Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ നമ്പറും വിലാസവും കൊടുത്ത് തെറി വിളിക്കാൻ ആഹ്വാനം; സംഘപരിവാർ വിമർശനത്തിന് ദീപ നിശാന്തിനെതിരെ വീണ്ടും സൈബർ ആക്രമണം; മോർഫ് ചെയ്ത ചിത്രങ്ങളും ഫോൺ നമ്പറും പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസിൽ പരാതിക്കൊരുങ്ങി കേരളവർമ കോളേജ് അദ്ധ്യാപിക

ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ നമ്പറും വിലാസവും കൊടുത്ത് തെറി വിളിക്കാൻ ആഹ്വാനം; സംഘപരിവാർ വിമർശനത്തിന് ദീപ നിശാന്തിനെതിരെ വീണ്ടും സൈബർ ആക്രമണം; മോർഫ് ചെയ്ത ചിത്രങ്ങളും ഫോൺ നമ്പറും പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസിൽ പരാതിക്കൊരുങ്ങി കേരളവർമ കോളേജ് അദ്ധ്യാപിക

മറുനാടൻ മലയാളി ഡസ്‌ക്

തൃശൂർ: കത്വ സംഭവത്തിൽ സിപിഎം സൈബർ പോരാളിയായ ദീപക് ശങ്കരനാരായണന്റെ പോസ്റ്റ് ഷെയർ ചെയ്യുകയും, സംഘപരിവാറിനെ ശക്തമായി വിമർശിക്കുകയും ചെയ്ത കേരള വർമ കോളേജ് അദ്ധ്യാപിക ദീപ നിശാന്തിനെതിരെ വീണ്ടും സൈബർ ആക്രമണം. നേരത്തെ സമാനമായ രീതിയിൽ ടീച്ചർക്കെതിരെ ആക്രമണമുണ്ടായിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങളും ഫോൺ നമ്പറും വിവിധ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് ദീപ നിശാന്ത്.

കത്വ സംഭവത്തിന് പിന്നാലെ, സിപിഎം അനുഭാവിയായ ദീപക് ശങ്കര നാരായണൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ദീപാ നിശാന്ത് റീ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ ആക്രമണം തുടങ്ങിയത്. പോസ്റ്റിനെ വിമർശിച്ചുള്ള കമന്റുകൾ തുടക്കത്തിൽ അവഗണിച്ചു. എന്നാൽ പിന്നീട് ഫോണിലും നിരന്തരം ഭീഷണി തുടങ്ങി. പല ഗ്രൂപ്പുകളിലും ഫോൺ നമ്പറും മോശം ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചത്.

'മുപ്പത്തിയൊന്നു ശതമാനം ഹിന്ദുക്കളെ വെടിവെച്ചു കൊല്ലാൻ ഞാൻ ആഹ്വാനം ചെയ്തത്രേ! ആ പോസ്റ്റ് പിൻവലിച്ചതാണത്രേ ഞാനിട്ട കമന്റ് ഇപ്പോഴും ആ പോസ്റ്റിൽത്തന്നെയുണ്ട് .. ദീപക് ശങ്കരനാരായണന്റെ കമന്റാണത്.ദീപക്കിന്റെ വാക്കുകളെ വളച്ചൊടിച്ച് മറ്റൊന്നാക്കി മാറ്റുന്ന നിങ്ങളുടെ തന്ത്രത്തിന് നടുവിരൽ നമസ്‌ക്കാരം

എങ്ങനെയാണ് ബലാൽ'സംഘി'കളേ നിങ്ങൾക്കിങ്ങനെ വ്യാജപ്രചരണം നടത്താൻ സാധിക്കുന്നത്?നിങ്ങളെനിക്കു വേണ്ടി ചെലവഴിക്കുന്ന സമയം, ഊർജ്ജം..... ഇതൊക്കെ ഇനിയും തുടരണം... 'വെടി'യെന്നും വേശ്യയെന്നും വിളിച്ചു കൊണ്ടേയിരിക്കണം...... പണ്ടു പറഞ്ഞതേ ഇപ്പോഴും പറയാനുള്ളൂ..

ട്രെയിനിലെ കുളിമുറിയിൽ ഒരു ഞരമ്പുരോഗി വരച്ചുവെക്കുന്ന വൈകൃതചിത്രങ്ങൾക്ക് നമ്മുടെ ഛായയുണ്ടോ എന്ന് പരിശോധിക്കാൻ പോകരുതെന്ന് ഞാൻ അനുഭവത്തിൽ നിന്ന് പഠിച്ചിട്ടുള്ളതാണ്.ഞാനിട്ട കമന്റ് പോസ്റ്റിലിപ്പോഴുമുണ്ട്. പിൻവലിക്കാൻ ഒരുദ്ദേശവുമില്ല!
എഴുത്തോ കഴുത്തോ എന്നു ചോദിച്ചാൽ എഴുത്തെന്നു തന്നെയാണുത്തരം!'-ഏപ്രിൽ 16 ന് ദീപ നിശാന്ത് ഇട്ട പോസ്റ്റിൽ നിന്ന്

'വിവിധ ഗ്രൂപ്പുകളിലേക്ക് എന്റെ നമ്പറും അഡ്രസും കൊടുത്ത് തെറി വിളിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട് ചിലർ. ചില വിഡ്ഢികൾ അത് യഥേഷ്ടം നിർവ്വഹിക്കുന്നുമുണ്ട്.നിയമവ്യവസ്ഥയുള്ള നാടാണ് എന്ന സാമാന്യബോധം പോലുമില്ലാത്ത ശാഖോപജീവികളായ കുട്ടികളെയോർത്ത് സത്യത്തിൽ സഹതാപമാണ്.. സ്വന്തം മുഖവും ഫോൺ നമ്പറും വെച്ച് മെസേജയച്ചു കൂട്ടുകയാണ് പാവങ്ങൾ...'-ഏപ്രിൽ 18 ലെ ഫേസ്‌ബുക്ക് പോസ്റ്റ്.

നേരത്തെ കഴിഞ്ഞ വർഷം ജൂലൈയിൽ, സമാനമായ രീതിയിൽ ദീപ നിശാന്തിനെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു.എം.എഫ്.ഹുസൈന്റെ ചിത്രത്തെ അനുകൂലിച്ചതിനായിരുന്നു സൈബർ ആക്രമണം. ഫേസ് ബുക്ക്, വാട്‌സാപ്പ് സ്‌ക്രീൻ ഷോട്ടടക്കം പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ല..

തൃശ്ശൂർ വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിഖ്യാത ചിത്രകാരൻ എം എഫ് ഹുസൈൻ വരച്ച സരസ്വതി ചിത്രം പതിച്ച ബോർഡ് കോളേജിൽ ഒരു വിദ്യാർത്ഥി സംഘടന ഉപയോഗിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.ചിത്രം ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഇതിനെതിരെ സംഘപരിവാർ ആക്രമണങ്ങളുണ്ടായി. സംഭവത്തിൽ സംഘപരിവാറിനെ ദീപ വിമർശിച്ചിരുന്നു. അതോടെ അദ്ധ്യാപികയെ അവഹേളിക്കുന്ന രീതിയിൽ ചിത്രം പ്രചരിച്ചു തുടങ്ങി. നഗ്‌നയായ ഒരു പെൺകുട്ടിയുടെ ഉടലിന്റെ ചിത്രത്തിൽ ദീപയുടെ തല ചേർത്ത ചിത്രം ഇത് ഞങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരിലാണ് പുറത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP