Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിമന്യുവധത്തിന് 'കാമ്പസ് ഫ്രണ്ട് എസ്എഫ്‌ഐക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ചു' എന്ന് തലക്കെട്ടിട്ടു; പ്രളയ ദുരന്തം വന്നപ്പോൾ പിണറായി ദൈവത്തോട് കരയുന്നതായി കാർട്ടൂൺ വരച്ചു; ടൈംസ് ഓഫ് ഇന്ത്യക്കെതിരെ വീണ്ടും സിപിഎം പ്രവർത്തകരുടെ പ്രതിഷേധം

അഭിമന്യുവധത്തിന് 'കാമ്പസ് ഫ്രണ്ട് എസ്എഫ്‌ഐക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ചു' എന്ന് തലക്കെട്ടിട്ടു; പ്രളയ ദുരന്തം വന്നപ്പോൾ പിണറായി ദൈവത്തോട് കരയുന്നതായി കാർട്ടൂൺ വരച്ചു; ടൈംസ് ഓഫ് ഇന്ത്യക്കെതിരെ വീണ്ടും സിപിഎം പ്രവർത്തകരുടെ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിനെതിരെ വീണ്ടും പ്രതിഷേധവുമായി സൈബർ സഖാക്കൾ. സംസ്ഥാനം ഒറ്റക്കെട്ടായി പ്രളയദുരിതത്തിന് അറുതി വരുത്താൻ പ്രവർത്തിക്കുമ്പോൾ സർക്കാറിനെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന കാർട്ടൂണാണ് ടൈംസ് ഓഫ് ഇന്ത്യ വ്യാഴാ്ഴ്ച പ്രസിദ്ധീകരിച്ചതെന്നാണ് ആക്ഷേപം. ഇത് നിങ്ങളുടെ സ്വന്തം നാട് അല്ലെ എന്ന് ചോദിച്ച് കരയുന്ന പിണറായിയെയും, അല്ല അത് നിങ്ങളുടെ നാടാണെന്ന് പറയുന്ന ദൈവത്തെയും ചിത്രീകരിക്കുന്നതാണ് കാർട്ടൂൺ. ഒപ്പം കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതി നശീകരണമാണ് ഇതിന് കാരണമെന്ന സൂചനയും കാർട്ടൂൺ നൽകുന്നു.

കേരളം സമാനതകളില്ലാത്ത ദുരന്തത്തിലൂടെ കടന്നപോവുമ്പോൾ ഇത്തരം ഒരു കാർട്ടൂൺ ആരെങ്കിലും പ്രസിദ്ധീകരിക്കുമോയെന്നാണ് സൈബർ സഖാക്കൾ ചോദിക്കുന്നത്. എന്നാൽ പത്രം ബഹിഷ്‌ക്കരിക്കാനും കത്തിക്കാനും തങ്ങൾ സംഘികളല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. അതേസമയം അഭിമന്യുവിനെ സു്ഡാപ്പികൾ കുത്തിക്കൊന്ന സംഭവത്തിന് 'കാമ്പസ് ഫ്രണ്ട് എസ്എഫ്‌ഐക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ചു' എന്ന് തലക്കെട്ടിട്ടവരിൽനിന്ന് ഇതും ഇതിനപ്പുറവും പ്രതീക്ഷാമെന്ന് ചിലർ പ്രതികരിക്കുന്നു.

അഭിമന്യു കൊലപാതകത്തിന്റെ പേരിൽ സിപിഎമ്മും ടൈംസ് ഓഫ് ഇന്ത്യയും നേരത്തെ ഇടഞ്ഞിരുന്നു. കേരളം ഒറ്റക്കെട്ടായി അപലപിച്ച സംഭവത്തിൽ ടൈംസ് ഓഫ് ഇന്ത്യ എഴുതിയ വാർത്തയും തലക്കെട്ടും വൻ വിവാദങ്ങൾക്ക് ഇടവെച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിനെ വെള്ള പൂശുന്ന വിധത്തിലാണ് ഈ വിഷയത്തിൽ ഉൾപ്പേജിൽ നൽകിയ സമഗ്രവാർത്തയ്ക്ക് നൽകി തലക്കെട്ട്. കാമ്പസ് ഫ്രണ്ട് എസ്എഫ്‌ഐക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ചു! എന്ന വിധത്തിൽ നൽകിയ വാർത്തക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യ വാർത്തയുടെ തലക്കെട്ടാണ് എസ്എഫ്‌ഐ പ്രവർത്തകരെ ചൊടിപ്പിച്ചത്. എസ്എഫ്‌ഐയുടെ തോന്ന്യവാസങ്ങൾക്ക് കാമ്പസ് ഫ്രണ്ട് തിരിച്ചടി നൽകിയെന്ന വിധത്തിലായിരുന്നു വാർത്ത. അതിനുശേഷമാണ് കാർട്ടൂൺ വിവാദം ഉണ്ടാവുന്നത്.

ഫേസ്‌ബുക്കിൽ കണ്ട ഒരു കുറിപ്പ് ഇങ്ങനെയാണ്:

ബഹുമാനപ്പെട്ട ടൈംസ് ഓഫ് ഇന്ത്യ അധികാരികളുടെ അറിവിലേക്കായി...

അതിജീവനത്തിനായി പാടുപെടുന്ന ഒരു ജനതയെയും, തങ്ങൾക്ക് കഴിയുന്ന രീതിയിൽ സഹായഹസ്തങ്ങൾ നീട്ടുന്ന ഒരു സർക്കാരിനെയുമാണ് കേവലമൊരു മൂന്നാംകിട കാർട്ടൂൺ കൊണ്ട് നിങ്ങൾ അധിക്ഷേപിക്കുന്നത്.
ഉറ്റവരെയും ഉടയവരെയും ഏതു വിധവും സഹായിക്കുന്ന തിരക്കിലാണ് ഞങ്ങൾ ഇപ്പോൾ. ഈ പ്രശ്നങ്ങളൊക്കെ ഒന്നൊതുങ്ങിക്കോട്ടെ, നിങ്ങൾക്കുള്ള നല്ല ചുട്ട മറുപടി മലയാളികൾ തന്നിരിക്കും....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP