1 aed = 17.64 inr 1 eur = 77.16 inr 1 gbp = 87.17 inr 1 kwd = 213.39 inr 1 sar = 17.13 inr 1 usd = 64.31 inr

Sep / 2017
26
Tuesday

താൻ മഞ്ജുവായിരുന്നെങ്കിൽ ദിലീപിനു വേണ്ടി മനമുരുകി പ്രാർത്ഥിച്ചേനെ; ഇപ്പോൾ നടക്കുന്നത് സർക്കാരിന്റെ മുഖംരക്ഷിക്കാനുള്ള കേരളാ പൊലീസിന്റെ കോപ്രാട്ടിക്‌സ്

July 15, 2017 | 12:06 PM | Permalink



സ്വന്തം ലേഖകൻ

ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്ക്രിമിനൽ അഡ്വക്കേറ്റ് സംഗീതാ ലക്ഷ്മൺ. ദിലീപിന്റെ അറസ്റ്റ് കേരളാ സർ്കകാരിന്റെ പ്രതിച്ഛായയെ രക്ഷിക്കാനുള്ള കോപ്രാട്ടിക്‌സ് ആണെന്ന് പറഞ്ഞ സംഗീത താൻ മഞ്ജുവായിരുന്നെങ്കിൽ ദിലീപിന് വേണ്ടി മനമുരുകി പ്രാർത്ഥിച്ചേനെ എന്നും പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് സംഗീത തന്റെ പ്രതികരണം അറിയിച്ചത്. സ്വന്തം അച്ഛൻ കൊലക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ആളാണെന്ന് പറഞ്ഞാണ് ദിലീപിന് പൂർണ്ണ പിന്തുണ അറിയിച്ചു കൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിൽ സംഗീത വാചാലയാകുന്നത്.സംഗീതയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ...

പാവം ദിലീപ്.
ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട ദിവസമുള്ള മീഡിയവിഷ്വൽസ് കണ്ടപ്പോൾ തന്നെ സീനുകൾക്ക് ആകെ മൊത്തം ഒരു നാടകത്തിന്റെ മണം എനിക്ക് കിട്ടിയതാണ്. എന്നാൽ അന്നു ഞാൻ കരുതിയത് ദിലീപ് എന്ന 'അതികായകന്റെ' സ്വാധീനമാണ് ആ കാണുന്നത് എന്നാണ്. എന്നാൽ ഇപ്പോൾ ഉറപ്പിക്കാവുന്നത് നമ്മുടെ സർക്കാറിന്റെ മുഖം രക്ഷിക്കാനാണ് കേരളാ പൊലീസ് ഈ കോപ്രാട്ടിക്‌സ് കാട്ടിക്കൂട്ടുന്നത് എന്നാണ്. നമ്മുടെ പൊലീസ് വകുപ്പിന്റെ ഇമേജ് എന്നാൽ ദിലീപിനെ ഇങ്ങനെ കൊണ്ടുനടക്കുന്നതിൽ തൂങ്ങി കിടക്കുന്ന പോലെയാണ് നമ്മുടെ ദൃശ്യമാധ്യമങ്ങൾ ഇത് ആഘോഷമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങൾ ദിലീപിന്റെത് മാത്രമല്ല കുടുബത്തിലുള്ളവരുടെയും ജീവിതങ്ങൾ കൂടിയാണ് ഇരുട്ടി വെളുക്കും പോലെ മാറ്റി മറിച്ചത്. കാവ്യാ മാധവന്റെ മനസ്സ് ഇപ്പോൾ എങ്ങനെയാവും എന്ന് ഊഹിച്ചു നോക്കാൻ എനിക്കറിയില്ല. മഞ്ജു വാര്യർ ഇതൊക്കെ എങ്ങനെയാവും നോക്കി കാണുന്നത് എന്നും എനിക്ക് അറിയാൻ കഴിയുന്നില്ല. എന്നാൽ ഇതെനിക്ക് ഉറപ്പാണ്- മഞ്ജു വാര്യരുടെ സ്ഥാനത്ത് ഞാനാണ് എങ്കിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾ എനിക്ക് ഒട്ടും തന്നെ സന്തോഷമുണ്ടാക്കുന്നതാവില്ല. മഞ്ജുവായിരുന്നു ഞാൻ എങ്കിൽ, ആരുടെ കൂടെ ജീവിച്ചാലും ദിലീപ് സന്തോഷമായിരിക്കണം സമാധാനമായിരിക്കണം,ആരോഗ്യത്തോടെയിരിക്കണം എന്നതാവും ഞാൻ ആഗ്രഹിക്കുക. അതുകൊണ്ട് തന്നെ നെഞ്ചുരുകി ഞാൻ പ്രാർത്ഥിക്കുന്നുണ്ടാവും ദിലീപ് ഇപ്പോൾ കടന്നുപോകുന്ന ഘട്ടം തരണം ചെയ്യാനുള്ള എല്ലാ കരുത്തും ഈശ്വരൻ അദ്ദേഹത്തിന് കൊടുക്കണമേ എന്ന്, ഏറ്റവും അടുത്ത ദിവസം ജയിൽ മോചിതനാവാൻ അദ്ദേഹത്തിന് സാധിക്കണമേ എന്ന്.

ക്രിമിനൽ അഭിഭാഷക എന്ന് അവകാശപ്പെടുകയും അങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഞാൻ, ദിലീപിനെതിരെ ഈ നടക്കുന്ന മാധ്യമ /ജനകീയ വിചാരണയെ വളരെയധികം വേദനയോടെയാണ് നോക്കി കാണുന്നത്. അദ്ദേഹം നേരിടുന്ന ആരോപണങ്ങൾ, ആരോപിക്കപ്പെട്ട കുറ്റങ്ങൾ ശരിയാണ് എങ്കിൽ അങ്ങനെ ഒരു കണ്ടെത്തൽ വിചാരണ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായാൽ അതിനുള്ള ശിക്ഷ ഈ നാട്ടിലെ നിയമം അനുശാസിക്കുന്നുണ്ട്. പൊലീസിന്റെ അന്വേഷണവുമായി പൂർണ്ണമായ അച്ചടക്കത്തോടെ സഹകരിക്കുന്ന ഒരു പ്രതിയെ എന്തിനാണ് മാധ്യമങ്ങളും ഒരുകൂട്ടം ജനവും ഇത്രമേൽ പരിഹസിക്കുകയും, പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്? ചില മാധ്യമസുഹൃത്തുക്കളുടെ ഭാവം കണ്ടാൽ ഇവരാണ് ഈ നാട്ടിലെ ജുഡീഷ്യറി എന്ന് തോന്നിപോവുന്നു. പൊലീസിന്റെ അന്വേഷണവും അതിലെ കണ്ടെത്തലുകളുമാണ് ഒരു കേസിന്റെ അവസാനവാക്ക് എങ്കിൽ നാട്ടിലെ കോടതികളൊക്കെ അടച്ചുപൂട്ടാവുന്നതാണല്ലോ, അല്ലേ? പൊലീസ് സ്റ്റേഷനുകളും മാധ്യമ സ്റ്റുഡിയോ/ഓഫീസുകളും മാത്രം മതിയാവുമല്ലോ, അല്ലേ? പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവാക്കി ഇവിടെ എന്തിനാണ് ഒരു നിയമസംവിധാനവും, നീതി ന്യായവ്യവസ്ഥിതിയും?

തമ്മിൽ അടുപ്പമുണ്ടായിരുന്ന ഒരു നടനും നടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ എങ്കിൽ നടനെ ഇതുപോലെ കൊല്ലാതെ കൊല്ലുന്ന പോലെ നിർത്തികൊണ്ട് പച്ചയ്ക്ക് തിന്നുകയും ചെയ്തിട്ട് നടി പറയുന്നത് മുഴുവനോടെ വെള്ളം തൊടാതെ വിശ്വസിക്കാനാവുന്നത്, അതും കേസിന്റെ ഈ ഘട്ടത്തിൽ എങ്ങനെയാണ്? എനിക്കതിനു കഴിയുന്നില്ല. നടി പറഞ്ഞത് എന്താണ്, നടി ആ പറഞ്ഞത് മുഴുവൻ സത്യമാണോ, സത്യങ്ങൾ മുഴുവൻ നടി പറഞ്ഞിട്ടുണ്ടോ എന്നൊക്കെയുള്ളത് വിചാരണ കോടതിയുടെ മുന്നിൽ നടി തെളിയിക്കട്ടെ. അതും അതിനോട് ചേർത്തുവെക്കാനുള്ളതും പൊലീസ് കണ്ടത്തിയതും ഇനി കണ്ടെത്താനുള്ളതുമായ മറ്റു തെളിവുകളും കൂടി ഒരു തട്ടിലും വെച്ച്, താങ്കളുടെ മറുവാദങ്ങളും എതിർവാദങ്ങളും പ്രതിരോധവാദങ്ങളും ത്രാസിന്റെ മറ്റേ തട്ടിലുമായി വെച്ച് വിലയിരുത്തി നടി പറയുന്നതാണ് ശരി, പൊലീസിന്റെ- പ്രോസിക്യൂഷൻ മുന്നോട്ട് വെക്കുന്ന വേർഷൻ ആണ് ശരി എന്ന് ഈ കേസ് വിചാരണയ്ക്ക് എടുക്കുന്ന കോടതി വിലയിരുത്തി തീർപ്പുകൽപ്പിക്കട്ടെ. ആ കണ്ടെത്തലിന്റെ പിൻബലത്തിൽ കോടതി താങ്കളെ ശിക്ഷിക്കട്ടെ, അതുവരെ ശ്രീ.ദിലീപ്, ഞാനും എന്റെ പ്രാർത്ഥനകളും താങ്കളോടൊപ്പമുണ്ടാവും. എന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഞാൻ ആഗ്രഹിക്കുന്നത്, അതിനുശേഷവും എന്റെ മനസ്സ് താങ്കളോടൊപ്പമാണ് എന്നാണ്.

മഞ്ചു വാര്യരുടെ സ്ഥാനത്ത് നിൽക്കാൻ കഴിയുമെങ്കിൽ ഞാൻ പ്രാർത്ഥിക്കുന്നു; ഏറ്റവും അടുത്ത ദിവസം തന്നെ ജയിൽ മോചിതനാവാൻ താങ്കൾക്ക് കഴിയട്ടെ എന്ന്, എത്രയും പെട്ടെന്ന് താങ്കളുടെ അമ്മയും, കാവ്യയും, മീനാക്ഷിയുമുള്ള വീട്ടിൽ മടങ്ങി എത്താൻ താങ്കൾക്ക് കഴിയട്ടെ എന്ന്.
എന്നിലെ ക്രിമിനൽ അഭിഭാഷകയുടെ ആഗ്രഹം ഇതാണ്; താങ്കളുടെ ജയിൽ മോചനത്തിനാവശ്യമായ വാദങ്ങൾ ഉന്നയിക്കാനും കോടതിയുടെ മുന്നിൽ അത് പറഞ്ഞു ഫലിപ്പിക്കാനുമൊക്കെ വേണ്ടുന്ന ബുദ്ധിയും വിവേകവും സാമര്ത്ഥ്യവും ഉപയോഗപ്പെടുത്താൻ താങ്കളുടെ അഭിഭാഷകർക്ക് കഴിയട്ടെ എന്ന്. ഏറ്റവും പ്രധാനമായി; താങ്കൾ ഉൾപ്പെട്ട കേസിൽ ഇപ്പോൾ കാണുന്ന പൊലീസ് അതിക്രമങ്ങളും മാധ്യമപേക്കൂത്തുകളും ഇതിന്റെയൊക്കെ മാത്രം പ്രതിഫലനമായ ജനകീയ വിചാരണയും- ഇവയൊന്നും കൂസാത്ത, നാട്ടിലെ നീതിന്യായവ്യവസ്ഥിതിയും നടപടിക്രമങ്ങളും അനുശാസിക്കുന്ന നിയമവരികൾക്ക് അപ്പുറം യാതൊന്നും പരിഗണിക്കേണ്ട വിഷയങ്ങൾ അല്ല, അതൊന്നും തന്നെ കേസിനെ ബാധിക്കുന്ന ഘടകങ്ങളല്ല എന്ന വീക്ഷണമുള്ള, ചങ്കിനുറപ്പുള്ള, നട്ടെല്ലിന് ബലമുള്ള ഒരു ന്യായാധിപന്റെ മുന്നിൽ താങ്കളുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കായി എത്തട്ടെ, മനുഷ്യമനസ്സുള്ള കോടതിമുഖത്തെ കണ്ണുകൾ കൊണ്ട് നോക്കി കണ്ട് താങ്കളുടെ ജാമ്യാപേക്ഷയിൽ താങ്കൾക്ക് അനുകൂലമായ തീരുമാനമെടുക്കാനുള്ള ബുദ്ധിയും കരുത്തും ഈശ്വരൻ ആ ന്യായാധിപന് നൽകണമേ എന്നുകൂടി പ്രാർത്ഥിക്കുന്നുണ്ട് ഞാൻ.

ഞാൻ ആഗ്രഹിക്കുന്ന പോലെ, പ്രാർത്ഥിക്കുന്നത് പോലെ; താങ്കൾ എത്രയും വേഗത്തിൽ, ഉടനെ തന്നെ ജയിൽ മോചിതനായി കഴിയുമ്പോൾ.... അനുവാദം തന്നാൽ ഞാൻ താങ്കളെ വന്നു കാണുന്നതാണ്. രണ്ടു വട്ടം പൊതുയിടങ്ങളിൽ വച്ച് നമ്മൾ പരസ്പരം കണ്ടിട്ടുള്ളതാണ്, തമ്മിൽ പരിചയമില്ലാതിരുന്നിട്ട് കൂടി ഹൃദ്യമായ പുഞ്ചിരി എനിക്ക് സമ്മാനിച്ചുകൊണ്ടാണ് എന്റെ മുന്നിൽ താങ്കൾ നിന്നത്. ആ പുഞ്ചിരി ഇനി മൂന്നാംവട്ടം എനിക്ക് താങ്കൾ വെച്ചുനീട്ടുന്നത് പരിചയത്തിന്റേത് കൂടിയാവണം എന്ന ആഗ്രഹവുമായി ഞാൻ വന്നു കാണുന്നതാണ്. And, If I am not asking for too much from you, Shri.Dileep; 'ഉപ്പുമാവും പഴം പുഴുങ്ങിയതും' എന്നത് എനിക്ക് ഏറെ പ്രിയപ്പെട്ട breakfast വിഭവങ്ങളാണ്. ഒരുമിച്ചിരുന്ന് അങ്ങനൊരു breakfast കഴിക്കാനായി താങ്കളെ ഞാൻ എന്റെ വീട്ടിലേക്ക് ക്ഷണിക്കും. ഒപ്പം കടലകറിയും ഓരോ ഡബിൾ bulls-eye കൂടിയും ഞാൻ ഒരുക്കി വെക്കാം. സമയമുണ്ടാക്കി വരണം. നമുക്ക് അടിച്ചുപൊളിക്കാം ബ്രോ

In short, it's so very easy to hypnotise people from this part of the world. And now, but now; I desperately do not wish to belong here.
Shri.Dileep, I love you. And so, I am waiting for you with my open arms, to welcome you back. For the actor in you, for the star in you and for the human being in you.
---------------------------------------------------------------------
PS: രണ്ടു കൊലകേസുകളിലെ പ്രതിയായ ഒരു മുൻപൊലീസ് ഉദ്യോഗസ്ഥന്റെ മകൾ കൂടിയാണ്. ഞാൻ. ഇപ്പോൾ ശ്രീ.ദിലീപ് ഉൾപ്പെട്ടിരിക്കുന്നതിനേക്കാൾ പൈശാചീകം എന്നും മൃഗീയം എന്നുമൊക്കെ നമ്മുടെ മാധ്യമങ്ങൾ കൊട്ടിഘോഷിച്ച രണ്ട് യമണ്ടൻ കൊലകേസുകൾ അവയിൽ ഒന്നിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും വെറുതെ വിടുകയും; രണ്ടാമത്തേതിൽ കുറ്റകാരൻ എന്നു കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തതാണ്. അച്ഛന്റെ സ്വർണം കെട്ടിച്ച രുദ്രാക്ഷമാലയും വിലപിടിപ്പുള്ള വാച്ചും ജയിൽ ഉദ്യോഗസ്ഥർ ഊരിവാങ്ങിയത് ഒപ്പിട്ടു കൊടുത്ത് കൈനീട്ടി വാങ്ങേണ്ടിവന്നിട്ടുണ്ട് എനിക്ക്. അച്ഛന്റെ ജയിലിലെ ദൈനംദിനചെലവ്ക്കായി പ്രതിമാസം അടക്കേണ്ടുന്ന 300/- രൂപ മണിയോഡർ പോസ്റ്റ് ഓഫീസിൽ കൊണ്ടുപോയി അടച്ച റെസീറ്റ് കൈനീട്ടി വാങ്ങിയത് ഞാനാണ്. ഇതുപോലുള്ളത് മുതൽ അവിടെന്ന് ഇടത്തോട്ടും വലത്തോട്ടും മുകളിലോട്ടും താഴോട്ടുമുള്ള ഒരുപാട് ഒരുപാട് യാഥാർഥ്യങ്ങൾ അടങ്ങുന്നതാണ് എന്റെ ജീവിതാനുഭവസമ്പത്ത്

ഇന്നിപ്പോൾ, പൊലീസ് വകുപ്പിലെ ദീർഘകാലത്തെ സേവനത്തിന് സർക്കാർ നൽകുന്ന പെൻഷൻ റിട്ടയർ ചെയ്ത മറ്റേത് പൊലീസ് ഉദ്യോഗസ്ഥരെയും പോലെ ലക്ഷ്മണയ്ക്കും ലഭിക്കുന്നുണ്ട്. മാത്രമോ പൊതുഖജനാവിൽ നിന്ന് ചിലവഴിക്കുന്ന പണം ഉപയോഗിച്ച് ലക്ഷ്മണയ്ക്കും അദ്ദേഹത്തിന്റെ വീടിനും പൊലീസ് കാവൽ ഇപ്പോഴുമുണ്ട്. അങ്ങനെയുള്ള വീട്ടിനകത്ത് സ്വർണം കെട്ടിച്ച രുദ്രാക്ഷമാലയും വിലപിടിപ്പുള്ള വാച്ചും അണിഞ്ഞു കൊണ്ട് അച്ഛൻ സ്വസ്ഥമായ വിശ്രമജീവിതം നയിക്കുകയാണ്. ഈ കുറിപ്പ് ഞാൻ എഴുതുമ്പോൾ, അച്ഛൻ ഒരു ബന്ധുവിന്റെ മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കാനായി പോയി ബാംഗ്ലൂരിൽ നിന്ന് അച്ഛന്റെ ഇപ്പോൾ തൃശൂരിൽ ഉള്ള ഇളയമകളെ കാണാനായി നെടുമ്പാശേരിയിലേക്കുള്ള യാത്രയിലാണ്. മാധ്യമവിചാരണയ്ക്ക് ഒടുവിൽ ഒരാകാശവും ഇടിഞ്ഞു താഴെ വീണില്ല, വീണുപോയ ഭാഗം ഞങ്ങൾ താങ്ങി പിടിച്ച് പൊക്കി എടുത്ത് തിരിച്ചു വെച്ചു എന്നർത്ഥം :)
-------------------------

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വിമൻ ഇൻ സിനിമാ കളക്ടീവിൽ നിന്നും ലേഡി സൂപ്പർസ്റ്റാർ പിന്മാറുമോ? രാമലീലയ്ക്ക് അനുകൂലമായി പോസ്റ്റിട്ടത് സംഘടനയിലെ ആക്ടിവിസ്റ്റുകളോടുള്ള അതൃപ്തി വ്യക്തമാക്കാൻ; ആരോടും ആലോചിക്കാതെ ചിലർ പേരു ദുരുപയോഗപ്പെടുത്തുന്നതിലും അമർഷം; ഇരയ്ക്കായുള്ള പോരാട്ടം ഒറ്റയ്ക്ക് തുടരാൻ ഉറച്ച് മഞ്ജു; ഇനി നിർണ്ണായകം പാർവ്വതിയുടേയും റീമയുടേയും നിലപാട്; ഡബ്ല്യുസിസിയിൽ പ്രതിസന്ധിയെന്ന് സൂചന
ബൈക്കിൽ വട്ടം വച്ചത് ചോദിച്ചപ്പോൾ അസഭ്യവർഷം തുടങ്ങി; എന്തിനാടാ ചീത്ത വിളിക്കണത് എന്ന് ചോദിച്ചപ്പോൾ ക്രൂര മർദ്ദനവും; ആദ്യ ഇടിയിൽ തന്നെ ബോധം പോയതിനാൽ എത്രയെണ്ണം കിട്ടിയെന്ന് എണ്ണാനായില്ല; അടുത്ത ദിവസം പൊലീസിൽ പരാതി കൊടുത്തപ്പോൾ വീട്ടിലെത്തിയത് കേസ് ഒത്തുതീർപ്പാക്കാനായി പ്രതിയുടെ മാമനും; ചിറയിൻകീഴിലെ നടുറോഡിലെ 'കലിപ്പു' തീർക്കൽ വിഡിയോയിലെ സത്യമെന്ത്? എല്ലാം മറുനാടനോട് തുറന്ന് പറഞ്ഞ് സുധീർ
പൾസർ സുനി പൊലീസിന്റെ ദൈവം! ചുമത്തിയിരിക്കുന്ന കുറ്റം പോലും ദിലീപിന് അറിയില്ല; റിമാൻഡ് റിപ്പോർട്ടിൽ പോലും ഒന്നും വ്യക്തമാക്കുന്നില്ല; നിഷേധിക്കുന്നത് നടന്റെ അറിയാനുള്ള അവകാശം; ഫോൺ കണ്ടെടുക്കാത്തതും അന്വേഷണ സംഘത്തിന്റെ മാത്രം വീഴ്ച; സിനിമാക്കാരെ കടന്നാക്രമിക്കാതെ കരുതലോടെ വാദിച്ച് അഡ്വ രാമൻ പിള്ള; രാമലീലയ്ക്ക് മുമ്പ് നായകൻ പുറത്തിറങ്ങുമോ എന്ന് നാളെ വ്യക്തമാകും; ജാമ്യഹർജിയെ എതിർക്കാനുറച്ച് പ്രോസിക്യൂഷനും
അറുക്കാൻ നേരം തുള്ളിക്കൊണ്ട് നിന്ന കാളയുടെ ചെവിയിൽ ഓതിയപ്പോൾ കിടന്നു കൊടുത്തു; വേദനയില്ലാതെ പ്രസവിക്കാൻ നബിയുടെ ചെരുപ്പിന്റെ ചിത്രം കൈവിരലിൽ വച്ചാൽ മതി! എപി ഉസ്താദിന്റെ കാൽപ്പാദം പതിഞ്ഞതോടെ കർണാടകത്തിൽ മഴ പെയ്തു; ലെഗിൻസും സൽവാറും നരകത്തിലേക്കുള്ള ഷോട്ട്കട്ട്: മതപ്രഭാഷകരുടെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കി ഏഷ്യാനെറ്റിന്റെ മലബാർ മാന്വൽ
അടുത്ത ലക്ഷ്യം വമ്പൻ സ്രാവ്? ദിലീപിനെ കൂട്ട ബലാത്സംഗത്തിന് രണ്ടാം പ്രതിയാക്കും; പൾസറിനെ സമ്മർദ്ദത്തിലാക്കി പ്രധാന ആസൂത്രകനേയും കണ്ടെത്തും; ജാമ്യഹർജി തള്ളിയാൽ കാവ്യയേയും നാദിർഷായേയും അറസ്റ്റ് ചെയ്യും; ജനപ്രിയനായകനെതിരെ കുറ്റപത്രം നൽകിയാലും അന്വേഷണം തീരില്ല; പീഡന ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ തേടിയുള്ള ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ യാത്രയിൽ ഭയന്ന് സിനിമാ ലോകം: എല്ലാം ദിലീപിൽ തീർക്കാനും അണിയറയിൽ കളികൾ സജീവം
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ നഴ്‌സുമാരുടേതിന് തുല്യമായ ശമ്പളം! സർക്കാർ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് ഉത്തരവ് ഉടനിറങ്ങും; 200 കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 32,960 രൂപ ശമ്പളം..! 100നും 200നു ഇടയിൽ കിടക്കയുള്ള ആശുപത്രികളിൽ 29,760 രൂപ നൽകണം; 50നും 100നും താഴെ കിടക്കയുള്ളിടത്ത് 24960 രൂപയും! ജോലിയുടെ ഭാഗമായി ട്രെയിനികളെ നിയമിക്കാൻ പാടില്ലെന്നും നിർദ്ദേശം: മാലാഖമാരുടെ കണ്ണീരൊപ്പാൻ ഉറച്ച ചുവടുമായി പിണറായി സർക്കാർ
സീരിയലിലെ ചെറുവേഷവുമായി സിനിമാക്കാരിയായി; പഴയ സ്വർണം വിൽക്കാനെന്ന് പറഞ്ഞ് ഫ്‌ലാറ്റിൽ വിളിച്ചു വരുത്തി ജ്വലറി ഉടമയെ പീഡനക്കേസിൽ കുടുക്കി; പണക്കാരനായ യുവാവിനെ പ്രണയത്തിൽ വീഴ്‌ത്തി ഭീഷണിപ്പെടുത്തിയും വിവാദത്തിൽപ്പെട്ടു; യൂബർ ടാക്‌സി ഡ്രൈവറെ കരിങ്കല്ലുകൊണ്ട് ഇടിച്ച് വിവാദത്തിൽ കുടുങ്ങിയ എയ്ഞ്ചൽ ബേബിക്കെതിരെയുള്ള ആരോപണക്കഥകൾ ഇങ്ങനെ
ജയിൽ സന്ദർശിച്ച് പൊട്ടിത്തെറിക്കുന്ന താരങ്ങൾ 'വില്ലന്മാർ'; കാവ്യ മാധവന്റെ ഹർജിയിൽ ബിനീഷ് കോടിയേരിക്ക് എതിരായ ആരോപണങ്ങൾ സിപിഎമ്മിന്റെ അനുകമ്പയും അകറ്റി; ഏതറ്റം വരെ പോയാലും താരരാജാവിനെ അഴിക്കുള്ളിൽ നിന്ന് പുറത്തിറക്കാൻ 'അമ്മ'യുടെ പ്രത്യേക ദൗത്യസംഘം; ഗണേശും മുകേഷും സിദ്ദിഖും ടീമിലെ പ്രധാനികൾ; സ്ത്രീവേഷം കെട്ടി 'സരിത'യെ കണ്ട പ്രദീപും സജീവം
എന്റെ മതംമാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്; അടുത്ത സുഹൃത്തിന്റെ സഹോദരൻ സിറാജായിരുന്നു ബുദ്ധികേന്ദ്രം; ഹിദായത്ത് സിസ്റ്റേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത് ഹിന്ദു പെൺകുട്ടികളെ മതംമാറ്റാൻ വേണ്ടി മാത്രം; പൊലീസിൽ ഹാജരാകുന്നതിന് മുമ്പ് തട്ടമിട്ട് ഏഷ്യാനെറ്റ് ന്യൂസിന് അഭിമുഖം നൽകിയത് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആവശ്യപ്പെട്ടിട്ട്; മതംമാറി ആയിഷ ആയ കാസർകോട്ടെ ആതിര മറുനാടൻ മലയാളിക്ക് നൽകിയ എക്സ്‌ക്ലൂസീവ് അഭിമുഖം
ലക്ഷ്യയിൽ നിന്ന് കിട്ടിയ 'രണ്ടര മിനിറ്റ്' ദൃശ്യം നിർണ്ണായകമാകും; മൊബൈൽ ഫോണില്ലെങ്കിലും പീഡനം തെളിയിക്കാം: കേസ് മുറുകാൻ മഞ്ജു വാര്യർ സാക്ഷിയാകണം; രമ്യാനമ്പീശന്റെ മൊഴി നിർണ്ണായകമാകും; വൈരാഗ്യ ബുദ്ധി തെളിയിക്കാൻ അനൂപ് ചന്ദ്രന്റെ വെളിപ്പെടുത്തലും ആയുധമാക്കും; കാവ്യയും നാദിർഷായും പ്രതികളാകും; അപ്പുണ്ണിയേയും വക്കീലന്മാരേയും മാപ്പുസാക്ഷികളാക്കാനും ആലോചന; ദിലീപിനെ അഴിക്കുള്ളിൽ തളയ്ക്കാൻ കുറ്റപത്രം തയ്യാറാക്കൽ തുടങ്ങി
ദിലീപ് വീണ്ടും എന്തിന് ജാമ്യാപേക്ഷയുമായി വന്നു? പഴയ സാഹചര്യത്തിൽ നിന്നും എന്ത് പുതിയ മാറ്റമാണ് ഉണ്ടായത്? അമ്പത് കോടിയുടെ സിനിമാ പ്രൊജക്ടുകൾ അവതാളത്തിലെന്നും പറഞ്ഞ് ജാമ്യാപേക്ഷ നൽകിയ താരത്തോട് ഹൈക്കോടതിയുടെ ചോദ്യം ഇങ്ങനെ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി; മഞ്ജുവിനെയും ശ്രീകുമാര മേനോനെയും എഡിജിപി സന്ധ്യയെയും പ്രതിക്കൂട്ടിൽ നിർത്തുന്ന സ്ഥിരം നമ്പർ ഇത്തവണയും തിരിച്ചടിയായേക്കും
ഭാര്യയെ കാണാനും സംസാരിക്കാനും വിലക്ക്; കേസിൽ സംശയനിഴലിലുള്ള ആരുമായും ആശയവിനിമയം സമ്മതിക്കില്ല; ആലുവ ജയിലിലേക്ക് സിനിമാക്കാർക്കും പ്രവേശനം നിഷേധിക്കും; ആരോപണ വിധേയരല്ലാത്ത ബന്ധുക്കൾക്കും അഭിഭാഷകർക്കും മാത്രം ജയിലിലെത്തി പ്രതിയുമായി ചർച്ച നടത്താം; അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന് തടയിടാൻ ദിലീപിന്റെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി ജയിൽ വകുപ്പ്
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
അണിഞ്ഞത് 100 പവന്റെ സ്വർണ്ണാഭരണങ്ങൾ; പ്രമുഖ കാറ്ററിംങ് സർവ്വീസ് വഴി ആയിരം പേർക്ക് സദ്യയൊരുക്കി; വധുവിനെ അണിയിച്ചൊരുക്കാൻ സെലബ്രിറ്റികൾക്ക് മേക്കപ്പ് ചെയ്യുന്ന വൻകിട ബ്യൂട്ടിപാർലർ; കേരളത്തെ ഞെട്ടിച്ച പീഡന കേസിലെ പെൺകുട്ടിക്ക് കൊച്ചിയിൽ അത്യാഢംബര വിവാഹം; ഇരയുടെ ലക്ഷങ്ങൾ പൊടിച്ചുള്ള കല്യാണം പീഡന പ്രതികൾക്ക് വേണ്ടിയുള്ള ക്വട്ടേഷനോ?
പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും
വിവാഹിതയായ യുവതിയെ ഹോട്ടൽ ജീവനക്കാരൻ പരിചയപ്പെട്ടത് ഫേസ്‌ബുക്കിലൂടെ; ഒത്തുചേർന്ന വേളയിലെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടപ്പോൾ സൈബർ ലോകം ഞെട്ടി; മാനഹാനിയാൽ ഇരട്ട സഹോദരി ആത്മഹത്യക്ക് മുതിർന്നപ്പോൾ പരാതിയായി; എഫ് ബിയിലൂടെ ആദ്യ ലൈവ് സെക്സ് നടത്തിയ മലയാളിയെ അതിവേഗം പൊക്കി അടിമാലി പൊലീസും; ലിനുവിനെതിരെ ബലാത്സംഗക്കുറ്റവും
ലൈവിട്ടത് ലൈക്ക് കൂടുതൽ കിട്ടാൻ! തൽസമയ സപ്രേക്ഷണം നടത്തിയത് വൈരാഗ്യം തീർക്കാനെന്നും സംശയം; ലിനുവിന്റെ മൊബൈലിൽ നിറയെ അമ്മയായ കാമുകിയുടെ നഗ്ന വിഡിയോകൾ; സോഷ്യൽ മീഡിയയിൽ ചേച്ചിയുടെ വീഡിയോ കണ്ട് ഇരട്ട സഹോദരി പൊലീസ് സ്‌റ്റേഷനിലെത്തിയത് പൊട്ടിക്കരഞ്ഞ്; ചതയ ദിനത്തിൽ ലൈവ് സെക്‌സ് നടത്തിയ മലയാളിയുടെ ലക്ഷ്യം തിരിച്ചറിയാതെ പൊലീസ്
പ്രതീക്ഷ വേണ്ടെന്ന് ഇന്നലെ തന്നെ അഭിഭാഷകൻ ജയിലിൽ എത്തി പറഞ്ഞിട്ടും എല്ലാ ദിവസത്തേക്കാളും നേരത്തെ കുളിച്ച് പ്രാർത്ഥനയോടെ കാത്തിരുന്നു; സൂപ്രണ്ട് മുറിയിലേക്ക് വിളിച്ചു വിവരം പറഞ്ഞപ്പോൾ നിസ്സംഗനായി കേട്ടു നിന്നു; സെല്ലിൽ തിരിച്ചെത്തിയ ദിലീപ് ആരോടും ഒന്നും പറയാതെ പായിലേക്ക് വീണു; ആശ്വസിപ്പിക്കാനാവാതെ സഹതടവുകാർ; ഭാര്യയ്ക്കും മകൾക്കുമൊപ്പം ഓണം ഉണ്ണാമെന്ന പ്രതീക്ഷ അസ്തമിച്ച വിവരം ദിലീപ് അറിഞ്ഞത് ഇങ്ങനെ
അടുത്ത ലക്ഷ്യം വമ്പൻ സ്രാവ്? ദിലീപിനെ കൂട്ട ബലാത്സംഗത്തിന് രണ്ടാം പ്രതിയാക്കും; പൾസറിനെ സമ്മർദ്ദത്തിലാക്കി പ്രധാന ആസൂത്രകനേയും കണ്ടെത്തും; ജാമ്യഹർജി തള്ളിയാൽ കാവ്യയേയും നാദിർഷായേയും അറസ്റ്റ് ചെയ്യും; ജനപ്രിയനായകനെതിരെ കുറ്റപത്രം നൽകിയാലും അന്വേഷണം തീരില്ല; പീഡന ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ തേടിയുള്ള ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ യാത്രയിൽ ഭയന്ന് സിനിമാ ലോകം: എല്ലാം ദിലീപിൽ തീർക്കാനും അണിയറയിൽ കളികൾ സജീവം
'മാഡം' കാവ്യയെന്ന് വെളിപ്പെടുത്തിയ പൾസർ സുനിയുടെ വായടപ്പിക്കാൻ ശ്രമം ശക്തം; പണമെറിഞ്ഞ് സ്വാധീനിക്കാൻ രംഗത്തിറങ്ങിയത് ദിലീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും; ആക്രമിക്കപ്പെട്ട നടിയെ സ്വാധീനിക്കാൻ കരുക്കളുമായി കാവ്യയും; തനിക്കൊപ്പമാണെന്ന് പറഞ്ഞവർ പോലും ദിലീപിന്റെ വിശ്വസ്തരായ മറിമായത്തിൽ അന്തംവിട്ട് നടി; പ്രതിഭാഗത്തിന്റെ 'ഇമോഷണൽ സെറ്റിൽമെന്റിൽ' നടി വീഴുമെന്ന് ഭയന്ന് പൊലീസും