Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

താലിക്ക് 100 രൂപയും അപ്പത്തിന് എട്ട് രൂപയും മാത്രം;പക്ഷേ മീൻ വറുത്തതിന് 1000 രൂപ! ചിങ്ങവനത്തെ പ്രശസ്തമായ കരിമ്പിൻകാല കള്ള് ഷാപ്പിൽ ഭക്ഷണം കഴിച്ച യുവാവ് ഞെട്ടിപ്പോയി;സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു കള്ള്ഷാപ്പ് ബ്രില്ല്യന്റ് കഥ

താലിക്ക് 100 രൂപയും അപ്പത്തിന് എട്ട് രൂപയും മാത്രം;പക്ഷേ മീൻ വറുത്തതിന് 1000 രൂപ! ചിങ്ങവനത്തെ പ്രശസ്തമായ കരിമ്പിൻകാല കള്ള് ഷാപ്പിൽ ഭക്ഷണം കഴിച്ച യുവാവ് ഞെട്ടിപ്പോയി;സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു കള്ള്ഷാപ്പ് ബ്രില്ല്യന്റ്  കഥ

കോട്ടയം: ജില്ലയിലെ കരിമ്പിൻകാല കള്ള് ഷാപ്പ് ഭക്ഷണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഏറെ ലൈക്കുകൾ നേടിയിരുന്നു. എന്നാൽ ഇപ്പോൾ അതിലേറെ വൈറലായിമാറിയിരിക്കുന്നത് കരിമ്പിൻകാല ഷാപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള കരിമ്പിൻകാല ടേസ്റ്റ് ലാന്റ് എന്ന ഹോട്ടലിലെ ബില്ലാണ്.

ഒരു മീൻ വറുത്തതിന് ഇവിടത്തെ ചാർജ്ജ് ആയിരം രൂപ. ബില്ല് കണ്ട് ഞെട്ടിയ നിഖിൽ എന്ന യുവാവാണ് ഫെയ്ബുക്കിൽ ഫീലിങ്ങ് അന്യായം എന്ന സ്റ്റാറ്റസിൽ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. കൊല്ലത്തു നിന്നും അവധി ആഘോഷത്തിനായാണ് നിഖിലും കൂട്ടരം കോട്ടയത്തെത്തിയത്. ഉച്ചയൂണിനായി തിരഞ്ഞെടുത്തത് കരിമ്പിൻകാല റെസ്റ്റോറന്റും.

നാല് ഊണും 3 അപ്പവും ഓഡർ ചെയ്ത നിഖിൽ അന്നത്തെ സ്പഷ്യലായ ഒരു കണമ്പ് ഫ്രൈകൂടി ഓഡർ ചെയ്തു. ബില്ല് വന്നപ്പോഴാണ് ഞെട്ടിയത്. ഊണിനും വെള്ളത്തിനും അപ്പത്തിനുമെല്ലാമായി 626 രൂപ മാത്രം. ടേസ്റ്റ് കൊണ്ട് അത്രയൊന്നും സ്പെഷ്യൽ അല്ലാത്ത കണമ്പ് ഫ്രൈക്ക് വില ആയിരം. മാർക്കറ്റിൽ കിലോയ്ക്ക് 300 രൂപയിലധികം വരാത്ത കണമ്പ് മീനിനാണ് ഈ കൊള്ള വില ഈടാക്കിയിരിക്കുന്നത്.

നിഖിലിന്റെ ഫെയ്ബുക്ക് പോസ്റ്റിനിപ്പോൾ നിരവധി ഷെയറുകളാണ് ലഭിക്കുന്നത്. നിരവധിപേർ ഇക്കാര്യത്തിൽ പ്രതിഷേധമറിയിച്ച് കമന്റുമിടുന്നുണ്ട്. കരിമ്പിൻകാലയിൽ കയറരുതെന്ന നിഖിലിന്റെ ഉപദേശത്തിനും നല്ല പ്രികരണമാണ് ലഭിക്കുന്നത്.

സംസ്ഥാനത്തെ പല ഹോട്ടലുകളിലും വില ഉടമസ്ഥരുടെ തീരുമാനമനുസരിച്ചാണ് നിർണ്ണയിക്കുന്നത്. ഇതിന് കൃത്യമായൊരു ഇടപെടൽ ഉണ്ടാകാത്തതാണ് ഇത്തരം കൊള്ളകൾ ആവർത്തിക്കാൻ കാരണം. മുമ്പും കരിമ്പിൻകാലയെ കുറിച്ചും പരാതി ഉയർന്നിട്ടിട്ടുണ്ട്. എന്നിരുന്നാലും ഹോട്ടലുകൾ യഥേഷ്ടം വിനോദസഞ്ചാരികളെയും നാട്ടുകാരെയും അന്യായ ബില്ലുകളിലൂടെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP