Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളപ്പൊക്കത്തിൽ ഒഴുകി വരുന്ന മാനുകൾ, വെള്ളം കയറിക്കിടക്കുന്ന കാറുകളും; കേരളം പ്രളയക്കെടുതിയിൽ ആയപ്പോൾ വ്യാജന്മാർക്ക് ആഘോഷം; ഒഡീഷയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങൾ വരെ കേരളത്തിലേതാക്കി പ്രചരണം

വെള്ളപ്പൊക്കത്തിൽ ഒഴുകി വരുന്ന മാനുകൾ, വെള്ളം കയറിക്കിടക്കുന്ന കാറുകളും; കേരളം പ്രളയക്കെടുതിയിൽ ആയപ്പോൾ വ്യാജന്മാർക്ക് ആഘോഷം; ഒഡീഷയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങൾ വരെ കേരളത്തിലേതാക്കി പ്രചരണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ കനത്ത മഴയിൽ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ തന്നെയാണ് മഴ സംബന്ധിച്ച് വിവിധതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത്തരത്തിൽ മലയാളത്തിലെ സോഷ്യൽ മീഡിയ പേജുകളിലും, വാട്ട്‌സ്ആപ്പിലും ഇന്നുമുതൽ വൈറലായി വരുന്ന വീഡിയോ ആണ്. ചാലിയാർ പുഴയിലൂടെ ഒലിച്ചുവരുന്ന മാനുകൾ എന്ന വീഡിയോ. കഴിഞ്ഞ നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കേരളത്തിൽ മഴലഭിച്ച സ്ഥലം എന്ന നിലയിൽ പലരും ഈ വീഡിയോ വിശ്വസിച്ച് ഷെയർ ചെയ്യുന്നുണ്ട്.

കടുത്ത പ്രളയക്കെടുതികളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോഴും വ്യാജന്മാർ തങ്ങളുടെ സ്ഥിരം ജോലി തുടരുകയാണ്. സോഷ്യൽ മീഡിയയിലൂടെ പഴയ ചിത്രങ്ങളെല്ലാം കുത്തിപ്പൊക്കി ഇപ്പോളത്തെ പ്രളയക്കെടുതിയാണെന്ന് ചിത്രീകരിക്കുകയാണ് വ്യാജന്മാർ. ചാലിയാർ പുഴയിലൂടെ ഒഴുകി വരുന്ന മാനുകൾ എന്ന വീഡിയോയാണ് ആദ്യം ഇവർ കൊണ്ടുവന്നത്. എന്നാൽ ഇത് ഒഡീഷയിൽ വെള്ളപ്പൊക്കത്തിലെ സംഭവമായിരുന്നു.

പിന്നീട് കൊച്ചിയിലെ റിനോ കമ്പനിയിൽ വെള്ളത്തിൽ മുങ്ങിയ കാറുകൾ എന്ന ചിത്രമായിരുന്നു രംഗത്തുവന്നത്. ഇത് കേരളത്തിൽ തന്നെയായിരുന്നു എന്നാൽ 2013 ൽ കളമേശിരിയിൽ റിനോ കാറുകളുടെ യാർഡിൽ വെള്ളം കയറിയ ചിത്രങ്ങളായിരുന്നു. ഇത്തരത്തിലുള്ള വ്യാജമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. കുറച്ചു പേരെങ്കിലും വിശ്വസിച്ച് ഫേസ്‌ബുക്കിലൂടെയും വാട്സാപ്പിലൂടെയും ഈ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ടിരിക്കുകയാണ്.

അതിനിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും മഴക്കെടുതി സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക പരത്തരുതെന്നും ഡി ജി പി പറഞ്ഞു.

സ്റ്റേറ്റ് പൊലീസ് മോണിറ്ററിങ് റൂം കൺട്രോൾ റൂമായി മാറ്റി സുരക്ഷ നടപടികൾക്ക് ഏകോപനം നൽകുകയാണ്. ജില്ലാ പൊലീസ് മേധാവികൾ ജില്ലാ ഭരണകൂടങ്ങളുമായി നിരന്തരമായി മന്ധപ്പെടുന്നുണ്ട്. മഴയുടെ തീവ്രത കൂടിയ മേഖലകളിൽ രാത്രിയിലും പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ നിർദ്ദേശം നൽകിയിയതായും ഡി ജി പി വ്യക്തമാക്കി.

എ ആർ ബറ്റാലിയൻ പൂർണമായും സുരക്ഷാ നടപടികൾക്കായി മിന്നോട്ട് പോവുകയണ്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും കോസ്റ്റൽ പൊലീസും സഹകരിച്ച് പൊതുജനങ്ങൾക്ക് അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള മുന്നറിയിപ്പുകൾ നൽകാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പുതുതായി പാസിങ് ഔട്ട് കഴിഞ്ഞ വനിതാ കമാൻഡോകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്നും ഡിജിപി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP