Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ഷേത്രത്തിൽ ചെന്നാൽ അനുഗ്രഹം ലിംഗത്തിന്റെ മാതൃക കൊണ്ട്; വീടുകളിൽ റിബൺകെട്ടിയ ലിംഗത്തിന്റെ പടം ഐശ്വര്യത്തിന്റെ ചിഹ്നം; ഭൂട്ടാനിലെ പുനാഖ ഗ്രാമത്തിലെ വിചിത്ര വിശ്വാസങ്ങൾ

ക്ഷേത്രത്തിൽ ചെന്നാൽ അനുഗ്രഹം ലിംഗത്തിന്റെ മാതൃക കൊണ്ട്; വീടുകളിൽ റിബൺകെട്ടിയ ലിംഗത്തിന്റെ പടം ഐശ്വര്യത്തിന്റെ ചിഹ്നം; ഭൂട്ടാനിലെ പുനാഖ ഗ്രാമത്തിലെ വിചിത്ര വിശ്വാസങ്ങൾ

മറുനാടൻ മലയാളി ഡെസ്‌ക്‌

ഭൂട്ടാൻ : പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ലിഗം വിദ്യാർത്ഥിനി മുറിച്ചെടുത്തത് വാർത്തകളിൽ നിറഞ്ഞതോടെയാണ് ഭൂട്ടാനിലെ വിചിത്രമായ ആചാരങ്ങളും ചർച്ചയാകുന്നത്. ഭൂട്ടാനിലെ വീടുകളുലും ക്ഷേത്രങ്ങളിലും ഐശ്വര്യത്തിന്റെ ചിഹ്നമായി ലിംഗത്തിന്റെ ചിത്രങ്ങൾ കാണുന്നതിലെ കൗതുകമാണ് ചർച്ചയാകുന്നത്. ഗ്രാഫിക് നോവലിസ്റ്റ് ഷാരോൺ റാണി ഇക്കാര്യം ഫേസ്‌ബുക്കിൽ കുറിച്ചതോടെയാണിത്.

ഭൂട്ടാനിലെ ഓരോ വീടിന്റേയും ചുമരുകളിൽ റിബ്ബൺ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങൾ വരച്ചുവെച്ചിട്ടുള്ളത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഷാരോൺ പറയുന്നത്. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ പൂജാരി അനുഗ്രഹിച്ചതും തടിയിലുള്ള ലിംഗത്തിന്റെ മാതൃക കൊണ്ട്.

പുനാഖ മേഖലയിലെ ഒരു ക്ഷേത്രത്തിലാണ് ഈ വിചിത്രമായ ആചാരങ്ങൾ. അനുഗ്രഹം നൽകുന്നത് കൂടാതെ ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന തീർത്ഥം ലിംഗമാതൃകയിലുള്ള കുഴലിലൂടെയാണ് പുറത്തെത്തുന്നതും.

ഭൂട്ടാനിലെ പുനാഖ എന്ന സ്ഥലത്തെ ക്ഷേത്രമായ ചിമിലഖാങിലെ ഒരു സന്യാസിയുമായി ബന്ധപ്പെട്ടാണ് ഈ വിശ്വാസങ്ങളെല്ലാം. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദി ഡിവൈൻ മാഡ് മാൻ എന്നറിയപ്പെട്ടിരുന്ന ഡ്രൂക്പ കിൻലെ സന്യാസി തന്റെ ലിംഗം പ്രദർശിപ്പിച്ച് അന്ന് നിലവിൽ നിന്നിരുന്ന സദാചാരത്തെ ചോദ്യം ചെയുകയും, പിശാചുക്കളെ ഓടിക്കുകയും ചെയ്തിരുന്നു എന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. ഇതിന്റെ ഭാഗമാണ് ലിംഗത്തിന്റെ മാതൃക കൊണ്ടുള്ള അനുഗ്രഹവും വീടുകളിലെ ചിത്രങ്ങളും.

ഈ ചിത്രങ്ങൾ ഐശ്വര്യം കൊണ്ടവരുമെന്നും തങ്ങളുടെ വീട്ടിൽ നിന്നും പൈശാചിക ശക്തികൾ വിട്ടു നിൽക്കുമെന്നും ഭൂട്ടാനിലെ പുനാഖ ഗ്രാമത്തിലെ ജനങ്ങൾ വിശ്വസിക്കുന്നു. പുതുതായി വയ്ക്കുന്ന വീടുകളിൽ പോലും ഈ ചിത്രങ്ങൾ വരയ്ക്കുന്നു. തങ്ങളുടെ വാഹനങ്ങളിലും ഈ ചിത്രങ്ങൾ വിശ്വാസികൾ വരയ്ക്കുന്നുണ്ട്. ക്ഷേത്രത്തിലെ ലിംഗത്തിന്റെ മാതൃക കൊണ്ടുള്ള അനുഗ്രഹം കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകൾക്ക് കുഞ്ഞുങ്ങൾ ലഭിക്കാനുള്ളതായും ഇവർ വിശ്വസിക്കുന്നുണ്ട്. ഇതോടൊപ്പം വീട്ടിലെ ബന്ധുക്കൾ തമ്മിലുള്ള സ്‌നേഹവും ഈ ചിഹനം കൊണ്ടുവരുമെന്നും ഇവർ പറയുന്നു.

പുനാഖ ഗ്രാമത്തിലെ വിശ്യാസങ്ങൾ മുഴുവൻ ഇതിനെ ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. ഇവരുടെ വ്യാപാര സ്ഥാപനങ്ങളിലും കൃഷിയിടങ്ങളിലും തടിയിൽ തീർത്ത ഇത്തരം ശില്പങ്ങൾ സ്ഥാപിക്കാറുണ്ട്. ബിസിനസ്സ് വിപുലപ്പെടുമെന്നും മികച്ച വിളവ് ലഭിക്കുമെന്നുമാണ് ഇവർ പറയുന്നത്.

വിദേശങ്ങളിൽ നിന്നും ഇവിടെ എത്തുന്ന പലർക്കും ഇത് കൗതുകം ഉയർത്തുന്നതാണെങ്കിലും ഇവരുടെ ജീവിത രീതികൾ ഇപ്പോഴും ഈ വിശ്വാസ രീതികൾ പിൻതുടർന്ന് തന്നെയാണ് മുന്നോട്ട് പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP