാൻ സാധ്യമായ സമുദായത്തിലെ ഇളം തലമുറക്കാരായ ആൺകുട്ടികൾ 'ജാതി' എന്ന പരിച പൊക്കി പിടിച്ചുകൊണ്ട് കളിച്ച കളികൾ ഒരു പട്ടികജാതിക്കാരിയായ എന്നിൽ ഉണ്ടാക്കിയത് അറപ്പാണ്.
നാണംകെട്ട സമരത്തിന്റെ അതിലും നാണംകെട്ട അവസാനിപ്പിക്കൽ എന്നിട്ടും പോരാഞ്ഞിട്ട് ഏറ്റവും നാണംകെട്ട ആഘോഷിക്കലും!
ലോ അക്കാദമിയുടെ പേരും പറഞ്ഞു നടന്നുവന്നിരുന്ന രാഷ്ട്രീയചെറ്റത്തരങ്ങൾ അവസാനിച്ചു കിട്ടി എന്നത് ആശ്വാസം തന്നെയാണ്.
PS: റോഡ് സൈഡിൽ കുടിൽ കെട്ടി, ചുട്ടുപൊള്ളുന്ന വെയിലത്തിരുന്നു അവകാശപോരാട്ടം നടത്തി തളർന്നിട്ടും തളരാത്ത, ലോ അക്കാദമിയിലെ ഉണ്ണിയാർച്ചമാരുടെയും ജാൻസിറാണിമാരുടെയും ചില sample doze ചിത്രങ്ങൾ കാണുവാൻ ഇവിടെ comments നോക്കുക. മനസ്സലിഞ്ഞു നെഞ്ചുപൊട്ടി കരഞ്ഞു പോകും നിങ്ങൾ. ഉറപ്പ്. :)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP