Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയോ അതോ അംബാനിഫിക്കേഷന് ചൂട്ടു പിടിക്കാനുള്ള നയതന്ത്രമോ? ന്യൂസ് 18 കേരള മലയാളി ഓഫ് ദ ഇയർ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയതിനെതിരെ സോഷ്യൽ മീഡിയ; മാധ്യമങ്ങളോട് 'കടക്കു പുറത്ത്' പറഞ്ഞ് വിവാദങ്ങളിൽ മുങ്ങി നിൽക്കുന്ന മുഖ്യന് മികച്ച മലയാളിക്കുള്ള അവാർഡ് നൽകിയത് കോമഡിയെന്ന് വിമർശനം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയോ അതോ അംബാനിഫിക്കേഷന് ചൂട്ടു പിടിക്കാനുള്ള നയതന്ത്രമോ? ന്യൂസ് 18 കേരള മലയാളി ഓഫ് ദ ഇയർ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയതിനെതിരെ സോഷ്യൽ മീഡിയ; മാധ്യമങ്ങളോട് 'കടക്കു പുറത്ത്' പറഞ്ഞ് വിവാദങ്ങളിൽ മുങ്ങി നിൽക്കുന്ന മുഖ്യന് മികച്ച മലയാളിക്കുള്ള അവാർഡ് നൽകിയത് കോമഡിയെന്ന് വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അവാർഡുകൾ എന്തുതന്നെയും ആകട്ടെ സൈബർ ലോകത്ത് വിമർശിക്കാൻ മുന്നിൽ നിൽക്കുന്നവരാണ് മലയാളികൾ. അത് സംസ്ഥാന സിനിമാ അവാർഡാണെങ്കിലും ഏഷ്യാനെറ്റ് ഫിലിം അവാർഡാണെങ്കിലും ഒരു പോലെയാണ്. ഏഷ്യാനെറ്റ് അവാർഡുകളുടെ പേരിൽ കടുത്ത വിമർശനം തന്നെയാണ് പലപ്പോഴും നേരിടാണ്. സൂപ്പർതാരങ്ങളെ സുഖിപ്പിക്കാൻ വേണ്ടി മുഖം നോക്കി പുരസ്‌ക്കാരം വിതരണം ചെയ്യുന്നു എന്നാണ് പൊതുവേ ഉയരുന്ന വിമർശനം. എന്തായാലും സമാനമായ വിധത്തിൽ സൈബർ ലോകത്ത് ഒരു പുരസ്‌ക്കാരം കടുത്ത വിമർശനം നേരിടുകയാണ്. കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ന്യൂസ് 18 കേരള ചാനലിന്റെ മലയാളി ഓഫ് ദ ഇയർ അവാർഡ് നൽകിയതാണ് വിമർശനത്തിന് ഇടയാക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡിന് അർഹനല്ല, എന്നല്ല, മറിച്ച് അദ്ദേഹത്തിന് പുരസ്‌ക്കാരം നൽകിയ വർഷം മാറിയപ്പോയെന്നാണ് സൈബർ ലോകത്തിന്റെ ആക്ഷേപം. കാരണം മുഖ്യമന്ത്രിയെന്ന നിലയിലും നേതാവെന്ന നിലയിലും നിരവധി വിമർശനങ്ങൾക്കും വിവാദങ്ങൾക്കും നടുവിൽ കൂടിയാണ് പിണറായി അടുത്തകാലത്തായി കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ പിണറായി എങ്ങനെ മലയാളി ഓഫ് ദ ഇയർ അവാർഡിന് അർഹനാകുമെന്നാണ് സൈബർ ലോകത്തിന്റെ ചോദ്യം. മുഖ്യമന്ത്രിയെ സുഖിപ്പിക്കാൻ വേണ്ടി മാത്രം ചാനൽ അവാർഡ് നൽകിയെന്ന വിമർനമാണ് സൈബറിടങ്ങളിൽ ഉയരുന്നത്.

പ്രമുഖ ബ്ലോഗറായ ബഷീർ വള്ളിക്കുന്ന് അടക്കമുള്ളവർ ചാനൽ പുരസ്‌ക്കാരത്തെ പരിഹസിച്ചു കൊണ്ട് രംഗത്തു വന്നിട്ടുണ്ട്. പിണറായി മുഖ്യമന്ത്രിയെന്ന വിലയിൽ തന്റെ ഭരണത്തിലെ ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുമ്പോഴാണ് പുരസ്‌ക്കാരം നൽകിയിരിക്കുന്നത് എന്നാണ് വള്ളിക്കുന്ന് വിമർശിക്കുന്നത്. അടുത്തകാലത്തു കേട്ട ഏറ്റവും വലിയ കോമഡിയാണ് ഈ പുരസ്‌ക്കാരം എന്നാണ് വള്ളിക്കുന്ന് വിമർശിക്കുന്നത്. മാധ്യമങ്ങളോട് അടക്കം കടക്ക് പുറത്തു പറഞ്ഞ മുഖ്യമന്ത്രി പല വിഷയങ്ങളും ജനകീയ വികാരത്തിന് എതിരായാണ് പ്രവർത്തിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിനിടെയാണ് ഇന്നലെ പുരസ്‌ക്കാരം നൽകിയത്.

ന്യൂസ് 18 ചാനലിലെ ചിലർക്ക് ചെയ്തു കൊടുത്ത ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് അവാർഡെന്നും ചിലർ വിമർശിക്കുന്നുണ്ട്. അതോടെ അംബാനിയുടെ കേരളത്തിലേക്കുള്ള താൽപ്പര്യങ്ങൾക്ക് ചൂട്ടുപിടിക്കാൻ വേണ്ടിയുള്ള നയതന്ത്രമാണോ എന്നും വിമർശിക്കുന്നു. ഇന്നലെ പുരസ്‌ക്കാരം സമ്മാനിച്ച ചടങ്ങിൽ മുഖ്യമന്ത്രിയെ പുകഴ്‌ത്തൽ കൊണ്ട് മൂടാൻ ചാനൽ അധികൃതർ മറന്നില്ല. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന വിശേഷണമാണ് ചാനൽ പിണറായിക്ക് നൽകിയത്. അതേസമയം പിണറായിയുടെ പുരസ്‌ക്കാര നേട്ടത്തെ വിമർശിച്ചവർക്ക് അസഹിഷ്ണുതയാണെന്ന് വാദിക്കുന്നവരും കുറവല്ല.

ഭരണ മികവും മറ്റു കാര്യങ്ങളും പരിഗണിച്ചാണ് പുരസ്‌ക്കാരമെന്നാണ് ചാനൽ പിണറായിക്ക് നൽകിയ പുരസ്‌ക്കാരത്തെ കുറിച്ച് പറയുന്നത്. ഭരണമികവിലും വികസനകാര്യത്തിലും സ്വീകരിക്കുന്ന നിലപാടുകളും ജനക്ഷേമം മുൻനിർത്തിയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ് എന്നും ചാനൽ വ്യക്തമാക്കി.

 

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവമാണ് അവാർഡ് സമ്മാനിച്ചത്. കേരളം ചെറിയ സംസ്ഥാനമാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ കാഴ്ചപ്പാടുകളും പ്രവർത്തനമികവും ദേശീയ, അന്തർദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കയാണെന്ന് ഗവർണർ പറഞ്ഞു. ജനക്ഷേമപ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന സർക്കാർ രാജ്യത്തിന് മാതൃകയാണെന്നും ഗവർണർ പറഞ്ഞു.

അവാർഡ് ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിപരമായി അവാർഡുകൾ സ്വീകരിക്കില്ല എന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, സർക്കാരിനുള്ള അംഗീകാരമാണെന്ന് അറിയിച്ചതുകൊണ്ടാണ് സ്വീകരിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ അവാർഡ് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP