Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മുഹൂർത്തം അദ്ദേഹത്തിനൊപ്പമുള്ള ജോലി'; ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള പ്രവർത്തനം വിരമിക്കൽവേളയിൽ ഓർത്തെടുക്കുന്ന ഗൺമാൻ ഗൗരീശങ്കരം പ്രദീപ് കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

'തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മുഹൂർത്തം അദ്ദേഹത്തിനൊപ്പമുള്ള ജോലി'; ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള പ്രവർത്തനം വിരമിക്കൽവേളയിൽ ഓർത്തെടുക്കുന്ന ഗൺമാൻ ഗൗരീശങ്കരം പ്രദീപ് കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജനകീയനായ നേതാവെന്ന നിലയിൽ പേരെടുത്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എപ്പോഴും ആൾക്കൂട്ടത്തിന്റെ നടുവിൽ കഴിയാൻ ഇഷ്ടപ്പെടുന്നയാളാണ്. പുതുപ്പള്ളിയിലെ സ്വന്തം വീട്ടിലായാലും തലസ്ഥാനത്തായാലും ആവലാതിക്കാരുടെ സങ്കടങ്ങൾ കേട്ട് തീർന്ന് പരിഹാരം കാണുന്നതിൽ അദ്ദേഹം നിഷ്ഠ വയ്ക്കാറുമുണ്ട്. ഉമ്മൻ ചാണ്ടിയുടെ സന്തത സഹചാരിയായിരുന്ന ഗൺമാൻ അമയന്നൂർ ഗൗരീശങ്കരം പ്രദീപ് കുമാർ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. പോസ്റ്റിൽ ഉമ്മൻ ചാണ്ടിയുടെ ജനകീയതയും സാഹചര്യങ്ങൾ മനസിലാക്കിപ്രവർത്തിക്കുന്ന കഴിവും വിശദീകരിക്കുന്നു. എസ്.ഐയായ സർവീസിൽ നിന്നു വിരമിക്കുന്നതിനു മുന്നോടിയായാണ് പ്രദീപ് കുമാർ പോസ്റ്റിട്ടത്.

ഫേസ്‌ബുക്ക് പോസ്റ്റ്:

'തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മുഹൂർത്തമാണു ഉമ്മൻ ചാണ്ടിക്ക് ഒപ്പമുള്ള ജോലിയെന്നു പ്രദീപ് പറയുന്നു. ഉമ്മൻ ചാണ്ടിക്കൊപ്പം ജോലി ചെയ്തപ്പോഴുണ്ടായ പല അനുഭവങ്ങളുണ്ട്. അതിലൊന്ന് ഇങ്ങനെ: 1991ൽ ഉമ്മൻ ചാണ്ടി ധനമന്ത്രിയായിരുന്നപ്പോഴാണു ഞാൻ അദ്ദേഹത്തിനൊപ്പം ചേരുന്നത്.ഒരിക്കൽ എറണാകുളത്തു നിന്നു കോഴിക്കോട്ടേക്ക് കണ്ണൂർഎക്സ്പ്രസിൽ ജനറൽ കംപാർട്ടുമെന്റിൽ യാത്ര ചെയ്യുന്നതിനിടെ ഒരു സ്ത്രീയും മകൻ എതിർ സീറ്റിൽ യാത്ര ചെയ്തിരുന്നു.

പിറവം ആരക്കുന്നം പാർപ്പാകോട് ലക്ഷം വീട് കോളനിയിലെ ചെറുവീട്ടിലാണ് സെബിയയും മകനുമായിരുന്നു യാത്രക്കാർ.കൂലിപ്പണിക്കാരനായ ഭർത്താവ് മുസ്തഫയുടെ വരുമാനംകൊണ്ടു രണ്ടു മക്കളടങ്ങുന്ന കുടുംബം മുന്നോട്ടുപോകുന്നതിനിടെ സർക്കാർ അനുവദിച്ച രണ്ടു ലക്ഷം രൂപ ഉപയോഗിച്ച് ആറുവർഷം മുമ്പ് അവർ വീടു നിർമ്മാണം ആരംഭിച്ചു. ഇതിനിടെ മുസ്തഫ ഹൃദയാഘാതം മൂലം മരിക്കുകയും സെബിയയ്ക്ക് കളമശേരി ഐ.ഐ.ടിയിൽ തൂപ്പുകാരിയുടെ താത്ക്കാലിക ജോലി ലഭിച്ചെങ്കിലും പകൽ സമയം മകൾ അസീനയെ പണിതീരാത്ത വീട്ടിൽ ഒറ്റയ്ക്കാക്കി ജോലിക്കു പോകാൻ മനസ് അനുവദിച്ചില്ല. അതുകൊണ്ട്, പ്ലസ് വണ്ണിലേക്കു ജയിച്ച അസീനയെ നിലമ്പൂരിലെ അറബിക് കോളജ് ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുകയായിരുന്നു. ഈ മകളെ കാണാനാണ് സെബിയ ഇളയ മകൻ സുധീനോടൊപ്പം ട്രെയിനിൽ കയറിയത്. സെബിയയുടെ ഫോൺ നമ്പറും വിലാസവും കുറിച്ചെടുത്തോളാൻ ഉമ്മൻ ചാണ്ടി പ്രദീപിനോടു പറഞ്ഞു. സെബിയ സാറിനോട് യാത്ര പറഞ്ഞിറങ്ങുകയും ചെയ്തു.

പിന്നീട്, ഉമ്മൻ ചാണ്ടി പിറവം നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബിനെ വിളിച്ച് സെബിയയുടെ വീടുനിർമ്മാണത്തിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പിറവം രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ സഹായത്തോടെ വീടുപണി തുടങ്ങി. പിന്നാലെ ഫൊക്കാനയുടെ പിന്തുണയെത്തി. കഴിഞ്ഞ മെയ്മാസം ആഘോഷപൂർവം ഗൃഹപ്രവേശനം നടന്നു. അസീന സ്വന്തം വീട്ടിൽ നിന്ന് പഠിക്കാൻ തുടങ്ങി. അസീനയുടെ വിവാഹവും നടന്നു. വിവാഹത്തിന് ഒരു ലക്ഷം രൂപയുടെ സഹായവും നല്കി. ഉമ്മൻ ചാണ്ടി സാർ കല്യാണത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും പ്രദീപ് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP