Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊൻകുന്നവും പൂങ്കുന്നവും പ്രിയ വാരിയരും പിന്നെ ബാബു ആന്റണിയും; പ്രിയ വാര്യർ കാരണം കുടുങ്ങിപ്പോയത് നമ്മുടെ സ്വന്തം ആക്ഷൻ കിങ് ബാബു ആന്റണി; പ്രിയ തന്റെ അയൽക്കാരിയല്ലേ എന്ന് താരം ഫേസ്‌ബുക്കിൽ

പൊൻകുന്നവും പൂങ്കുന്നവും പ്രിയ വാരിയരും പിന്നെ ബാബു ആന്റണിയും; പ്രിയ വാര്യർ കാരണം കുടുങ്ങിപ്പോയത് നമ്മുടെ സ്വന്തം ആക്ഷൻ കിങ് ബാബു ആന്റണി; പ്രിയ തന്റെ അയൽക്കാരിയല്ലേ എന്ന് താരം ഫേസ്‌ബുക്കിൽ

തിരുവനന്തപുരം: ഇപ്പോഴത്തെ ഇന്റർനെറ്റ് സെൻസേഷൻ പ്രിയ വാര്യർ കാരണം കുടുങ്ങിപ്പോയത് മലയാളികളുടെ സ്വന്തം ആക്ഷൻ കിങ് ബാബു ആന്റണിയാണ്. കാരണം പ്രിയ വാര്യരുടെ നാടായ പൂങ്കുന്നവും ബാബു ആന്റണിയുടെ നാടായ പൂങ്കുന്നവുമാണ്. രണ്ടും ഒരേ സ്ഥലമാണ് എന്ന തെറ്റിദ്ധാരണയിൽ എല്ലാവരും പ്രിയ വാര്യരെക്കുറിച്ച് ബാബു ആന്റണിയോട് ചോദിച്ചപ്പോൾ എന്താണ് സംഭവം എന്ന് പോലും താരം അറിഞ്ഞുരുന്നില്ല. ഫേസ്‌ബുക്ക് വഴിയാണ് താരത്തിന്റെ പ്രതികരണം

ബാബു ആന്റണി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ

'പൊൻകുന്നവും പൂങ്കുന്നവും പ്രിയ വാരിയരും.

ഒരുപാടു മെസ്സേജുകൾ വന്നു.. ബാബു ചേട്ടാ, പ്രിയ വാരിയർ നൈബർ ആണോ? ചില തമിഴ് പത്രക്കാരും വിളിച്ച് ചോദിച്ചു , ഞാൻ ആകെ അന്തംവിട്ടു. ആരാണ് പ്രിയ വാരിയർ?? അറിയില്ല എന്ന് പറഞ്ഞാൽ എന്നെ അറിയുന്ന ആളാണെകിൽ മോശമല്ലേ എന്ന് കരുതി ഒരു തരത്തിൽ തടി തപ്പി.

ഉടനെ ഗൂഗിൾ ചെയ്തപ്പോഴാണ് സംഭവം പിടികിട്ടിയത്. പ്രിയ വാരിയർ ഓൺലൈൻ സെൻസേഷൻ ആണെന്നും കണ്ണിറുക്കിയും സൈറ്റ് അടിച്ചും ലക്ഷങ്ങളെ വീഴ്‌ത്തിയെന്നും മറ്റും. പ്രിയയുടെ നാട് പൂങ്കുന്നവും എന്റെ നാട് പൊൻകുന്നവും. അത് രണ്ടും ഒരു സ്ഥലമാണെന്ന് കരുതിയാണ് എനിക്ക് മെസ്സേജുകൾ വരുന്നത്. ഏതായാലും ആ കുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും. പുതിയ പുതിയ താരങ്ങൾ ജനിക്കട്ടെ.' ബാബു ആന്റണി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP