Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീസർ വിരുന്ന് നടത്തിയപ്പോൾ ഭാര്യയോടൊപ്പം ജാരൻ ഉണ്ടായിരുന്നെന്ന പ്രചരണത്തിൽ പിറന്ന വാചകം; അച്യൂതമോനോനെതിരെ മാണി പ്രയോഗിച്ച് കൈയടി നേടി; മാണി രാജി വച്ചിട്ടും സോഷ്യൽ മീഡിയ ആഘോഷിക്കുന്നത് സീസറിന്റെ ഭാര്യയുടെ കഥ

സീസർ വിരുന്ന് നടത്തിയപ്പോൾ ഭാര്യയോടൊപ്പം ജാരൻ ഉണ്ടായിരുന്നെന്ന പ്രചരണത്തിൽ പിറന്ന വാചകം; അച്യൂതമോനോനെതിരെ മാണി പ്രയോഗിച്ച് കൈയടി നേടി; മാണി രാജി വച്ചിട്ടും സോഷ്യൽ മീഡിയ ആഘോഷിക്കുന്നത് സീസറിന്റെ ഭാര്യയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ഹൈക്കോടതി ഭാഗത്തു നിന്നുണ്ടായ 'സീസറിന്റെ ഭാര്യ' പരാമർശമാണ് സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്നത്. എന്താണ് സീസറിന്റെ ഭാര്യയുടെ കഥ. 'മാണിയെക്കുറിച്ച് കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞത് സീസറേയും അയാളുടെ ഭാര്യയേയും കുറിച്ചാണെന്നും അതുകൊണ്ട് മാണി രാജിവെക്കേണ്ടതില്ലെന്നും' ആണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതികരണമായി സോഷ്യൽ മീഡിയ ആദ്യം പ്രചരിപ്പിച്ചത്. പിന്നീട് സിസറിന്റെ ഭാരയുടെ കഥയിലേക്ക് കാര്യങ്ങളെത്തി. മാണി രാജിവച്ചിട്ടും ചർച്ച തുടരുകയാണ്.

ഈ സീസറിന്റെ ഭാര്യ ഇതിന് മുമ്പും കേരള രാഷ്ട്രീയത്തിൽ ചർച്ചയായിട്ടുണ്ട്. അതിന് കാരണക്കാരൻ മാണിയായിരുന്നു. അതേ വ്യക്തി ഇന്ന് സീസറിന്റെ ഭാര്യയിൽ രാജിവയ്ക്കുന്നു. സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം'. കേരള ഹൈക്കോടതിയുടെ ഒരു പരാമർശത്തോടെ മാത്രം നമ്മിൽ പലരും കേട്ട ഒരു കാര്യമാണ് ഇത്. അതിന് പിന്നിലെ കഥയാണ് സോഷ്യൽ മീഡിയ പ്രധാനമായും വിശദീകരിക്കുന്നത്. ആദ്യഭാര്യയുടെ മരണശേഷം സീസറിന്റെ ഭാര്യയായിരുന്നു പോമ്പീ. ഈ സ്ത്രീയുമായുള്ള ബന്ധം സീസർ പിന്നീട് ഒഴിവാക്കി. വിവാഹമോചനത്തിന്റെ കാരണം ഇതാണ്.

ഹൈക്കോടതി ജഡ്ജി കമാൽ പാഷ ബാർകോഴക്കേസിന്റെ വിധിന്യായത്തിൽ മാണിയുടെ റോളിനെപ്പറ്റി പറയുമ്പോഴാണ് ഷേക്‌സ്പിയറുടെ പ്രസിദ്ധമായ സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണമെന്ന പ്രയോഗം ഉദ്ധരിച്ചത്. ഇതേ പ്രയോഗമാണ് കെ.എം.മാണിയും 34 വർഷംമുമ്പ് അച്ചുതമേനോനെപ്പോലെ അഴിമതിരഹിതനും, ആദർശവാനും, സത്യസന്ധനുമായ വ്യക്തിക്കെതിരെ പ്രയോഗിച്ചത്. ചരിത്രത്തിന്റെ തിരിച്ചടിയാവാം അതേ പ്രയോഗം മാണിയുടെ രാഷ്ട്രീയ ജീവിതത്തിനു തന്നെ അന്ത്യം കുറിക്കും വിധത്തിൽ വിധിന്യായത്തിൽ ചേർക്കപ്പെട്ടിരിക്കുന്നത്.

ബോണാ ദേയാ എന്ന പെരുന്നാളിനോടനുബന്ധിച്ച് സ്ത്രീകൾക്ക് മാത്രമായി പോമ്പീ ഒരു വിരുന്നു സൽക്കാരം നടത്തി. ഈ വിരുന്നിൽ ഒരു യുവാവ് സ്ത്രീയുടെ വേഷം കെട്ടി പങ്കെടുത്തു. ഇത് നാട്ടിൽ പാട്ടാകുകയും, ആ യുവാവ് പോമ്പീയുടെ ജാരനാണെന്ന് ജനസംസാരം ഉണ്ടാവുകയും ചെയ്തു. ഇതിനെതുടർന്നാണ് സീസർ പോമ്പീയുമായുള്ള വിവാഹബന്ധം വേർപെടുത്തിയത്. വെറും ഒരു സംശയത്തിന്റെ പേരിൽ വിവാഹബന്ധം വിഛേദിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് സീസർ ഏറെ പ്രസിദ്ധമായ ഒരു മറുപടി കൊടുത്തു: 'സീസറിന്റെ ഭാര്യ സംശയങ്ങൾക്ക് അതീതയായിരിക്കണം. ഷെയ്ക്‌സ്പീയറിന്റെ നാടകത്തിലെ ഈ വാചകങ്ങൾ സൂപ്പർ ഹിറ്റായി. അതൊരു പ്രയോഗവുമായി.

മുപ്പത്തിനാല് വർഷംമുമ്പ് കെ.എം.മാണി ചെയ്ത ഒരു നിയമസഭാ പ്രസംഗം അറംപറ്റിയപോലെ ആയി ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ. 1971 ഏപ്രിൽ ആറിന് സി.അച്ചുതമേനോന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ സി.ബി.സി വാര്യർ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ പങ്കെടുത്തുകൊണ്ട് കെ.എം.മാണി ചെയ്ത പ്രസംഗത്തിൽ സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണമെന്ന് പ്രസംഗത്തിലുടനീളം പറയുന്നുണ്ട്.

മണ്ണുത്തി കാർഷിക സർവ്വകലാശാലയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ചില ആരോപണങ്ങൾക്കൊപ്പം ടി.സി.സി കമ്പനിയിലെ ചില നിയമനങ്ങളെ കുറിച്ചും കെ.എം.മാണി മുഖ്യമന്ത്രിക്കെതിരെ കത്തിക്കയറുന്നതിനിടയിലാണ് സീസറിന്റെ ഭാര്യയെ കൂട്ടുപിടിച്ച് അച്ചുതമേനോനെ ആക്ഷേപിച്ചത്. 'ഞാൻ കാണുന്നത് ലാൽ ബഹദൂർ ശാസ്ത്രിയുടെ മഹനീയ മാതൃകയാണ്. സ്വന്തം കൈകൾ കറപുരണ്ടതല്ലെങ്കിലും സർവ്വീസ് ചെയ്ത തെറ്റിനെ സംബന്ധിച്ച റിപ്പോർട്ട് വന്നപ്പോൾ രാജിവച്ച മഹനീയമായ മാതൃക കാണിച്ച ചരിത്രം ഇന്ത്യൻ ജനാധിപത്യത്തിലുണ്ട്. ശ്രീ. അച്ചുതമേനോൻ തെറ്റിന് ഉത്തരവാദിയല്ലെങ്കിൽ പോലും തെറ്റിന് ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് രാജിവക്കുക. അങ്ങനെയാണെങ്കിൽ നൂറിരട്ടി ശോഭയോടുകൂടി അച്ചുതമേനോൻ ഉയർന്നു വരും.'

അഴിമതിയും സ്വജനപക്ഷപാതവും അച്ചുതമേനോൻ നടത്തി എന്നൊക്കെ ഘോരഘോരം കത്തിക്കയറിയ മാണി തനിക്കെതിരെ ആരോപണങ്ങൾ വന്നപ്പോൾ പല കളികളും കളിച്ചുവെന്നതാണ് യാഥാർത്ഥ്യം. ഇതിനെയാണ് സോഷ്യൽ മീഡിയ കളിയാക്കുന്നത്. 'ഇതാരാ പടച്ചോനെ ഞമ്മക്ക് അറിയാത്ത സീസറിന്റെ കെട്ട്യോള്' എന്ന് പറഞ്ഞുകൊണ്ട് അന്തംവിട്ടിരിക്കുന്ന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ചിത്രവും സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. 'ഈ മാണി കോഴയെ സ്‌നേഹിച്ചപോലെ ഇവിടെ ഒരു മൊയ്തീനും കാഞ്ചനയെ സ്‌നേഹിച്ചിട്ടില്ലെന്ന' മാണിയുടെ ചിരിച്ചുകൊണ്ടുള്ള ചിത്രവും വൈറലായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP