Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ രാജ്യത്ത് സർക്കാർ ജോലിക്കാർക്കു മാത്രം കല്യാണം കഴിച്ചാൽ മതിയോ? ഡിപ്‌ളോമയും ബിടെക്കുമൊക്കെ കഴിഞ്ഞവരാണ് ഞങ്ങൾ; പ്രായം പത്തു മുപ്പതതായി ; സർക്കാർ ജോലിക്കാരെ കിട്ടാത്തതിനാൽ കല്യാണം കഴിപ്പിക്കാതെ പെൺമക്കളെ വീട്ടിൽ നിർത്തുന്ന രക്ഷിതാക്കളോട് ഒരു യുവാവിന് പറയാനുള്ളത്

ഈ രാജ്യത്ത് സർക്കാർ ജോലിക്കാർക്കു മാത്രം കല്യാണം കഴിച്ചാൽ മതിയോ? ഡിപ്‌ളോമയും ബിടെക്കുമൊക്കെ കഴിഞ്ഞവരാണ് ഞങ്ങൾ; പ്രായം പത്തു മുപ്പതതായി ; സർക്കാർ ജോലിക്കാരെ കിട്ടാത്തതിനാൽ കല്യാണം കഴിപ്പിക്കാതെ പെൺമക്കളെ വീട്ടിൽ നിർത്തുന്ന രക്ഷിതാക്കളോട് ഒരു യുവാവിന് പറയാനുള്ളത്

പഠിത്തമുണ്ട്, ആരോഗ്യമുണ്ട്, സ്‌നേഹിക്കാനറിയാവുന്ന മനസ്സുമുണ്ട്......ജോലിയുമുണ്ട്. എന്നിട്ടും എന്താണ് മുപ്പതു പിന്നിട്ടിട്ടും കേരളത്തിൽ കല്യാണം കഴിക്കാൻ പെണ്ണു കിട്ടാത്തത്. ഒരു സംശവും വേണ്ട, മലയാളി ചെറുക്കന്മാർക്ക് പെണ്ണു കിട്ടാത്തത് സർക്കാർ ജോലിക്കാർ തന്നെ മകൾക്ക് ഭർത്താവായി വേണമെന്ന മാതാപിതാക്കളുടെ വാശിതന്നെ. ഇതു ക്രൂരതയാണ്...പാപമാണ്

കല്യാണത്തിന് ശ്രമിച്ച് ഇതുവരെ പൂവണിയാത്ത സ്വപ്‌നങ്ങളുമായാണ് ഒരു യുവാവിന്റെ രോദനം. ഇത് കേൾക്കാതെ പോകരുത്. കാരണം കേരളത്തിലെ ഒരു സാമൂഹ്യ രാഷ്ട്രീയ സാമ്പത്തികമേഖലകളെ ബാധിച്ചിരിക്കുന്ന രൂക്ഷമായ ഒരു പ്രശ്‌നമാണ് ഉന്നയിക്കുന്നത്. പ്രതിവിധി നിങ്ങളാണ് തരേണ്ടത്. മറുപടി പറഞ്ഞേ പററൂ എന്ന നിലയിലാണ് ഫേസ്‌ബുക്കിൽ ഈ വീഡിയോ സന്ദേശവുമായി മച്ചു ജോമിച്ചൻ കണ്ണൂർ എത്തിയിരിക്കുന്നത്.

കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതു സാധിക്കാതെ പോകുന്ന സാമൂഹ്യ സാഹചര്യമാണ് നാട്ടിൽ നിലനിൽക്കുന്നതെന്നാണ് ജോമിച്ചൻ പരിഭവപ്പെടുന്നത്. മാട്രിമോണിയൽ ഏജൻസികൾ ഏറെയുണ്ട് . പക്ഷേ ഒന്നിനേയും വിശ്വസിക്കാനാവില്ല. ഇവർക്കിഷ്ടമുള്ള ആരുടെയൊക്കെയോ നമ്പർ നല്കി പറ്റിക്കുകയാണ്. കാശു വാങ്ങി ബ്്്യൂറോക്കാർ കോടികൾ സമ്പാദിക്കുന്നു. ന്‌ഴ്‌സമാർക്കു വേണ്ടി സംസാരിക്കാനും സമരം ചെയ്യാനും സർക്കാരുണ്ട്, ഒട്ടേറെ സംഘടനകളുണ്ട്. എന്നാൽ ഡിപ്‌ളോമയും എൻജിനീയറിംഗും പാസ്സായ ഞങ്ങൾക്കു വേണ്ടി ആരാണ് സംസാരിക്കാനുള്ളത്. ആരാണ് ജോലി തരാനുള്ളത്. ജോമിച്ചൻ ചോദിക്കുന്നത് ഇതാണ്.

എൻജിനീയറിങ് കഴിഞ്ഞവർക്ക് പെണ്ണില്ലാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പേരന്റ്‌സ് ഒരു കാര്യം മനസ്സിലാക്കണം. ഒരു സർക്കാർ ജോലി ഇല്ല എന്ന് ഒറ്റക്കാരണത്താൽ കല്യാണം നടക്കാത്ത പതിനായിരക്കണക്കിന് എൻജിനീയർമാർ ഈ കേരളത്തിലുണ്ട്. പ്രായമെത്തിയിട്ടും കല്യാണം കഴിപ്പിക്കാതെ പെൺകുട്ടികളെ വീട്ടിൽ തന്നെ നിർത്തുന്ന പേരന്റസിനോട് ഒന്നേ പറയാനുള്ളൂ, ഞങ്ങൾക്കും ജീവിക്കണം.

വല്യ വല്യ കുടുംബങ്ങളും കാശും ഉദ്യോഗവും നോക്കി കെട്ടിച്ചു വിടാൻ കാത്തിരിക്കുന്നവർ കാണുന്നുണ്ടോ ഒരു ദിവസം പോലും നിങ്ങളുടെ മകൾ സമാധാനത്തോടെ ഉറങ്ങുന്നുണ്ടോ. എന്നിട്ടും നിങ്ങളുടെ കടുംവാശി ആരോടാണ്. പെൺകുട്ടികൾ പുര നിറഞ്ഞു നിൽക്കുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ മകള അദ്ധ്വാനിയായ കർഷക കുടുംബത്തിലേയ്്ക്ക് കെട്ടിച്ചു വിടൂ. നിങ്ങളുട അവസാന കാലത്തു വെള്ളം തരണമെന്നുണ്ടെങ്കിൽ അവനേ കാണുകയുള്ളൂ. സർക്കാർ ജോലിക്കാരൊക്കെ രണ്ടു ദിവസം കാണും മൂന്നാം ദിവസം അവൻ പോകും

എല്ലാവർക്കും സർക്കാർ ജോലി ഉണ്ടായിരുന്നെങ്കിൽ കേരളം എത്രപണ്ടേ രക്ഷപ്പെട്ടേനേ. പെട്രോളടിച്ചാൽ കക്കൂസു പണിയാമെന്ന് മോദി സർക്കാർ പറയുന്നു. എന്നാൽ ബി ടെക് പഠിച്ചാൽ ജോലി കിട്ടുമെന്ന് ആരും ഉറപ്പു പറയുന്നില്ല. അങ്ങിനയുള്ള രാജ്യമാണിത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP