Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡിവൈഎഫ്‌ഐ സമ്മേളനത്തിന്റെ പോസ്റ്ററുകളിൽ ദീപാ നിശാന്ത് മാത്രമല്ല; നൗഷാദും ഗുലാം അലിയും അമീർഖാനും സച്ചിദാനന്ദനും ഇടംപിടിച്ചു: ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിവാദ പോസ്റ്ററിന്റെ പേരിൽ ദീപാ നിഷാന്തിനോട് മാപ്പു പറഞ്ഞ് മലപ്പുറം ജില്ലാ കമ്മിറ്റി

ഡിവൈഎഫ്‌ഐ സമ്മേളനത്തിന്റെ പോസ്റ്ററുകളിൽ ദീപാ നിശാന്ത് മാത്രമല്ല; നൗഷാദും ഗുലാം അലിയും അമീർഖാനും സച്ചിദാനന്ദനും ഇടംപിടിച്ചു: ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിവാദ പോസ്റ്ററിന്റെ പേരിൽ ദീപാ നിഷാന്തിനോട് മാപ്പു പറഞ്ഞ് മലപ്പുറം ജില്ലാ കമ്മിറ്റി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഡിവൈഎഫ്‌ഐ പൊന്നാനി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സൈബർലോകത്ത് പ്രചരിപ്പിച്ച ഫേസ്‌ബുക്ക് പോസ്റ്ററിനെതിരെ കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപാ നിശാന്ത് രംഗത്തെത്തിയതോടെ വിശദീകരണവുമായി സംഘടനയുടെ ജില്ലാകമ്മിറ്റി രംഗത്തെത്തി. തന്റെ ചിത്രം അനുമതിയില്ലാതെ പ്രചരിപ്പിച്ചതിന് എതിരെയായിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റർ. എന്നാൽ പ്രിന്റ് ചെയ്യാതെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉപയോഗിക്കാൻ വേണ്ടയായിരുന്നു ഇത്തരമൊരു പോസ്റ്റർ തയ്യാറാക്കിയത്. ഇങ്ങനെ പോസ്റ്റർ തയ്യാറാക്കിയപ്പോൾ ഡിവൈഎഫ്‌ഐ പ്രവർത്തകർ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നാണ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ വിലയിരത്തൽ. എന്നാൽ ദീപാ നിശാന്ത് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് പ്രതികരിച്ചതോടെ ജില്ലാകമ്മിറ്റി അംഗങ്ങൾ സംഭവത്തിൽ മാപ്പു ചോദിച്ച് രംഗത്തെത്തി.

ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട വാർത്തയിൽ നിറഞ്ഞു നിന്ന വ്യക്തികളെയും അവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയായിരുന്നു ഡിവൈഎഫ്‌ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ പോസ്റ്ററുകൾ തയ്യാറാക്കിയത്. ഇത് പ്രിന്റ് ചെയ്യുകയും ചെയ്തിരുന്നില്ല. ദീപാ നിശാന്തിനെ കൂടാതെ കോഴിക്കാട് മാൻഹോളിൽ വീണ് മരിച്ച നൗഷാദ്, അസഹിഷ്ണുതാ വിവാദത്തിൽ പ്രതികരിച്ച് അമീർഖാൻ, കവി സച്ചിദാനന്ദൻ, പാക് ഗായകൻ ഗുലാം അലി, നരേന്ദ്ര ധപോൽക്കറും, ഗോവിന്ദ് പൻസാരയും, കൽബുർഗി തുടങ്ങിയവരുടെ ചിത്രങ്ങൾ സഹിതമുള്ള പോസ്റ്ററും ഉൾപ്പെടുത്തിയിരുന്നു. ഇത് കൂടാതെ യുവകായികതാരങ്ങളുടെ ചിത്രങ്ങളും ഡിവൈഎഫ്‌ഐ ഉപയോഗിച്ചിരുന്നു.

ഫാസിസത്തിന് എതിരായ പോരാട്ടമെന്ന നിലയിലായിരുന്നും ഇത്തരം പോസ്റ്ററുകൾ. എന്നാൽ തന്റെ പടം വച്ചതിൽ രോഷകുലയായി ദീപാ നിശാന്ത് ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെ അവരോട് നിരുപാധികം മാപ്പു പറഞ്ഞ ഡിവൈഎഫ്‌ഐ നേതാക്കൾ പോസ്റ്റർ വെക്കാനിടയായ സാഹചര്യവും വിശദീകരിച്ചു. ഡിവൈഎഫ്‌ഐ ജില്ല സെക്രറ്റെറിയെറ്റ് അംഗം ടി.മുഹമ്മദ് ബഷീർ ഇതേക്കുറിച്ച് ഫേസ്‌ബുക്കിലൂടെ നടത്തിയ അഭിപ്രായം ഇങ്ങനെയാണ്:

പ്രിയപ്പെട്ട ദീപ ടീച്ചർ,
വാക്കുകൾ മുറിഞ്ഞു പോകുന്നതിനു മുൻപ് തന്നെ ഹൃദയത്തിൽ തൊട്ട് DYFI സംഘടനക്കു വേണ്ടി നിരുപാധികമായി മാപ്പ് അപേക്ഷിക്കുന്നു...DYFI യുടെ പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ ചുമതലയുള്ള, ജില്ല സെക്രട്ടറിയേറ്റ് അംഗം നിലയിൽ ടീച്ചർക്ക് നേരിട്ട മാനസികവിഷമത്തിന് ക്ഷമ ചോദിക്കുന്നു... ഇത്തരത്തിൽ ഒരു ബോർഡോ പോസ്റ്ററോ DYFI പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി ഞങ്ങൾ പ്രിന്റു ചെയ്തു പ്രദർശിപ്പിച്ചിട്ടില്ല...ഓൺലൈൻ മാദ്ധ്യമങ്ങളിൽ സംഘടനയുമായി ബന്ധമുള്ള ആരോ രൂപകൽപ്പന ചെയ്തുപോയ ഒരു പോസ്റ്റർ ആണ് ഇത്...അങ്ങിനെ ചെയ്തു പോയാലും തീർച്ചയായും ഈ സംഘടനക്കു അതിനുഉത്തരവാദിത്വമുണ്ട്.. അറിഞ്ഞപ്പോൾ തന്നെ, ആ നിമിഷം ഞങ്ങളത് പിൻവലിച്ചിട്ടുണ്ട്...തെരുവിൽ പത്തിടത്ത് കാൽ നാട്ടി വെക്കുന്നതിനെക്കാൾ
അപകടകരമാണ്, അഥവാ തിരുത്താൻ കഴിയാത്തതാണ് സൈബർ തെരുവ് എന്ന് ചെയ്തു പോയ പ്രവർത്തകന് ചിന്തിക്കാൻ കഴിയാതെ പോയി.. ആയിരക്കണക്കിന് കുട്ടികൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു നൽകിയ അദ്ധ്യാപികയെന്ന നിലയിൽ, ചെയ്യുന്ന തെറ്റുകൾക്ക് കുട്ടികൾക്ക് മാപ്പ് നല്കുന്നത് പോലെ, DYFI സംഘടനയുടെ ഈ അവിവേകത്തെ
പൊറുക്കണമെന്ന് സ്‌നേഹാദരങ്ങളോടെ അഭ്യർത്ഥിക്കുന്നു...അവരെ തിരുത്തുന്ന പോലെ ഞങ്ങളെയും തിരുത്താനുള്ള അവകാശം ഏതു നിലയിലും ടീച്ചർക്കുണ്ട്... സദയം ക്ഷമിക്കണം....

ആദരപൂർവ്വം
ടി മുഹമ്മദ് ബഷീർ
ജില്ല സെക്രറ്റെറിയെറ്റ് അംഗം
DYFI മലപ്പുറം ജില്ലകമ്മിറ്റി.

ഫാസിസത്തിന് എതിരായ പോസ്റ്റർ എന്ന നിലയിലാണ് ഇത്തരമൊരു പോസ്റ്റർ ഡിവൈഎഫ്‌ഐ തയ്യാറാക്കിയത്. ഇതാദ്യമായല്ല, ഡിവൈഎഫ്‌ഐ ഇത്തരം പോസ്റ്ററുകൾ തയ്യാറാക്കുന്നത്. സദ്ദാം ഹുസൈന്റെ ചിത്രം പോലും മുമ്പ് ഡിവൈഎഫ്‌ഐ സമ്മേളന പോസ്റ്ററുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഷൊർണ്ണൂരിൽ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ ചിത്രവും ഡിവൈഎഫ്‌ഐ ഉപയോഗിച്ചിട്ടുണ്ട്. ദീപാ നിശാന്തിന്റെ പ്രതികരണം അൽപ്പം രൂക്ഷമായി പോയി എന്ന വിലയിരുത്തൽ ചിലർ പ്രകടിപ്പിക്കുന്നുമുണ്ട്. ദീപാ നിശാന്തിന്റെ ഫേസ്‌ബുക്കിലെ പടം തന്നെയാണ് സംഘടന പോസ്റ്ററിന് വേണ്ടി ഉപയോഗിച്ചത്. അവരുടെ പ്രതികരണത്തോടെയാണ് വിഷയം കൂടുതൽ വിവാദമായതെന്നും അഭിപ്രായപ്പെടുന്നു. എങ്കിലും അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് നിരുപാധികമായി തന്നെ സംഘടന മാപ്പു പറയുന്നുണ്ട്.

പ്രിയപ്പെട്ട ദീപ ടീച്ചർ,വാക്കുകൾ മുറിഞ്ഞു പോകുന്നതിനു മുൻപ് തന്നെ ഹൃദയത്തിൽ തൊട്ട് DYFI സംഘടനക്കു വേണ്ടി നിരുപാധികമായ...

Posted by Basheer Muhamed on Friday, December 4, 2015

സംഘടന മാപ്പു പറഞ്ഞതോടെ അതിന്മേൽ വിശദീകരണവുമായി ദീപ നിശാന്ത് ഫേസ്‌ബുക്കിൽ വീണ്ടും പോസ്റ്റിട്ടു. സംഘടനയിലെ ഒരു വ്യക്തിയുടെ കൈപ്പിഴയ്ക്ക് പോലും ഉത്തരവാദിത്വമേറ്റെടുത്ത് ഏറ്റവും മാന്യമായി പ്രതികരിച്ച ഡിവൈഎഫ്‌ഐ നേതൃത്വത്തെ ബഹുമാനിക്കുന്നുവെന്ന് ദീപ നിശാന്ത് പറഞ്ഞു. പുരോഗമനാത്മകമായ ഏതു നിലപാടിലും സർവപിന്തുണയുമായി ഞാൻ തുടർന്നും കൂടെയുണ്ടായിരിക്കും. തള്ളിപ്പറഞ്ഞത് ഡിവൈഎഫ്ഐ. എന്നസംഘടനയെയല്ല, ആ പോസ്റ്ററിനെ മാത്രമാണെന്നും ദീപാ നിശാന്ത് വ്യക്തമാക്കി.

തിരുത്തും എന്നുറപ്പുള്ളതുകൊണ്ടു തന്നെയാണ് ചില തെറ്റുകൾ ചൂണ്ടിക്കാട്ടുന്നത്.ആ ഉറപ്പ് ഒരു ശുഭപ്രതീക്ഷ തന്നെയാണ്. പ്രതീക്ഷ ...

Posted by Deepa Nisanth on Saturday, December 5, 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP