Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മതേതര കേരളത്തിൽ മുസ്ലീങ്ങളാൽ ആക്രമിക്കപ്പെട്ട പ്രതിമയും ക്ഷേത്രവും പ്രായമായ ഹിന്ദു യുവതിയും; എന്തുകൊണ്ടാണ് ബോളിവുഡ് മിണ്ടാതിരിക്കുന്നത്?' ബംഗ്ലാദേശിൽ അക്രമിക്കപ്പെട്ട സ്ത്രീയുടെ ചിത്രം കേരളത്തിലേതെന്ന് പറഞ്ഞ് സംഘപരിവാറിന്റെ വർഗീയ പ്രചരണം; ശംഖ്നാഥ് പ്ലാറ്റ്‌ഫോം വഴിയുള്ള കലാപ ശ്രമം പൊളിച്ചടുക്കി സോഷ്യൽ മീഡിയ

'മതേതര കേരളത്തിൽ മുസ്ലീങ്ങളാൽ ആക്രമിക്കപ്പെട്ട പ്രതിമയും ക്ഷേത്രവും പ്രായമായ ഹിന്ദു യുവതിയും; എന്തുകൊണ്ടാണ് ബോളിവുഡ് മിണ്ടാതിരിക്കുന്നത്?' ബംഗ്ലാദേശിൽ അക്രമിക്കപ്പെട്ട സ്ത്രീയുടെ ചിത്രം കേരളത്തിലേതെന്ന് പറഞ്ഞ് സംഘപരിവാറിന്റെ വർഗീയ പ്രചരണം; ശംഖ്നാഥ് പ്ലാറ്റ്‌ഫോം വഴിയുള്ള കലാപ ശ്രമം പൊളിച്ചടുക്കി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കാൻ സംഘപരിവാർ കേന്ദ്രങ്ങൾ ആസൂത്രിതമായ ശ്രമങ്ങൾ അടുത്തകാലത്തായി നടത്താറുണ്ട്. സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം വഴിയാണ് പലപ്പോഴും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കലാണ് ഇവരുടെ പ്രധാന പരിപാടി. വാട്‌സ് ആപ്പ് വഴി ഹർത്താലിന് ആഹ്വാനം ചെയ്തതും ഇക്കൂട്ടരമായിരുന്നു. ഇവരിൽപെട്ടവരെ പൊലീസ് കയ്യോടെ പിടികൂടുകയും ചെയ്തു. ഇതിന് ശേഷം വീണ്ടും സംഘപരിവാറുകാർ കലാപ ആഹ്വാനവുമായി നുണപ്രചരണവുമായി രംഗത്തെത്തി. ഈ പ്രചരണത്തെ മലയാളം സൈബർ ലോകം തുറന്നു കാട്ടുകയും ചെയ്തു.

കേരളത്തിൽ മുസ്ലിങ്ങൾ അക്രമിച്ച ഹിന്ദു സ്ത്രീ എന്ന പേരിൽ തലപൊട്ടി ചോരയൊലിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചാണ് സോഷ്യൽമീഡിയയിൽ മുസ്ലീങ്ങൾക്കെതിരായ കലാപത്തിന് ആഹ്വാനം ചെയ്യുന്നത്. എന്നാൽ ഈ ചിത്രങ്ങൾ ബംഗ്ലാദേശിൽ അക്രമിക്കപ്പെട്ട സ്ത്രീയുടേതാണെന്ന വസ്തുത തിരിച്ചറിയുമ്പോഴാണ് സംഘപരിവാർ കുടിലത വ്യക്തമാവുക.

'ഷോക്കിങ്: മതേതര കേരളത്തിൽ മുസ്ലീങ്ങളാൽ ആക്രമിക്കപ്പെട്ട പ്രതിമയും ക്ഷേത്രവും പ്രായമായ ഹിന്ദു യുവതിയും. എന്തുകൊണ്ടാണ് ബോളിവുഡ് മിണ്ടാതിരിക്കുന്നത്?' എന്നായിരുന്നു ട്വിറ്ററിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്ന പോസ്റ്റിലെ വരികൾ. കുപ്രചരണങ്ങൾ നടത്താൻ സംഘപരിവാർ സംഘടനകൾ ഉപയോഗിക്കുന്ന ശംഖ്നാഥ് എന്ന പ്ലാറ്റ്‌ഫോം വഴിയാണ് ഇത് പ്രചരിപ്പിക്കുന്നതാണ്.

ആക്രമിക്കപ്പെട്ട സ്ത്രീയുടെ ചിത്രവും തകർക്കപ്പെട്ട ഒരു കൃഷ്ണവിഗ്രഹത്തിന്റെ ചിത്രവും ഒരുമിച്ചു ചേർത്താണ് ഇത്തരക്കാർ കലാപത്തിന് ആഹ്വാനം ചെയ്യുന്നത്. കേരളത്തിൽ പൂജ ചെയ്തതിന്റെ പേരിൽ ഹിന്ദു യുവതിയെ ക്രൂരമായി മർദ്ദിക്കുകയും വിഗ്രഹം തകർക്കുകയും ചെയ്തു എന്ന കഥയും പ്രചരിക്കുന്നു. ഉത്തരേന്ത്യൻ ഹിന്ദു സമൂഹത്തിനിടയിൽ കേരളത്തിനെതിരേ വ്യാപകമായ പ്രചാരണത്തിനാണ് ഇത് കാരണമായിരിക്കുന്നത്.

എന്നാൽ 2017 ഒക്ടോബർ എട്ടിന് സപ്റ്റോദിശ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ വന്ന ബംഗ്ലാദേശി യുവതിയുടെ ഫോട്ടോയാണിതെന്നതാണ് വാസ്തവം. ബംഗ്ലാദേശിന്റെ തെക്കു കിഴക്കൻ മേഖലയിലുള്ള ഛാട്ടോഗ്രാം എന്ന ജില്ലയിലെ നോർത്തേൺ ബാംബൂ സ്റ്റേഷനിലെ യുവതിയുടെ ചിത്രമാണിതെന്നാണ് 2017ലെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്. മകന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ അമ്മയെന്നു പറഞ്ഞുകൊണ്ടാണ് ഈ ചിത്രം അന്ന് ഷെയർ ചെയ്തത്. എന്തായാലും ഉത്തരേന്ത്യൻ മോഡലിൽ സോഷ്യൽമീഡിയ വഴിയുള്ള കലാപാഹ്വാനങ്ങൾ കേരളത്തിന് ഭീഷണിയാവുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP