Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യായീകരിക്കാനുള്ള ആവേശം ചോർന്ന് സിപിഎം സൈബർ പോരാളികൾ; ബിനോയിയുടെ തട്ടിപ്പു വാർത്ത പുറത്തുവന്നതിന് പിന്നാലെ എകെജിയുടെ ചിത്രങ്ങൾ ഷെയർ ചെയ്ത് സിപിഎം അണികളുടെ നിശബ്ദ പ്രതിഷേധം; 13 കോടിയുടെ ഇടപാട് നടത്താൻ വളർന്ന സെക്രട്ടറിയുടെ പുത്രന്റെ ബിസിനസ് എന്തെന്നും സൈബർ ലോകത്തിന്റെ ചോദ്യം

ന്യായീകരിക്കാനുള്ള ആവേശം ചോർന്ന് സിപിഎം സൈബർ പോരാളികൾ; ബിനോയിയുടെ തട്ടിപ്പു വാർത്ത പുറത്തുവന്നതിന് പിന്നാലെ എകെജിയുടെ ചിത്രങ്ങൾ ഷെയർ ചെയ്ത് സിപിഎം അണികളുടെ നിശബ്ദ പ്രതിഷേധം; 13 കോടിയുടെ ഇടപാട് നടത്താൻ വളർന്ന സെക്രട്ടറിയുടെ പുത്രന്റെ ബിസിനസ് എന്തെന്നും സൈബർ ലോകത്തിന്റെ ചോദ്യം

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ട്രി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിയുടെ തട്ടിപ്പ് വാർത്ത വന്നതോടെ മനസാകെ തളർന്ന് ആവേശം ചോർന്ന നിലയിലാണ് സിപിഎം അണികൾ.സോഷ്യൽ മീഡയയിലെ സൈബർ പോരാളികളാവട്ടെ, തളർന്നുവെന്ന തോന്നലുണ്ടാകാതിരിക്കാൻ പാർട്ടിയിലെ വിഗ്രഹങ്ങളായ സഖാക്കളുടെ ഓർമകളിൽ മുഴുകാനാണ് ഇഷ്ടപ്പെടുന്നത്.

അതേസമയം ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി.എം.മനോജാണ് ബിനോയിക്കെതിരെയുള്ള ആരോപണങ്ങളെ ശ്ക്തമായി പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങിയത്.സിപിഎമ്മിന്റെ ഒരു നേതാവിന്റെ മകനെതിരെയും കേസില്ല; ഒരു മകനും ദുബായിൽ നിന്ന് ഒളിച്ചോടി നാട്ടിൽ നിൽക്കുന്നുമില്ല, ഇതാണ് മനോജിന്റെ പ്രതിരോധത്തിന്റെ കാതൽ.

'ആർക്കെങ്കിലും എതിരെ കേസ് ഉണ്ടെങ്കിൽ അത് നടക്കട്ടെ. ഇല്ലാത്ത കേസ് നിങ്ങൾ സൃഷ്ടിക്കരുത്.
പണ്ടു, ഇ കെ നായനാർ പരസ്യ വോട്ട് ചെയ്തു എന്ന് വാർത്ത നൽകുകയും ആ വാർത്ത ഉൾപ്പെടെ നായനാർക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുകയും ചെയ്ത പത്രമാണ് മനോരമ. ഇത്തരം വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നും ഇന്നലയെയും തുടങ്ങിയതല്ല എന്നതുകൊണ്ട് പുതുമ തോന്നുന്നില്ല.'

മനോജിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പ്രതികരിച്ചത്.

1.കോടിയേരി തട്ടിപ്പ് കാണിച്ചെങ്കിൽ പറയു , പാർട്ടി ഉത്തരവാദിത്തം ഏൽക്കാം . കോടിയേരി എന്നല്ല ഒരു സാധാ പാർട്ടി മെംബർ വരെ തട്ടിപ്പ് കാണിച്ചാൽ പാർട്ടി ഉത്തരവാദിത്തം ഏൽക്കും

2, കോടിയേരിയുടെ മകൻ തട്ടിപ്പ് കാണിക്കാൻ പാർട്ടി സെക്രട്ടറി സഖാവ് കോടിയേരി കൂട്ടുനിന്നെങ്കിലും നിങ്ങൾ ചോദ്യവുമായി വരു , ഞങ്ങൾ ഉത്തരവാദിത്തമേൽക്കാം

3, കോടിയേരിയുടെ മകനു തട്ടിപ്പ് കാണിക്കാൻ പാർട്ടി സഹായിചിട്ടുണ്ടൊ ? എങ്കിൽ പറയു , അതിന്റെ ഉത്തരവാദിത്തവും പാർട്ടി ഏൽക്കാം .

അറിഞ്ഞിടത്തോളം ബിസിനസ് പാർട്ട്ണർഷിപ്പ് ഇഷ്യൂ ആണു . ഇനി അതല്ല , തട്ടിപ്പ് നടത്തിയതാണെങ്കിൽ പോലും അയാൾ നിയമപരമായി നേരിടട്ടെ .പാർട്ടിക്കൊ , സെക്രട്ടറിക്കൊ , പ്രവർത്തകർക്കൊ യാതൊരു ഉത്തരവാദിത്തവും പറയേണ്ട കാര്യമില്ല .

ചിലരാകട്ടെ വാർത്ത നൽകിയ മനോരമയെ ആക്ഷേപിക്കാനാണ് ഉൽസാഹം കാട്ടിയത്.

'ഒരു ധനകാര്യസ്ഥാപനം ഇന്റഗ്രേറ്റഡ് ഫിനാൻസ് ,,,മനോരമയ്ക്കു ഓർമ്മയുണ്ടാവുമോ,,, എത്ര പാവം മലയാളികളെ പ്രത്രേകിച്ച് മദ്ധ്യ തിരുവിതാകൂർ നസ്‌റാണികളെ,പറ്റിച്ച ആസ്ഥാപനം ആരുടെ , മനോരമ കുടുംബാങ്ങൾ മാത്രം ഡയറക്ടർ ബോർഡിലുള്ള പ്രസ്ഥാനം പൊട്ടിച്ചു നാട്ടുകാരെ വഴിയാധാരമാക്കിയത് മനോരമയ്ക്കു ഓർമ്മയുണ്ടാവുമോ,
ഇതു തന്നെയാണു മുതുമുത്തച്ചനും ക്വയിലോൺ നഷണൽ ബാങ്ക് പൊട്ടിച്ചു ചെയ്തത്,,,,,, ഒരു ചാരിത്ര പ്രസംഗം'

'വ്യാജ വാർത്തകൾ നൽകി വ്യക്തികളെ അപമാനിക്കുന്നു എങ്കിൽ മനോരമക്ക് എതിരെ നിയമനടപടികളും ആയി പോണം ആ ഉന്നത വ്യക്തി.... ഇതുപോലുള്ള വാർത്തകൾ ഇനിയും ഉണ്ടാകാതിരിക്കാനും , ജനങ്ങളിൽ സംശയം ഉണ്ടാകാതിരിക്കാനും നിയമ നടപടി അനിവാര്യം ആണ് ...തയാറാണോ അതോ അപമാനം സഹിക്കോ എന്നാണ് അറിയേണ്ടത്'.

അതേസമയം തട്ടിപ്പ് കേസ് തീർക്കാൻ ബക്കറ്റ് പിരിവ് നടത്തുമോയെന്ന് ചോദിക്കുന്നു ചിലർ.

'മകൻ നേതാവിന്റെ 13 കോടിയുടെ തട്ടിപ്പിന്റെ തിരിച്ചടവിനു ബക്കറ്റ് പിരിവ് തുടങ്ങിയോ ആവോ !അല്ല, പാവപെട്ടവന്റെ പാർട്ടിയുടെ നേതാവിന്റെ മകനെ, കടം മേടിച്ച പൈസ തിരിച്ചു ചോദിച്ചു 'പീഡിപ്പിക്കുന്നതിൽ' പ്രതിഷേധിച്ച് അന്തംകമ്മികൾ നാളെ ബുർജ് ഖലീഫ വളയാൻ പോകുന്നു എന്ന് കേൾക്കുന്നു. ഉള്ളതാണോ !

ബക്കറ്റ് പിരിവ് നടത്തുമ്പോൾ മുതലാളിമാരെ ശല്യം ചെയ്യരുത് കേട്ടോ. പക്ഷെ, ഒറ്റ അത്താഴ പട്ടിണിക്കാരെയും, സാധാരണ തൊഴിലാളികളെയും വിടരുത്. എല്ലാവരെയും കുത്തിന് പിടിച്ചു പൈസ മേടിക്കണം. നേതാവിന്റെ മകന്റെ തട്ടിപ്പ് കേസ് ഒത്ത് തീർപ്പാക്കാൻ ബക്കറ്റ് പിരിവ് നടത്തണമെന്ന് പറഞ്ഞാൽ അന്തംകമ്മികൾ അതും ചെയ്യും. അണികൾ എന്ന കഴുതകൾക്കു ബോധം വെക്കാത്തിടത്തോളം നേതാവും കുടുംബവും കോടീശ്വരന്മാരായി കഴിയുകതന്നെ ചെയ്യും.'

മറ്റുചിലർക്ക് മാധ്യമങ്ങളെയെല്ലാം പഴി ചാരാനാണ് ഇഷ്ടം

'മാധ്യമങ്ങളെല്ലാം ചേർന്ന് , പിണറായിയുടെ ഭാര്യയുടെ പേരിൽ സിംഗപ്പൂരിലുള്ള 'കമല എന്റർപ്രൈസസ്' എന്നൊരു കമ്പനി ഉണ്ടാക്കിയിരുന്നല്ലോ ,!?
അത് ഇപ്പോൾ ലാഭത്തിലാണോ എന്നു കൂടി അന്വേഷിച്ച്, നാട്ടുകാരെ അറിയിക്കണേ... !


'കൈരളിയിൽ കാണിക്കാത്തതുകൊണ്ട് ഈ ന്യൂസ് ഞങ്ങൾ വിശ്വസിക്കുന്നില്ല ലാൽ സലാം'

അതിനിടെ, പാർട്ടിയെ സ്‌നേഹിക്കുന്ന ചില സഖാക്കൾ എകെജിയെ പോലുള്ള നേതാക്കളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നിരാശ മറയ്ക്കുന്നു.

'ഇടക്കൊക്കെ ഈ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയാൽ മതി. ചിലപ്പോൾ നടന്ന പഴയ വഴികൾ കണ്ടേക്കാം...
നമ്മളെങ്ങനെ നമ്മളായെന്ന്',ഒരാൾ കുറിച്ചു.

ഏതായാലും അധികം പ്രതികരിച്ച് കാര്യങ്ങൾ വഷളാക്കാതിരിക്കാനാണ് സൈബർ സഖാക്കൾ ജാഗ്രത പാലിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP