Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളിൽ ഒന്നാണ് ഇത്; എന്റെ പ്രിയപ്പെട്ട അച്ചുവിന്റെ കൂടെ കൊച്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ മുന്നിൽ നിന്ന് ഞാൻ എടുത്ത സെൽഫി: കാൻസറിനോട് മല്ലിട്ട് മരണത്തെ പുൽകിയ ഭാര്യയുടെ ഓർമകളിൽ രമേഷ് എന്ന ചെറുപ്പക്കാരൻ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ഹൃദയംതൊടുമ്പോൾ

എനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളിൽ ഒന്നാണ് ഇത്; എന്റെ പ്രിയപ്പെട്ട അച്ചുവിന്റെ കൂടെ കൊച്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ മുന്നിൽ നിന്ന് ഞാൻ എടുത്ത സെൽഫി: കാൻസറിനോട് മല്ലിട്ട് മരണത്തെ പുൽകിയ ഭാര്യയുടെ ഓർമകളിൽ രമേഷ് എന്ന ചെറുപ്പക്കാരൻ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ഹൃദയംതൊടുമ്പോൾ

കാൻസറിനോട് മല്ലിട്ട് മരണത്തെ പുൽകിയ ഭാര്യയുടെ ഓർമകളിൽ രമേഷ് എന്ന ചെറുപ്പക്കാരൻ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഭാര്യയ്ക്കും കൈക്കുഞ്ഞായ മകനും ഒപ്പം ഫേസ്‌ബുക്കിലിട്ട ഫോട്ടോയ്‌ക്കൊപ്പം എഴുതിയ കുറിപ്പ് വായിക്കുന്നവരെയൊക്കെ കണ്ണീരണിയിക്കുകയാണ്.

സന്തോഷകരമായ ജീവിതത്തിനിടയിൽ കാൻസറിനോട് മല്ലിട്ട് മരണത്തെ പുൽകിയ അച്ചു എന്ന ഭാര്യയുടെ ധൈര്യത്തെ കുറിച്ചാണ് രമേഷ് ഇവിടെ കുറിച്ചിരിക്കുന്നത്. അസുഖം അവസാന സ്റ്റേജിൽ എത്തിയപ്പോൾ അവളുടെ ആഗ്രഹം സച്ചിനെ കാണണമെന്നായിരുന്നു. കീമോയുടെ കടുത്ത ബുദ്ധിമുട്ടുകൾക്കിടയിലും അവളുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാനായി കലൂർ സ്‌റ്റേഡിയത്തിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ കളികാണിക്കാൻ കൊണ്ടുപോയി.

അസുഖം വന്നാൽ പെട്ടെന്ന് സ്റ്റേഡിയത്തിന് പുറത്തിറങ്ങാനുള്ള വഴി കണ്ടുപിടിച്ചും ആമ്പുലൻസിന്റെ സഹായംതേടിയും ആണ് ഇവർ കളികാണാൻ പോയതും അപ്പോൾ ഉണ്ടായ ഭാര്യയുടെ സന്തോഷവും രമേഷ് വിവരിക്കുമ്പോൾ ആ ചെറുപ്പക്കാരന്റെ സ്‌നേഹത്തിലും ഭാര്യയുടെ വേർപാടും വായിക്കുന്നവരെ സങ്കട കടലിൽ ആഴ്‌ത്തും.

എനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളിൽ ഒന്നാണ് ഇത്.സന്തോഷകരമായ ജീവിതത്തിനിടയിലേക്ക് കടന്നുവന്ന കാൻസർ എന്ന ശത്രുവിനോട് 'നീ പോടാ പുല്ലേ നിനക്കെന്റെ ശരീരത്തിനെയെ തളർത്താൻപറ്റൂ എന്റെ മനസിനെ തളർത്താൻ നീ പതിനായിരം തവണ ശ്രമിച്ചാലും നടക്കില്ലെന്ന്' ചങ്കൂറ്റത്തോടെ പറഞ്ഞ എന്റെ പ്രിയപ്പെട്ട അച്ചുവിന്റെ കൂടെ കൊച്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ മുന്നിൽ നിന്ന് ഞാൻ എടുത്ത സെൽഫി.

ഐ.എസ് . എൽ പോരാട്ടം കൊച്ചിയിൽ നടക്കുന്ന സമയം ബ്‌ളാസ്റ്റേഴ്‌സിന്റെ കളിയുടെ ദിവസം സച്ചിൻ വരുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ എന്നോട് അവൾ പറഞ്ഞിരുന്നു നമുക്ക് സച്ചിനെ കാണാൻ പോണം എന്ന്.പക്ഷെ അതിനിടക്ക് അസുഖം രണ്ടാമതും തലപൊക്കിയിരുന്നു സെക്കൻഡ് ലൈൻ കീമോതെറാപ്പി വീണ്ടും തുടങ്ങി .നിർഭാഗ്യവശാൽ സച്ചിൻ വരുന്നതിനു നാല് ദിവസം മുന്നേ ആയിരുന്നു കീമോ തുടങ്ങിയത് കീമോയുടെ കടുത്ത ബുദ്ധിമുട്ടുകൾക്കിടയിലും കൊച്ചിയിലെ വീട്ടിലിരുന്ന് ബ്‌ളാസ്റ്റേഴ്‌സിന്റെ കളിയുടെ തലേദിവസം സങ്കടത്തോടെ എന്നോട് പറഞ്ഞു .......ഇനിയിപ്പോ സച്ചിനെ കാണാൻ പോകാൻ പറ്റില്ലല്ലേ ?......അസുഖം അവസാന സ്റ്റേജിൽ ആണെന്ന് എനിക്കും അവൾക്കും അറിയാവുന്നതുകൊണ്ട് പിന്നൊരിക്കൽ ആവാം എന്ന് ഞാൻ പറഞ്ഞില്ല .

ഞാൻ ചോദിച്ചു നിനക്ക് ധൈര്യം ഉണ്ടോ എന്റെ കൂടെ വരാൻ എന്ന് ....ഏറ്റവും അപകടം പിടിച്ച ഏർപ്പാടാണ് പക്ഷെ എനിക്കപ്പോൾ അതാണ് ശരി എന്ന് തോന്നി .....അപ്പോൾ അവൾ എന്നോട് പറഞ്ഞു 'ജനിച്ചാൽ നമ്മളൊക്കെ ഒരുനാൾ മരിക്കും അതിനെക്കുറിച്ചോർത് എനിക്ക് ഭയമില്ല ഒരു ദിവസമാണെങ്കിൽ ഒരുദിവസം രാജാവിനെപ്പോലെ .........'എന്നെ കൊണ്ട് പോകാൻ ധൈര്യം ഉണ്ടോ എന്ന് .......ഞാൻ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു മോനെ കുറച്ചു സമയം നോക്കൂ ഞാൻ ഇപ്പോൾ വരാം എന്ന് .... നേരെ കൊച്ചിയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് .സ്റ്റേഡിയത്തിൽ കൂടെ നിൽക്കാൻ നാലുപേരെ ഏർപ്പാടാക്കി ടിക്കറ്റ് എടുത്തു .

അടിയന്തിര സാഹചര്യത്തിൽ പുറത്തിറങ്ങാനുള്ള വഴികൾ ,ഹോസ്പിറ്റൽ എത്തിക്കാനുള്ള മാർഗങ്ങൾ എന്നിവ മനസിലാക്കി ...തിരിച്ചു വീട്ടിൽ വന്നപ്പോൾ അവൾ ചോദിച്ചു അപ്പോൾ നമ്മൾ നാളെ കളികാണാൻ പോകും അല്ലെ ?എനിക്കറിയാം എല്ലാംഒപ്പിച്ചാണ് വരവെന്ന് ....കീമോയുടെ ഷീണത്തിലും കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു .

പിറ്റേന്ന് ഞങ്ങൾ സ്റ്റേഡിയത്തിലേക് ..നിഴലുപോലെ കൂട്ടുകാർ ,സപ്പോർട്ട് തന്നു കേരളാപൊലീസ് ,സ്റ്റേഡിയത്തിലെ എമർജൻസി ആംബുലൻസ് സർവീസ് ...ഒടുവിൽ പതിനായിരങ്ങളുടെ നടുവിൽ നടുവിൽ അസുഖത്തിന്റെ എല്ലാ വിഷമതകളും മറന്ന് എന്റെ മൊബൈൽ വാങ്ങി ഫ്ളാഷ് ലൈറ്റ് മിന്നിച്ചു ആർത്തുവിളിച്ചു സച്ചിനെ അഭിവാദ്യം ചെയ്യുന്ന കാഴ്ച .....അന്നായിരുന്നു അവളെ കാണാൻ ഏറ്റവും സൗന്ദര്യം .....ബ്ലാസ്റ്റേഴ്സ് ..സച്ചിൻ ...ആർപ്പുവിളികൾക്കിടയിൽ എല്ലാ വേദനകളും മറന്നു ഞങ്ങൾ .........ഒരുപക്ഷെ കീമോ കഴിഞ്ഞു നാലാം ദിവസം നിറഞ്ഞ സ്റ്റേഡിയത്തിൽ ആർത്തുവിളിച്ചു കളി കണ്ട ആൾ എന്റെ അച്ചു മാത്രമായിരിക്കും .

അച്ചുവെന്നാൽ അതാണ് കടുത്ത പ്രതിസന്ധിയിലും ..മരണത്തിന്റെ മുന്നിൽപോലും പതറാത്ത ആ മനസിന്റെ കരുത്തു മാതൃക ആക്കെണ്ടതുതന്നെ ആണ് ........കരുത്തനായ മരണമെന്ന ശത്രുവിനെപോലും വിറപ്പിച്ചുകൊണ്ടുതന്നെയാണ് അവൾ യാത്രയായത് ....'പ്രതിസന്ധികൾ ഉണ്ടാവും തോറ്റുകൊടുക്കരുത് അവസാനശ്വാസം വരെയും പോരാടണം .......ജീവിതം സുന്ദരമാണ് ഒരു സെക്കന്റുപോലും പാഴാക്കരുത് പരമാവധി ആസ്വദിക്കുക ....എല്ലാവര്ക്കും നല്ലതേ വരൂ ...........

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP