Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

30 വർഷമായി ഞാനൊരു ക്രിസ്ത്യാനിയെ സ്വന്തമാക്കിയിട്ട്, ഇതുവരെ അവൾ മുസ്ലിം ആയിട്ടില്ല, അവളുടെ കുടുംബവുമായി നല്ല സൗഹൃദത്തിലുമാണ്. അവരിന്നുവരെ എന്നെ ക്രിസ്ത്യാനി ആക്കാൻ ശ്രമിച്ചിട്ടുമില്ല. അവളുടെ വീട്ടിൽ കുരിശുവരക്കുന്നിടത്ത് ഞാനും, എന്റെ ഉമ്മ നിസ്‌കരിക്കുന്നിടത്ത് അവളും ഇരുന്നിട്ടുണ്ട്: ജാതിയുടെയും മതത്തിന്റെയും പേരിൽ പോരടിക്കുന്നവരുടെ കണ്ണുതുറപ്പിക്കാൻ കുറിപ്പുമായി അലി അക്‌ബർ

30 വർഷമായി ഞാനൊരു ക്രിസ്ത്യാനിയെ സ്വന്തമാക്കിയിട്ട്, ഇതുവരെ അവൾ മുസ്ലിം ആയിട്ടില്ല, അവളുടെ കുടുംബവുമായി നല്ല സൗഹൃദത്തിലുമാണ്. അവരിന്നുവരെ എന്നെ ക്രിസ്ത്യാനി ആക്കാൻ ശ്രമിച്ചിട്ടുമില്ല. അവളുടെ വീട്ടിൽ കുരിശുവരക്കുന്നിടത്ത് ഞാനും, എന്റെ ഉമ്മ നിസ്‌കരിക്കുന്നിടത്ത് അവളും ഇരുന്നിട്ടുണ്ട്: ജാതിയുടെയും മതത്തിന്റെയും പേരിൽ പോരടിക്കുന്നവരുടെ കണ്ണുതുറപ്പിക്കാൻ കുറിപ്പുമായി അലി അക്‌ബർ

തിരുവനന്തപുരം: ജാതിയുടേയും മതത്തിന്റേയും അതിർവരമ്പുകൾ ഭേദിച്ച് വിവാഹിതരായ കെവിന്റെയും നീനുവിന്റെയും ദുരനുഭവങ്ങൾ കേരളം ചർച്ചചെയ്യുന്നതിനിടെ ഇത്തരം ദുഷ്ചിന്തകൾക്ക് എതിരെ കുറിപ്പിട്ട് പ്രമുഖ സംവിധായകൻ അലി അക്‌ബർ. കേരളത്തിൽ ജാതിചിന്ത പൂർവാധികം ശക്തമായി വളരുന്ന ഇക്കാലത്ത് അലി അക്‌ബർ ഇട്ട കുറിപ്പ് ചർച്ചയാവുകയാണ് സോഷ്യൽ മീഡിയയിൽ. താനൊരു ക്രിസ്ത്യാനിയെ ആണ് വിവാഹം കഴിച്ചതെന്നും എന്നാൽ ഇരുവരും രണ്ടുപേരുടേയും കുടുംബങ്ങളും പരസ്പരം മതങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും വ്യ്കതമാക്കിയാണ് കുറിപ്പ്. മതേതരത്വം വാക്കുകളിലല്ല പ്രവൃത്തിയിലാണെന്നും ജീവിതത്തിലാണെന്നും ഊന്നിപ്പറഞ്ഞാണ് അലി അക്‌ബറിന്റെ പ്രതികരണം.

അലി അക്‌ബറിന്റെ പോസ്റ്റ് ഇപ്രകാരം:

30 വർഷമായി ഞാനൊരു ക്രിസ്ത്യാനിയെ സ്വന്തമാക്കിയിട്ട്, ഇതുവരെ അവൾ മുസ്ലിം ആയിട്ടില്ല, അവളുടെ കുടുംബവുമായി നല്ല സൗഹൃദത്തിലുമാണ്. അവരിന്നുവരെ എന്നെ ക്രിസ്ത്യാനി ആക്കാൻ ശ്രമിച്ചിട്ടുമില്ല. അവളുടെ വീട്ടിൽ കുരിശുവരക്കുന്നിടത്ത് ഞാനും, എന്റെ ഉമ്മ നിസ്‌കരിക്കുന്നിടത്ത് അവളും ഇരുന്നിട്ടുണ്ട്, ചാച്ചനും അമ്മച്ചിയും ഇത്തയും ഉമ്മയുമുള്ള കുടുംബം, നാളെ എന്റെ ബന്ധുവായി ഒരു ഹൈന്ദവൻ കയറി വന്നാൽ അവനൊരു പൂജാ മുറി തയ്യാറാക്കുന്നതിൽ എനിക്കെതിർപ്പുമില്ല.

ഈശ്വരൻ ഒന്നേയുള്ളു നീയതിനെ വിവിധ പേരുകളിൽ രൂപങ്ങളിൽ വിളിച്ചോളൂ എന്നു പറഞ്ഞ ധർമ്മ സന്തതിയാണ് ഞാൻ, നിങ്ങൾ എന്റെ പരേതനായ അമ്മായി അപ്പനെ,അമ്മായി അമ്മയെപ്പോലെ അവരുടെ കുടുംബത്തെ പോലെ ദൈവ സ്‌നേഹമുള്ള ക്രിസ്ത്യാനികൾ ആവൂ, എന്റെ പരേതയായ ഉമ്മയെപ്പോലെ അല്ലാഹുവിനെ സ്‌നേഹിക്കുന്ന മുസ്ലിം ആകൂ, എന്റെ ഗുരുനാഥരെ പോലെ ധർമ്മത്തിൽ ചലിക്കുന്ന ഹിന്ദുവാകൂ... ഒരു തർക്കത്തിനും ഇട വരാത്തവിധം പരസ്പരം അംഗീകരിച്ചു മുന്നോട്ടു പോകൂ ഈ ധർമ്മ ഭൂവിൽ അതിനുള്ള ഇടമുണ്ട് ഓരോരുത്തരും അവനവൻ ആയിരുന്നാൽ മതി, അന്യന്റെ വിശ്വാസത്തിൽ കോലിട്ടിളക്കാതിരുന്നാൽ മതി, മതത്തിന്റെ പേരിൽ ഭരണത്തിൽ കൈയിട്ട് വരാതിരുന്നാൽ മതി, എന്റേത് വലുതും നിന്റേതു ചെറുതും എന്നൊരു ധാരണയുണ്ടല്ലോ അതങ്ങു മാറ്റി വച്ചാൽ മതി,...

രണ്ടു മതത്തെയും ഒന്നിനെയും ഹനിക്കാത്ത ഒരു സംസ്‌കാരത്തെയും ഞാനറിഞ്ഞിട്ടുണ്ട്, പഠിച്ചിട്ടുമുണ്ട് തർക്കിച്ചിട്ടു മുണ്ട് ഇനിയും തർക്കിക്കുകയുമാവാം.. അല്ലാതെ വിശുദ്ധ ഖുർആൻ ഒരു വട്ടം പോലും വായിക്കാതെ പോസ്റ്റിൽ മലവിസർജ്ജനം നടത്തുന്ന പച്ചകളെയും, തീവ്രവാദികളെയും , കൂലിക്ക് മതം മാറ്റാൻ നടക്കുന്ന സുവിശേഷകരെയും ഒരിക്കലും അംഗീകരിക്കില്ലെന്നു മാത്രമല്ല എതിർക്കുകയും ചെയ്യും. എന്റെ സുഹൃദ് വലയത്തിൽ നല്ല ക്രിസ്ത്യൻ പുരോഹിതരുണ്ട്, മുസ്ലിം പണ്ഡിതരുണ്ട്, സ്വാമി ചിതാനന്ദപുരിരാജയും,മാതാ അമൃതാനന്ദമയിയും, അതിലുപരി നല്ല നിരീശ്വര വാദികളുമുണ്ട്.

ഇവരാരും തന്നെ അലിഅക്‌ബറിനെ അവരാക്കാൻ ശ്രമിച്ചിട്ടില്ല, അവരെ ഞാനാക്കാൻ ഞാനും ശ്രമിച്ചിട്ടില്ല. എല്ലാം ഉൾക്കൊള്ളുന്ന നല്ല സുഗന്ധം പരക്കുന്ന ഒരിടമാക്കി ഈ ഭാരതത്തെ മാറ്റുക നാനാത്വത്തിൽ ഏകത്വമെന്നത് നമുക്ക് മാത്രം അവകാശപെട്ടതാണ്.. ഭാരതം ഒരിക്കലും കൊന്നൊടുക്കുന്ന ഇസ്ലാമിക രാഷ്ട്രമാവരുത്, ദൈവരാജ്യവുമാകരുത്, എന്റെ വീടു പോലെ കൃസ്ത്യാനിയും, മുസൽമാനും, ഹൈന്ദവനും..പട്ടിയും പൂച്ചയും സകല പ്രകൃതിയും സഹോദര്യത്തോടെ വാഴുന്ന ഇടമാകണം.. ഒരു ധർമ്മത്തിന്റെ കീഴിൽ ഒരു കൊടിയുടെ കീഴിൽ ഒരു നിയമത്തിന്റെ കീഴിൽ. ഇതൊക്കെ പറയുന്നതിന്റെ പേരിൽ മൂർച്ച കൂട്ടപ്പെടുന്ന ആയുധങ്ങൾക്ക് എന്റെ ചിന്തയെ മുറിക്കാനാവില്ല എന്നുത്തമ വിശ്വാസവമുണ്ട്. ആർക്കു മുറിവേറ്റാലും പ്രതികരിക്കയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP