Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞിനെ മാമോദീസ മുക്കാൻ സഭ വിസമ്മതിച്ചപ്പോൾ 'എന്റെ മകനെ ഞാൻ മനുഷ്യമതാനുയായി ആയി വളർത്തു'മെന്ന് പറഞ്ഞു; ഇന്ന് താങ്കൾ മനുഷ്യമതം ഉപേക്ഷിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ 'ഞാനൊരു ഹിന്ദുവാണ്' എന്ന് സത്യവാങ്മൂലം നൽകി; ഇത് സംഘിസത്തിലേക്കുള്ള ആദ്യത്തെ ചുവടാണ്: കെ ജെ യേശുദാസിനെതിരെ ഒരു വിമർശനം

കുഞ്ഞിനെ മാമോദീസ മുക്കാൻ സഭ വിസമ്മതിച്ചപ്പോൾ 'എന്റെ മകനെ ഞാൻ മനുഷ്യമതാനുയായി ആയി വളർത്തു'മെന്ന് പറഞ്ഞു; ഇന്ന് താങ്കൾ മനുഷ്യമതം ഉപേക്ഷിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ 'ഞാനൊരു ഹിന്ദുവാണ്' എന്ന് സത്യവാങ്മൂലം നൽകി; ഇത് സംഘിസത്തിലേക്കുള്ള ആദ്യത്തെ ചുവടാണ്: കെ ജെ യേശുദാസിനെതിരെ ഒരു വിമർശനം

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കെ യേശുദാസിന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കാൻ അവസരം ഒരുക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടത് അടുത്തിടെയാണ്. താൻ ഹിന്ദുമത വിശ്വാസിയാണെന്ന് എഴുതി നൽകിയതിനെ തുടർന്നാണ് അദ്ദേഹത്തിന് ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആവസരം ഒരുങ്ങുന്നത്. പൊതുവേ മലയാളികളെല്ലാം ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാൽ യേശുദാസ് എന്ന വ്യക്തിയുടെ ജീവിതത്തെ മൊത്തത്തിൽ വിലയിരുത്തുമ്പോൾ ഈ അഭിപ്രായത്തിൽ പൊരുത്തക്കേടുകൾ ഏറെയുണ്ടെന്നാണ് ഉയരുന്ന ഒരു വിമർശനം. ഈ വിമർശനം ചൂണ്ടിക്കാട്ടുകയാണ് പോൾ മാത്യുവെന്ന വ്യക്തി.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് യേശുദാസിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുന്നത്. യേശുദാസിന്റെ മകനെ മാമോദീസ മുക്കാൻ സഭ വിസമ്മതിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മനുഷ്യമതമായി വളരുമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിമർശനം. എന്നാൽ, ഇന്ന് 'ഞാനൊരു ഹിന്ദുവാണ്' എന്ന് സത്യവാങ്മൂലം നൽകി ഹൈന്ദവതയിലേക്ക് ചേക്കേറി. ഇതിന് അവകാശമുണ്ടെങ്കിലും ഇത് സംഘിസത്തിലേക്കുള്ള ആദ്യ ചുവടാണെന്നും വിമർശനം ഉയർത്തുന്നു.

പോൾ മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

യേശുദാസിനോട്. കുറേ വർഷങ്ങൾക്ക് മുൻപാണ്. താങ്കളുടെ കുഞ്ഞിനെ മാമോദീസ മുക്കാൻ സഭ വിസമ്മതിച്ചു. ക്ഷേത്രങ്ങളിൽ പാടുന്നുവെന്നോ, ശബരിമലയ്ക്ക് പോകുന്നുവെന്നോ മറ്റോ ആണ് കാരണം പറഞ്ഞത്. അന്ന് താങ്കളുടെ പ്രതികരണം പത്രങ്ങളിൽ വന്നിരുന്നു. ' എന്റെ മകനെ ഞാൻ മനുഷ്യമതാനുയായി ആയി വളർത്തും'.അന്ന് താങ്കളുടെ ഗാനങ്ങളോടൊപ്പം, ദരിദ്ര ബാല്യത്തിന്റെ കഥകളോടൊപ്പം, ആ പ്രസ്ഥാവനയും ഹ്രുദയത്തിലേറ്റിയ മലയാളികളിൽ ഞാനും ഉണ്ടായിരുന്നു.

പിന്നീട് താങ്കളുടെ മകൻ വളർന്നു വലുതായി, മ്യൂസിക്ക് ഇൻഡസ്റ്റ്രിയുടെ എല്ലാ സാമ്പത്തിക സാധ്യതകളും മനസ്സിലാക്കി, മറ്റ് ഗായകരെ താങ്കളുടെ ഗാനങ്ങൾ ആലപിക്കുന്നത് വിലക്കുന്ന ഘട്ടം വന്നപ്പോൾ (അപ്പോഴേക്കും താങ്കളുടെ കുടുംബത്തിന് അനേക കോടികളുടെ ആസ്ഥി കൈവന്നു കഴിഞ്ഞിരുന്നു) എവിടെയാണ് താങ്കൾ ഉയർത്തിപ്പിടിച്ച മാനവികത എന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു.

ഇന്ന് താങ്കൾ മനുഷ്യമതം ഉപേക്ഷിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ 'ഞാനൊരു ഹിന്ദുവാണ്' എന്ന് സത്യവാങ്മൂലം നൽകി ഹൈന്ദവതയിലേക്ക് ചേക്കേറിയിരിക്കുന്നു. അതിനുള്ള അവകാശം, ഇഷ്ടപ്പെട്ട മതം സ്വീകരിക്കുന്നതിനുള്ള അവകാശം, താങ്കൾക്കുണ്ട്.
പക്ഷേ താങ്കളെ മാനവിക പുരോഗമനാശയങ്ങളുടെ വക്താവായിക്കണ്ട ഞങ്ങളിൽ ചിലർക്ക് ഇത് ഒരു ഡിസില്യൂഷന്മന്റ് ആണ്. ഒരു വിഗ്രഹം കണ്മുന്നിൽ തകർന്നടിഞ്ഞ പോലെ.

(ഇത് സംഘിസത്തിലേക്കുള്ള ആദ്യത്തെ ചുവടാണ്, ഭാരതരത്‌നം പ്രതീക്ഷിച്ചാണ് തുടങ്ങിയ അതിവായനകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP