Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുളമായ റോഡിൽ മത്സ്യകന്യകയെ കണ്ട് നാട്ടുകാർ ഞെട്ടി; നാടു നീളേ കുഴിയായപ്പോൾ കലാകാരന്മാരുടെ ഗംഭീരപ്രതിഷേധം തരംഗമാകുന്നു

കുളമായ റോഡിൽ മത്സ്യകന്യകയെ കണ്ട് നാട്ടുകാർ ഞെട്ടി; നാടു നീളേ കുഴിയായപ്പോൾ കലാകാരന്മാരുടെ ഗംഭീരപ്രതിഷേധം തരംഗമാകുന്നു

ബെംഗളൂരു: വഴി കുഴിയായാൽ പ്രതിഷേധത്തിന് ഒടുക്കത്തെ ക്രിയേറ്റിവിറ്റിയാണ്. വാഴ നടുക, ചൂണ്ടയിടുക, തോണിയിറക്കുക എന്ന പരമ്പരാഗത നടപടി മുതൽ ശയനപ്രദക്ഷിണം, മുങ്ങിക്കുളി എന്നിങ്ങനെ പരീക്ഷണങ്ങളും അരങ്ങേറും. ഈ നിരയിൽ ന്യൂജൻ പ്രതിഷേധവുമായാണ് ബംഗലൂരുവിലെ കലാകാരന്മാർ എത്തുന്നത്.

വഴിയുടെ ഒരു ലക്ഷണവും ഇല്ലാത്ത കുഴിയിൽ മത്സ്യകന്യകയെ കൊണ്ടുവന്നിരിക്കുകയാണ് ചിത്രകാരനായ ബാദൽ നഞ്ചുണ്ടസ്വാമിയും നടി സോന ഗൗഡയും . റോഡിനെ കടലാക്കി മാറ്റി മത്സ്യകന്യകേയും കൂട്ടിനിരുത്തി. ക്രിയേറ്റിവിറ്റി എങ്ങനുണ്ട് ?

ബംഗലൂരുവിലെ റോഡുകളിലെ കുഴികൾ ഒരു വലിയ രാഷ്ട്രീയ പ്രശ്‌നമായി വളർന്നു കഴിഞ്ഞിരുന്നു. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ അടിയന്തര റിപ്പയറിംഗിന് നടത്തുമെന്ന് പ്രഖ്യാപിച്ചത്. ആളെക്കൊല്ലികളായി മാറിയ കുഴിയിലെ വെള്ളക്കെട്ടിൽ കലാപരമായി പ്രതിഷേധമുയർത്തുകായിരുന്നു ഇവർ.

നഗരത്തിലെ തിരക്കുള്ള കാമരാജ് റോഡിലെ കുഴിയാണ് ഒരു മത്സ്യകന്യകയുടെ വിശ്രമസ്ഥലമായി മാറിയത്. മത്സ്യകന്യകയായി നടുറോഡിൽ ഇരിക്കുന്ന സിനിമാതാരത്തെ കണ്ട് ജനങ്ങൾ ശരിക്കും ഞെട്ടി. തകർന്ന റോഡുകൾക്കെതിരേയുള്ള ഗംഭീര പ്രതിഷേധമായി മാറി ഇത്.

തകർന്ന് റോഡുകൾക്കെതിരേ ഇതിനു മുമ്പും ശ്രദ്ധേയമായ പ്രതിഷേധങ്ങൾ ചിത്രകാരനായ ബാദൽ നഞ്ചുണ്ടസ്വാമി നടത്തിയിട്ടുണ്ട്. നമ്മ ബംഗലൂരു എന്ന് ഹാഷ് ടാഗ് പ്രതിഷേധത്തിൽ ഈ ചിത്രങ്ങൾ അപ് ലോഡു ചെയ്തിട്ടുണ്ട്. ഇത്തവണ സോന ഗൗഡയും കൂട്ടിനത്തി.

പക്ഷേ, ഇതിൽ സർക്കാർ ഉണർന്നോ എന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. ഉണരാതിരിക്കാൻ കഴിയില്ലല്ലോ.

കാമരാജ് റോഡിന്റെ പഴയ ചിത്രം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP