Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയത്തും വിശുദ്ധമാതാവ് പ്രത്യക്ഷപ്പെട്ടു!! കോട്ടയത്തെ ധ്യാനകേന്ദ്രത്തിലെ അച്ചന്റെ പോസ്റ്റിന് ഫേസ്‌ബുക്കിൽ പൊങ്കാല; ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ആവശ്യം; പോസ്റ്റിട്ടു മുങ്ങിയ അച്ചോ പ്രമാണം തെറ്റിച്ചതു കൊണ്ട്ഒന്നു കുമ്പസാരിക്കേം ചെയ്യണേ എന്ന് അഭ്യർത്ഥനയും

കോട്ടയത്തും വിശുദ്ധമാതാവ് പ്രത്യക്ഷപ്പെട്ടു!! കോട്ടയത്തെ ധ്യാനകേന്ദ്രത്തിലെ അച്ചന്റെ പോസ്റ്റിന് ഫേസ്‌ബുക്കിൽ പൊങ്കാല; ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ആവശ്യം; പോസ്റ്റിട്ടു മുങ്ങിയ അച്ചോ പ്രമാണം തെറ്റിച്ചതു കൊണ്ട്ഒന്നു കുമ്പസാരിക്കേം ചെയ്യണേ എന്ന് അഭ്യർത്ഥനയും

മറുനാടൻ മലയാളി ഡസ്‌ക്

കോട്ടയം: കോട്ടയത്തും വിശുദ്ധമാതാവ് പ്രത്യക്ഷപ്പെട്ടു. എവിടെ എന്നു ചോദിച്ചാൽ തെളിവൊന്നുമില്ല, വേണമെങ്കിൽ വരച്ചു കാണിക്കാമെന്നാണ് ഈ വിവരം ഫേസ്‌ബുക്കിലൂടെ ലോകത്തെ അറിയിച്ച ഫാ. ബിജു തൂമ്പുങ്കൽ പറയുന്നത്. ഫാദറിന്റെ പോസ്റ്റിനു പക്ഷേ ഒരു ദാക്ഷിണ്യവും സൈബർപോരാളിൾ കൊടുത്തിട്ടില്ല. പൊങ്കാല തുടരുകയാണ്.

കേരളത്തിലെ സുവിശേഷ സീസൺ തുടങ്ങിയതോടെ പുതിയ പുതിയ വെളിപാടുകളാണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ 26 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഇരുന്നൂറോളം വരുന്ന വിശ്വാസികളുടെ മദ്ധ്യത്തിൽ പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടതായാണ് സുവിശേഷകൻ അവകാശപ്പെടുന്നത്. അഭിക്ഷേകാരാധനയുടെ സമയത്ത് മറിയം പ്രത്യക്ഷപ്പെട്ട ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഹാളിലെ സ്ഥലം മാർക്കു ചെയ്തിട്ടുമുണ്ട്. ഇതു വ്യക്തമാക്കി ഫോട്ടോ സഹിതമാണ് അച്ചന്റെ പോസ്റ്റ്.

വികാരിയുടെ പോസ്റ്റിനെതിരെ പതിവു പോലെ അനുകൂലിച്ചും എതിർത്തും പോസ്റ്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. പോസ്റ്റിന് ആമേൻ കമന്റ് ചെയ്തു പിന്തുണ അർപ്പിക്കുന്ന വിശ്വാസികളുമുണ്ട്. വിമർശിക്കുന്നവർക്ക് ദൈവകോപം ഉണ്ടാകുമെന്ന് പറയുന്നവരുണ്ട്. കടുത്ത പ്രയോഗത്തിൽ കമന്റു നല്കി്‌പ്പോകുന്നവരും ഉണ്ട്. എന്നാൽ പോസ്റ്റിട്ടു പോയതല്ലാതെ ബിജു അച്ചൻ പിന്നെ ഇതിലേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. വിശദീകരണവും തന്നിട്ടില്ല. ഇരുന്നൂറു വിശ്വാസികൾ ആരൊക്കെ എന്ന് വ്യക്തമാക്കുകയോ ആരുടേയെങ്കിലും സാക്ഷ്യമോ ഇതുവരെ നല്കിയിട്ടില്ല

കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നുണ്ടാവുന്നത്. സോഷ്യൽ മീഡിയ ഉള്ള കാലമാച്ചോ, പിള്ളേര് ഇതൊന്നും വിശ്വസിക്കാൻ പോകുന്നില്ല. മാതാവ് വന്നപ്പോൾ ലൈവ് ചെയ്യാൻ പാടില്ലായിരുന്നോ എന്ന് ചിലർ പ്രതികരിച്ചു. അൽമായരും ഇപ്പോൾ ബൈബിൾ വായിച്ചു തുടങ്ങി .വിഡ്ഢികളാക്കി പൈസ പിഴിയാൻ നോക്കേണ്ട എന്നും അച്ചനോട് പറയുന്നവരുണ്ട്.

ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാനാണ് വികാരിയോട് മറ്റു ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ ഇതിനു മറുപടിയായി സി.സി.ടി.വിയിൽ ദൈവങ്ങളും,പിശാചുക്കളും പതിയില്ല എന്ന സത്യം മാതാവേ നീ അവർക്ക് കാട്ടിക്കൊടുക്കണേ എന്ന് കമന്റിലൂടെ പ്രാർത്ഥിക്കുന്നവരുമുണ്ട്.

എറണാകുളം ജില്ലയിലെ എടവനക്കാട് സെന്റ് അംബ്രോസ് ദേവാലയത്തിലും കഴിഞ്ഞയാഴ്ച ഇത്തരമൊരു അവകാശവാദവുമായി ചിലർ രംഗത്ത് എത്തിയിരുന്നു. അവിടെ കുട്ടികൾക്ക് മാതാവ് പ്രത്യക്ഷപ്പെട്ടതായാണ് സമീപവാസികൾ പറയുന്നത് .അകലെ നിന്ന് നോക്കുമ്പോൾ ചെറുതും നടന്നുവരുമ്പോൾ വലുതായും മാതാവിനെ കണ്ടുവെന്നും മാതാവിന്റെ വേഷം വെള്ളയും നീലയും ആയിരുന്നുവെന്നും എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.

മാതാവിനൊപ്പം മാലാഖയും ഉണ്ടായിരുന്നു. മാതാവിന്റെ കൈയിൽ കൊന്തയും ഉണ്ടായിരുന്നു. ഹിന്ദു കുട്ടികളും മാതാവിനെ കണ്ടവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. പരിശുദ്ധാത്മാവിനെ നല്കാമെന്നും പഠിക്കാനുള്ള ബുദ്ധിതരാമെന്നും മാതാവ് പറഞ്ഞുവത്രെ. പരിശുദ്ധാത്മാവ് എന്ന വാക്ക് ഹൈന്ദവകുട്ടികൾക്ക് വളരെ അപരിചിതമായ വാക്കായിരുന്നു. കുട്ടികൾ ആദ്യം പേടിച്ചുപോയെന്നും പറയുന്നു.

വാർത്ത പരക്കുന്നതോടെ വിശ്വാസികളിൽ കുറേപ്പേർ ഇവിടങ്ങളിൽ ഇരച്ചെത്തും. കോട്ടയത്തും ഇതൊക്കെ തന്നെയാണ് നടക്കുന്നത്. സഹ രക്ഷക ആയ അമ്മേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ, ആവേ ആവേ ആവേ മരിയ, ആമേൻ തുടങ്ങിയ സ്തുതികളും കമന്റ് ബോക്‌സിൽ നിറയുന്നു.

എന്തുകൊണ്ടാണ് ഇങ്ങനെ അത്ഭുതസിദ്ധികൾ കണ്ടില്ല എന്ന് നടിക്കുന്നത് എന്ന് മറ്റൊരാൾ അത്ഭുതപ്പെടുന്നു. ഇതുവരെ എന്തല്ലാം മഹാത്ഭുതങ്ങൾ ദൈവങ്ങൾ ചെയ്തിരിക്കുന്നു? ആദ്യമായി യേശുവിന്റെ 'അമ്മ മറിയത്തെ ഉടലോടെ സ്വർഗ്ഗത്തേയ്ക്ക് പറഞ്ഞുഅയച്ചു .പിന്നെ എത്രയോ മനുഷ്യരെ കാശ് ഉണ്ടാക്കാനായി വിശുദ്ധപദവിയിൽ എത്തിച്ചു ,എത്രയോ കൽത്തൂണുകളിൽ നിന്നും സിമന്റ് പ്രതിമകളിൽ നിന്നും വെള്ളവും രക്തവും വേറെ എന്തൊക്കെയോ ഒലിപ്പിച്ചുകാണിച്ചു തന്നു ? മെലിഞ്ഞു നിന്ന മരിയാമ്മയുടെ രൂപം അത്ര പോരാന്നു തോന്നി അതിൽ എന്തല്ലാം ഒപ്പിച്ചു കാണിച്ചു ?എത്രയോ തവണ ഓസ്തിയിൽ സംഗതികൾ ഉണ്ടാക്കി കാണിച്ചു തന്നു എന്നിട്ടും ആരും ഇതൊന്നും വിശ്വസിക്കുന്നില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നു .ഇനിയെങ്കിലും പ്ലീസ് ...ഒന്ന് അംഗീകരിക്കു . അവരും നമ്മെപ്പോലെ മനുഷ്യരല്ലേ? വന്ദിച്ചില്ലേലും നിന്ദിക്കരുത്, വിശ്വാസമുള്ളവർക്ക് ഇതൊക്കെ കാണാൻ കഴിയും എന്നു പറയുന്നയാളിന് കിട്ടിയ ഒറ്റവരി കമന്റും കിടിലനാണ്. തലക്ക് അസുഖം ഉള്ളവർക്കും ഇതൊക്കെ കാണാൻ പറ്റും

നിങ്ങൾക്കൊന്നും ഒരു നാണവും ഉളുപ്പും ഇല്ലേ കത്തനാരേ? പച്ച നുണ എഴുന്നള്ളിച്ച് പാവം വിശ്വാസി ഊളകളെ പറ്റിച്ച് തിന്നാൻ ?ഇവരെയൊക്കെയാണ് തിരണ്ടി വാൽകൊണ്ട് അടിക്കേണ്ടത് എന്നും ഒരാൾ ധാർമ്മിക രോഷം കൊള്ളുന്നു. വലിയ ഭണ്ഡാരക്കുറ്റിക്ക് ഓർഡർ കൊടുത്തോ കത്തനാരേ?എന്നും ഒപ്പം കമന്റിട്ടവരുണ്ട്.

പോസ്റ്റിട്ടു മുങ്ങിയ അച്ചോ ഇതൊന്നും കാണുന്നില്ലേ...ഇങ്ങട് വന്നീ പൊങ്കാല ഒന്ന് ഏറ്റുവാങ്ങണം എന്നപേക്ഷിക്കുന്നു എന്ന് റിക്വസ്റ്റു ചെയ്തവർ തന്നെയാണ് അച്ചൻ ഒന്ന് പറഞ്ഞ് കുമ്പസാരിക്കോം ചെയ്യണേ കള്ളം പറയരുതെന്ന പ്രമാണമാ തെറ്റിച്ചത്. ഈശോ ശിക്ഷിക്കും എന്ന് മുന്നറിയിപ്പു നല്കിയത്.

സിറിയയിൽ ക്രിസ്ത്യാനി പെൺകുട്ടികൾ, അവർ ക്രിസ്ത്യാനികൾ ആയി എന്ന ഒറ്റക്കാരണത്താൽ ബലാൽസംഗം ചെയ്യപ്പെടുകയും, സെക്‌സ് സ്ലേവ്കൾ ആക്കപെടുകയും കൊല്ലപ്പെടുകയും ഒക്കെ ചെയ്തപ്പോൾ ഈ മറിയം പ്രത്യക്ഷപെട്ടോ?. അവിടെയൊന്നും പ്രക്ത്യക്ഷപ്പെടാതെ, അവരെ ഒന്നും രക്ഷിക്കാൻ ശ്രമിക്കാതെ, ചുമ്മാ ഇരുന്ന് 'അല്ലെലൂലുവ' ചെല്ലുന്ന ആലവലാതികളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഈ മറിയം എന്ത് മറിയം ആണ്?. ഇത് വല്ല കത്തനാർ മാരുടെ തട്ടിപ്പല്ലാതെ മറ്റെന്താണ്? എന്ന് തുറന്നടിക്കുകയും ചെയ്തവരുണ്ട്.

എന്തായാലും ദൈവത്തിന്റെ പേരിലുള്ള തുറന്നു പറച്ചിലുകൾ പഴയപോലെ ഇപ്പോൾ ഫലിക്കില്ല എന്നു തെളിയിക്കുന്നതാണ് അച്ചന്റെ ഈ പോസ്‌ററും അതിന്റെ കമന്റുകളും. അടുത്ത ദിവസങ്ങളിൽ ഇതിന്റെ തുടർ പ്രതികരണങ്ങൾ ഇനിയും പ്രതീക്ഷിക്കാം

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP