Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ഷേത്രോത്സവത്തിന്റെ പേരിൽ മണിക്കൂറുകളോളം ഗതാഗതം തടഞ്ഞത് ചോദ്യചെയ്ത ഗർഭിണിയായ ഡോക്ടർക്കും ഭർത്താവിനും കൈയേറ്റം; ഉത്സവ കമ്മറ്റിക്കാരുടെ അക്രമം നോക്കി നിന്ന് പൊലീസ്; പരാതിപെട്ടപ്പോൾ മറുപടി വേഗം സ്ഥലംവിടാൻ; നിയമപോരാട്ടം നടത്താനൊരുങ്ങി ഡോക്ടർ ആതിര

ക്ഷേത്രോത്സവത്തിന്റെ പേരിൽ മണിക്കൂറുകളോളം ഗതാഗതം തടഞ്ഞത് ചോദ്യചെയ്ത ഗർഭിണിയായ ഡോക്ടർക്കും ഭർത്താവിനും കൈയേറ്റം; ഉത്സവ കമ്മറ്റിക്കാരുടെ അക്രമം നോക്കി നിന്ന് പൊലീസ്; പരാതിപെട്ടപ്പോൾ മറുപടി വേഗം സ്ഥലംവിടാൻ; നിയമപോരാട്ടം നടത്താനൊരുങ്ങി ഡോക്ടർ ആതിര

കോട്ടയം :  ങ്ങനാശ്ശേരിയിലെ തൃക്കൊടിത്താനം ശ്രീ ഗുരുഗുഹാനന്ത ക്ഷേത്രോത്സവത്തിനിടെയിലാണ് 34 ആഴ്ച ഗർഭിണിയായ ഡോക്ടർ ആതിരയും ഭർത്താവ് ദർശനും കൈയററം ചെയ്യപ്പെട്ടത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള താലപ്പൊലി ഘോഷയാത്ര കടന്നു പോകുന്നതിനായി 2 മണിക്കൂറോളം ഗതാഗതം തടഞ്ഞിട്ടിരുന്നു.എന്നാൽ ഘോഷയാത്രയ്ക്ക് ശേഷവും ഗതാഗതം പുനഃസ്ഥാപിക്കാൻ കമ്മറ്റിക്കാർ തയാറാകത്തത് ചോദ്യം ചെയ്തതിനാണ് അക്രമം. വാഹനത്തിൽ മണിക്കൂറോളം ഇരുന്നതോടെ ഒപ്പമുണ്ടായിരുന്ന മൂന്ന് കഞ്ഞുങ്ങളും മാതാവും അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതിനെ തുടർന്ന് കൺട്രോൾ റൂമിലും പൊലീസ് സ്‌റ്റേഷനിലും വിവരമറിയിച്ചെങ്കിലും ഉത്സവത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അറിയക്കാനായിരുന്നു മറുപടി. ഇതിനുസരിച്ച് ദർശൻ പൊലീസിൽ പരാതി പറഞ്ഞതോടയാണ് കമ്മറ്റിക്കാർ പ്രകോപിതരായതെന്ന ആതിര ഫെയ്‌സബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

കാർ വളയുകയും അസഭ്യവർഷം നടത്തുകയും ദർശനെ കഴുത്തിൽ പിടിച്ച് വലിക്കുകയും ചെയ്തതായി ആതിര പറയുന്നു. തനിക്കു നേരെയും കൈയേറ്റമുണ്ടയി. ഡോർ തുറന്ന പുറത്തേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയും കൈപിടിച്ച് തിരിക്കുകയും ചെയ്തു. ഗർഭിണിയാണെന്ന് പോലും പരിഗണിക്കാതെയാണ് ഈ അതിക്രമങ്ങളെല്ലാം. ഇത് കണ്ട് വണ്ടിക്കുള്ളിലുണ്ടായിരുന്ന കുഞ്ഞുങ്ങൾ ഭയന്ന് നിലവിളിക്കുകയും ചെയ്തു. നാട്ടുകാരെല്ലാം ഈ ക്‌ഴ്‌ച്ച കണ്ടു നിൽക്കുയാണ് ചെയതത്. കഷ്ടപ്പെട്ട് മുന്നോട്ട് പോയി പൊലീസിനോട് പരാതി പറഞ്ഞപ്പോൾ വേഗം ഇവിടെ നിന്നു പോകാനാണ് മറുപടിയുണ്ടായത്.

അതിക്രമത്തെ തുടർന്ന ദേഹാസ്വസ്യം ഉണ്ടായ ആതിര ആശുപത്രിയിൽ ചിക്തസ തേടി. പൊതുസ്ഥലത്ത് സ്ത്രീകൾക്ക് അതും ഗർഭിണിയായ സ്ത്രീക്ക് നേരെ ഉണ്ടായ കൈയേറ്റം സ്ത്രീസുരക്ഷയുടെ ആശങ്ക വർദ്ധിപ്പിക്കുകന്നതാണെന്ന് ആതിര ഫേസ്‌ബുക്കിൽ കുറിക്കുന്നു. ഈ വിഷയത്തിൽ നിയമ പോരാട്ടം നടത്താനുള്ള തീരുമാനത്തിലാണ് ഡോക്ടർ ആതിര.

ഡോക്ടർ ആതിരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് :

ഇന്നലെ ജീവിതത്തിൽ ആദ്യമായി ഒരു പറ്റം മനുഷ്യത്ത്വമില്ലാത്ത ജന്തുക്കളുടെ ഇടയിൽ പെട്ടുപോയി...
രാത്രി 8.30 യോടെ ചങ്ങനാശ്ശേരി ടൗണിൽ നിന്ന് വീട്ടിലേക് പോകും മദ്ധ്യേ ആണ് സംഭവം. റോഡ് മുഴുവൻ ബ്‌ളോക് ആക്കി ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്രത്തിലെ താലപ്പൊലി കടന്നു പോകുകയാണ്. ഗതാഗതം പൂർണമായി സ്തംഭിപ്പിച്ചിട്ടാണ് ഈ ഏർപ്പാട് എന്ന ഓർക്കണം.... 2 മണിക്കൂറോളം ക്ഷമയോടെ ഘോഷയാത്ര തീരുവനായി കാത്ത കിടന്നു. വണ്ടിയിൽ ഞാനും ഭർത്താവും 3 ചെറിയ കുട്ടികളും എന്റെ അമ്മയും ഉണ്ടായിരുന്നു. 2 മണിക്കൂർ വാഹനത്തിനുള്ളിൽ ഇരുന്ന് മക്കൾ കരച്ചിലും തുടങ്ങി. എന്നാൽ ഘോഷയാത്ര കടന്നു പോയ ശേഷവും ഗതാഗതം പഴയ പടി ആയില്ല.. ആളുകകൾ റോഡിൽ കുത്തിയിരുന്ന് വീണ്ടും ബ്‌ളോക് സൃഷ്ടിച്ചപ്പോൾ 100 ഇൽ വിളിച്ചു വിവരം അറിയിച്ചു. അവർ തന്ന number വെച്ച് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചപ്പോൾ ഘോഷ്യാത്ര നിയന്ത്രിക്കുവാനായി പൊലീസ് അവിടെ തന്നെയുണ്ട് അവരോടു വിവരം പറയുവാൻ പറഞ്ഞു. അത് പ്രകാരം ഭർത്താവ് ഇറങ്ങി പോയി മുന്നിൽ നിന്നു ഏമാനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ വാഹനങ്ങൾ പോകുവാനുള്ള നീക്ക പോക്ക് പുള്ളി ഉണ്ടാക്കി. മുന്നിലുള്ള വാഹനങ്ങൾ പോയ പുറകെ ഞങ്ങളുടെ കാർ സ്റ്റാർട്ട് ചെയ്യാൻ ആരംഭിച്ചതും അസഭ്യ വർഷവുമായി ഒരു പറ്റം സാമൂഹിക ദ്രോഹികൾ കാർ വളഞ്ഞു. ഡ്രൈവിങ് സീറ്റിൽ നിന്ന് ഭർത്താവിനെ കഴുത്തിൽ പിടിച്ചു വലിച്ചു ഇറക്കാൻ നോക്കി.
'നിനക്ക് മാത്രം എന്താ ഡാ കപ്പ.. ^#*%×മോനെ എന്നൊക്കെ ആക്രോശിച്ചു കൊണ്ട് ബലമായി കാറിന്റെ ചാവി ഊരി എടുക്കുവാനും നോക്കി.. ഈ സമയം മുന്‌സീറ്റിലിരുന്ന എന്റെ ഡോർ ഒരാൾ വലിച്ചു തുറക്കുകയും തടയാൻ ശ്രമിച്ചപ്പോൾ എന്റെ കയ്യിൽ കടന്നു പിടിച്ചു തിരിക്കുകയും സീറ്റിൽനിന്നും വലിച്ചു ഇഴച്.റോഡിൽ ഇറക്കാൻ ശ്രമിക്കുകയും ചെയ്ത. ഈ കാഴ്ചകൾ ഒകെ കണ്ടു ഭീതിയിലായി എന്റെ മകളും ചേച്ചിയുടെ കുഞ്ഞുങ്ങളും വാവിട്ട കരയാൻ തുടങ്ങി. ഈ അക്രമി സംഘത്തിലെ എല്ലാ നാരാധമന്മാരും ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്ര കമ്മിറ്റി ബാഡ്ജ് ധരിച്ചിരുന്നു. റോഡ് അരികിൽ നിന്ന മറ്റു പൊതു ജനങ്ങളും, കടകളിലെ ജീവനക്കാരും കാഴ്ചക്കാരായി നിന്നതല്ലാതെ ഈ അക്രമിച്ചവരെ പിടിച്ചു മാറ്റാൻ ആരും ശ്രമിച്ചില്ല.

അവിടുന്ന് ഒരു വിധം വണ്ടി മുന്നിലേക്ക് എടുത്ത് 200 മീറ്റർ ചെന്നപ്പോൾ പൊലീസുകാർ കയ്യും കെട്ടി നിൽക്കുന്നത് കണ്ടു.അവരോടു വിവരം ബോധിപ്പിക്കുവാനായി വണ്ടി നിർത്തിയപ്പോൾ അക്രമി സംഘം വീണ്ടും കാര് വളഞ്ഞു അതിക്രമങ്ങൾ തുടർന്ന്.'നിങ്ങൾ വേഗം ഇവിടുന്നു പോക്.. വേഗം പോ ' എന്നൊക്കെ പൊലീസ് ഏമാന്മാർ പറയുന്നത് കേട്ട്... ഒരു വിധത്തിൽ അവിടുന്ന് വണ്ടി വിട്ട് വീട്ടിൽ എത്തി. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ തിരിച്ചു ചങ്ങനാശ്ശേരിയിൽ എത്തി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണു വീട്ടിലേക് മടങ്ങിയത്.. 34 ആഴ്ച ഗർഭിണി കൂടി ആണ് ഞാൻ എന്ന കാര്യം കൂടി ഓർക്കണം... ശരീരത്തിന് ഏറ്റ മുറിവുകൾ നിസ്സാരം ആയിരിക്കാം.. പക്ഷെ ഇത് മൂലം അനുഭവിച്ച മാനസീക സംഘർഷം അത് ഏൽപിച്ച മുറിവുകളും ഒരുപാട് ആഴം ഏറിയതാണ്..
ഇത് എന്റെ ഒരാളുടെ മാത്രം അനുഭവം അല്ല എന്നറിയാം..പൊതു വഴിയിലെ ഈ ആഭാസാ പ്രകടനം ഒരു മതത്തിന്റെയോ പാര്ടിയുടേയോ മാത്രം കുത്തക അല്ല എന്നും അറിയാം.. പക്ഷെ ഇത്തരം സന്ദര്ഭങ്ങള് ഇനിയെങ്കിലും ഒരു അറുതി വരണം.. നമ്മുടെ ഈ പ്രബുദ്ധ കേരളത്തിൽ ഒരു പൊതു സ്ഥലത് വെച്ച് സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എന്ത് സുരക്ഷയാണ് ഉള്ളതെന്ന് നോക്കണം... നിയമപരമായി തന്നെ ഇതിനെ നേരിടാൻ ആണ് തീരുമാനം... ഇതിനായി എല്ലാ സുഹൃത്തുക്കളുടെയും പിന്തുണ ഞാൻ അഭ്യർത്ഥിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP