Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

രാത്രിയുടെ മറവിൽ വന്ന് പതുക്കെ സ്‌കൂട്ടർ നിർത്തും; ലക്ഷ്യം തൊട്ടടുത്ത് ഒഴിഞ്ഞുകിടക്കുന്ന പറമ്പ്; ചുറ്റുമൊന്ന് പാളിനോക്കി വീപ്പയിൽ കൊണ്ടുവന്ന ഇറച്ചിമാലിന്യം നേരെ മതിലിന് മുകളിലൂടെ പറമ്പിലേക്ക്: ആലപ്പുഴയിൽ മാലിന്യം നിക്ഷേപിച്ചവർ സിസിടിവിയിൽ കുടുങ്ങിയത് ഇങ്ങനെ

രാത്രിയുടെ മറവിൽ വന്ന് പതുക്കെ സ്‌കൂട്ടർ നിർത്തും; ലക്ഷ്യം തൊട്ടടുത്ത് ഒഴിഞ്ഞുകിടക്കുന്ന പറമ്പ്; ചുറ്റുമൊന്ന് പാളിനോക്കി വീപ്പയിൽ കൊണ്ടുവന്ന ഇറച്ചിമാലിന്യം നേരെ മതിലിന് മുകളിലൂടെ പറമ്പിലേക്ക്: ആലപ്പുഴയിൽ മാലിന്യം നിക്ഷേപിച്ചവർ സിസിടിവിയിൽ കുടുങ്ങിയത് ഇങ്ങനെ

അലപ്പുഴ: നഗരങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും പുരയിടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് സ്ഥിരം സംഭവമാണ്. ആലപ്പുഴയിൽ ഇറച്ചിമാലിന്യം ഇത്തരത്തിൽ തള്ളുന്നതിനെ പറ്റി നിരന്തരം പരാതി ഉയരുന്നതിനിടെ ടൗണിൽ ഇന്നലെ ഇറച്ചിമാലിന്യം തള്ളുന്ന രണ്ടുപേർ സിസിടിവി ക്യാമറയിൽ കുടുങ്ങി.

സ്‌കൂട്ടറിൽ വലിയ വീപ്പയിൽ മാലിന്യവുമായി എത്തുന്ന രണ്ടുപേർ അത് സമീപത്ത് പറമ്പിലേക്ക് കളയുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ ഇവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ഉയരുന്നു.

ഡച്ച് സ്‌ക്വയറിൽ ഉള്ള ബീഫ് സ്റ്റാളിലെ മാലിന്യം ഒഴിഞ്ഞുകിടക്കുന്ന കോമ്പൗണ്ടിൽ നിക്ഷേപിക്കുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു. ആലപ്പുഴ കളക്ടറേറ്റിന് സമീപമുള്ള ബീഫ് സ്റ്റാളിലെ മാലിന്യമാണ് ഇത്തരത്തിൽ തള്ളുന്നതെന്ന് ദൃശ്യങ്ങൾ കണ്ടവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ബനിയനും മുണ്ടുമുടുത്ത ഒരാളും ഷർട്ടും കൈലിയും ധരിച്ച മറ്റൊരാളുമാണ് സ്്കൂട്ടറിൽ എത്തി മാലിന്യം ത്ള്ളുന്നത്. ഇവർ സ്‌കൂട്ടർ നിർത്തുന്നതും മാലിന്യ വീപ്പയെടുത്ത് അപ്പുറത്തെ പറമ്പിലേക്ക് മതിലിന് മുകളിലൂടെ ചൊരിയുന്നതും ദൃശ്യങ്ങളിൽ കാണാം. ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്ന ആവശ്യവും ഇതോടെ ഉയരുന്നു.

അറവുമാലിന്യം നിക്ഷേപിക്കുന്ന ദൃശ്യം ചുവടെ:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP