Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു സിനിമയിൽ അഭിനയിച്ചാൽ തലക്കനം പതിവാക്കിയ നടിമാർ അനുശ്രീയെ കണ്ടു പഠിക്കട്ടെ..! സ്വന്തം നാട്ടിലെ ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ ഭാരതാംബയായ വേഷം കെട്ടിയ നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; സംഘിപ്പട്ടം ചാർത്തി ബിജെപിയിൽ ചേരുമെന്ന് പറഞ്ഞ് വിമർശിച്ച് മറുകൂട്ടരും

ഒരു സിനിമയിൽ അഭിനയിച്ചാൽ തലക്കനം പതിവാക്കിയ നടിമാർ അനുശ്രീയെ കണ്ടു പഠിക്കട്ടെ..! സ്വന്തം നാട്ടിലെ ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ ഭാരതാംബയായ വേഷം കെട്ടിയ നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; സംഘിപ്പട്ടം ചാർത്തി ബിജെപിയിൽ ചേരുമെന്ന് പറഞ്ഞ് വിമർശിച്ച് മറുകൂട്ടരും

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഒരു സിനിമയിൽ അഭിനയിച്ചാൽ പോലും തലക്കനം കൊണ്ടു നടക്കുന്ന നടിമാർക്കടിയിൽ വ്യത്യസ്തയിയി നടി അനുശ്രീ. സോഷ്യൽ മീഡിയിയൽ വലിയ പിന്തുണ ലഭിക്കുന്ന നാട്ടിൻപുറത്തുകാരിയായ നടി ഭാരതാംബയായി ശോഭായാത്രയിൽ പ്രത്യക്ഷപ്പെട്ടു. ഇന്നലെ നടന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ ഭാരതാംബയായി പങ്കെടുത്ത അനുശ്രീയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഇന്നലെ കേരളം മുഴുവനും ശോഭയാത്രകൾ സംഘടിപ്പിച്ചപ്പോൾ അതിൽ ശ്രദ്ധിക്കപ്പെട്ടത് അനുശ്രീയുടെ ചിത്രമായിരുന്നു.

താരജാഢകൾ ഇല്ലാതെയാണ് നടി കുട്ടികൾക്കും നാട്ടുകാർക്കുമൊപ്പം ഭാരതാംബയുടെ വേഷം കെട്ടി ശോഭായാത്രയിൽ പങ്കെടുത്തത്. സൈബർ ലോകത്തെ സംഘപരിവാർ അനുയായികൾ ഈ ചിത്രം ഏറ്റെടുത്തപ്പോൾ മറുവശത്ത് അനുശ്രീയെ സംഘിയാക്കി മുദ്രകുത്താനുള്ള ശ്രമങ്ങളും ശക്തമായി നടക്കുന്നുണ്ട്. ബിജെപി ലാക്കാക്കിയാണ് നടിയുടെ പോക്കെന്ന് പറഞ്ഞാണ് ഇക്കൂട്ടരുടെ വിമർശനം.

സിനിമയിൽ എത്തിയെങ്കിലും തനി നാട്ടിൻപുറത്തുകാരിയാണ്. അപ്രതീക്ഷിതമായ ഒരു നീക്കമാണ് ഭാരതാംബയാകൽ വഴി അനുശ്രീ നടത്തിയത് ന്നൊക്കെ പറഞ്ഞു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം വിമർശിക്കുന്നത്. താരങ്ങൾ ഇല്ലാത്ത പാർട്ടിയാണ് കേരളത്തിൽ ബിജെപി. അതുകൊണ്ട് താരങ്ങളെ അവർ ലക്ഷ്യമിടുന്നു എന്നുമാണ് അറിയുന്നത്.

അതേസമയം രാഷ്ട്രീയത്തിൽ അപ്പുറത്തേക്ക് സ്വന്തം നാട്ടിലെ പരിപാടി എന്ന നിലയിലാണ് അനുശ്രീ ഭാരതാംബയുടെ വേഷം കെട്ടിയത് എന്നാണ് വിവരം. കുട്ടിക്കാലം മുതൽ അനുശ്രീ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിലും മറ്റും പങ്കെടുത്തിട്ടുമുണ്ട്. അതുകൊണ്ടു തന്നെയാണ് സ്വന്തം നാട്ടിൽ നടന്ന പിരിപാടിയിലെ ഘോഷയാത്രയിൽ അവർ പങ്കെടുത്തതും എന്നാണ് വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP