Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച നേരം ദൈവം കരുത്താവട്ടെ എന്ന് കമന്റ്; ശാസ്ത്രവും അനുഭവവും ആസൂത്രണവുമാണ് സ്റ്റേറ്റിന്റെ ശക്തിയെന്ന മറുപടി വൈറലായത് നിമിഷങ്ങൾക്കുള്ളിൽ; ഒന്നും ചെയ്യാത്ത ദൈവത്തിന് ക്രെഡിറ്റ് കൊടുക്കുന്നത് സമീപകാല ഫാഷനാണെന്ന് ഒരു വിഭാഗം; ദുരന്തത്തിന്റെ സമയത്ത് ദൈവത്തെ വിളിച്ചുപോകുന്നത് തെറ്റാണോയെന്ന് മറുവിഭാഗം; ദൈവത്തെ ട്രോളിയ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ ഫേസ്‌ബുക്ക് പേജിന്റെ പേരിൽ സൈബർ യുദ്ധം

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച നേരം ദൈവം കരുത്താവട്ടെ എന്ന് കമന്റ്; ശാസ്ത്രവും അനുഭവവും ആസൂത്രണവുമാണ് സ്റ്റേറ്റിന്റെ ശക്തിയെന്ന  മറുപടി വൈറലായത് നിമിഷങ്ങൾക്കുള്ളിൽ; ഒന്നും ചെയ്യാത്ത ദൈവത്തിന് ക്രെഡിറ്റ് കൊടുക്കുന്നത് സമീപകാല ഫാഷനാണെന്ന് ഒരു വിഭാഗം; ദുരന്തത്തിന്റെ സമയത്ത് ദൈവത്തെ വിളിച്ചുപോകുന്നത് തെറ്റാണോയെന്ന് മറുവിഭാഗം; ദൈവത്തെ ട്രോളിയ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ ഫേസ്‌ബുക്ക് പേജിന്റെ പേരിൽ സൈബർ യുദ്ധം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അവരുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചപ്പോഴുണ്ടായ ഒരു കമന്റും മറുപടിയും ഫേസ്‌ബുക്കിൽ വൈറലാവുകയാണ്. ഓറഞ്ച് അലേർട്ട് അറിയിച്ചതിന് പിന്നാലെ ഒരാൾ 'ദൈവം കരുത്താവട്ടെ' എന്നാണ് കമന്റിട്ടത്. അതിനു തൊട്ടു താഴെ, അയാളെ തിരുത്തിക്കൊണ്ട് ശാസ്ത്രത്തിന്റെ ശക്തി വിളംബരം ചെയ്തുകൊണ്ട് ദുരന്ത നിവാരണ അഥോറിറ്റിയുടെ ഒഫീഷ്യൽ അക്കൗണ്ടിൽ നിന്ന് മറുപടി വന്നു. ശാസ്ത്രം അനുഭവം ആസൂത്രണം എന്നിവയാണ് നമ്മുടെ സ്റ്റേറ്റിന്റെ ശക്തിയെന്നായിരുന്നു ആ കമന്റ്. സ്റ്റേറ്റിന്റെ നയം ദൈവത്തെ വിളിക്കൽ അല്ല ശാസ്ത്രത്തെ ആശ്രയിക്കുകയാണ് എന്ന മട്ടിലാണത് വായിക്കപ്പെട്ടത്. അതിനു ശേഷം അതിലെ ട്രോൾ സ്വഭാവം ഹൈലൈറ്റ് ചെയ്ത് ആളുകളതിന്റെ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്യാൻ ആരംഭിച്ചു.

ഇതോടെയാണ് ഫേസ്‌ബുക്കിൽ വിവാദവും തുടങ്ങിയത്. ഭയവും ആശങ്കയും മുന്നിൽ നിറയുമ്പോൾ ദൈവത്തിനെ വിളിച്ചു പോയൊരാളെ ട്രോളേണ്ടതുണ്ടോ? അയാളെ അപ്പോൾ തന്നെ തിരുത്തേണ്ടതുണ്ടോ? ദൈവവിശ്വാസവും ശാസ്ത്രവിശ്വാസവുമായുള്ള തർക്കത്തിന്റെ ഇടമായി ദുരന്തമുഖങ്ങളെ മാറ്റേണ്ടതുണ്ടോ? ദുരന്തനിവാരണത്തിനു വേണ്ടിയുള്ള ഒരു സർക്കാർ ഏജൻസി ആളുകളുടെ ആധികളെ കാണേണ്ടത് ഈ വിധമാണോ തുടങ്ങിയ വാദങ്ങളുമായി വിശ്വാസികൾ രംഗത്തെത്തിയപ്പോൾ മറുപടിയുമായി യുക്തിവാദികളും സ്വതന്ത്ര ചിന്തകരുമെത്തി. എന്തിനുമേതിനുമുള്ള ക്രെഡിറ്റ് അനാവശ്യമായി ദൈവത്തിന് കൊടുക്കുന്ന നമ്മുടെ അന്ധവിശ്വാസമാണ് രാജ്യത്തെ ഈ രീതിയിൽ പിറകോട്ട് വലിപ്പിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മതേതരത്വം എന്ന വാക്കിന് അർഥം എല്ലാമതങ്ങളെയും ദൈവങ്ങളെയും തുല്യമായി പ്രീണിപ്പിക്കുക എന്നല്ല എന്നും ഒരു മതവും രാഷ്ട്രശരീരത്തിൽ ഇടപെടില്ല എന്നതാണെന്നും ഇവർ ഓർമ്മിപ്പിക്കുന്നു. ്അതായത് സ്റ്റേറ്റിന്റ നയം ശാസ്ത്രം തന്നെയാണ്. ശാസ്ത്രബോധവും അന്വേഷണത്വരയും പ്രചരിപ്പിക്കുക എന്നാണ് നമ്മുടെ ഭരണഘടന അനുശാസിക്കുന്നത്. പക്ഷേ തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ മോചിപ്പിച്ചപ്പോഴും ദൈവത്തിന നന്ദിയെന്ന് തലക്കെട്ട് എഴുതാൻ ശീലമുള്ളവരാണ് നമ്മൾ.ശാസ്ത്രത്തിന്റെ ഏത് നേട്ടവും ദൈവത്തിൽ മുങ്ങുന്നു.ആ അർഥത്തിൽ ഒരു സർക്കാർ ഏജൻസി ശാസ്ത്രത്തിനുവേണ്ടി വാദിച്ചത് വലിയകാര്യം തന്നെയാണെന്ന് അവർ വാദിക്കുന്നു.

എന്നാൽ ഉത്തരവാദപ്പെട്ട ഒരു സർക്കാർ ഏജൻസി ഇത് പോലൊരു ആപൽഘട്ടത്തിൽ ഈ ചർച്ചയ്ക്ക് നിന്നു കൊടുക്കേണ്ടതുണ്ടോ, ആളുകളെ ആശ്വസിപ്പിക്കേണ്ട നേരത്ത് അവർ ചെയ്യേണ്ടത് ഇത്തരമൊരു കാര്യമാണോ എന്ന ചോദ്യമാണ് നിഷ്പക്ഷമതികളായ ആളുകൾ ഉയർത്തുന്നത്.ദുരന്തനിവാരണ സമിതിയുടെ അഡ്‌മിനായ വ്യക്തിക്ക് ഇക്കാര്യങ്ങളിൽ എതിർ അഭിപ്രായം ഉണ്ടെങ്കിൽ അതിനു സ്വന്തം പ്രൊഫൈൽ ഉപയോഗിക്കാവുന്നതാണ്.അതിനു പകരം അത് ഏജൻസിയുടെ അഭിപ്രായവും കടമയുമായി കരുതി ഇത്തരം സമയങ്ങളിൽ അഥോറിറ്റിയുടെ അക്കൗണ്ടിൽ അയാൾ ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അത് അനുചിതമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP