Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏറ്റവുമധികം ഫേസ്‌ബുക്ക് പോസ്റ്റുകൾ ബ്ലോക്ക് ചെയ്ത രാജ്യം ഇന്ത്യ; ഈ വർഷം ഇതുവരെ ബ്ലോക്ക് ചെയ്തത് 5000 പോസ്റ്റ്

ഏറ്റവുമധികം ഫേസ്‌ബുക്ക് പോസ്റ്റുകൾ ബ്ലോക്ക് ചെയ്ത രാജ്യം ഇന്ത്യ; ഈ വർഷം ഇതുവരെ ബ്ലോക്ക് ചെയ്തത് 5000 പോസ്റ്റ്

ന്യൂഡൽഹി: ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ ഇന്ത്യ ബ്ലോക്ക് ചെയ്തത് 5000ത്തോളം ഫേസ്‌ബുക്ക് പോസ്റ്റുകൾ. വിദ്വേഷ കമന്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് സർക്കാരോ മറ്റ് ഏജൻസികളോ ആവശ്യപ്പെട്ടതിനാലാണ് പോസ്റ്റുകൾ ബ്ലോക്ക് ചെയ്തത്. ഏറ്റവുമധികം പോസ്റ്റുകൾ ബ്ലോക്ക് ചെയ്ത രാജ്യങ്ങളിൽ ഇന്ത്യയാണ് ഒന്നാമത്.

തുർക്കിയും പാക്കിസ്ഥാനുമാണ് പോസ്റ്റുകൾ ബ്ലോക്ക് ചെയ്തതിൽ മുന്നിൽ. തുർക്കി 1893 പോസ്റ്റും പാക്കിസ്ഥാൻ 1773 പോസ്റ്റുകളും ബ്ലോക്ക് ചെയ്തു. ഫേസ്‌ബുക്ക് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ യുഎസിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലത്താണ് ഇത്രയധികം പോസ്റ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യ ആവശ്യപ്പെട്ടത്. 4559 അപേക്ഷകളാണ് 5958 ഉപയോക്താക്കളുടെ പേരിൽ ഇന്ത്യയിൽ നിന്നും ഉണ്ടായതെന്നും ഫേസ്‌ബുക്ക് അധികൃതർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP