Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്യമതക്കാരന്റെ പിരടിനോക്കി വെട്ടണം എന്ന് ഖുറാൻ അനുശാസിക്കുന്നുണ്ട് എന്നൊക്കെ ഇപ്പോഴും പഠിപ്പിക്കാറുണ്ടോ? മഗ്രിബ് നിസ്‌ക്കാരത്തിന് ശേഷമുള്ള ആയുധപരിശീലനം ഇപ്പോഴും നന്നായിട്ട് നടക്കുന്നുണ്ടല്ലോ? 20 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ ഒറ്റക്കുത്തിനു കൊല്ലണമെങ്കിൽ അതിന് നമ്മുടെ ക്ലാസിൽമാത്രം പങ്കെടുത്താൽ മതിയല്ലോ? ഇങ്ങനെ എത്രകാലം നിങ്ങൾ കൊന്നുകളിക്കും...? എസ്ഡിപിഐയുടെ പൂച്ച് പൊളിച്ച് കാമ്പസ്ഫ്രണ്ട് മുൻ ജില്ലാകമ്മറ്റി അംഗത്തിന്റെ പോസ്റ്റ്

അന്യമതക്കാരന്റെ പിരടിനോക്കി വെട്ടണം എന്ന് ഖുറാൻ അനുശാസിക്കുന്നുണ്ട് എന്നൊക്കെ ഇപ്പോഴും പഠിപ്പിക്കാറുണ്ടോ? മഗ്രിബ് നിസ്‌ക്കാരത്തിന് ശേഷമുള്ള ആയുധപരിശീലനം ഇപ്പോഴും നന്നായിട്ട് നടക്കുന്നുണ്ടല്ലോ? 20 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ ഒറ്റക്കുത്തിനു കൊല്ലണമെങ്കിൽ അതിന് നമ്മുടെ ക്ലാസിൽമാത്രം പങ്കെടുത്താൽ മതിയല്ലോ? ഇങ്ങനെ എത്രകാലം നിങ്ങൾ കൊന്നുകളിക്കും...? എസ്ഡിപിഐയുടെ പൂച്ച് പൊളിച്ച് കാമ്പസ്ഫ്രണ്ട് മുൻ ജില്ലാകമ്മറ്റി അംഗത്തിന്റെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗവുമായ അഭിമന്യൂവിനെ കൊലപ്പെടുത്തിയ എസ്ഡിപിഐ ക്കെതിരെ രൂക്ഷ വിമർശനവുമായി ക്യാമ്പസ് ഫ്രണ്ട് മുൻ ജില്ലാ കമ്മറ്റി അംഗം രംഗത്ത്. എസ്ഡിപിയും ക്യാമ്പസ് ഫ്രണ്ടും തങ്ങൾക്ക് എതിരായി നിൽക്കുന്നവരെ കൊന്നു തള്ളാൻ പരിശീലിപ്പിക്കുന്നതായും അത്തരം ക്യാമ്പുകളിൽ സിമി നേതാക്കൾ പങ്കെടുപ്പിച്ച് ക്ലസ് നടത്തുന്നുണ്ടെന്നും കാമ്പസ് ഫ്രണ്ട് മുൻ ജില്ലാ കമ്മറ്റി അംഗം ബികെ നിയാസ് വെളിപ്പെടുത്തുന്നു.

എല്ലാ കാമ്പസ്സിലും എക നേതാക്കന്മാരിലെ ഹിന്ദുക്കളുടെ പട്ടിക ശേഖരിക്കാനും അന്യ മതക്കാരന്റെ പിരടിനോക്കി വെട്ടാനും ക്യാമ്പസ് ഫ്രണ്ട് ക്യാമ്പുകൾ പരീശീലിപ്പിക്കുന്നതായും നിയാസ് പറയുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് നിയാസ് കാമ്പസ് ഫ്രണ്ട് നേതാവായിരിക്കെയുള്ള അനുഭവങ്ങൾ പങ്കുവെച്ചത്.

നിയാസിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

സാഹിബന്മാരെ അവനെയും കൊന്നു അല്ലെ...!

നന്നായി...
നമ്മൾ പണ്ടത്തെപോലെ തന്നെ ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല കൊന്നപ്പോൾ ഹിന്ദു നാമധാരിയെ തന്നെ കൊന്നു ല്ലേ..! അതും നന്നായി

ഇനി ഇസ്ലാമിക രാജ്യ രൂപീകരണ സമയത്ത് ഒരു അമുസ്ലിമിനെ കുറച്ച് കൊന്നാൽ മതിയല്ലോ അല്ലെ...?മഗ്രിബ് നിസ്‌ക്കാരത്തിന് ശേഷമുള്ള നമ്മുടെ ആ PT ക്ലാസ് (ആയുധപരിശീലനം) ഇപ്പോഴും നന്നായിട്ട് നടക്കുന്നുണ്ടല്ലോ അല്ലേ നന്നായി. അതെനിക്ക് മനസ്സിലായി 20 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ ചങ്കിൽ അറപ്പില്ലാതെ കൈ വിറക്കാതെ കഠാര കുത്തിയിറക്കി ഒറ്റക്കുത്തിനു കൊല്ലണമെങ്കിൽ അതിന് നമ്മുടെ ജഠ ക്ലാസ് മാത്രം പങ്കെടുത്താൽ മതിയല്ലോ അല്ലെ... ?

എല്ലാ കാമ്പസ്സിലും എസ്.എഫ്.ഐ നേതാക്കന്മാരിലെ ഹിന്ദുക്കളുടെ പട്ടിക ഇപ്പോഴും ഏരിയാ നേതാവിന് എഴുതി കൊടുക്കാറുണ്ടല്ലോ അല്ലെ? അത് നല്ലതാ അതല്ലേ ഒരു പ്രശ്നം വന്നപ്പോൾ പെട്ടെന്ന് ആരെ വകവരുത്തണം എന്ന് പുറത്ത് നിന്ന് വന്നവർക്ക് മനസ്സിലാക്കാൻ പറ്റിയത്.. സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുമായി ഇപ്പോൾ തന്നെ ബന്ധപ്പെട്ടിട്ടുണ്ടാവുമല്ലോ അല്ലെ. നന്നായി ഉടൻ തന്നെ കൃത്യം ചെയ്തവരെയെല്ലാം സുരക്ഷിതരായി സംരക്ഷിച്ച് നമ്മളുദ്ദേശിക്കുന്ന പ്രതികളുടെ ഒരു വഹശയ ലിസ്റ്റ് കൊടുക്കുമല്ലോ ല്ലേ..

അതിൽ കോൺഗ്രസ്, കമ്മ്യുണിസ്റ്റ്, കുടുംബത്തിൽ നിന്നുള്ള നമ്മളുമായി സുഹൃത്ത് ബന്ധമുള്ളവരുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ടാവുമല്ലോ ല്ലേ.. കേസിൽ പെടുത്തിയാൽ പിന്നെ അവർ നമ്മുടെ പാർട്ടിവിട്ട് പോവില്ലെന്ന് നമ്മുടെ നേതൃത്വ കാമ്പിൽ പറഞ്ഞിട്ടുണ്ടല്ലോ. ആ പ്രദേശത്തുള്ള പ്രവർത്തകരെയെല്ലാം ഇപ്പോൾ തന്നെ വിവിധ പ്രദേശത്തുള്ള ഗൾഫുകാരുടെ വീട്ടിൽ മുറിയിൽ അടച്ചിട്ട് രാജകീയമായ ഭക്ഷണം നൽകി അള്ളാഹുവിന്റെ റസൂലും ഇതുപോലെ മക്കയിൽ നിന്ന് മദീനയിലേക്ക് ഒളിവിൽ പോയിട്ടുണ്ടെന്നും ഇതൊക്കെ ദീനിന്റെ ഭാഗമാണെന്നും ബാബറി മസ്ജിദ് പുനർനിർമ്മിക്കണമെങ്കിൽ, നമ്മുടെ ഉമ്മയെ ഗുജറാത്തിലെ കൗസർബാനുവിനെപോലെ ആർഎസ്എസ് പിച്ചി ചീന്താതിരിക്കാൻ, നാളെ നമ്മുടെ കുഞ്ഞ് പെൺ മക്കളെ നമ്മുടെ മുമ്പിലിട്ട് ബലാൽസംഗം ചെയ്യാതിരിക്കണമെങ്കിൽ ഇന്ന് നാം ഇതൊക്കെ സഹിക്കണമെന്നൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ടാവുമല്ലോ അല്ലെ.?

ആഴ്ചയിൽ ഒരിക്കലുള്ള തർബിയ ക്ലാസ്സിൽ (മതപഠനം) ഇപ്പോഴും പരിശുദ്ധ ഖുറാനിലെ സൂറത്തുൽ (അധ്യായം) അൻഫാലും അതിലെ പതിനഞ്ചാമത്തെ ആയത്തും (സൂക്തം), പിന്നെ അന്യ മതക്കാരന്റെ പിരടിനോക്കി വെട്ടണം എന്ന് ഖുറാൻ അനുശാസിക്കുന്നുണ്ട് എന്നൊക്കെ ഇപ്പോഴും പഠിപ്പിക്കാറുണ്ടോ മുമ്പത്തെ പോലെ നമ്മുടെ പഠന ക്ലാസ്സുകളിൽ സിമിയുടെ നേതാക്കളും സിമി മുൻ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അമീനും, മറ്റുള്ളവരും ഇപ്പോഴും പങ്കെടുത്ത് പ്രവർത്തകർക്ക് ആവേശം പകർന്ന് നൽകാറുണ്ടല്ലോ അല്ലേ..?

ജയിലിൽ കിടക്കുന്ന പ്രതികളെയെല്ലാം നേരിൽ കണ്ട് ഇന്ത്യയിലെ പൊലീസുകാരെല്ലാം ഹിന്ദുക്കളാണെന്നും അവർ മുസ്ലീങ്ങളോട് വൈരാഗ്യമുള്ളവർ ആണെന്നും പറഞ്ഞുകൊണ്ടേയിരിക്കുമല്ലോ അല്ലെ...!

ഇങ്ങനെ എത്രകാലം നിങ്ങൾ കൊന്നുകളിക്കും..

എത്രകാലം പാതിരാത്രികളിൽ പള്ളികളുടെ മുകളിൽ വിളക്കിന്റെ ചുറ്റിനിരുന്ന് പരമത ഭയം വളർത്തും നിങ്ങൾക്കെവിടെയോ തെറ്റി സഹിബന്മാരെ ഈ കമ്യൂണിസ്റ്റുകാർ നമ്മളുപറയുന്ന ആ പടച്ചോനെയൊന്നും പേടി ഇല്ലാത്തവരാ ഇവരുടെ ആവേശം നിങ്ങൾ കൊന്നുതള്ളിയ രക്തസാക്ഷികളാ, രക്തസാക്ഷികളുടെ ചോരയാൽ ചുവപ്പിച്ച ഈ ചെങ്കൊടി മുകളിൽ നിന്ന് പാറുന്നകലത്തോളം എത്ര അഭിമന്യുമാരെ കൊന്നുതള്ളിയാലും, എത്ര ചങ്കുകളിൽ ഇനി കഠാര കുത്തിയിറക്കിയാലും ഈ ചെങ്കൊടി ചുവന്നു കൊണ്ടേയിരിക്കും!

ഇൻക്വിലാബ് മുഴങ്ങി കൊണ്ടേയിരിക്കും.!
ഈങ്കുലാബ് സിന്ദാബാദ് രക്തസാക്ഷികൾ സിന്ദാബാദ്...

ബി.കെ.നിയാസ്

(കാമ്പസ്ഫ്രണ്ട് മുൻ ജില്ലാകമ്മറ്റി അംഗവും നിലവിൽ ഡിവൈഎഫ്ഐ മേഖലാ സെന്റർ അംഗവും, ബാലസംഘം ഏരിയാ കമ്മറ്റിയംഗവുമാണ് ബി.കെ.നിയാസ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP