Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നിനോടും പ്രത്യേകിച്ച് ഒരുമമതയില്ലാത്ത മഹാനാണ് കർദ്ദിനാൾ മാർ ആലഞ്ചേരി പിതാവ്; അത് പണത്തോടായാലും, സ്ഥാനത്തോടായാലും എന്തിനോടായാലും; അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം മുഴുവൻ ദൈവരാജ്യം തന്നെയാണ്; സീറോ-മലബാർ സഭയിലെ ഭൂമി കുംഭകോണത്തിന്റെ പേരിൽ കർദ്ദിനാളിനെതിരെയുള്ള കുപ്രചാരണങ്ങൾ വിശ്വാസികളും വൈദികരും അവഗണിക്കണമെന്ന് ഡോ.മാരിയോ ജോസഫ്

ഒന്നിനോടും പ്രത്യേകിച്ച് ഒരുമമതയില്ലാത്ത മഹാനാണ് കർദ്ദിനാൾ മാർ ആലഞ്ചേരി പിതാവ്; അത് പണത്തോടായാലും, സ്ഥാനത്തോടായാലും എന്തിനോടായാലും; അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം മുഴുവൻ ദൈവരാജ്യം തന്നെയാണ്; സീറോ-മലബാർ സഭയിലെ ഭൂമി കുംഭകോണത്തിന്റെ പേരിൽ കർദ്ദിനാളിനെതിരെയുള്ള കുപ്രചാരണങ്ങൾ വിശ്വാസികളും വൈദികരും അവഗണിക്കണമെന്ന് ഡോ.മാരിയോ ജോസഫ്

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: സീറോ-മലബാർ സഭയിലെ ഭൂമി കുംഭകോണത്തെ ചൊല്ലി കർദ്ദിനാർ മാർ ആലഞ്ചേരിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയിയിൽ അധിക്ഷേപങ്ങളും ആരോപണങ്ങളും തുടരുകയണ്.ഈ പശ്ചാത്തലത്തിൽ ആലഞ്ചേരി പിതാവിനോടുള്ള വിശ്വാസികളുടെയും വൈദികരുടെയും മറ്റുള്ളവരുടെയും ഇപ്പോഴത്തെ നിലപാട് ശരിയാണോയെന്ന് ചോദിക്കുകയാണ്, ഇവാഞ്ചലിസ്റ്റും, മോട്ടിവേഷൻ ട്രെയിനറുമായ ഡോ.മാരിയോ ജോസഫ്. ഇപ്പോൾ നടക്കുന്ന കുപ്രചാരണങ്ങൾക്ക് വശംവദരാകുകയല്ല മറിച്ച് വിശ്വാസബോധ്യം വീണ്ടെടുക്കുകയാണ് വേണ്ടതെന്ന് മാരിയോ ജോസഫ് പറയുന്നു.

തിരുസഭ ഇന്നൊരു വേദന അനുഭവിക്കുന്നുണ്ടെങ്കിൽ അത് വലിയൊരു അനുഗ്രഹത്തിന്റെ കാലമായി എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറയുന്നു. 'ആലഞ്ചേരി പിതാവിനെ കുറിച്ച്..ഒന്നിനോടും പ്രത്യേകിച്ച് ഒരുമമതയില്ലാത്ത മഹാനാണ് കർദ്ദിനാൾ മാർ ആലഞ്ചേരി പിതാവ്.അത് പണത്തോടായാലും, സ്ഥാനത്തോടായാലും എന്തിനോടായാലും..അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം മുഴുവൻ ദൈവരാജ്യം തന്നെയാണ്.അദ്ദേഹത്തിനൊരു വീഴ്ച വന്നിട്ടുണ്ടോ ഇല്ലയോ എനിക്കറിയില്ല.അത് അന്വേഷിക്കാൻ ഞാൻ കടമപ്പെട്ടവനാണെന്ന് എനിക്ക് തോന്നുന്നുമില്ല.അത് ദൈവവും അദ്ദേഹവും തീരുമാനിക്കട്ടെ അദ്ദേഹത്തിന് വീഴ്ച വന്നിട്ടുണ്ടോയെന്ന', ഡോ.മാരിയോ ജോസഫ് തന്റെ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു.

'സീറോ മലബാർ സഭയിൽ ഏകദേശം 50 ലക്ഷത്തോളം വിശ്വാസകളുണ്ട്.എന്റെ രൂപതയിലുള്ള 18 ഫൊറോനകളിലുള്ള വിശ്വാസികളും എന്റെ രക്തബന്ധുക്കളാണ്.എന്റെ വീട്ടിൽ അപ്പനെന്തെങ്കിലും തെറ്റുപറ്റിയാൽ,ഞങ്ങൾ മക്കളെല്ലാം കൂടെ നേരേ മാർക്കറ്റിൽ പോയി വാൾപോസറ്റ് ഒട്ടിച്ച നാട്ടികാരെ അറിയിച്ച് മീഡിയയെ വിളിച്ചുകൂട്ടി ചർച്ചാവിഷയമാക്കി കുടുംബത്തെ തകർക്കുമോ, അല്ലെങ്കിൽ ഇത് എന്റെ കുടുംബമാണ് എന്ന് ബോധ്യമുള്ള ആളുകൾ കുടുംബത്തിനകത്ത് തന്നെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമോ? നമ്മുടെ പ്രശ്‌നങ്ങൾ നമ്മൾ തന്നെ പരിഹരിക്കുന്നതിന് പകരം മീഡിയയ്ക്ക് മുന്നിലേക്ക് പിച്ചിച്ചീന്താനിട്ടുകൊടുത്തത് അൽപം വേദനിക്കുന്നതായിപ്പോയി.മീഡിയ അല്ലങ്കിൽ മറ്റുള്ളവർ കാത്തിരിക്കുകയാണ് എന്തെങ്കിലും പരാജയം വന്നാൽ അതുകൊട്ടിഘോഷിക്കാൻ. ഇത് സഭയുടെ മാത്രം പ്രശ്‌നമല്ല..നമ്മുടെ നാട്ടിലുള്ള ഓരോ മതവിശ്വാസസമൂഹങ്ങളിലും ഇതുപോലെയുള്ള ആരോപണങ്ങളും ഉണ്ടാവുകയും അത് മീഡിയയുടെ മ്ുമ്പിൽ ചർച്ച ചെയ്യപ്പെട്ടതുമാണ്.

ഈ ചെറിയ വിഷയം കൊണ്ട് സീറോ-മലബാർ സഭ പൊളിയുമെന്ന് കരുതേണ്ടതില്ല. ഇന്ന് നിലനിൽക്കുന്നത് പോലെ തന്നെ സഭ എന്നും നിൽക്കും.രക്തസാക്ഷികൾ തന്നെ സഭ ഈ തരത്തിലാകുന്ന്തിന് ഉരുവായിട്ടുണ്ട്.അങ്ങനെയുള്ള സഭയ്ക്ക് ഇതൊരു നിസ്സാരകാര്യമാണ്.ഇതിനെ മീഡിയയ്ക്ക് മുന്നിൽ പിച്ചിച്ചീന്തിയ വൈദികരും ഇക്കാര്യം ശ്രദ്ധിക്കണം.

കുറച്ചുനാൾ മുമ്പ് മാഡ്രിഡിൽ നിന്ന് ഫാത്തിമയിലേക്ക് പോകുമ്പോൾ എന്റെ സ്‌പോസർ എന്നെ ഒരു റസ്‌ററോറന്റിൽ കൊണ്ടുപോയി.സൂപ്പർ ഒരു കത്തീഡ്രലിന്റെ മോഡലിലാണ്.അതിനകത്ത് ഡാൻസ് ബാറാണെന്നാ പറഞ്ഞത്.പുരുഷന്മാരും സ്ത്രീകളും കള്ളുകുടിച്ച് നൃത്തം ചെയ്യുന്ന സ്ഥലം. അത് ഒരു കത്തീഡ്രലായിരുന്നുവെന്ന് എന്റെ സുഹൃത്ത് പറഞ്ഞു. 300 വർഷം മുമ്പ് ഒരു അഭിവന്ദ്യ പിതാവ് വീടുകളിൽ നിന്ന് കളക്ഷൻ എടുത്ത് രൂപപ്പെടുത്തിയ കത്തീഡ്രൽ. അത് ആളില്ലാതെ വന്നപ്പോൾ വിൽക്കുകയായിരുന്നു.

നമ്മൾ ഒരുപാട് ഓടി പണിയെടുത്ത് ഉണ്ടാക്കുന്ന സ്ഥാപനങ്ങളും സമ്പത്തുമെല്ലാം മറ്റുമതക്കാരും രാഷ്ട്രീയക്കാരുമെല്ലാം വിലയ്ക്ക് വാങ്ങിക്കൊണ്ടിരിക്കുന്ന കാലമാണ്.ഈ ബിൽഡിങ്ങെല്ലാം പണിയുന്ന കൂട്ടത്തിൽ അവർക്ക് വിശ്വാസപരിശീലനം നൽകുന്ന കാര്യത്തിൽ വീഴ്ച വന്നതാണ് ഇതിന് കാരണം.സീറോ-മലബാർ സഭയിലും ഇതുപോലെ വിശ്വാസം ദൃഢപ്പെടുത്താൻ എന്തുചെയ്യാനാകുമെന്നാണ് നോക്കേണ്ടത്.ഇപ്പോൾ നിരവധി ധ്യാനപരിശീലനങ്ങൾ നടക്കുന്നുണ്ടെങ്കിലും ആഴത്തിലുള്ള വിശ്വാസബോധ്യം നമ്മൾക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.ഈ വിശ്വാസം വീണ്ടെടുക്കാൻ എന്തുചെയ്യാനാകുമെന്ന് വൈദികർ പരിശോധിക്കണം.

വിശ്വാസികൾ ഒരുകാര്യം ഓർക്കേണ്ടത് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് വൈദികർ.അവരുടെ സ്വന്തം തീരുമാനമൊന്നുമല്ല. അവർക്ക് ശക്തിയും ്അധികാരവും ദൈവം കൊടുത്തിട്ടുണ്ട്.അത് അവർക്ക് ഏത് തരത്തിലും ഉപയോഗിക്കാനും പറ്റും.മാധ്യമങ്ങളിലൂടെ വൈദികർക്കെതിരെയുള്ള വിഴുപ്പലക്കലുകൾ നാളെ വിശ്വാസികളുടെ കുടുംബങ്ങൾക്ക് ഒരു ഭാരമായി മാറുമോയെന്ന് ആലോചിക്കണം.തിന്മ കാണുകയും, കേൾക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് മനുഷ്യസഹജമാണ്.അതുകൊണ്ട് ഈ വിഷയത്തിലുള്ള കുപ്രചാരണങ്ങൾ അവഗണിക്കുകയാണ് വേണ്ടത്.

ഇനി ആലഞ്ചേരി പിതാവിനെ കുറിച്ച്..ഒന്നിനോടും പ്രത്യേകിച്ച് ഒരുമമതയില്ലാത്ത മഹാനാണ് കർദ്ദിനാൾ മാർ ആലഞ്ചേരി പിതാവ്.അത് പണത്തോടായാലും, സ്ഥാനത്തോടായാലും എന്തിനോടായാലും..അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം മുഴുവൻ ദൈവരാജ്യം തന്നെയാണ്.അദ്ദേഹത്തിനൊരു വീഴ്ച വന്നിട്ടുണ്ടോ ഇല്ലയോ എനിക്കറിയില്ല.അത് അന്വേഷിക്കാൻ ഞാൻ കടമപ്പെട്ടവനാണെന്ന് എനിക്ക് തോന്നുന്നുമില്ല.അത് ദൈവവും അദ്ദേഹവും തീരുമാനിക്കട്ടെ അദ്ദേഹത്തിന് വീഴ്ച വന്നിട്ടുണ്ടോയെന്ന്.വീഴ്ച വന്നുവെന്ന ആരോപണങ്ങളിൽ വിശ്വസിക്കുന്നവർ ചെയ്യേണ്ടത് ദേവാലയങ്ങളിൽ പോയി പ്രാർത്ഥിക്കുകയാണ്.അപ്പോൾ എന്നെ പോലെ മനസിൽ നിന്ന് ഭാരമെല്ലാം ഒഴിയും.

എറണാകുളം -അങ്കമാലി അതിരൂപതയിൽ എന്തെങ്കിലും തിന്മ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെ നന്മയായി മാറ്റാൻ കഴിയുന്ന ദൈവത്തിലാണ് നമ്മൾ വിശ്വസിക്കുന്നത്. അതു കൊണ്ട് കുപ്രചാരണങ്ങളിൽ വിശ്വസിക്കാതെ എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക. നീതി കിട്ടും. സീറോ മവബാർ സഭയ്ക്ക് ഇതൊരുഅനുഗ്രഹമായി മാറും.കാരണം ഒരു മുട്ട വിരിഞ്ഞ് കുഞ്ഞ് പുറത്തേക്ക് വരുമ്പോഴുള്ള വേദന പോലെ ഒരുസ്ത്രീ ഈററുനോവ് അനുവഭിക്കുന്നത് പോലെ തിരുസഭ ഇന്നൊരു വേദന അനുഭവിക്കുന്നുണ്ടെങ്കിൽ,ഇത് സീറോ മലബാർ സഭയ്ക്ക് വലിയൊരു അനുഗ്രഹത്തിന്റെ കാലമായി എന്നതിന്റെ തെളിവാണ്.സ്വതന്ത്ര സഭയായി മാറി എന്നതിന്റെ തെളിവ്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP