Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുംബനത്തെക്കുറിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായി; ഗീതാ ഗോവിന്ദത്തെ അവഹേളിച്ചെന്ന് ആരോപിച്ച് മാദ്ധ്യമ ലേഖികയ്ക്ക് എതിരെ സംഘപരിവാറിന്റെ കൊലവിളി; പരാതിയുമായി ജിഷ എലിസബത്ത്

ചുംബനത്തെക്കുറിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായി; ഗീതാ ഗോവിന്ദത്തെ അവഹേളിച്ചെന്ന് ആരോപിച്ച് മാദ്ധ്യമ ലേഖികയ്ക്ക് എതിരെ സംഘപരിവാറിന്റെ കൊലവിളി; പരാതിയുമായി ജിഷ എലിസബത്ത്

കൊച്ചി: അനേകമായിരം കാമുകിമാർക്ക് ചുണ്ടിലും മാറിലും മറ്റു പലയിടങ്ങളിലും ചുബനവും നഖനക്ഷതങ്ങളും നൽകിയ കള്ളക്കണ്ണന്റെ കാമലീലകൾ ഗീതാഗോവിന്ദമായി പാടി നടക്കുന്നതിൽ അഭിമാനം കൊള്ളുന്ന വർഗത്തിന് സദാചാരക്കുരു!-ഫെയ്‌സ് ബുക്കിൽ ജിഷാ എലിസബത്തിന്റെ ഈ കുറിപ്പ് സംഘപരിവാരത്തിന് കൊണ്ടു.

എഫ്ബി സ്റ്റാറ്റസിന്റെ പേരിൽ മാദ്ധ്യമ പ്രവർത്തകക്കെതിരെ വധഭീഷണിയുമായി സംഘപരിവാർ അനുഭാവികളാണ് എഫ് ബിയിൽ നിറഞ്ഞത്. കൊല്ലുമെന്നുള്ള ഭീഷണിയും നിരവധി അശ്ലീല മെസേജുകളും ഫേസ്‌ബുക്കിലൂടെ ലഭിച്ചു. ജിഷയുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാൻ ഫേസ്‌ബുക്കിന് മെസേജ് അയക്കാനായി ആർഎസ്എസ് കേരള എന്ന പേരിലുള്ള പേജിലൂടെ പ്രചരണവും സജീവമായി.

എഫ്ബിയിൽ തെറിയഭിഷേകമെത്തി. എന്നാൽ ഇതൊന്നും ജിഷാ എലിസബത്തിന്റെ നിലപാടുകളിൽ മാറ്റമുണ്ടാക്കിയില്ല. തന്നെ സോഷ്യൽ മീഡിയയിൽ അപമാനിച്ചവർക്കെതിരെ നിയമപോരാട്ടമാണ് യുവ മാദ്ധ്യമ പ്രവർത്തകയുടെ ലക്ഷ്യം. യുവമോർച്ചയെയും ഗീതാഗോവിന്ദത്തെയും അപമാനിച്ചെന്ന് ആരോപിച്ചാണ് ഫെയ്‌സ് ബുക്കിലെ ആക്രമണം. എന്നാൽ താൻ സത്യം മാത്രമേ കുറിച്ചുള്ളൂ എന്ന നിലപാട് ജിഷ ആവർത്തിച്ചു.

എന്നാൽ അശ്ലീലസന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഭീഷണി സന്ദേശങ്ങൾ പിൻവലിച്ച് പലരും പിൻവാങ്ങി. തന്നെ അപമാനിച്ചവരെ സൈബർ നിയമപ്രകാരം കുടുക്കുകയാണ് ലക്ഷ്യം. ഫെയ്‌സ് ബുക്കിൽ തന്നെ അപമാനിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന നിലപാടിലാണ് ജിഷ. ഇവരുടെ പോസ്റ്റുകളുടെയെല്ലാം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

 

ഇതോടെ ആക്രമണവും കൂടി. അപ്പോഴും കൂടുതൽ വ്യക്തത വരുത്തി ജിഷ വീണ്ടും പോസ്റ്റിട്ടു. ഇവയെല്ലാം വൈറലുമായി. ജിഷയ്ക്ക് പിന്തുണ കൂടിയതോടെ ഭീഷണി സന്ദേശങ്ങൾ പിൻവലിക്കുകയും ചെയ്തു. എന്നാൽ സോഷ്യൽ മീഡിയയിലെ നിലപാട് വിശദീകരണത്തിൽ ഇനി ആരും ആരേയും ഭീഷണിപ്പെടുത്തരുതെന്നാണ് ജിഷയുടെ ആഗ്രഹം. അതുകൊണ്ട് തന്നെ ഇത് സംബന്ധിച്ച് തൃശൂർ റൂറൽ എസ്‌പിക്ക് ജിഷ പരാതിയും നൽകി.

ഇക്കൂട്ടത്തിൽ കേരളത്തിന് പുറത്ത് നിന്നുള്ളവരുടെ സന്ദേശങ്ങളാണ് അസഹ്യമെന്ന് ജിഷ പറയുന്നു. മഹിളാ മോർച്ചക്കാരെ വിട്ട് തല്ലിക്കുമെന്നുവരെ ചിലർ ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള പരാതിയാണ് തൃശൂർ റൂറൽ എസ്‌പിക്ക് നൽകിയത്. മാദ്ധ്യമം കോഴിക്കോട് ഡെസ്‌കിലെ ജേർണലിസ്റ്റാണ് ജിഷ. ഫെയ്‌സ് ബുക്കിൽ അൻപതിനായിരത്തിൽ പരം ഫോളേവേഴ്‌സുമുണ്ട്.

 

അതിനിടെ, ഫേസ്‌ബുക്കിൽ ഹിന്ദുവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റിട്ടു എന്നു ചൂണ്ടിക്കാട്ടി ജിഷയ്‌ക്കെതിരെ എറണാകുളം കമ്മീഷണർക്ക് പരാതി നൽകി. കലൂർ ഹിന്ദുസാംസ്‌കാരിക കേന്ദ്രത്തിലെ അനീഷ് ബാലകൃഷ്ണൻ എന്നയാളാണ് ജിഷയ്‌ക്കെതിരെ പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP