Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല; അഥവാ അവർ ആ കമ്മൽ ഇട്ടാൽ തന്നെ അതെല്ലാം മോഷ്ടിക്കുന്നവരല്ല കേരളത്തിലെ അച്ഛന്മാർ; ഇനി ഏതെങ്കിലും അച്ഛൻ ആ ജിമ്മിക്കി കമ്മൽ മോഷ്ടിച്ചാൽ അതിന് ബ്രാൻഡി കുടിക്കുന്നവരല്ല അമ്മമാർ; അപ്പോൾ ''പൊന്നരിവാൾ എങ്ങിനെ അമ്പിളി ആവും?; ജിമിക്കി കമ്മലിനെ വിമർശിച്ച ചിന്താ ജെറോമിന് സോഷ്യൽ മീഡിയയിൽ ട്രോൾമഴ

കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല; അഥവാ അവർ ആ കമ്മൽ ഇട്ടാൽ തന്നെ അതെല്ലാം മോഷ്ടിക്കുന്നവരല്ല കേരളത്തിലെ അച്ഛന്മാർ; ഇനി ഏതെങ്കിലും അച്ഛൻ ആ ജിമ്മിക്കി കമ്മൽ മോഷ്ടിച്ചാൽ അതിന് ബ്രാൻഡി കുടിക്കുന്നവരല്ല അമ്മമാർ; അപ്പോൾ ''പൊന്നരിവാൾ എങ്ങിനെ അമ്പിളി ആവും?; ജിമിക്കി കമ്മലിനെ വിമർശിച്ച ചിന്താ ജെറോമിന് സോഷ്യൽ മീഡിയയിൽ ട്രോൾമഴ

ജിമിക്കി കമ്മൽ ആഗോളഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ അന്തംവിട്ട ഒരു വ്യാഖ്യാനവും സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നു. സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമാണ് ഈ കഥയിലെ നായിക. ചിന്തയുടെ പ്രസംഗത്തെ ട്രോളുന്നവരുടെ തിരക്കാണിപ്പോൾ.,ചിന്തയുടെ അന്തം വിട്ട പ്രസംഗത്തിനെതിരേ ജിമിക്കിയുടെ സംഗീത സംവിധായകനും രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, അഥവാ അവർ ആ കമ്മൽ ഇട്ടാൽ തന്നെ അതെല്ലാം മോഷ്ടിക്കുന്നവരല്ല കേരളത്തിലെ അച്ഛന്മാർ. ഇനി ഏതെങ്കിലും അച്ഛൻ ആ ജിമ്മിക്കി കമ്മൽ മോഷ്ടിച്ചാൽ അതിന് ബ്രാൻഡി കുടിക്കുന്നവരല്ല അമ്മമാർ എന്നാണ് പാട്ടിനെ കുറിച്ച് ചിന്ത പ്രസംഗിച്ചത്. ആ പാട്ട് എന്തുകൊണ്ട് ഹിറ്റായി എന്ന് നമ്മൾ ചർച്ചക്ക് വിധേയമാക്കണമെന്നും ചിന്ത ഉപദേശിച്ചു.

പരുമലയിൽ കഴിഞ്ഞ സെപ്റ്റംബർ 30ന് ചിന്ത നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണിത്. ഇടതുപക്ഷവിദ്യാർത്ഥി നേതാവും പ്രാസംഗികയുമായ ചിന്തയുടെ ഈ അഭിപ്രായം പക്ഷേ സോഷ്യൽ മീഡിയയിൽ അത്ര സുഖിച്ചിട്ടില്ല. മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ പാട്ടിലെ വിമർശനത്തിന് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമായി. പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്, പക്ഷേ മണ്ടത്തരം ഒരു അബദ്ധമായി തോന്നിയത് ഇപ്പോഴാണ് എന്നാണ് ഷാൻ തന്റെ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ചിന്തയെ വിമർശിച്ചു കമന്റുകളിട്ടു. 'ദേവരാജൻ മാസ്റ്ററും ഓ എൻ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കിൽ ''പൊന്നരിവാൾ എങ്ങിനെ അമ്പിളി ആവും?'', ''അങ്ങനെ ആയാൽ തന്നെ, ആ അമ്പിളിയിൽ എങ്ങിനെ കണ്ണ് ഏറിയും?'', ''കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?'' എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നേനെ...!' മുരളി ഗോപി പറഞ്ഞു.

ആലപ്പുഴയിലെ ചിലപ്രദേശങ്ങളിൽ പ്രചാരം കിട്ടിയ ചില ഗ്രാമീണ ശീലുകൾ ചിത്രത്തിനു വേണ്ടി ഉപയോഗപ്പെടുത്തുക ആയിരുന്നുവെന്ന് പിന്നീട് ചിത്രത്തിന്റെ അണിയറക്കാർ വെളിപ്പെടുത്തിയിരുന്നു. അനിൽ പനച്ചൂരാനാണ് പാട്ടിന്റെ ബാക്കിവരികൾ കുറിച്ചത്. പാടിയത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണ്. യുട്യൂബിൽ നിരവധി റെക്കോർഡുകൾ തീർത്ത പാട്ടായിരുന്നു ഇത് . ശ്രദ്ധേയമായ പാട്ടുകളെ ഇത്തരത്തിൽ യുക്തിയില്ലാതെ വിമർശിച്ചാൽ സ്റ്റാറാകാമെന്ന വിചാരമാണോ സഖാവിനുള്ളതെന്ന് ഒരു കമന്റിൽ വിമർശനമുയരുന്നു.

ചില മാവുകളുണ്ട്. മാങ്ങ കുറേ കായ്ക്കും. പക്ഷെ, ഒന്നുവിടാതെ എല്ലാത്തിലും പുഴുക്കുത്തായിരിക്കും. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, അത് വെട്ടിക്കണ്ടിച്ച് വിറകാക്കി ആ സ്ഥലത്ത് കൂടുതൽ തണലും കായ്ഫലവും തരുന്ന മറ്റെന്തെങ്കിലും നട്ടുനനയ്ക്കുക. അത്തരം മാവുകളുടെ അവസ്ഥയാണ് ഇപ്പൊ എസ്എഫ്ഐയുടേത് എന്നും ചിന്തയുടെ പ്രസംഗത്തെ അധികരിച്ച് ഒരാൾ കുറിക്കുന്നു.

അന്തം ചിന്തയുടെ താത്വികമായ അവലോകനം എന്നാണ് മറ്റൊരു നിരൂപണം. ടൈഗർ ബിസ്‌ക്കറ്റിൽ ടൈഗർ ഇല്ലാത്തതു പോലെയും ഫുൾ സ്്‌റ്റോപ്പിൽ ഫുള്ളു കിട്ടാത്തതു പോലെയും ചിന്താ ജെറോമിൽ ചിന്താശേഷി വേണമെന്ന് എന്തിന് വാശിപിടിക്കണമെന്നാണ് ട്രോളന്മാരുടെ സംഹാര ശേഷി വെളിപ്പെടുത്തുന്ന കമന്റുകൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP