Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടപ്പുറത്തേക്ക് വാടാ മക്കളെ എന്ന് കളക്ടർ ബ്രോ ഫേസ്‌ബുക്കിലൂടെ ആഹ്വാനം ചെയ്തു; ഗാന്ധി ജയന്തി ദിനത്തിൽ ബീച്ച് വൃത്തിയാക്കാൻ ഒഴുകിയെത്തിയത് നൂറു കണക്കിന് ചെറുപ്പക്കാർ

കടപ്പുറത്തേക്ക് വാടാ മക്കളെ എന്ന് കളക്ടർ ബ്രോ ഫേസ്‌ബുക്കിലൂടെ ആഹ്വാനം ചെയ്തു; ഗാന്ധി ജയന്തി ദിനത്തിൽ ബീച്ച് വൃത്തിയാക്കാൻ ഒഴുകിയെത്തിയത് നൂറു കണക്കിന് ചെറുപ്പക്കാർ

കോഴിക്കോട്: നേതാക്കന്മാരുടെ കലിപ്പ് തുടർന്നാലും ജനകീയ കളക്ടർക്ക് കുലുക്കമില്ല. ചുള്ളന്മാരുടെ ഭാഷയിൽ തന്നെ കളക്ടർ സാബ് കസറും. അളിയനും ബ്രോയും ഒക്കെ കോഴിക്കോട് കളക്ടറുടെ സ്ഥിരം ബ്രാൻഡുകളാണ്.

കളക്ടർ ബ്രോ ഗാന്ധി ജയന്തി ആഘോഷിക്കാൻ നാട്ടുകാരെ ക്ഷണിച്ചതും പതിവു രീതിയിൽ ഫേസ്‌ബുക്കിലൂടെ തന്നെ. പ്രശാന്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ഇന്നലെ കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ചെറുപ്പക്കാർ ആയിരുന്നു.

ജനകീയ കളക്ടർ എന്ന ലേബൽ ഇതിനകം തന്നെ നേടിക്കഴിഞ്ഞ പ്രശാന്ത് നായരുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ യത്‌നം വൻ വിജയമാകുകയും ചെയ്തു. രാവിലെ ഏഴിന് കടപ്പുറത്ത് എത്താനായിരുന്നു കളക്ടറുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയുള്ള ആഹ്വാനം. സംവിധായകനും നടനുമായ രഞ്ജി പണിക്കരും ബാലതാരം എസ്തർ അനിലും ശുചീകരണ യത്‌നത്തിൽ പങ്കാളിയായി. ശുചീകരണ യത്‌നത്തിന്റെ ചിത്രങ്ങൾ കളക്ടറുടെ ഔദ്യോഗിക പേജിൽ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്.

കളക്ടർ എത്തുന്നതിന് മുമ്പേ ബീച്ചിൽ എത്തിയ ചിലർ അദ്ദേഹത്തെ കാത്തു നിൽക്കാതെ തന്നെ പണി തുടങ്ങുകയും ചെയ്തിരുന്നു. ഒൻപത് മണിയോടെയാണ് കളക്ടർ എത്തിയത്. മൂന്ന് മണിക്കൂർ നീണ്ട യത്‌നത്തിലൂടെയാണ് ബീച്ച് വൃത്തിയാക്കിയത്. അതിനിടെ, തെരുവ് കച്ചവടക്കാർ പഴകിയ പച്ചക്കറി സൂക്ഷിച്ചിരുന്ന പെട്ടികളും ഇവർ പിടിച്ചെടുത്തു.

ഇക്കാലമത്രയും വൈകുന്നേരങ്ങളിൽ കാറ്റുകൊള്ളാൻ ബീച്ചിൽ കറങ്ങിനടന്നിട്ടും കൺമുന്നിലെ പ്‌ളാസ്റ്റിക് ബോട്ടിലുകൾക്കും കവറുകൾക്കും നേരെ ഒന്ന് നോക്കുകപോലും ചെയ്യാത്തവർ കലക്ടറുടെ ആഹ്വാനപ്രകാരം കടപ്പുറം വൃത്തിയാക്കാനിറങ്ങി എന്നതു തന്നെ കലക്ടറുടെ ജനകീയ മുഖവും അംഗീകാരവും വെളിപ്പെടുത്തുന്നുണ്ട്.

ഗാന്ധിജയന്തി ദിനത്തിൽ ബീച്ച് ശുചീകരണത്തിന് എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കലക്ടർ തന്റെ ഫേസ്‌ബുക്ക് വാളിൽ ഇട്ടത്. ഏഴായിരത്തോളം ലൈക്കും 1500റോളം ഷെയറുമാണ് ഈ പോസ്റ്റിന് ലഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും കലകട്‌റുടെ എഫ്.ബി വാളിൽ ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. അതിനു തഴെ രസകരമായ കമന്റുകളും ഉണ്ടായിരുന്നു.

'വരണമെന്നുണ്ട്, പക്ഷെ അന്ന് കെ.എസ്.ഇ.ബിക്കാർ റീഡിങ് എടുക്കാൻ വരുമോന്നൊരു പേടി' എന്ന് ഒരാൾ കമന്റിട്ടപ്പോൾ 'വന്നില്ലെങ്കിൽ ഞാൻ ഫ്യൂസൂരിക്കുമെന്നായിരുന്നു' എന്നു തമാശിക്കാനും കലക്ടർ മറന്നില്ല.

'ക്‌ളീനിങ് തുടങ്ങി. ബീച്ചിലുള്ള ബ്രോസിന്റെ ശ്രദ്ധക്ക്: ബ്രേക്കെടുക്കുമ്പോ ഫോട്ടോ അപ്‌ഡേറ്റ് ഇടാവുന്നതാണ്' എന്ന് സ്‌മൈലിയോടുകൂടിയ പോസ്റ്റും ഹിറ്റായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP