Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാത്രി അമ്മയില്ലാതെ വരുന്ന എല്ലാരും ഭാര്യ പിണങ്ങി പോയതല്ല.. നിനക്കു ഞാൻ ആരാണെന്നു കാണിച്ചു തരാം.. നാളെ തന്നെ ഡിഎംഒ ഓഫീസിൽ വിളിപ്പിക്കാം.. നീ സബ് ഇൻസ്‌പെക്ടറുടെ കണക്കാണ് പെരുമാറുന്നത്; മന്ത്രി കെ ടി ജലീലിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയെന്ന് അവകാശപ്പെട്ടയാൾ ആശുപത്രിയിൽ മോശമായി പെരുമാറിയെന്ന പരാതിയുമായി ഡോക്ടറുടെ ഫേസ്‌ബുക്ക് കുറിപ്പ്

രാത്രി അമ്മയില്ലാതെ വരുന്ന എല്ലാരും ഭാര്യ പിണങ്ങി പോയതല്ല.. നിനക്കു ഞാൻ ആരാണെന്നു കാണിച്ചു തരാം.. നാളെ തന്നെ ഡിഎംഒ ഓഫീസിൽ വിളിപ്പിക്കാം.. നീ സബ് ഇൻസ്‌പെക്ടറുടെ കണക്കാണ് പെരുമാറുന്നത്; മന്ത്രി കെ ടി ജലീലിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയെന്ന് അവകാശപ്പെട്ടയാൾ ആശുപത്രിയിൽ മോശമായി പെരുമാറിയെന്ന പരാതിയുമായി ഡോക്ടറുടെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കേരളത്തിലെ സർക്കാർ ആശുപത്രികളായാലും സ്വകാര്യ ആശുപത്രികളിൽ ആയാലും ചില വിഭാഗത്തോടെ പ്രത്യേകം പരിഗണന ലഭിക്കാറുണ്ട്. എന്നാൽ, ഈ പരിഗണന ലഭിക്കാതെ വരുമ്പോൾ മറ്റ് ചിലർ മോശമായി പെരുമാറും. ഇത്തരത്തിൽ മന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന ലേബൽ അവകാശപ്പെട്ടെത്തിയ ആൾ നടത്തിയ മോശം പെരുമാറ്റത്തെ കുറിച്ച് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കയാണ് കൊല്ലത്തെ ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിലെ ഡോക്ടറായ ജി ആർ രോഹിത് രാജ്.

മന്ത്രി കെ ടി ജലീലിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയാണെന്ന് അവകാശപ്പെട്ടയാൾ സർക്കാർ ആശുപത്രിയിൽ കുഞ്ഞുമായി എത്തിയപ്പോൾ മോശമായി പെരുമാറിയെന്ന് കാണിച്ചാണ് ഫേസ്‌ബുക്ക് പോസ്റ്റ്. ഇന്നലെ രാത്രി നടന്ന സംഭവത്തെ കുറിച്ചാണ് ഡോ. രോഹിത് ഫേസ്‌ബുക്കിൽ കുറിച്ചത്. അമ്മയും കുഞ്ഞും ആശുപത്രി ആയിനാൽ പനിപിടിച്ച കുഞ്ഞുമായി എത്തിയ വ്യക്തിയോട് അമ്മ ഒപ്പമില്ലേ എന്നു ചോദിച്ചതു കൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ഡോക്ടർ അവകാശപ്പെടുന്നത്.

ഒബ്‌സർവേഷൻ വാർഡിൽ പുരുഷന്മാരെ അനുവദിക്കാത്തതു കൊണ്ടാണ് കുഞ്ഞിന്റെ അമ്മയെവിടെ എന്ന ചോദ്യം ഉന്നയിച്ചതെന്നാണ് ഡോക്ടർ പറഞ്ഞത്. ഇതോടെ വന്നയാൾ പൊട്ടിത്തെറിച്ചുവെന്നും താൻ മന്ത്രി കെ ടി ജലീലിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ഡോക്ടർ ഫേസ്‌ബുക്കിൽ കുറിക്കുന്നത്.

എന്റെ മുൻപിൽ ഡിവൈഎസ്‌പി പോലും എണീറ്റു നിൽക്കും. ഡോക്ടർ മുൻവിധിയോടെയാണ് എന്നെ കാണുന്നത്. രാത്രി അമ്മയില്ലാതെ വരുന്ന എല്ലാരും ഭാര്യ പിണങ്ങി പോയതല്ല. നിനക്കു ഞാൻ ആരാണെന്നു കാണിച്ചു തരാം.. നാളെ തന്നേയ് ഡിഎംഒ ഓഫീസിൽ വിളിപ്പിക്കാം. നീ സബ് ഇൻസ്‌പെക്ടറുടെ കണക്കാണ് പെരുമാറുന്നത്'- എന്നു പറഞ്ഞുവെന്നുമാണ് ഭീഷണിപ്പെടുത്തിയതെന്നും ഡോക്ടർ പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രി തന്നെ ഇടപെടണം എന്നു കാണിച്ചാണ് ഡോ. രോഹിത് ഫേസ്‌ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

ഡോ. രോഹിതിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്നലെ night duty ആരുന്നു.ഏകദേശം രാത്രി 12.15 ലോടെ ഒരാൾ വന്നു.കുട്ടിക്ക് തിളക്കുന്ന ചൂട്.കുട്ടിയെ പരിശോധിച്ചു.ചൂട് കുറയാൻ പാരസെറ്റമോൾ suppository വെക്കണം.ഒബ്‌സർവഷൻ വാർഡിൽ ഇരുന്നു തുണി നനച്ചു തുടക്കണം.അമ്മയും കുഞ്ഞും ആശുപത്രി ആയതിനാൽ ഒബ്‌സർവഷൻ വാർഡിൽ ധാരാളം സ്ത്രീകൾ ഉണ്ടാരുന്നു -രോഗികൾ ആയും കൂട്ടിരിപ്പുകാരായും.സാധാരണ അർധരാത്രി സമയത്തു ഒബ്‌സർവഷൻ വാർഡിൽ പുരുഷന്മാരുടെ പ്രവേശനം അനുവദിക്കാറില്ല.ഈ കാരണം കൊണ്ടും കുട്ടികളുടെ രോഗവസ്ഥയെ പറ്റി അമ്മമ്മാർക്കാനു കൂടുതൽ അറിയാവുന്നതും.ഈ കാരണങ്ങൾ കൊണ്ട് കുട്ടിയുടെ അമ്മയെ പറ്റി അന്വേഷിച്ചു.ഉടനെ വന്നയാൾ പൊട്ടിത്തെറിച്ചു..'ഞാൻ KT ജലീൽ മിനിസ്റ്ററുടെ പൊളിറ്റിക്കൽ സെക്രട്ടറി ആണ്..എന്റെ മുൻപിൽ DYSP പോലും എണീറ്റു നിൽക്കും.ഡോക്ടർ മുൻവിധിയോടെയാണ് എന്നെ കാണുന്നത്.രാത്രി അമ്മയില്ലാതെ വരുന്ന എല്ലാരും ഭാര്യ പിണങ്ങി പോയതല്ല. നിനക്കു ഞാൻ ആരാണെന്നു കാണിച്ചു തരാം.. നാളെ തന്നേയ് DMO ഓഫീസിൽ വിളിപ്പിക്കാം.നീ സബ് ഇൻസ്‌പെക്ടറുടെ കണക്കാണ് പെരുമാറുന്നത് '.അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന കുട്ടികൾ പോലും അദ്ദേഹത്തിന്റെ പ്രകടനം കണ്ടു പേടിച്ചു.

ബഹുമാനപെട്ട മുഖ്യമന്ത്രി യും KT ജലീൽ മന്ത്രിയും അറിയുന്നതിന്.ഇങ്ങനെയുള്ള സ്റ്റാഫ് ഗവണ്മെന്റ ആശുപത്രികൾ ഇൽ വന്നു കാണിക്കുന്ന ഈ സ്വഭാവം നിയന്ത്രിക്കുക..രോഗിപരിചരണം ആണ് ഒരു ഡോക്ടറുടെ ജോലി..പൊളിറ്റിക്കൽ സെക്രട്ടറി ആണ് എന്ന് പറയുമ്പോൾ DYSP എഴുന്നേൽക്കുന്നപോലെ എഴുന്നേൽക്കുകയല്ല..ദയവായി ഇതിൽ ഒരു മാതൃക പരമായ നടപടി സ്വീകരിക്കണം Dr KT Jaleel Chief Minister's Office, Kerala

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP