Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിങ്ങൾ വിൻഡോ 7 അല്ലെങ്കിൽ വിൻഡോ 8.1 ഉപയോഗിക്കുന്നയാൾ ആണോ? എങ്കിൽ വിൻഡോസ് 10ലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാൻ ഇപ്പോൾ തന്നെ രജിസ്‌ററർ ചെയ്യുക

നിങ്ങൾ  വിൻഡോ 7 അല്ലെങ്കിൽ വിൻഡോ 8.1 ഉപയോഗിക്കുന്നയാൾ ആണോ? എങ്കിൽ വിൻഡോസ് 10ലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാൻ ഇപ്പോൾ തന്നെ രജിസ്‌ററർ ചെയ്യുക

വിൻഡോസ് 7 അല്ലെങ്കിൽ വിൻഡോസ് 8.1 എന്നിവ ഉപയോഗിക്കുന്നവർക്ക് വിൻഡോസ് 10ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കും. നിങ്ങൾ അക്കൂട്ടത്തിൽ പെട്ടയാളാണെങ്കിൽ വിൻഡോസ് 10ലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാൻ ഇപ്പോൾ രജിസ്റ്റർ ചെയ്താൽ മതി. ജൂലൈ 29നാണ് വിൻഡോസ് 10 റീലീസ് ചെയ്യുന്നത്. അതിന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് വിൻഡോസ് 10 ലഭ്യമാകുന്ന വേളയിൽ അത് ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യപ്പെടും. വിൻഡോസിന്റെ ഏറ്റവും പുതിയ പതിപ്പാണ് വിൻഡോസ് 10. ഇപ്പോൾ ലഭ്യമായ ഏറ്റവും പുതിയ വേർഷനാണ് വിൻഡോസ് 8.1.

എങ്ങനെ രജിസ്റ്റർ ചെയ്യാം...?
നിങ്ങളുടെ കമ്പ്യൂട്ടറിലെ പോപ് അപ്പിലൂടെയാണ് ഇതിനായി രജിസ്റ്റർ ചെയ്യുന്നത്. നിങ്ങൾക്ക് പ്രോംപ്റ്റ് ലഭിക്കുന്നില്ലെങ്കിൽ സിസ്റ്റം ട്രേയിൽ ഒരു സ്മാൾ വിൻഡോ ഐക്കൺ കാണാം. അതിന് മുകളിൽ ക്ലിക്ക് ചെയ്താൽ Get Windows 10 app സ്റ്റാർട്ട് ചെയ്യുന്നതാണ്. ഇതിലൂടെ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഈ ഐക്കൺ കാണുന്നില്ലെങ്കിൽ അതിന് നാല് കാരണങ്ങളിലേതെങ്കിലു മൊന്നുണ്ടാകുമെന്നാണ് മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടുന്നത്.

1. നിങ്ങളുടെ ഡിവൈസ് വിൻഡോസ് 7 എസ്‌പി1 ലേക്കോ അല്ലെങ്കിൽ വിൻഡോസ് 8.1 ലേക്കോ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടാവില്ല.

2. വിൻഡോസിന്റെ അപ്‌ഡേറ്റ് ടേൺഡ് ഓഫ് ചെയ്തിരിക്കും അല്ലെങ്കിൽ അപ്‌ഡേറ്റ് ഓട്ടോമാറ്റിക്കലി ലഭിക്കുന്ന രീതിയിൽ ഇത് സെറ്റ് ചെയ്തിട്ടുണ്ടാവില്ല.
3. നിങ്ങൾ അത്യാവശ്യമായ വിൻഡോസ് അപ്‌ഡേറ്റ് ഫംക്ഷനാലിറ്റി ബ്ലോക്ക് ചെയ്തിരിക്കുകയോ അൺ ഇൻസ്റ്റാൾ ചെയ്തിട്ടോ ഉണ്ടായിരിക്കും.
4. നിങ്ങളുടെ ഡിവൈസ് വിൻഡോസിന്റെ യഥാർത്ഥ കോപ്പിയിലായിരിക്കില്ല റൺ ചെയ്യുന്നത്.

ഇതിൽ ആദ്യത്തെ മൂന്ന് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി വിൻഡോസ് അപ്‌ഡേറ്റ് പ്രോഗ്രാം റൺ ചെയ്യിക്കുകയോ ലഭ്യമായ ഏതെങ്കിലും അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ മതിയാകും. പ്രോഗ്രാം കണ്ടെത്താൻ സ്റ്റാർട്ട് മെനുവിൽ ക്ലിക്ക് ചെയ്യുകയും പിന്നീട് 'Windows Update' എന്ന് ടൈപ്പ് ചെയ്യുകയും ചെയ്താൽ മതി. എന്നിട്ടും ഇത് സാധ്യമാകുന്നില്ലെങ്കിൽ വിൻഡോസ് കമ്മ്യൂണിറ്റി ഫോറത്തിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനാണ് മൈക്രോസോഫ്റ്റ് നിർദ്ദേശിക്കുന്നത്.

ഇതിന് പുറമെ താഴെപ്പറയുന്ന ഏതാനും സ്റ്റെപ്പുകളിലൂടെയും ചിലർ വിൻഡോസ് 10നായി ചിലർ രജിസ്‌ററർ ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇവ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി റെക്കമന്റ് ചെയ്യുന്ന സ്‌റ്റെപ്പുകളല്ലെന്ന് ഓർക്കുക.നാം ഇതിലൂടെ വർക്ക് ചെയ്യുമ്പോൾ അത് എപ്പോഴും പ്രവർത്തിക്കണമെന്നില്ലെന്ന് സാരം.ആ സ്റ്റെപ്പുകൾ താഴെപ്പറയുന്നവയാണ്.

1. നിങ്ങൾ വിൻഡോസ് 7ൽ അല്ലെങ്കിൽ വിൻഡോസ് 8.1ൽ ആണെന്ന് ഉറപ്പ് വരുത്തുക. ഇതിന് പുറമെ നിങ്ങളുടെ സോഫ്റ്റ് വെയർ അപ്ടുഡേറ്റ് ആണെന്നും ഉറപ്പ് വരുത്തുക. വിൻഡോസ് അപ്‌ഡേറ്റ് പ്രോഗ്രാമിലൂടെ നിങ്ങൾക്ക് അപ്‌ഡേറ്റ് പരിശോധിക്കാവുന്നതാണ്. അത് നിങ്ങൾക്ക് സ്റ്റാർട്ട് മെനുവിൽ കാണാൻ സാധിക്കും. അനന്തരം 'Windows Update' എന്ന് സെർച്ച്ബാറിൽ ടൈപ്പ് ചെയ്യണം.

2. തുടർന്ന് സ്റ്റാർട്ട് മെനുവിൽ നിന്നും കൺട്രോൾ പാനൽ ഓപ്പൺ ചെയ്യണം. തുടർന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ടൂളിൽ ക്ലിക്ക് ചെയ്യണം.(ഇത് ചിലപ്പോൾ System and Securtiy സെക്ഷനിലായിരിക്കുമുണ്ടായിരിക്കുക)തുടർന്ന് Task Scheduler ഓപ്പൺ ചെയ്യണം.

3. ഒരു പ്രാവശ്യം ചെയ്ത് കഴിഞ്ഞാൽ ലെഫ്റ്റ് ഹാൻഡ് പാനിലുള്ള Task Scheduler Libraryയിൽ ക്ലിക്ക് ചെയ്യണം. ഫോൾഡർ എക്‌സ്പാൻഡ് ചെയ്യാനാണിത് ചെയ്യുന്നത്.തുടർന്ന് മൈക്രോസോഫ്റ്റ് ഫോൾഡർ, വിൻഡോസ്‌ഫോൾഡർ, സെറ്റ് അപ് ഫോൾഡർ എന്നിവ എക്‌സ്പാൻഡ് ചെയ്യണം.

4. ഇനി GWXTriggers ഫോൾഡർ ക്ലിക്ക് ചെയ്യണം. തുടർന്ന് വിൻഡോയുടെ ഏറ്റവും വലതുഭാഗത്തുള്ള Run ഹിറ്റ് ചെയ്യണം. ഈ സ്‌റ്റെപ്പുകൾ സങ്കീർണമാണെങ്കിലും ഇതിലൂടെ നിങ്ങൾക്ക് മിക്കവാറും ലക്ഷ്യത്തിലെത്താനാവും. ഏതായാലും മേൽപ്പറഞ്ഞ സ്റ്റെപ്പുകളും ഒന്ന് പരീക്ഷിച്ച് നോക്കുക.

സൗജന്യ സോഫ്റ്റ് വെയറുകൾ
വിൻഡോസ് 10ലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യുന്നതിനെക്കുറിച്ച് മനസിലാക്കിയല്ലോ. ഇതിന് പുറമെ സൗജന്യമായി ലഭിക്കുന്ന നിരവധി സോഫ്റ്റ് വെയറുകളുണ്ട്. നിത്യജീവിതത്തിൽ ഉപകാരപ്പെടുന്നവയാണ് അവയിൽ പലതുമെന്ന് കാണാം. ഇവയിൽ പലതും പിസികൾക്കും മാക്ക്‌സിനും ചിലത് ലിനക്‌സിനും പ്രയോജനപ്പെടുന്നവയാണ്.

എങ്ങനെയാണിവ സൗജന്യമായി ലഭിക്കുന്നത്...?
സൗജന്യ സോഫ്റ്റ് വെയറുകൾ രണ്ടു കാറ്റഗറികളാണുള്ളത്. പ്രമോഷണൽ ഫ്രീബീസ്, വലിയ സോഫ്റ്റ് വെയർ പ്രൊവൈഡർമാരോട് എതിരിടാൻ ആളുകളെ സഹായിക്കാനായി വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറുകൾ എന്നിവായാണാ കാറ്റഗറികൾ. കൂടുതൽ ആളുകൾ ഓപ്പൺ സോഴ്‌സ് പ്രൊജക്ടുകളോട് ആഭിമുഖ്യം കാണിക്കാൻ തുടങ്ങിയതോടെ രണ്ടാമത്തെ കാറ്റഗറിയിലുള്ള വളരെ വ്യാപകമായും വേഗത്തിലും വളരുന്നുണ്ട്. ഇതിൽ ബിൽഡിങ് ബ്ലോക്കുകൾ ബിഗ് ചങ്ക്‌സ് ഓഫ് കോഡ് എല്ലാവർക്കും സൗജന്യമായി അഡാപ്റ്റ് ചെയ്യാനും ഇംപ്രൂവ് ചെയ്യാനും ലഭ്യമാണ്. നിങ്ങൾ സാധാരണയായി 'Microsoft Word, free download' അല്ലെങ്കിൽ 'Microsoft Powerpoint, free download' എന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്ത് സൗജന്യ സോഫ്റ്റ് വെയറുകൾക്കായി ശ്രമിക്കാറുണ്ടായിരിക്കാം. എന്നാൽ അതിനെത്തുടർന്ന് ലഭിക്കുന്ന റിസൾട്ടുകൾ നിങ്ങളെ ചിന്താക്കുഴപ്പത്തിലുമാക്കാറുണ്ട്. ഈ ഗൈഡിലൂടെ അവ എവിടെ നിന്നാണ് അനായാസം ലഭിക്കുകയെന്ന് മനസിലാക്കാവുന്നതാണ്. ഇത്തരത്തിൽ ലഭ്യമാകുന്ന വിവിധ തരം സൗജന്യ സോഫ്റ്റ് വെയറുകൾ ഏതെല്ലാമാണെന്ന് നോക്കാം.

കമേഴ്‌സ്യൽ പബ്ലിഷർമാരിൽ നിന്നുള്ളവ
മിക്ക കമേഴ്‌സ്യൽ പബ്ലിഷർമാരും തങ്ങളുടെ സോഫ്റ്റ് വെയറുകളുടെ ഫ്രീവേർഷനുകൾ ലഭ്യമാക്കാറുണ്ട്. ഇവയ്ക്ക് അതാത് പബ്ലിഷർമാരുടെ നിലവാരം പ്രതീക്ഷിക്കാം. ഇത്തരത്തിൽ മില്യൺ കണക്കിന് പിസികളിൽ തങ്ങളുടെ സോഫ്റ്റ് വെയറുകളുടെ സൗജന്യ വേർഷൻ ലഭ്യമാക്കുന്നത് അത്തരം കമ്പനികളുടെ ഒരു വമ്പൻ മാർക്കറ്റിങ് തന്ത്രം കൂടിയാണ്. തുടർന്ന് ഇവയുടെ അഡ്വാൻസ്ഡ് അല്ലെങ്കിൽ കോർപറേറ്റ് വേർഷനുകൾ അപ്‌ഗ്രേഡ് ചെയ്യാൻ കമ്പനികൾ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയും ചെയ്യും.അതിലൂടെ അവർക്ക് ലാഭമുണ്ടാക്കാനും സാധിക്കും.

ഓപ്പൺ സോഴ്‌സ് സോഫ്റ്റ് വെയർ
ഇവിടെ സോഫ്റ്റ് വെയർ സൗജന്യമായി ലഭിക്കുന്നതിനൊപ്പം ഈ പ്രോഗ്രാം റൈറ്റ് ചെയ്യാനുപയോഗിച്ച കോഡും ലഭ്യമാക്കുന്നു. അതായത് പ്രോഗ്രാം തന്നെ സൗജന്യമായി ലഭ്യമാക്കുന്നുവെന്ന് സാരം. ഇതിലൂടെ ആർക്കും ഇത് ഇംപ്രൂവ് ചെയ്യാൻ പ്രവർത്തിക്കാനാവും.

ഫ്രീവെയറുകളും ഷെയർവെയറുകളും
ഇതിൽ ഫ്രീവെയറുകൾ പേര് സൂചിപ്പിക്കുന്നത് പോലെ ഇതിന് ചെലവൊന്നും വരുന്നില്ല. എന്നാൽ ചില ഡെവലപർമാർ ഡോണേഷൻ നൽകാൻ അഭ്യർത്ഥിക്കാറുണ്ട്. എന്നാൽ നിങ്ങൾക്കിഷ്ടമുണ്ടെങ്കിൽ മാത്രം നൽകിയാൽ മതി. അതായത് ഇവിടെ നിങ്ങൾക്ക് സോഴ്‌സ് കോഡ് ആക്‌സസ് ചെയ്യാൻ സാധിക്കില്ല. അതിനാൽ ഡെവലപ്‌മെന്റ് ഒരു ലോക്കേഷനിൽ കേന്ദ്രീകൃതമായിരിക്കും.

ഇതിൽ ഫ്രീവെയറുകൾ എന്നാൽ സോഫ്റ്റ് വെയറുകൾ ഒരു നിശ്ചിത കാലത്തേക്ക് മാത്രമെ സൗജന്യമായി ലഭിക്കുകയുള്ളൂ. അതിന് ശേഷം ഇതിനായി പണം നൽകേണ്ടതാണ്. ഇല്ലെങ്കിൽ ഇവയിലെ ചില ഫംക്ഷനാലിറ്റികൾ നഷ്ടമായെന്നു വരാം.

ഇനി ഇത്തരത്തിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ചില സോഫ്റ്റ് വെയറുകളെ പരിചയപ്പെടാം.

മൈക്രോസോഫ്റ്റ് ഓഫീസ് ആൾട്ടർനേറ്റീവ്‌സ്ഡൗൺലോഡ്-  മൈക്രോസോഫ്റ്റിന്റെ 2013 ഓഫീസ് സ്യൂട്ട് ഒരു ചെലവേറിയ പ്രോപ്പോസിഷനാണ്. ഇതിന്റ പ്രൊ വേർഷന് 100പൗണ്ട് ചെലവ് വരും. എന്നാൽ നിങ്ങൾക്കിവ ചുരുങ്ങിയ ചെലവിൽ ലഭിക്കാനുള്ള ഓപ്ഷനുകളുണ്ട്.എന്നാൽ ഇവയിൽ പലതിന്റെയും തുല്യ ഫലം നൽകുന്ന സോഫ്റ്റ് വെയറുകൾ ചില്ലിക്കാശ് പോലും മുടക്കാതെ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ മെഷീന്റെ പ്രകടനം മെച്ചപ്പെടുത്താനാവും. ഈ സൗകര്യം ലഭ്യമാക്കുന്നതിന് കാരണമായ ഓപ്പൺ സോഴ്‌സ് ആൾട്ടർനേറ്റീവുകളെ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുക. ഈ ഗണത്തിൽ പെട്ട മൈക്രോസോഫ്റ്റിന്റെ രണ്ട് ഓഫീസ് ആൾട്ടർനേറ്റീവുകളാണ് ലിബർ ഓഫീസും ഓക്‌സിജൻ ഓഫീസും.

ലിബർ ഓഫീസ്- എംഎസ് ഓഫീസിന് തുല്യമാണിത്. ലിബർ ഓഫീസ് ഒരു ഓപ്പൺ സോഴ്‌സ് പ്രോജക്ടാണ്. ഇതിൽ ആറ് വേഡ് പ്രൊസസിങ് പ്രോഗ്രാമുകൾ ഉൾപ്പെടുന്നുണ്ട്. മിക്ക മൈക്രോസോഫ്റ്റ് ഡോക്യൂമെന്റുകൾക്കുമൊപ്പം കോംപാറ്റിബിൾ ആണിത്.ഇതിന്റെ ഏററവും പുതിയ പതിപ്പായ 4.4.3 പുറത്ത് വന്നിട്ടുണ്ട്. റൈറ്റർ, കാൽക്, ഇംപ്രസ്, ബേസ്, ഡ്രാ, മാത്ത്, ചാർട്ട്‌സ്, എന്നീ പ്രോഗ്രാമുകളാണിതിലുള്ളത്.

ഓക്‌സിജൻ ഓഫീസ്- ഓപ്പൺ ഓഫീസ് സോഴ്‌സ് കോഡിൽ അധിഷ്ഠിതമായാണിത് പ്രവർത്തിക്കുന്നത്. ലിബർഓഫീസിന് സമാനമാണിത്. ധാരാളം ടെംപ്ലേറ്റുകൾ, ക്ലിപ് ആർട്ട്, ഫോട്ടോകൾ എന്നിവ ഇതിലുണ്ട്. ഇതിൽ 3400 ഗ്രാഫിക്‌സുകൾ അടങ്ങിയിട്ടുണ്ട്. ഇതിലൂടെ നിങ്ങൾക്ക് 90 പുതിയ ഫോണ്ടുകൾ, കൂടുതൽ ഹെൽപ് ഗൈഡുകൾ എന്നിവയും ഇതിലൂടെ ലഭ്യമാകും.

ഓഫീസ് സ്യൂട്ട് ആൾട്ടർനേറ്റീവ്‌സ്ഓൺലൈൻ- ഒരു ഓഫീസ് സ്യൂട്ട് ഡൗൺലോഡ് ചെയ്യുന്നതിന് പകരം നിരവധി ഓൺലൈൻ ഓപ്ഷനുകളുമുണ്ട്. ഇതിനായി ഇവ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ വർക്ക് ഓൺലൈനിൽ സ്‌റ്റോർ ചെയ്യാൻ സാധിക്കും, മററുള്ളവരുമായി യോജിച്ച് പ്രവർത്തിക്കാനുമാവും. അത്തരം പ്രോഗ്രാമുകൾക്കുദാഹരണമാണ് മൈക്രോസോഫ്റ്റ് ഓഫീസ് ഓൺലൈനും തിങ്ക് ഫ്രീയും

മൈക്രോസോഫ്റ്റ് ഓഫീസ് ഓൺലൈൻമൈക്രോസോഫ്റ്റ് അക്കൗണ്ടുള്ള ആർക്കും ഉപയോഗിക്കാവുന്ന ഓഫീസ് ഓൺലൈനാണിത്. ഇതിൽ വേർഡ്, എക്‌സെൽ, പവർപോയിന്റ്, വൺ നോട്ട് എന്നിവ ഉൾപ്പെട്ടിരിക്കുന്നു. ഇത് നിങ്ങളുടെ ബ്രൗസറിലൂടെ ഉപയോഗിക്കാം.കൂടാതെ മാക്കിലും പ്രവർത്തിക്കും.

തിങ്ക് ഫ്രീ- ഇതുമൊരു ഫ്രീ ഓൺലൈൻ സ്യൂട്ടാണ്. ഇതിനെക്കുറിച്ച് നല്ല അഭിപ്രായമാണ് ഉയർന്ന് വന്നിട്ടുള്ളത്. ഇതിൽ വേർഡ്, എക്‌സൽ, പവർപോയിന്റ്, എന്നിവ അടങ്ങിയിരിക്കുന്നു.ഇത് ഒരു ട്രംപ് കാർഡും ഹോൾഡ് ചെയ്യുന്നുണ്ട്. ഇതിലൂടെ നിങ്ങൾക്ക് ഉപയോഗത്തിലിരിക്കുമ്പോൾ വെബ് ബ്രൗസർ വിൻഡോ ഹൈഡ് ചെയ്യാനാവും. അതിനാൽ നിങ്ങൾക്ക് റെഗുലർ കീബോർഡ് ഷോർട്ട് കട്ടുകൾ ഉപയോഗിച്ചിത് നിയന്ത്രിക്കാനാവും.

ഇത്തരത്തിൽ സൗജന്യമായി ലഭിക്കുന്ന ഒട്ടേറെ സോഫ്റ്റ് വെയറുകളും പ്രോഗ്രാമുകളും ഇന്ന് ലഭ്യമാണ് അവയിൽ ചിലതിനെപ്പറ്റി മാത്രമാണിവിടെ പരാമർശിച്ചിരിക്കുന്നതെന്ന് പ്രത്യേകം ഓർക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP