1 usd = 64.55 inr 1 gbp = 90.38 inr 1 eur = 80.12 inr 1 aed = 17.58 inr 1 sar = 17.21 inr 1 kwd = 215.74 inr

Feb / 2018
20
Tuesday

ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങിനെ താരനിശയാക്കുന്നതെന്തിന്? കൈയടിക്കാൻ താരങ്ങളെ കൊണ്ടുവരാനല്ല സിനിമയെ നിലനിർത്താനാണ് സർക്കാർ എന്തെങ്കിലും ചെയ്യേണ്ടത്; മുൻനിരതാരങ്ങൾ ചടങ്ങിൽ പങ്കെടുക്കാത്തതിനെ വിമർശിച്ച മുഖ്യമന്ത്രിയോട് ഡോ.ബിജുവിന്റെ ചോദ്യങ്ങൾ

September 11, 2017 | 06:36 PM | Permalinkമറുനാടൻ മലയാളി ഡസ്‌ക്

തലശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനചടങ്ങിൽ മുൻനിരതാരങ്ങൾ പങ്കടുക്കാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിമർശിച്ചിരുന്നു.പുരസ്‌കാരങ്ങൾ കിട്ടിയവരെ പ്രോൽസാഹിപ്പിക്കാൻ മറ്റുള്ളവരും എത്തേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.എന്നാൽ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ് താരനിശയാക്കുന്നത് എന്തിനെന്നാണ് സംവിധായകൻ ഡോ.ബിജുവിന്റെ ചോദ്യം.

ഓരോ വർഷവും സാംസ്‌കാരികമായും കലാപരമായും സൗന്ദര്യപരമായും സാങ്കേതികപരമായും ഉന്നതമായ സംഭാവനകൾ ചെയ്തവർക്ക് ഒരു സംസ്ഥാനം നൽകുന്ന ഔദ്യോഗിക ആദരവ് ആണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം .അത് നൽകുന്ന വേദി കുറേക്കൂടി ഗൗരവാവഹവും സാംസ്‌കാരികപൂർണവുമാകാൻ അങ്ങ് നിർദ്ദേശിക്കണം .അവിടെ പുരസ്‌കാരം ലഭിച്ചവരാണ് മുഖ്യ അതിഥികൾ. അവരെ മറികടന്ന് എന്തിനാണ് താരങ്ങളെ മുഖ്യ അതിഥികൾ എന്ന നിലയിൽ ആ വേദിയിലേക്ക് ക്ഷണിച്ചു വരുത്തുന്നത്? .

പുരസ്‌കാരം കിട്ടിയവർക്ക് കയ്യടിക്കാൻ താരങ്ങൾ മെഗാ ഷോയിൽ എത്തിയോ എത്തിയില്ലയോ എന്നതല്ല പ്രധാനം മറിച്ചു സിനിമയെ കലാപരമായും സാംസ്‌കാരികമായും നില നിർത്താൻ സർക്കാർ എന്തെങ്കിലും ക്രിയാത്മകമായ സമീപനം സ്വീകരിക്കാൻ തയ്യാറാകുമോ എന്നതാണെന്നും ഡോ.ബിജു ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്റെ പൂർണ രൂപം:


ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യ അതിഥികളായി ക്ഷണിച്ച താരങ്ങളും ആദരിക്കാനായി വിളച്ചതിൽ ചില താരങ്ങളും എത്താതിരുന്നതിനെ മുഖ്യമന്ത്രി വിമർശിച്ചതായി കണ്ടു . പുരസ്‌കാരം ലഭിച്ചവരെ പ്രോത്സാഹിപ്പിക്കാനുള്ള ബാധ്യത മറ്റ് താരങ്ങൾക്കും ഉണ്ട് അതുകൊണ്ട് അവർ പങ്കെടുക്കേണ്ടതായിരുന്നു എന്നും വരിക എന്നത് ഒരു വികാരമായി എടുക്കേണ്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞതായി അറിയുന്നു . ഈ ഒരു സാഹചര്യത്തിൽ ബഹുമാന്യനായ മുഖ്യമന്ത്രിയുടെ അറിവിലേക്കായി ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊള്ളട്ടെ
പുരസ്‌കാരം ലഭിച്ചവരെയും സിനിമകളെയും പ്രോത്സാഹിപ്പിക്കേണ്ട ചുമതലയും ബാധ്യതയും ഉള്ളത് താരങ്ങളേക്കാൾ കൂടുതൽ സർക്കാരിനാണ് . കലാമൂല്യമുള്ള സാംസ്‌കാരിക സാമൂഹ്യ പ്രതിബദ്ധത ഉള്ള സിനിമകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുക എന്നതാണല്ലോ സർക്കാർ പുരസ്‌കാരങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത് . അതുകൊണ്ട് തന്നെ അത്തരം സിനിമകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനും കൂടുതലായി നിര്മിക്കപ്പെടുവാനും പ്രദർശന സംവിധാനങ്ങൾ ഉറപ്പ് വരുത്തുവാനും ഒക്കെയുള്ള കടമ സംസ്ഥാന സർക്കാരിനുണ്ട് . പുരസ്‌കാര വിതരണ ചടങ്ങിൽ താരങ്ങൾ ക്ഷണിതാക്കളായി പങ്കെടുക്കുക എന്നതിലല്ല കാര്യം മറിച്ചു ഇത്തരം സിനിമകളുടെ പ്രോത്സാഹനത്തിനായി സർക്കാർ എന്ത് ചെയ്യുന്നു എന്നതാണ് പ്രാഥമികമായി വിലയിരുത്തേണ്ട കാര്യം . നിർഭാഗ്യവശാൽ സിനിമ ഒരു കലയും സംസ്‌കാരവും എന്ന നിലയിൽ പ്രോത്സാഹിപ്പിക്കാനോ നില നിർത്തുവാനോ കേരള സർക്കാർ ഒരു കാലത്തും ഒന്നും ചെയ്തിട്ടില്ല . മാറാത്തയും ബംഗാളും യൂ പി യും ഗുജറാത്തും ഒക്കെ കലാമൂല്യ സിനിമകൾക്ക് സബ്‌സിഡിയും പ്രദർശന സംവിധാനവും ഉറപ്പ് വരുത്തുന്ന നടപടികളും നിയമ നിർമ്മാണവും ഒക്കെ വളരെ വർഷങ്ങൾക്ക് മുൻപ് തന്നെ നടത്തിയിട്ടുള്ളത് അങ്ങയുടെ ശ്രദ്ധയിൽ പെടുത്തിക്കൊള്ളട്ടെ . കേരളത്തിൽ കലാമൂല്യ സിനിമകളുടെ പ്രോത്സാഹനത്തിനും സബ്‌സിഡിക്കുമായി നിരവധി നിർദ്ദേശങ്ങൾ അടങ്ങിയ അടൂർ കമ്മറ്റി റിപ്പോർട്ട് ഉൾപ്പെടെ രണ്ട് വിശദമായ റിപ്പോർട്ടുകൾ സർക്കാരിന് മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട് . കഴിഞ്ഞ ഒരു വർഷത്തിലേറെയായി ആ രണ്ടു റിപ്പോർട്ടുകളും മുഖ്യ മന്ത്രി ആയ അങ്ങയുടെയും സിനിമാ വകുപ്പ് മന്ത്രിയുടെയും മേശവലിപ്പിൽ ഒരു നടപടി പോലും സ്വീകരിക്കപ്പെടാതെ വിശ്രമിക്കുന്നുണ്ട് . ആ റിപ്പോർട്ടുകളിന്മേൽ ഇനിയെങ്കിലും എന്തെങ്കിലും നടപടികൾ ഉണ്ടാകുമോ എന്നാണ് ഞങ്ങൾ ഉറ്റു നോക്കുന്നത് . അതുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യ മന്ത്രീ പുരസ്‌കാരം കിട്ടിയവർക്ക് കയ്യടിക്കാൻ താരങ്ങൾ മെഗാ ഷോയിൽ എത്തിയോ എത്തിയില്ലയോ എന്നതല്ല പ്രധാനം മറിച്ചു സിനിമയെ കലാപരമായും സാംസ്‌കാരികമായും നില നിർത്താൻ സർക്കാർ എന്തെങ്കിലും ക്രിയാത്മകമായ സമീപനം സ്വീകരിക്കാൻ തയ്യാറാകുമോ എന്നതാണ് .
അതെ പോലെ മറ്റൊരു കാര്യം കൂടി അങ്ങയുടെ ശ്രദ്ധയിൽ പെടുത്തിക്കൊള്ളട്ടെ . കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തിരുന്നത് ലളിതവും എന്നാൽ സാംസ്‌കാരിക പൂർണവുമായ ചടങ്ങിൽ വെച്ച് ആയിരുന്നു . ദേശീയ പുരസ്‌കാരങ്ങൾ ഇപ്പോഴും വിതരണം ചെയ്യുന്നത് അതിന്റെ അന്തഃസത്തയും ഔദ്യോഗികതയും കാത്തു സൂക്ഷിച്ച് തന്നെയാണ് . കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ടെലിവിഷൻ ചാനലുകളുടെ മാതൃകയിൽ ആഘോഷങ്ങൾ നിറഞ്ഞ താര മാമാങ്കങ്ങൾ ആയി മാറ്റിയത് . സർക്കാർ അവാർഡുകളുടെ ഗൗരവ ബോധവും സാംസ്‌കാരികതയും നശിപ്പിച്ച് തമാശ നിറഞ്ഞ ഒരു ജനക്കൂട്ട താര ആരവ ചടങ്ങായി മാറ്റപ്പെട്ടു സംസ്ഥാന അവാർഡുകൾ . മുൻപ് ദൂരദർശൻ തത്സമയ സംപ്രേഷണം നടത്തിയിരുന്ന പുരസ്‌കാര ചടങ്ങ് സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് സംപ്രേഷണത്തിനായി കച്ചവടം നടത്തിയതോടെ ടെലിവിഷന്റ്റെ താല്പര്യത്തിനനുസരിച്ചു ഡാൻസും മിമിക്രിയും കുത്തി നിറച്ചും, മുഖ്യ അതിഥികൾ ആയി താരങ്ങളെ പങ്കെടുപ്പിച്ചും , ആദരിക്കൽ ചടങ്ങുകൾ തിരുകി കയറ്റിയും ഒക്കെ വാണിജ്യവൽക്കരിക്കുകയാണ് ഉണ്ടായത് . ബഹുമാനപ്പെട്ട മുഖ്യ മന്ത്രി സിനിമ എന്ന മാധ്യമത്തിൽ ഓരോ വർഷവും സാംസ്‌കാരികമായും കലാപരമായും സൗന്ദര്യപരമായും സാങ്കേതികപരമായും ഉന്നതമായ സംഭാവനകൾ ചെയ്തവർക്ക് ഒരു സംസ്ഥാനം നൽകുന്ന ഔദ്യോഗിക ആദരവ് ആണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം .അത് നൽകുന്ന വേദി കുറേക്കൂടി ഗൗരവാവഹവും സാംസ്‌കാരികപൂർണവുമാകാൻ അങ്ങ് നിർദ്ദേശിക്കണം .അവിടെ പുരസ്‌കാരം ലഭിച്ചവരാണ് മുഖ്യ അതിഥികൾ. അവരെ മറികടന്ന് എന്തിനാണ് താരങ്ങളെ മുഖ്യ അതിഥികൾ എന്ന നിലയിൽ ആ വേദിയിലേക്ക് ക്ഷണിച്ചു വരുത്തുന്നത്? . പുരസ്‌കാരം കിട്ടിയവരെ ആണ് ആ വേദിയിൽ ആദരിക്കേണ്ടത് . അവരെ മറികടന്ന് എന്തിനാണ് വേറെ പത്ത് പതിനഞ്ച് ആളുകളെ ആദരിക്കാനായി പ്രേത്യേകം ക്ഷണിച്ചു വരുത്തുന്നത് ?. ഇത്തരം കാര്യങ്ങളിൽ അങ്ങയുടെ അടിയന്തിര ശ്രദ്ധ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു . അടുത്ത വർഷം എങ്കിലും ദേശീയ പുരസ്‌കാര വിതരണ ചടങ്ങിന്റെ മാതൃകയിൽ അന്തസ്സുറ്റ ഒരു വേദിയിൽ നിന്ന് കൊണ്ട് അങ്ങ് പുരസ്‌കാര വിതരണം നടത്തുന്നതിന് ഞങ്ങൾ സാക്ഷ്യം വഹിക്കും എന്ന് കരുതുന്നു . ഒപ്പം അങ്ങയുടെ മേശപ്പുറത്ത് ഒരു വർഷമായി ഇരിക്കുന്ന നല്ല സിനിമകളുടെ പ്രോത്സാഹനത്തിനും സബ്‌സിഡി ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ആ രണ്ടു റിപ്പോർട്ടുകളിന്മേലും അടിയന്തിര നടപടികൾ സ്വീകരിക്കുവാനും അപേക്ഷിക്കുന്നു . സിനിമയെ കലാമൂല്യമുള്ള സാംസ്‌കാരിക ഇടമായി നില നിർത്താനും അത്തരം സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായിക്കേണ്ടത് സർക്കാർ ആണ് . മറ്റുള്ള ഭാഷകളിൽ സർക്കാർ അത് ചെയ്യുന്നുണ്ട് . കേരളത്തിൽ മാത്രം എത്ര കാലം നമുക്ക് അത്തരം ഇടപെടലുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ സാധിക്കും . ആർജ്ജവവും കാഴ്ചപ്പാടുമുള്ള ഒരു സർക്കാരിൽ നിന്നും കലാ സാംസ്‌കാരിക ലോകം പ്രതീക്ഷിക്കുന്നത് ഫലപ്രദമായ ഇടപെടലുകളും പ്രവർത്തനങ്ങളും ആണ് അത് അങ്ങ് നേതൃത്വം നൽകുന്ന സർക്കാരിൽ നിന്നും ഉണ്ടാകാൻ ഇനിയും വൈകിക്കൂടാ .

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
എകെ ബാലൻ പാർട്ടി സെക്രട്ടറിയായില്ലെങ്കിൽ എൽഡിഎഫ് കൺവീനറാക്കി മന്ത്രിസഭയിൽ നിന്ന് മാറ്റിയേക്കും; വിവാദങ്ങളിൽപ്പെട്ട മന്ത്രിമാർ പലരും സ്ഥാനം ഒഴിയേണ്ടി വരും; സിപിഐക്ക് പകരം മാണിയെ മന്ത്രിസഭയിൽ എടുക്കാനും സാധ്യത; 19 മാസം കൊണ്ട് ഒരു മാറ്റവും വരുത്താൻ ആയില്ലെന്ന വിമർശനം ശക്തമാകവെ പാർട്ടി സമ്മേളനത്തിന് ശേഷം വരുന്നത് വമ്പൻ അഴിച്ചു പണി
കൊലയാളി സംഘത്തിൽ അഞ്ചുപേർ; ലക്ഷ്യമിട്ടത് കിട്ടുന്ന തക്കത്തിൽ കാലിന് വെട്ടി വീഴ്‌ത്താൻ; ഒരിക്കലും എഴുന്നേറ്റ് നടക്കരുതെന്ന് ഉറപ്പിച്ചു; കൊല പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ അറിവോടെ; പിടിയിലായ പ്രതികളിൽ നിന്ന് നിർണായക മൊഴികൾ കിട്ടിയതോടെ പാർട്ടി ഗ്രാമങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്; കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് ഡിജിപി; ഡമ്മി പ്രതികളെന്ന് ആവർത്തിച്ച് കോൺഗ്രസ്
മാടമൺ ശ്രീനാരായണ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടത്തെ കണ്ട് വാപൊളിച്ച് മുഖ്യമന്ത്രി; മുഖം കാണിച്ചിട്ട് പോകാനെത്തിയ പിണറായി വെള്ളാപ്പള്ളിയോട് സൗഹൃദം കാട്ടി ചെലവഴിച്ചത് ഒരു മണിക്കൂർ; ഒരു ക്ഷണത്തിലൂടെ ഗോകുലത്തെ വീഴ്‌ത്തിയും ബിജെപിയെ ഞെട്ടിച്ചും നിയമനാംഗീകാരങ്ങൾ ഉറപ്പിച്ചും എസ് എൻ ഡിപി നേതാവ്
താൻ ആദ്യമായിട്ടാണ് വിദേശ വനിതകളെ നേരിട്ടു കാണുന്നത്, അതുകൊണ്ട് അബദ്ധത്തിൽ ചെയ്ത് പോയതാണ്.. മാപ്പാക്കണം..!  കോവളം ബീച്ചിൽ വെച്ച് ഓസ്ട്രേലിയൻ സ്വദേശിനിയെ കടന്നു പിടിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി സജു പൊലീസിനോട് പറഞ്ഞത് ഇങ്ങനെ; ബീച്ചിലെത്തിയത് മുതൽ യുവാവ് സ്വഭാവ വൈകൃതം പ്രകടിപ്പിരുന്നതായി നാട്ടുകാർ
വി ടി ബൽറാമിനോട് കലിപ്പു തീരാതെ സിപിഎം സൈബർ പോരാളികൾ; ഇത്തവണ സോഷ്യൽ മീഡിയയിൽ പ്രചരണം കുടുംബവീട് ചൂണ്ടിക്കാട്ടി എംഎൽഎയുടെ 'ആഡംബര വസതി' എന്ന നിലയിൽ; ഡോക്ടറും എൻജിനീയർമാരും സർക്കാർ ഉദ്യോഗസ്ഥരുമായ ആറ് മക്കൾ അടങ്ങുന്ന കുടുംബത്തിന് ഒരു മാസം തന്നെ 20 ലക്ഷത്തോളം വരുമാനം ഉണ്ടെന്ന് പറഞ്ഞ് വായടപ്പിക്കുന്ന മറുപടി നൽകി ബൽറാം; കണ്ണടച്ചു തുറക്കുന്ന വേഗതയിൽ കോടീശ്വരന്മാരായ വിപ്ലവ നേതാക്കളിൽ ഓഡിറ്റിങ് നടത്തിയോ എന്നും ചോദ്യം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ