Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഇന്ത്യയിലെ ചെറിയൊരു വിഭാഗം ഉപയോക്താക്കളിൽ മാത്രമാണ് ഈ പരീക്ഷണം നടത്തിയത്; നിലവിൽ ഈ പരീക്ഷണം മുന്നോട്ട് കൊണ്ടുപോവാൻ ഞങ്ങൾക്ക് ഒരു പദ്ധതിയുമില്ല'; ഫേസ്‌ബുക്കിൽ അക്കൗണ്ട് ആരംഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഫേസ്‌ബുക്ക്

'ഇന്ത്യയിലെ ചെറിയൊരു വിഭാഗം ഉപയോക്താക്കളിൽ മാത്രമാണ് ഈ പരീക്ഷണം നടത്തിയത്; നിലവിൽ ഈ പരീക്ഷണം മുന്നോട്ട് കൊണ്ടുപോവാൻ ഞങ്ങൾക്ക് ഒരു പദ്ധതിയുമില്ല'; ഫേസ്‌ബുക്കിൽ അക്കൗണ്ട് ആരംഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഫേസ്‌ബുക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഫേസ്‌ബുക്കിൽ അക്കൗണ്ട് ആരംഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഫേസ്‌ബുക്ക്. ആധാർ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും ആധാറിൽ രേഖപ്പെടുത്തിയ പേരു ചോദിച്ചത് പരീക്ഷണം മാത്രമായിരുന്നുവെന്നും ഫേസ്‌ബുക്ക് വ്യക്തമാക്കി. ഈ പരീക്ഷണം മുന്നോട്ടു കൊണ്ടുപോവാൻ ഫേസ്‌ബുക്കിനു പദ്ധതിയില്ലെന്നും കന്പനി പ്രതിനിധി ഔദ്യോഗിക ബ്ലോഗിൽ കുറിച്ചു.

'ഇന്ത്യയിലെ ചെറിയൊരു വിഭാഗം ഉപയോക്താക്കളിൽ മാത്രമാണ് ഈ പരീക്ഷണം നടത്തിയത്. നിലവിൽ ഈ പരീക്ഷണം മുന്നോട്ട് കൊണ്ടുപോവാൻ ഞങ്ങൾക്ക് ഒരു പദ്ധതിയുമില്ല.' ഫേസ്‌ബുക്ക് ബ്ലോഗ്‌പോസ്റ്റിൽ പറഞ്ഞു.

പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവരോട് ആധാർ കാർഡിലെ പേര് നൽകാൻ ഫേസ്‌ബുക്ക് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഫേസ്‌ബുക്കിലെ വ്യാജ അക്കൗണ്ടുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നായിരുന്നു ഫേസ്‌ബുക്കിന്റെ ഔദ്യോഗിക വിശദീകരണം. മൊബൈൽ ഫോണിലൂടെ അക്കൗണ്ട് ആരംഭിക്കുന്നവരോടാണ് ആധാറിലെ പേരുതന്നെ നൽകാൻ ഫേസ്‌ബുക്ക് ആവശ്യപ്പെട്ടത്.

'ഫേസ്‌ബുക്കിന്റെ ഈ പരീക്ഷണത്തെ കുറിച്ചുള്ള വാർത്തകളൊന്നും ശരിയല്ല. ഞങ്ങൾ നടത്തിയ പരീക്ഷണം അവസാനിച്ചു. ആധാറിലേത് പോലെ പേര് നൽകിയാൽ അത് സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കും എന്നുള്ള സന്ദേശം മാത്രമായിരുന്നു. ഞങ്ങൾ ആധാർ വിവരങ്ങളൊന്നും ശേഖരിക്കുന്നില്ല. ഫെയ്‌സബുക്കിൽ പുതിയ അക്കൗണ്ട് ഉണ്ടാക്കാൻ ആധാറിലേ പേര് വേണമെന്ന നിർബന്ധവുമില്ല.' ഫേസ്‌ബുക്ക് പ്രൊഡക്റ്റ് മാനേജർ തായ്ചി ഹൊഷിനോ ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

യുഎസ് കഴിഞ്ഞാൽ ഫേസ്‌ബുക്കിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള രാജ്യമാണ് ഇന്ത്യ. 24.1 കോടി അക്കൗണ്ടുകളാണ് ഇന്ത്യയിൽ നിന്നുള്ളത്. ഇതിൽ നിരവധി വ്യാജ അക്കൗണ്ടുകളുമുണ്ട്. ഫേസ്‌ബുക്കിൽ അക്കൗണ്ട് തുടങ്ങുന്നതിന് ആധാർ വിവരങ്ങൾ ആവശ്യപ്പെടുന്ന വിവരം മറ്റൊരു സമൂഹമാധ്യമമായ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത് എന്നതാണ് വൈരുദ്ധ്യം.

'യഥാർത്ഥ പേര് ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യണമെന്ന് നിർദ്ദേശിക്കുന്നതിന് വേണ്ടിയാണ് ഈ പരീക്ഷണം നടത്തിയത്. ആരും ആധാർ നമ്ബർ നൽകേണ്ടതില്ല. ആധാർ കാർഡുമായി ബന്ധിപ്പിച്ചുള്ള വെരിഫിക്കേഷൻ പ്രക്രിയ ഫേസ്‌ബുക്കിനില്ല.' കമ്ബനി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP