Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൂഗിളിന്റെ വിലകുറഞ്ഞ സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ; ആൻഡ്രോയിഡ് വണ്ണിന്റെ വില 6299 രൂപ മാത്രം

ഗൂഗിളിന്റെ വിലകുറഞ്ഞ സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ; ആൻഡ്രോയിഡ് വണ്ണിന്റെ വില 6299 രൂപ മാത്രം

ന്യൂഡൽഹി: ലോകത്ത് സ്മാർട്ട് ഫോണുകൾക്ക് ഏറ്റവും പ്രിയമുള്ള നാടായി ഇന്ത്യ മാറിയതോടെ ലോകത്തെ മിക്ക കമ്പനികളും ലക്ഷ്യമിടുന്നത് ഇവിടുത്തെ മാർക്കറ്റ് പിടിക്കാനാണ്. വിലകൂടിയ ആപ്പിളിന്റെ ഐ ഫോൺ വാങ്ങാൻ തിരക്കുകൂട്ടുമ്പോൾ തന്നെ ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഉതകുന്ന വിലകുറഞ്ഞ സ്മാർട്ട് ഫോണുകൾക്കും ഡിമാന്റുണ്ട്. ഇങ്ങനെ ഇന്ത്യയിലെ സമാർട്ട് ഫോൺ വിപണി പിടിക്കാൻ ഗൂഗിൽ വിലകുറഞ്ഞ സ്മാർട്ട് ഫോണുമായി രംഗത്തെത്തി.

ഗൂഗിൾ ആൻഡ്രോയ്ഡ് വൺ ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. മൈക്രോമാക്‌സ്, കാർബൺ , സ്‌പൈസ് എന്നീ കമ്പനികളാണ് ആൻഡ്രോയ്ഡ് വൺ ഫോണുകൾ ഇറക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ, ഇന്തോനേഷ്യ ഫിലിപെൻസ് എന്നീ രാജ്യങ്ങളും ലക്ഷ്യമാക്കുന്നതായി ഗൂഗിൾ വ്യക്തമായി. ഇന്നലെ പുറത്തിറങ്ങി മൂന്ന് ഫോണുകളുടെയും വില 6,399 രൂപയാണ്. എന്നാൽ വില ആൻഡ്രോയ്ഡ് വണ്ണിന്റെ മാറ്റ് കുറയ്ക്കാൻ സാധ്യതയുണ്ട്. ഇതിനെക്കാൾ കുറഞ്ഞ വിലയിൽ സ്‌പെക്‌സ് കൂടിയ ചൈനീസ് ഫോണുകളുടെ ഭീഷണിയായിരിക്കും ആൻഡ്രോയ്ഡ് വണ്ണിന് നേരിടേണ്ടിവരുക.

4.5 ഇഞ്ച് സ്‌ക്രീനുള്ള ഡബിൾ സിം ഫോണുകളാണ് ഇന്നലെ ഇന്ത്യയിൽ പുറത്തിറക്കിയത്. 5 മെഗാപിക്‌സൽ ക്യാമറ പിന്നിലും 2 എംബി ക്യാമറ മുന്നിലുമുണ്ടെന്നതിനാൽ സെൽഫി പ്രേമികൾക്കും ഫോൺ ആകർഷകമാകും. ഒരു ജിബി റാം, 4 ജിബി ഇന്റേണൽ മെമ്മറി (32 ജിബി വരെ ഉയർത്താം). മീഡിയടെക് ക്വാഡ്‌കോർ പ്രോസസറാണ്. ഗൂഗിൾ നേരിട്ടാകും ഈ ഫോണുകളിലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് പ്രധാന പ്രത്യേകത.

ഇന്റർനെറ്റ് ഇല്ലാതെയും യുട്യൂബ് കാണാനുള്ള സൗകര്യം ഒരുക്കി കൊണ്ടാണ് ഇന്ത്യൻ വിപണി പിടിക്കാൻ ഗൂഗിൾ ഫോൺ എത്തിയത്. ഫോണിൽ നിന്നും യുട്യൂബ് വീഡിയോകൾ ഡൗൺലോഡ് ചെയ്താൽ പിന്നീട് ഉപയോഗിക്കുമ്പോൾ ഇന്റർനെറ്റ് സൗകര്യം ഇല്ലാതെയും വീഡിയോകൾ കാണാൻ സാധിക്കും. 'പ്ലേ ന്യൂസ്‌സ്റ്റാൻഡ് എന്ന ആപ് വഴി പത്രമാഗസിനുകൾ ഒരു വർഷത്തേക്കു സൗജന്യമായി വായിക്കാം. ഈ ആപ് ആദ്യമായാണ് ഇന്ത്യയിൽ എത്തിയത്. എയർടെലുമായുള്ള കരാർ പ്രകാരം കണക്ഷൻ എടുത്താൽ, മാസം 100 എംബി വരെയുള്ള ആൻഡ്രോയ്ഡ് അപ്‌ഡേറ്റുകളും 200 എംബി വരെയുള്ള ആപ് ഡൗൺലോഡുകളും ആറു മാസത്തേക്കു സൗജന്യമാണെന്ന വാഗ്ദാനവും ഗൂഗിൾ ആൻഡ്രേയിഗ് ഫോണിലുണ്ട്.

സ്‌പൈസിന്റെ ആൻഡ്രോയ്ഡ് വൺ ഡ്രീം എന്ന ഫോൺ ഓൺലൈൻ റീട്ടെയിൽ ഷോപ്പായ ഫ്‌ളിപ്കാർട്ടിൽ 6999 രൂപയ്ക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്,നേപ്പാൾ തുടങ്ങിയ രാജ്യങ്ങളാണ് ആൻഡ്രോയ്ഡ് വൺ പദ്ധതിയിൽ ഇനി വരുന്നത്. മൂന്നാം ലോക രാജ്യങ്ങളെ സ്മാർട്ടാക്കാൻ തന്നെയാകും ഗൂഗിളിന്റെ ലക്ഷ്യവും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP