Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബറാക് ഒബാമ പേഴ്‌സണൽ ട്വിറ്റർ അക്കൗണ്ട് തുടങ്ങി; അമേരിക്കൻ പ്രസിഡന്റിന്റെ സ്വകാര്യ അക്കൗണ്ട് ഒറ്റദിവസം കൊണ്ട് ഫോളോ ചെയ്തത് 1.5 ദശലക്ഷം പേർ

ബറാക് ഒബാമ പേഴ്‌സണൽ ട്വിറ്റർ അക്കൗണ്ട് തുടങ്ങി; അമേരിക്കൻ പ്രസിഡന്റിന്റെ സ്വകാര്യ അക്കൗണ്ട് ഒറ്റദിവസം കൊണ്ട് ഫോളോ ചെയ്തത് 1.5 ദശലക്ഷം പേർ

വാഷിങ്ടൺ: ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അമേരിക്കൻ പ്രസിഡന്റും പേഴ്‌സണൽ ട്വിറ്റർ അക്കൗണ്ട് തുടങ്ങി. യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ലോകത്ത് ട്വിറ്റർ ഉപയോഗത്തിൽ മുമ്പിൽ നിൽക്കുന്ന നേതാവാണ് ഒബാമ. എന്നാൽ, ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് പുറമേയാണ് അദ്ദേഹം പുതിയ ട്വിറ്റർ അക്കൗണ്ട് തുടങ്ങിയരിക്കുന്നത്. ഇതു വരെ ബറാക് ഒബാമയുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് വൈറ്റ് ഹൗസിൽനിന്നാണ്.

'അറ്റ് പോട്ടസ് പ്രസിഡന്റ് ഒബാമ' എന്ന പേരിലാണ് അക്കൗണ്ട് തുടങ്ങിയത്. അമേരിക്കൻ പ്രസിഡന്റ് സ്വകാര്യ ട്വിറ്റർ അക്കൗണ്ട് തുടങ്ങി എന്നറിഞ്ഞതോടെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആളുകൾ ഫോളോ ചെയ്യാനായി എത്തി. 12 മണിക്കൂറിനുള്ളിൽ 1.5 ദശലക്ഷം ഫോളോവേഴ്‌സാണ് അദ്ദേഹത്തിനു ലഭിച്ചത്.

'ഹലോ ട്വിറ്റർ, ഇത് ബറാക്. ആറു വർഷത്തിനു ശേഷം ഞാൻ സ്വന്തമായി അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്'' എന്നാണ് ഒബാമയുടെ ആദ്യ ട്വീറ്റ്. പിതാവ്, ഭർത്താവ്, അമേരിക്കയുടെ 44ാമത് പ്രസിഡന്റ് എന്നാണ് ഒബാമ തന്റെ അക്കൗണ്ടിലെ ബയോഗ്രഫിയിൽ കൊടുത്തിരിക്കുന്നത്.

ഇപ്പോൾ ട്വീറ്റ് ചെയ്തിരിക്കുന്നത് ഒബാമ തന്നെയാണെന്ന് മറ്റൊരു ട്വീറ്റിലൂടെ വൈറ്റ് ഹൗസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒബാമ ഫോണിലൂടെ ആദ്യ ട്വീറ്റ് രേഖപ്പെടുത്തുന്ന വീഡിയോ ആണ് വൈറ്റ് ഹൗസ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP