Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വ്യാജന്മാരെ തെരഞ്ഞു പിടിച്ചു ഇല്ലാതാക്കി ഇൻസ്റ്റാഗ്രാം; ലക്ഷക്കണക്കിനു അക്കൗണ്ടുകൾ റദ്ദാക്കി; അടുത്ത ലക്ഷ്യം ഫേസ്‌ബുക്ക്

വ്യാജന്മാരെ തെരഞ്ഞു പിടിച്ചു ഇല്ലാതാക്കി ഇൻസ്റ്റാഗ്രാം; ലക്ഷക്കണക്കിനു അക്കൗണ്ടുകൾ റദ്ദാക്കി; അടുത്ത ലക്ഷ്യം ഫേസ്‌ബുക്ക്

ൻസ്റ്റാഗ്രാമിലെ പ്രൊഫൈൽ തുറന്ന് നോക്കുമ്പോൾ ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞാൽ ഞെട്ടേണ്ട. എല്ലാ ഫെയ്ക്കുകളേയും ഇൻസ്റ്റാഗ്രാം വെട്ടിനിരത്തിയിരിക്കുന്നു. നിർജീവമായി കിടക്കുന്നതും സ്പാം അക്കൗണ്ടുകളുമടക്കം ഡിലീറ്റ് ചെയ്താണ് ഈ ശുദ്ധികലശം.

ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് ആപ്പ് ആയ ഇൻസ്റ്റാഗ്രാം ഈ ശുദ്ധികലശ പരിപാടി നേരത്തെ തന്നെ പ്രഖ്യാപിച്ചതായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇതിനു തുടക്കമിട്ടത്. സെലബ്രിറ്റികളുടെ അക്കൗണ്ടുകളെയാണ് ഇത് കാര്യമായി ബാധിച്ചത്. പല വമ്പൻ സെലിബ്രിറ്റികളുടെയും ഫോളോവേഴ്‌സിന്റെ എണ്ണം ഒറ്റ രാത്രി കൊണ്ട് പൊടുന്നനെ ദശലക്ഷങ്ങളാണ് കുറഞ്ഞത്.

ഗായകൻ ആക്കനാണ് ഏറ്റവും വലിയ ഫോളോവേഴ്‌സ് നഷ്ടം സംഭവിച്ചത്. 24 ലക്ഷത്തിലേറെ ഫോളോവേഴ്‌സിനെ അദ്ദേഹത്തിനു നഷ്ടമായി. ആക്കനിന്റെ മൊത്തം ഫോളോവേഴ്‌സിന്റെ 56 ശതമാനം വരുമിത്. ജസ്റ്റിന് ബെയ്ബറിന് 35 ലക്ഷവും കിം കർദാശിയാന് 13 ലക്ഷവും ഫോളോവേഴ്‌സിനെ നഷ്ടമായി.

അതിലേറെ രസകരമായ വസ്തുത ഇൻസ്റ്റാഗ്രാമിന്റെ സ്വന്തം അക്കൗണ്ട് പോലും ശുദ്ധികലശത്തിനിരയായി എന്നതാണ്. 18.8 ദശലക്ഷം പേരെ നഷ്ടമായ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ഇപ്പോൾ 45.2 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. ഡിസംബറിൽ എല്ലാ വ്യാജ, നർജീവ, സ്പാം അക്കൗണ്ടുകളെയും ഡിലീറ്റ് ചെയ്യുമെന്ന് ഈ വർഷമാദ്യം തന്നെ ബ്ലോഗിലൂടെ ഇൻസ്റ്റാഗ്രാം മുന്നറിയിപ്പു നൽകിയിരുന്നു.

പ്രതിമാസം 30 കോടിയോളം പേരാണ് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതെന്ന് കമ്പനി പറയുന്നു. സ്വീകാര്യതയിൽ ട്വിറ്ററിനെ പിന്തള്ളിയാണ് ഇൻസ്റ്റാഗ്രാം ആപ് മുന്നിലെത്തിയത്. പ്രതിദിനം 70 ദശലക്ഷം ഫോട്ടോകളും വീഡിയോകളുമാണ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യപ്പെടുന്നത്. ഡീലീറ്റ് ചെയ്യപ്പെട്ട അക്കൗണ്ടുകൾ ഈ കണക്കിനെ ബാധിക്കില്ലെന്നും ഇവ 30 കോടിയിൽ ഉൾപ്പെടില്ലെന്നും കമ്പനി പറയുന്നു.

ഫേസ്‌ബുക്കിലും സമാനമായ ഒരു ശുദ്ധികലശം ഉണ്ടായേക്കാമെന്നാണ് ഇൻസ്റ്റാഗ്രാം അനുഭവം നൽകുന്ന സൂചന. രണ്ടും ഒരേ കമ്പനിയുടെ ഉൽപ്പന്നങ്ങൾ തന്നെയാണെന്നത് സംശയത്തിന് ബലമേകുന്നു. എന്നാൽ ഫേസ്‌ബുക്ക് ഇതു സംബന്ധിച്ച ഒരു മുന്നറിയിപ്പും നൽകിയിട്ടില്ല. കാശ് കൊടുത്ത് പേജ് ലൈക്കുകളും മറ്റും സ്വന്തമാക്കുന്നത് വ്യാപകമായതോടെ നേരത്തെ പല പേജുകളുടേയും ലൈക്കുകൾ ഫേസ്‌ബുക്ക് വെട്ടിക്കുറച്ചിരുന്നു. വാണിജ്യാവശ്യങ്ങൾക്ക് പേജുകൾ ഉപയോഗപ്പെടുത്തുന്നതിന് നിയന്ത്രങ്ങൾ കൊണ്ടുവരാനും ശ്രമിച്ചു.

എന്നാൽ അത് ഏറ്റില്ല. പിന്നീട് പേജുകൾ തന്നെ പണം നൽകി വിപണനം ചെയ്യാനുള്ള സംവിധാനം പീന്നീട് ഫേസ്‌ബുക്ക് അവതരിപ്പിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP