Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐഒഎസ് അപ്‌ഡേറ്റിനായി പോപ്പ് അപ് വന്നാൽ പാസ്‌വേഡ് കൊടുക്കരുത്; സെറ്റിങ്‌സിൽ പോയി മാത്രം അപ്‌ഡേറ്റ് ചെയ്യുക; ആപ്പിൽ മെസേജ് എന്ന രീതിയിൽ വരുന്ന പല അപ്‌ഡേറ്റ്‌സുകളും പോപ്പ് അപ്പുകളും ബാങ്ക് അക്കൗണ്ട് വരെ അടിച്ച് മാറ്റുന്ന വൈറസുകൾ

ഐഒഎസ് അപ്‌ഡേറ്റിനായി പോപ്പ് അപ് വന്നാൽ പാസ്‌വേഡ് കൊടുക്കരുത്; സെറ്റിങ്‌സിൽ പോയി മാത്രം അപ്‌ഡേറ്റ് ചെയ്യുക; ആപ്പിൽ മെസേജ് എന്ന രീതിയിൽ വരുന്ന പല അപ്‌ഡേറ്റ്‌സുകളും പോപ്പ് അപ്പുകളും ബാങ്ക് അക്കൗണ്ട് വരെ അടിച്ച് മാറ്റുന്ന വൈറസുകൾ

നിങ്ങൾ ഐഫോൺ ഉപയോഗിക്കുന്നവരാണോ...? എന്നാൽ പുതിയ തരത്തിലുള്ള ഒരു ഫിഷിങ് സ്‌കാം നിങ്ങളെ വേട്ടയാടാനെത്തുന്നുവെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. ഇതിനാൽ ഐഒഎസ് അപ്‌ഡേറ്റിനായി പോപ്പ് വന്നാൽ പാസ്‌വേഡ് കൊടുക്കരുതെന്ന മുന്നറിയിപ്പ് ശക്തമാണ്. ഇതിന് പകരം സെറ്റിങ്‌സിൽ പോയി മാത്രം അപ്‌ഡേറ്റ് ചെയ്യുക. ആ രീതി മാത്രമാണ് സുരക്ഷിതമെന്ന് പ്രത്യേകം ഓർക്കുക. ആപ്പിൾ മെസേജ് എന്ന രീതിയിൽ വരുന്ന പല അപ്‌ഡേറ്റ്‌സുകളും പോപ്പ് അപ്പുകളും ബാങ്ക് അക്കൗണ്ട് വരെ അടിച്ച് മാറ്റുന്ന വൈറസുകളാണെന്നാണ് പുതിയ മുന്നറിയിപ്പ്.

ആപ്പിളിൽ ഒരിക്കൽ ഉപയോഗിച്ചിരുന്ന രീതിയിലുള്ള ലോഗിൻ പോപ്പ്അപ്‌സുകളെ കൃത്രിമമായി നിർമ്മിക്കാൻ അപകടകാരികളായ ഐഒഎസ് ആപ്‌സുകൾക്ക ്‌സാധിക്കുമെന്നും അതു വഴി നിങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ ചോർത്തി ദുരുപയോഗപ്പെടുത്തിയേക്കാമെന്നുമാണ് ഒരു വിദഗ്ധൻ മുന്നറിയിപ്പേകുന്നത്. നിങ്ങൾ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാനോ അല്ലെങ്കിൽ അപ്‌ഡേറ്റ് ചെയ്യാനോ ശ്രമിക്കുമ്പോഴാണ് ലോഗിൻ ബോക്‌സുകൾ സാധാരണയായി പ്രത്യക്ഷപ്പെടാറുള്ളത്. തുടർന്ന് തുടരാനായി നിങ്ങളുടെ ആപ്പിൾ ഐഡി പാസ് വേഡ് എന്റർ ചെയ്യാനാവശ്യപ്പെടുകയും ചെയ്യും.

ഇത്തരത്തിലുള്ള ഫേയ്ക്ക് ബോക്‌സുകളിലൊന്നിൽ നിങ്ങൾ നിങ്ങളുടെ പാസ് വേഡ് എന്റർ ചെയ്താൽ അറ്റാക്കർക്ക് ഇത് മോഷ്ടിക്കാനും അതുപയോഗിച്ച് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആക്‌സസ് ചെയ്യാനും സാധിക്കും. ഓസ്ട്രിയയിലെ വിയന്ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൊബൈൽ ആപ്പ് ഡെവലപറായ ഫെലിക്‌സ് ക്രൗസെ തന്റെ ബ്ലോഗിൽ ഇത് സംബന്ധിച്ച ഒരു പ്രൂഫ്ഓഫ്കൺസപ്റ്റ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. യൂസറുടെ പാസ് വേഡ് കരസ്ഥമാക്കുന്നതിനായി ആപ്പിളിന്റെ 'സൈൻ ഇൻ ടു ഐട്യൂൺസ് സ്റ്റോർ' എത്ര അനായാസമായിട്ടാണ് കോപ്പി ചെയ്യാൻ സാധിക്കുന്നതെന്ന് അദ്ദേഹം ഇതിൽ കാണിക്കുന്നുണ്ട്.

അപകടകാരികളായ ഡെവലപർമാർ ആപ്പിളിന്റെ പോപ്പ്അപ്‌സുകൾ പോലുള്ള അലേർട്ടുകൾ തങ്ങളുടെ ആപ്‌സിൽ സെറ്റ് ചെയ്തിരിക്കുന്നുവെന്നും ഒരു ലളിതമായ ബിറ്റ് ഓഫ് കോഡുപയോഗിച്ചാണിത് തയ്യാറാക്കിയിരിക്കുന്നതെ്ന്നും ഫെലിക്‌സ് വിവരിക്കുന്നു. ഇതിൽ യൂസർ തന്റെ പാസ് വേഡ് അടിച്ച് കൊടുക്കുന്നതോടെ ഹാക്കർക്ക് യൂസറുടെ ഏത് ആപ്‌സും ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്താനാവുന്നുവെന്നും ഫെലിക്‌സ് മുന്നറിയിപ്പേകുന്നു. ഇത്തരത്തിൽ നിങ്ങളുടെ ആപ്പിൾ ഐഡി കരസ്ഥമാക്കുന്നതിലൂടെ ഹാക്കർക്ക് അത് പല വിധത്തിൽ ദുരുപയോഗം ചെയ്ത് നിങ്ങളെ ചൂഷണം ചെയ്യാനാവുന്നു.

ഇത്തരത്തിൽ ഐഡി കരസ്ഥമാക്കുന്ന ഹാക്കർക്ക് നിങ്ങളുടെ പേരിൽ വ്യാജമായി പർച്ചേസുകൾ നടത്താനും നിങ്ങളുടെ പേമെന്റ് ഇൻഫർമേഷനുകൾ മോഷ്ടിക്കാനും സാധിക്കുന്നു. തുടർന്ന് നിങ്ങൾ ആപ്പിൾ ഐഡി പാസ് വേഡ് ഓൺലൈൻ ബാങ്കിങ് സർവീസ് പോലുള്ള ഇടങ്ങളിൽ ഉപയോഗിക്കുമ്പോൾ സൈബർ ക്രിമിനലുകൾക്ക് ഇവ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടുകൾ ക്രാക്ക് ചെയ്ത് പണം തട്ടാനും സാധിക്കും. ഇത്തരത്തിലുള്ള വ്യാജ പോപ്പ്അപ് സ്‌കാമിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടാം. 

അതിനായി ഒരിക്കലും ആപ്പിൾ പോപ്പ്അപ്പുകളിൽ പാസ് വേഡുകൾ എന്റർ ചെയ്യില്ലെന്ന ദൃഢനിശ്ചയമെടുത്താൽ മതിയെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഇത്തരം പോപ്പ് അപ്പുകൾ വന്നാൽ അവ ആപ്പിളിൽ നിന്നും വന്നതാണെന്ന് ഉറപ്പ് വരുത്തുന്നതിനായി നിങ്ങളുടെ ഐഫോൺ സെറ്റിംഗിസ് മെനുവിൽ പോയി പരിശോധിക്കണം. ഒരു പോപ്പ് അപ്പ് വന്നാൽ ഇത് ഒറിജിനൽ ആണോ എന്നുറപ്പ് വരുത്താനായി നിങ്ങൾക്ക് ഹോം ബട്ടണിൽ ക്ലിക്ക് ചെയ്യാവുന്നതുമാണ്. തുടർന്ന് ഇതൊരു ഫിഷിം സ്‌കാം ആണെങ്കിൽ ഇത് ആപ്പിനെ ക്ലോസ് ചെയ്യുമെന്നും ഫെലിക്‌സ് പറയുന്നു. എന്നാൽ ഒറിജിനൽ ആപ്പിൾ ഐഡി റിക്വസ്റ്റ് ആണെങ്കിൽ പോപ്പ്അപ്പ് നിലനിൽക്കുന്നതുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP