Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'കേരളം ചോദിച്ചത് ബിജെ.പിയുടെ ഫണ്ടിൽ നിന്ന് എടുത്ത് തരേണ്ട കാശല്ല; ഞങ്ങൾക്ക് അർഹതപ്പെട്ട തുകയാണ്'; മഴക്കെടുതിയിൽ കേരളത്തിന് 100 കോടിമാത്രം ഫണ്ട് അനുവദിച്ച രാജ്‌നാഥ് സിങ്ങിന് സോഷ്യൽ മീഡിയയുടെ പൊങ്കാല; തുക പര്യാപ്തമല്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരനും

'കേരളം ചോദിച്ചത് ബിജെ.പിയുടെ ഫണ്ടിൽ നിന്ന് എടുത്ത് തരേണ്ട കാശല്ല; ഞങ്ങൾക്ക് അർഹതപ്പെട്ട തുകയാണ്'; മഴക്കെടുതിയിൽ കേരളത്തിന് 100 കോടിമാത്രം ഫണ്ട് അനുവദിച്ച രാജ്‌നാഥ് സിങ്ങിന് സോഷ്യൽ മീഡിയയുടെ പൊങ്കാല; തുക പര്യാപ്തമല്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരനും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാലവർഷക്കെടുതി നേരിടാൻ കേന്ദ്രം അനുവദിച്ച തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യമനമന്ത്രി രാജ്‌നാഥ് സിങിന്റെ ട്വിറ്റിൽ സോഷ്യൽ മീഡിയയുടെ പൊങ്കാല. കാലവർഷ കെടുതി നേരിടാൻ കേന്ദ്രം അനുവദിച്ച തുക പര്യാപ്തമല്ലെന്ന് കാട്ടി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ മുൻപ് പ്രസ്താവന പുറപ്പെടിവിച്ചിരുന്നു. സംസ്ഥാനത്തിന് പ്രത്യേക ദുരിതാശ്വാസ ഫണ്ട് അനുവദിക്കണമെന്നും ഇ.ചന്ദ്രശേഖരൻ വ്യക്തമാക്കിയിരുന്നു. പ്രളയക്കെടുതി നേരിടുന്ന കേരളം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സന്ദർശിച്ച വേളയിൽ 1200 കോടിരൂപ ധനസഹായമാണ് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അടിയന്തര സാഹചര്യം കണക്കിലെടുത്ത് 100 കോടി രൂപ മാത്രം രാജ് നാഥ് സിങ് അനുവദിക്കുകയായിരുന്നു.

ഇതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ പ്രതിഷധം അണപ്പൊട്ടിയിരിക്കുന്നത്. കേരളത്തോട് ബിജെപി സർക്കാർ പകതീർക്കുകയാമെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു. കാലവർഷക്കെടുതി മൂലം സംസ്ഥാനത്ത് ഇതുവരെ 8316 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് 1220 കോടി സഹായം കേന്ദ്രത്തോട് സംസ്ഥാനം അഭ്യർത്ഥിച്ചത്. എന്നാൽ കേന്ദ്രം ആവശ്യപ്പെട്ട തുകയുടെ 8% മാത്രമാണ് അനുവദിച്ച് നൽകിയത്. ഇതോടെ രാജ്‌നാഥ് സിങ്ങിനെതിരെ സൈബറിടത്തിൽ പൊങ്കാല തുടങ്ങുകയും ചെയ്തു.

'ബിജെപി/ആർ.എസ്.എസിനു ലഭിച്ച ക്രൗഡ് ഫണ്ടിൽ നിന്നും കുറച്ചു പൈസയ്ക്കല്ല ഞങ്ങൾ ആവശ്യപ്പെട്ടത്. അർഹതപ്പെട്ട തുകയ്ക്കാണ്. ഓഖിയുടെ സമയത്തും ഇതുതന്നെയാണ് സംഭവിച്ചത്. 1800 കോടിക്ക് നമ്മൾ ചോദിച്ചു. കേന്ദ്രം നൽകിയത് 169 കോടിയാണെന്നും പ്രതികരണങ്ങൾ വരുന്നത്. എന്നാൽ ഓഖി അധികം ബാധിക്കാത്ത ഗുജറാത്തിന് 1055 കോടിയും അനുവദിച്ചത് തീർത്തും വിവേചനം പുലർത്തുന്ന നിലപാടാണെന്ന് ആരോപണം ഉയർന്നത്. കേന്ദ്രസർക്കാറിന്റെ ഇത്തരം വിവേചനങ്ങൾക്കെതിരെ കേരളം പ്രതിഷേധിക്കണമെന്ന ആവശ്യവും ട്വിറ്ററിൽ ഉയരുന്നുണ്ട്. ദുരന്തസമയത്ത് ചാണക രാഷ്ട്രീയം കളിക്കുകയാണ് ബിജെപിയെന്നാണ് മറ്റൊരു പ്രതികരണം.


കുതിരക്കച്ചവടത്തിനും അധികാരം പിടിച്ചെടുക്കാനും ചിലവഴിക്കാൻ അവരുടെ പക്കൽ കോടിക്കണക്കിന് രൂപയുണ്ട്. എന്നാൽ പ്രകൃതി ദുരന്തത്തോട് പൊരുതുന്ന സാധാരണക്കാരെ സഹായിക്കാൻ പണമില്ലെന്നാണ് മറ്റൊരു വിമർശനം.'ഇത് കേരള ജനതയോടുള്ള രാഷ്ട്രീയ അനീതിയാണ്. പ്രളയ സമയത്ത് കേരളത്തോട് കേന്ദ്രം കാണിച്ച മനോഭാവം കേരളീയർ ഓർക്കണം. അതേ രീതിയിൽ വരുന്ന തെരഞ്ഞെടുപ്പിൽ അവരെ പുറന്തള്ളണം' എന്നും ആവശ്യമുയരുന്നുണ്ട്.

അതേസമയം പശുവിന്റെ പേരിൽ കൊല്ലപ്പെട്ട ജുനൈദ് എന്ന യുവാവിന്റെ കുടുംബത്തിന് കേരളം പത്തുലക്ഷം നൽകിയ കാര്യം പറഞ്ഞാണ് ട്വിറ്ററിൽ ചിലർ രാജ്നാഥ് സിങ്ങിനെ പ്രതിരോധിക്കുന്നത്. ' ട്രെയിനിൽ സീറ്റ് തർക്കത്തിന്റെ പേരിൽ കൊല്ലപ്പെട്ട ഹരിയാനയിലെ ജുനൈദിന്റെ കുടുംബത്തിന് നൽകാൻ 10ലക്ഷം കേരള സർക്കാറിന്റെ പക്കലുണ്ട്. എന്നാൽ പ്രളയബാധിതർക്കു നൽകാൻ പണമില്ല.' എന്നാണ് ഇവരുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP