Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ ചെറിയ കണക്ക് പരീക്ഷ പാസാകാൻ നിങ്ങൾക്ക് കഴിയുമോ...? ഫേസ്‌ബുക്കിൽ വൈറലായ ഈ കൂട്ടലിൽ എല്ലാവരും തോറ്റ് പോകുന്നത് എന്തുകൊണ്ട്...?

ഈ ചെറിയ കണക്ക് പരീക്ഷ പാസാകാൻ നിങ്ങൾക്ക് കഴിയുമോ...? ഫേസ്‌ബുക്കിൽ വൈറലായ ഈ കൂട്ടലിൽ എല്ലാവരും തോറ്റ് പോകുന്നത് എന്തുകൊണ്ട്...?

ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിൽ സമയം കൊല്ലികളായ നിരവധി കാര്യങ്ങൾ നിത്യവും ഷെയർ ചെയ്യപ്പെടാറുണ്ടെങ്കിലും ഇടയ്‌ക്കെങ്കിലും തികച്ചും ബൗദ്ധികമായ കാര്യങ്ങളും ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ഉത്തരം കിട്ടാത്ത ഗണിത പ്രശ്‌നം ഫേസ്‌ബുക്കിൽ വൈറലാവുകയാണ്. മിക്കവരും തോറ്റ് പോകുന്ന ഒരു ചെറിയ കണക്ക് പരീക്ഷയാണിത്. ഈ അവസരത്തിൽ ഇത് പാസാകാൻ നിങ്ങൾക്കും സാധിക്കുമോയെന്ന് ഒന്ന് പരീക്ഷിക്കുന്നത് നന്നായിരിക്കും.

1+4=5 ഉം 2+5=12ഉം 3+6=21 ഉം ആണെങ്കിൽ 8പ്ലസ് വൺ1=എത്രയായിരിക്കും എന്നാണ് ചോദ്യം. ഗോ ടുംബിളാണീ ചോദ്യം സൃഷ്ടിച്ചിരിക്കുന്നത്.തുടർന്ന വികറിലൂടെയാണിത് ആദ്യം ഷെയർ ചെയ്യപ്പെട്ടിരുന്നത്. ഇതിന് ഉത്തരം കണ്ടെത്താൻ രണ്ട് വഴികളുണ്ടെന്നാണ് ലോകം പരക്കെ ചർച്ച ചെയ്യപ്പെടുന്നത്. 1000ത്തിൽ ഒരാൾക്ക് മാത്രമാണ് ഉത്തരമേകാൻ സാധിക്കുന്നതെന്നാണ് ഇതിന്റെ മെയ്‌ക്കർമാർ അവകാശപ്പെടുന്നത്. ഉത്തരം കണ്ടെത്തുന്നതിനുള്ള രണ്ട് വഴികളാണ് താഴെക്കൊടുത്തിരിക്കുന്നത്.

സൊല്യൂഷൻ 1

മിക്കവരും ഒന്നാമത്തെ ഉത്തരമായ അഞ്ചിലെത്താൻ 1 + 4 കൂട്ടുകയാണ് ചെയ്യുന്നതെന്നാണ് മെയ്‌ക്കർമാർ പറയുന്നത്. തുടർന്ന് രണ്ടാമത്തെ ലൈനിലെ ഉത്തരമായ 12 ലഭിക്കാൻ രണ്ടിനും അഞ്ചിനുമൊപ്പം ആദ്യത്തെ ലൈനിലെ ഉത്തരമായ അഞ്ചും കൂട്ടുന്നു. പിന്നീട് മൂന്നാമത്തെ ലൈനിലെ ഉത്തരമായ 21 ലഭിക്കാൻ മൂന്നിനും ആറിനുമൊപ്പം രണ്ടാമത്തെ ലൈനിലെ ഉത്തരമായ 12 കൂട്ടുകയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ നാലാമത്തെ പ്രശ്‌നത്തിന് ഉത്തരം ലഭിക്കാൻ എട്ട് പ്ലസ് 11നൊപ്പം മുന്നാമത്തെ ലൈനിലെ ഉത്തരരമായ 21 കൂട്ടണം. അപ്പോൾ അന്തിമ ഉത്തരമായ 40 ലഭിക്കുകയും ചെയ്യുന്നു.

സൊല്യൂഷൻ 2

1+4=5 ആയിരിക്കെ ബുദ്ധിമാന്മാർ ഇതിനെ ഒന്ന് പ്ലസ് 4 ഇന്റു ഒന്ന് ആയി കണക്കാക്കുന്നതാണ്. ഈ രീതിയിൽ രണ്ടാമത്തെ ഉത്തരമായ 12ലേക്ക് എത്താൻ അവർ രണ്ട് പ്ലസ് രണ്ട് ഇന്റു അഞ്ച് എന്ന വഴിയുപയോഗിക്കും. അങ്ങനെ വരുമ്പോൾ മൂന്നാമത്തെ ഉത്തരം അവർ കണ്ടെത്തുന്നത് മൂന്ന് പ്ലസ് 6 ഇന്റു 3 =21 എന്ന വഴിയിലൂടെയാകും. അവസാനം 8 പ്ലസ് 8 ഇന്റു 11 = 96 എന്ന ഉത്തരത്തിലായിരിക്കും അവരെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP