Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എത്ര സ്വീറ്റായാലും റാസ്‌കൽ റാസ്‌കൽ തന്നെ; തൊഴിലിന്റെ ഭാഗമായി ഭാസ്‌ക്കർ ദി റാസ്‌ക്കലിൽ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടാവും; അതിന്റേ പേരിൽ ആ ആമുഖം വേണ്ട; അവതാരകയെ തിരുത്തി ബാലചന്ദ്രമേനോൻ

എത്ര സ്വീറ്റായാലും റാസ്‌കൽ റാസ്‌കൽ തന്നെ; തൊഴിലിന്റെ ഭാഗമായി ഭാസ്‌ക്കർ ദി റാസ്‌ക്കലിൽ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടാവും; അതിന്റേ പേരിൽ ആ ആമുഖം വേണ്ട; അവതാരകയെ തിരുത്തി ബാലചന്ദ്രമേനോൻ

മമ്മൂട്ടി ജെന്റിൽമാനാണ് സിനിമയിലും വ്യക്തിജീവിതത്തിലും. അത്തരമൊരു പ്രതിഭയെ റാസ്‌കലെന്ന് വിളിക്കാമോ? മോഡേൺ അവതാരകമാർ എന്തും പറയും. അതാണ് കാലം. എന്നാൽ ഇതൊന്നും കണ്ടിരിക്കാൻ ബാലചന്ദ്ര മേനോന് കഴിയില്ല. കാര്യം നിസാരമാണെങ്കിലും പ്രശ്‌നം ഗുരുതരമായതിനാൽ സിനിമയിലെ ഓൾറൗണ്ടർ തുറന്നുപറഞ്ഞു. മേലാൽ ആരേയും അങ്ങനെ വിളിക്കരുത്. രംഗബോധമില്ലാത്ത കോമാളി എന്ന് സാധാരണ നാം മരണത്തെയാണ് വിശേഷിപ്പിച്ചു കേട്ടിട്ടുള്ളത് . എന്നാൽ ഇപ്പോൾ പലപ്പോഴും പൊതുവേദികളിൽ അവതാരകർ രംഗബോധമില്ലാതെ പെരുമാറുന്നത് തീരെ ശുഭോദർക്കമല്ല.... എന്ന് ഫെയ്‌സ് ബുക്കിലും ഈ പഴയ തലയിൽക്കെട്ടുകാരൻ കുറിച്ചു. ഇതോടെ ഇത് വൈറലുമായി.

മംഗളം പത്രത്തിന്റെ അവാർഡ് ദാന ചടങ്ങായിരുന്നു വേദി. കാര്യങ്ങൾ ബാലചന്ദ്ര മേനോൻ വിശദീകരിക്കുന്നത് ഇങ്ങനെ

ഏതാണ്ട് 22 വർഷങ്ങൾക്കു മുൻപ് അന്നത്തെ മദ്രാസ് നിവാസികളായ ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ അന്നത്തെ ഒരു സൂപ്പർ ഹിറ്റ്‌ സിനിമ കാണാൻ പോയി.

ആ ചിത്രത്തിന്റെ പേര് ജെന്റിൽ മാൻ ( GENTLE MAN ) എന്നായിരുന്നു....

ആ ചിത്രത്തിന്റെ നിർമ്മാതാവ് മലയാളിയായ കുഞ്ഞുമോൻ ആയിരുന്നു. ചിത്രത്തിന്റെ ഗംഭീര വിജയത്തോടെ കുഞ്ഞുമോനെ എല്ലാവരും "ജെന്റിൽമാൻ കുഞ്ഞുമോൻ " എന്ന് സ്നേഹപൂർവം വിളിച്ചു തുടങ്ങി. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു രസികനായ മലയാളി സുഹൃത്ത് ഒരു ഫലിതം തട്ടിവിട്ടു :

" ജെന്റിൽ മാൻ വിജയിച്ചതുകൊണ്ട് 'ജെന്റിൽമാൻ കുഞ്ഞുമോൻ എന്ന പേര് കിട്ടി. കഷ്ട്ടകാലത്തിനു സൂപ്പർ ഹിറ്റ്‌ ആയ ഈ ചിത്രത്തിന്റെ പേര് 'റാസ്കൽ ' (RASCAL ) എന്നായിരുന്നുവെങ്കിലോ ? കുഞ്ഞുമോൻ എങ്ങിനെ അറിയപ്പെടുമായിരുന്നു?"

സദസ്സ് പൊട്ടിച്ചിരിച്ചു. ഏതാണ്ട് അതേ പൊട്ടിച്ചിരിക്ക് ഇക്കഴിഞ്ഞ ഏപ്രിൽ 18 നു ഞാൻ സാക്ഷിയായി.

നെഹ്രു സ്റേഡിയം...

മംഗളം അവാർഡ്‌ദാന ചടങ്

ഏറ്റവും നല്ല നടൻ മമ്മൂട്ടി ...നടി മഞ്ചു വാര്യർ......സമഗ്ര സംഭാവനക്കുള്ള ലൈഫ് ടൈം അചീവ്മെന്റ്റ് അവാർഡ്‌ എനിക്കും ...
നല്ല നടനെ വേദിയിലേക്ക് ആനയിക്കേണ്ട നേരമായി. മുന്നിലെ ജനാരവം കണ്ടപ്പോൾ അവതാരക ഉഷാറായി. ആവേശത്തിൽ അവരുടെ വായിൽ നിന്ന് വീണു പോയ വാക്കുകൾ ഇങ്ങനെ...

" മലയാളത്തിന്റെ സ്വന്തം SWEET RASCAL ..."

ബഹളത്തിനിടയിൽ മമ്മൂട്ടി അത് കേട്ടുകാണില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു . . എന്നാൽ എനിക്ക് അത് എന്തുകൊണ്ടോ ദഹിച്ചില്ല. എന്റെ ഊഴം വന്നപ്പോൾ ഞാൻ പ്രതികരിച്ചു. നിറഞ്ഞ സദസ്സിനോട് ഞാൻ പറഞ്ഞു :

" തൊഴിലിന്റെ ഭാഗമായി മമ്മൂട്ടി ' ഭാസ്ക്കർ ദി റാസ്‌ക്കൽ ' എന്നാ ചിത്രത്തിൽ അഭിനയിച്ചിട്ടു ണ്ടാവും. എന്നാൽ അദ്ദേഹത്തെ ആദരിക്കുന്ന ഒരു ചടങ്ങിൽ ഇത്തരം ഒരു ആമുഖംപാടില്ല . എത്ര SWEET എന്ന് മുന്നിൽ ചേർത്താലും RASCAL , RASCAL തന്നെയാണല്ലോ.
I KNOW VERY WELL THAT HE IS A PUCCA GENTLEMAN IN ALL RESPECTS..."

അതു കേട്ട്‌ മമ്മൂട്ടി വേദിയിലിരുന്നു ചിരിച്ചു. 
വേദി ഹർഷാരവം കൊണ്ട് പുളകിതമായി .
അത്രയും പറഞ്ഞപ്പോൾ എന്റെ മനസ്സിന് ഒരു സമാധാനം. ദേശീയ ബഹുമതി നേടിയ ഒരു നടനെ എന്ത് കാരണം കൊണ്ടാണെങ്കിലും അത്തരത്തിൽ പൊതുവേദിയിൽ അഭിസംബോധന ചെയ്യുന്നത് കേട്ടിട്ട് ഒന്നും മിണ്ടാതെ ഇറങ്ങിപ്പ്പോരാൻ എനിക്ക് തോന്നിയില്ല.

അരങ്ങു കൊഴിപ്പിക്കാൻ അപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രത്തിന്റെ പിന്തുണ അവതാരക തേടിയതാണെന്ന് ഞാൻ അറിയുന്നുണ്ട് . എങ്കിൽ SWEET BHASKAR എന്നും ആവാമല്ലോ.

രംഗബോധമില്ലാത്ത കോമാളി എന്ന് സാധാരണ നാം മരണത്തെയാണ്‌ വിശേഷിപ്പിച്ചു കേട്ടിട്ടുള്ളത് . എന്നാൽ ഇപ്പോൾ പലപ്പോഴും പൊതുവേദികളിൽ അവതാരകർ രംഗബോധമില്ലാതെ പെരുമാറുന്നത് തീരെ ശുഭോദർക്കമല്ല.... .

that's ALL your honour !.

 

ഏതാണ്ട് 22 വർഷങ്ങൾക്കു മുൻപ് അന്നത്തെ മദ്രാസ് നിവാസികളായ ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ അന്നത്തെ ഒരു സൂപ്പർ ഹിറ്റ്‌ ...

Posted by Balachandra Menon on Wednesday, April 22, 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP