Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞുപെങ്ങളെ പോലും കാമക്കണ്ണുകൊണ്ട് കാണുന്നവർക്ക് മാപ്പില്ല; സോഷ്യൽ മീഡിയയിലെ ഞരമ്പുരോഗികൾക്കും അവർക്ക് ഓശാനപാടുന്ന ആവിഷ്‌കാര സ്വാതന്ത്ര്യക്കാർക്കും അവസാന മുന്നറിയിപ്പുമായി സൈബർ വാരിയേഴ്‌സ്; കൂടുതൽപേരെ പിടികൂടുമെന്ന് പ്രഖ്യാപിച്ച് ബ്‌ളൂ ആർമി

കുഞ്ഞുപെങ്ങളെ പോലും കാമക്കണ്ണുകൊണ്ട് കാണുന്നവർക്ക് മാപ്പില്ല; സോഷ്യൽ മീഡിയയിലെ ഞരമ്പുരോഗികൾക്കും അവർക്ക് ഓശാനപാടുന്ന ആവിഷ്‌കാര സ്വാതന്ത്ര്യക്കാർക്കും അവസാന മുന്നറിയിപ്പുമായി സൈബർ വാരിയേഴ്‌സ്; കൂടുതൽപേരെ പിടികൂടുമെന്ന് പ്രഖ്യാപിച്ച് ബ്‌ളൂ ആർമി

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ ഞരമ്പ് രോഗികൾക്ക് അവസാന മുന്നറിയിപ്പുമായി കേരളസൈബർ വാരിയേഴ്‌സിന്റെ ഓപ്പറേഷൻ ബ്‌ളൂ ആർമി. അമ്മയെയും പെങ്ങളെയും വരെ സോഷ്യൽ മീഡിയയിലൂടെ മോശമായി ചിത്രീകരിക്കുന്നവരെ ആരെയും വെറുതെ വിടില്ലെന്നും അവർക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഓശാനപാടുന്നവരും കരുതിയിരുന്നോളൂ എന്നും മുന്നറിയിപ്പ് നൽകുകയാണ് സൈബർ പോരാളികൾ.

സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശങ്ങളും ചിത്രങ്ങളും ചാറ്റുമെല്ലാം പ്രചരിപ്പിക്കുകയും അശ്‌ളീലസന്ദേശങ്ങൾ അയക്കുകയും ഇത്തരം പേജുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്തി അവർക്ക് എട്ടിന്റെ പണി കൊടുത്തുവരികയാണ് ഇപ്പോൾ ബ്‌ളൂ ആർമിക്കാർ ചെയ്യുന്നത്.

ജനോപകാരപ്രദമായ ശിക്ഷാവിധികൾ ചുമത്തി ഇവരെ നല്ലനടപ്പിന് വിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇവരുടെ പേരുവിവരങ്ങൾ തൽക്കാലം പുറത്തുവിടുന്നില്ല. എന്നാൽ ഇനിയും ഇത്തരം നടപടികൾ തുടർന്നാൽ ഇത്തരക്കാരെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകതന്നെ ചെയ്യുമെന്ന് സൈബർ വാരിയേഴ്‌സ് വ്യക്തമാക്കുന്നുണ്ട്.

സൈബർ വാരിയേഴ്‌സിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സെക്‌സ് ചാറ്റ് ഗ്രൂപ്പുകൾ, പേജുകൾ, പ്രൊഫൈലുകൾ എന്നിവയ്ക്ക് അന്തിമ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവർക്കും കുഞ്ഞു പെങ്ങളെ കാമക്കണ്ണ് കൊണ്ട് ചിത്രം വരയ്ക്കുന്നവർക്കും മാപ്പില്ല എന്ന് വ്യക്തമാക്കിയാണ് സൈബർ വാരിയേഴ്‌സിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. നിങ്ങളുടെ ഞരമ്പ് രോഗത്തിന് ലോകത്ത് എവിടെയാണോ അവിടെ പോയി ചികിത്സ നേടണമെന്നും ഞങ്ങളെ കയ്യിൽ നിന്നും യാതൊരു ദയയും പ്രതീക്ഷിക്കരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

നീയൊക്കെ എന്ത് തെമ്മാടിത്തരം ചെയ്താലും ചോദിക്കാനും പറയാനും ഇന്ന് ആണും പെണ്ണും കെട്ട ഒരു കൂട്ടം ഉണ്ടെന്ന് അറിയാം, ആവിഷ്‌കാര സ്വാതന്ത്ര്യം പറഞ്ഞ് അവർ ഞങ്ങളെ കടന്നാക്രമിക്കുകയും ചെയ്യും. എന്നാൽ ഞങ്ങളുടെ പിന്നിൽ നീതിയുടെ വെളിച്ചം തേടി നടക്കുന്ന ഒരു ജനതയുണ്ട്. നേരിനൊപ്പം നിൽക്കുന്ന പച്ചയായ മനുഷ്യർ ഉണ്ട്. അത് ഉള്ളടത്തോളം കാലം അവർക്കു വേണ്ടി ഞങ്ങൾ ചെയ്യും. സൈബർ വാരിയേഴ്‌സിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ വീഡിയോയ്ക്ക് ഒപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

ഇന്ത്യയിൽ ഇരുന്ന് പാക്കിസ്ഥാന് വേണ്ടി പ്രവർത്തുക്കുന്ന ദേശവിരുദ്ധന്മാർക്ക് ആദ്യം പണി കൊടുത്ത് രംഗത്തെത്തിയത് മല്ലു സൈബർ സോൾജിയേഴ്സ് ആയിരുന്നു. ഇതിന് പിന്നാലെ കേരളാ സൈബർ വാരിയേഴ്സും ഇത്തരത്തിൽ യുദ്ധം പ്രഖ്യാപിച്ചു. കേരളത്തിലെ ഞരമ്പന്മാരെ ലക്ഷ്യമിട്ടായിരുന്നു സൈബർ വാരിയേഴ്‌സ് ഓപ്പറേഷൻ ബ്‌ളൂ ആർമി രൂപീകരിച്ച് രംഗത്തെത്തിയത്. ഇതിനോടകം തന്നെ നിരവധി പേർ ഇവരുടെ സൈബർ ആക്രമണത്തിൽ കുടുങ്ങുകയും ചെയ്തു.

സഹപ്രവർത്തകയെ ശല്യപ്പെടുത്തിയ ഞരമ്പുരോഗിക്ക് എട്ടിന്റെ പണി കൊടുത്തതോടെ കേരള സൈബർ വാരിയേഴ്‌സിന് അഭിനന്ദന പ്രവാഹവുമാണ് സോഷ്യൽ മീഡിയയിൽ.യുവാവിന് നല്ലനടപ്പിന് ശിക്ഷിച്ച വിവരം സൈബർ വാരിയേഴ്‌സ് തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് വ്യക്തമാക്കിയത്.

തിരുവനന്തപുരം സ്വദേശിയായ യുവാവിനെയാണ് ബ്ലൂ ആർമി നല്ലനടപ്പിന് വിധിച്ചത്. ശിക്ഷ ഏറ്റുവാങ്ങിയ യുവാവ് 20 സ്‌കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു. സഹപ്രവർത്തകൻ കൂടിയായ യുവാവിൽ നിന്നും സഹികെട്ടാണ് യുവതി കേരളാ സൈബർ വാരിയേഴ്സിനെ സമീപിച്ചത്. യുവാവിൽനിന്ന് നിരന്തരം അശ്ലീല സന്ദേശങ്ങൾ യുവതിക്ക് ലഭിച്ചിരുന്നു. ശരീരഭാഗങ്ങളുടെ ചിത്രങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു ഇയാളുടെ പ്രധാന ഹോബി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കെസിഡബ്ല്യൂ ഞരമ്പനെ പൊക്കിയത്. ശല്യം അവസാനിപ്പിച്ചില്ലെങ്കിൽ വിവരങ്ങൾ പുറത്തുവിടും എന്ന് അറിയിച്ചു. ശിക്ഷയായി നല്ല നടപ്പും വിധിച്ചു. ഇതോടെ യുവാവ് നല്ലനടപ്പിന് തയ്യാറാവുകയായിരുന്നു. ഇതോടെ ഓപ്പറേഷൻ ബ്‌ളൂ ആർമിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട നുറുകണക്കിന് സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

OP_INDIAN_ONLINE_PROSTITUTION, OP_INDIAN_SEX_CHATTING, എന്നീ മിഷന്റെ ഭാഗമായാണ് വാരിയേഴ്‌സ് ഇപ്പോൾ നടപടി ശക്തമാക്കുന്നത്. ''പല ഞരമ്പന്മാരും പിടിക്കപെട്ടത് അറിഞ്ഞാൽ ഇനി ഒരിക്കലും ചെയ്യില്ല എന്നുള്ള വാക്കാണ് ഞങ്ങളോട് പറയാറുള്ളത്. ഒറിജിനൽ വിവരങ്ങൾ പുറത്തു വിടാതിരിക്കാൻ വൻ തുകകളാണ് പലരും കേരളാ സൈബർ വാരിയേഴ്‌സിനു ഓഫർ ചെയ്യാറുള്ളത് . എന്നാൽ ഞങ്ങൾ ഇത് നിരസിക്കുകയും പകരം ഞങ്ങൾ അവർക്കു മുന്നിൽ ഒരു നിർദ്ദേശം വെക്കുകയും ചെയ്തു.

പാവപെട്ട അമ്മമാർക്ക് 10 ദിവസം മുടങ്ങാതെ ഭക്ഷണം, പാവപെട്ട കുട്ടികൾക്ക് ഡ്രസ്സ് പഠനോപകരണങ്ങൾ, അന്നദാനം തുടങ്ങിയവ ആയിരുന്നു അത്. ഇതിനും കഴിയാത്തവർക്ക് 10 മരങ്ങൾ വച്ചുപിടിപ്പിച്ച് എല്ലാ മാസവും മുടങ്ങാതെ അതിന്റെ പിക്ചർ അയച്ചുതരാനുള്ള നിർദേശവും വച്ചു.' - ഇതായിരുന്നു സൈബർവാരിയേഴ്‌സ് മുന്നോട്ടുവച്ച പദ്ധതി. ഇത് ഇതുവരെ പിടിയിലായവരെല്ലാം പാലിച്ചതായും സൈബർ വാരിയേഴ്‌സ് വ്യക്തമാക്കുന്നുണ്ട്.

ഞരമ്പുരോഗികൾക്ക് പിന്നാലെ തന്നെ തങ്ങളുണ്ടെന്നും സെക്‌സ് പേജ് ഗ്രൂപ്പ് പ്രൊഫൈൽ തുടങ്ങിയവ ചെയ്തു പോയില്ലെങ്കിൽ നടപടിയുണ്ടാവുമെന്നും വ്യക്തമാക്കുന്ന സൈബവർ വൈരിയേഴ്‌സ് ഉദ്ദേശിക്കുന്നത് ഫേസ്‌ബുക്കിലെ ഇത്തരം തട്ടിപ്പുകൾ പൂർണമായും ഒഴിവാക്കാൻ തന്നെയാണ്.

ഇനിയും ഇത്തരം പരിപാടികൾ ഉപേക്ഷിച്ചില്ലെങ്കിൽ കേരളാ സൈബർ വാരിയേഴ്‌സിനെ ഏതു സമയത്തും പ്രതീക്ഷിച്ചിരിക്കുക എന്നും അവർ പറയുന്നു. ഇത് ഞരമ്പന്മാരോടുള്ള അപേക്ഷയല്ലെന്നും മറിച്ച് ഞങ്ങളുടെ ഭീഷണി തന്നെയാണെന്നും വ്യക്തമാക്കുന്ന സൈബർവ വാരിയേഴ്‌സ് ഇക്കാര്യത്തിൽ ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP