Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സഖാവി'ന്റേത് മാതൃത്വമോ അതോ പിതൃത്വമോ? ബ്രണ്ണനിലെ ആര്യ പാടി സോഷ്യൽ മീഡിയാ സഖാക്കൾ സൂപ്പർഹിറ്റാക്കിയ സഖാവിന്റെ ഉടമയെച്ചൊല്ലി തർക്കം; കവിതയെഴുതിയത് എസ്എഫ്‌ഐ നേതാവ് സാം മാത്യു അല്ലെന്ന് പറഞ്ഞ് ചെർപ്പുളശ്ശേരിക്കാരിയായ വിദ്യാർത്ഥിനി; പ്രതീക്ഷയുടെ കവിത മാഗസിൻ എഡിറ്റർ അടിച്ചുമാറ്റിയോ?

'സഖാവി'ന്റേത് മാതൃത്വമോ അതോ പിതൃത്വമോ? ബ്രണ്ണനിലെ ആര്യ പാടി സോഷ്യൽ മീഡിയാ സഖാക്കൾ സൂപ്പർഹിറ്റാക്കിയ സഖാവിന്റെ ഉടമയെച്ചൊല്ലി തർക്കം; കവിതയെഴുതിയത് എസ്എഫ്‌ഐ നേതാവ് സാം മാത്യു അല്ലെന്ന് പറഞ്ഞ് ചെർപ്പുളശ്ശേരിക്കാരിയായ വിദ്യാർത്ഥിനി; പ്രതീക്ഷയുടെ കവിത മാഗസിൻ എഡിറ്റർ അടിച്ചുമാറ്റിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയായ ആര്യ ദയാൽ ആലപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും അതിനുപിന്നാലെ കവിയെത്തേടിയുള്ള യാത്ര അതിരമ്പുഴയിലെ എംജി സർവകലാശാല ക്യാമ്പസിൽ എംഎ വിദ്യാർത്ഥിയായും സഹസംവിധായകനുമായ സാംമാത്യുവിൽ എത്തി നിൽക്കുകയും ചെയ്യുന്ന വേളയിൽ ആ കവിത തന്റേതാണെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കി പാലക്കാട്ട് ചെർപ്പുളക്കാരിയായ ഒരു പെൺകുട്ടിയെത്തുന്നു. രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർത്ഥിയായ പ്രതീക്ഷ ശിവദാസ്.

ഇതോടെ ആര്യയുടെ ആലാപനത്തിലൂടെ സോഷ്യൽ മീഡിയയിൽ പല തലത്തിൽ നിറഞ്ഞുനിൽക്കുന്ന ചർച്ചകൾ പുതിയ വഴിത്തിരിവിലെത്തുകയാണ്.
പ്രതീക്ഷ എട്ടാംക്‌ളാസിൽ പഠിക്കുമ്പോൾ സഹോദരൻ നിഖിൽ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ പഠിക്കുന്നകാലത്ത്, പ്രതീക്ഷ എഴുതിയ കവിതയാണ് സഖാവെന്നും അതിൽ കുറച്ചുവരികൾ കൂട്ടിച്ചേർത്ത് സാം അത് തന്റെ പേരിൽ മാഗസിനിൽ പ്രസിദ്ധീകരിക്കുകയായിരുന്നെന്നുമാണ് ഉയരുന്ന ആക്ഷേപം. കവിതയെഴുതിയ കാലത്ത് അത് എസ്എഫ്‌ഐയുടെ സ്റ്റുഡന്റ് മാഗസിനിലേക്ക് അയച്ചുകൊടുത്തിരുന്നു.. അതിനെന്തുപറ്റിയെന്ന് പിന്നീട് തിരക്കിയില്ല. - പ്രതീക്ഷ ഫേസ്‌ബുക്കിൽ കുറിക്കുന്നു.

വർഷങ്ങൾക്കുമുമ്പ് പ്രണയവും പ്രത്യയശാസ്ത്രവും വിപ്‌ളവും എന്റെ കാതുകളിൽ കേൾക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. ഏട്ടൻ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ പഠിച്ചിറങ്ങുന്ന കാലഘട്ടത്തിൽ കോളേജിന്റെ പ്രത്യേകതകളായിരുന്ന ബൊളീവിയൻ കാട്, പുകമരം, ചങ്കുപൊട്ടി ചോരവന്നാലും ഇടിമുഴക്കംപോലെ കൂടുതൽ ശക്തരായി മുദ്രാവാക്യം വിളിക്കുന്ന സഖാക്കൾ, എന്റെ ഏട്ടൻ, ഏട്ടന്റെ പ്രസംഗശൈലികൾ, അവരുടെ സമരങ്ങൾ.... ഇവയെല്ലാമായിരുന്നു എന്റെ കവിതയുടെ ആധാരം. എൻഎസ്എസ് കോളേജിന്റെ നടുത്തളത്തിലൂടെ മുദ്രാവാക്യം മുഴക്കി നടക്കാറുള്ള സഖാവിനോട് ക്യാമ്പസിലെ ഒരു മരത്തിനു തോന്നിയ പ്രണയം - പ്രതീക്ഷ സ്വന്തം കൈപ്പടയിൽ ഫെയ്‌സ് ബുക്കിൽ കുറിച്ചിടുന്നു.

മാവിനെ പൂമരമാക്കിയതും കൊല്ലപ്പരീക്ഷ കഴിഞ്ഞ് ക്യാമ്പസിന്റെ പടിയിറങ്ങുന്ന സഖാവിനോട് പൂമരം പൂവിട്ട് തന്റെ പ്രണയം പറയാൻ തീരുമാനിച്ചതും പൂമരത്തിന്റെ വേദനയും കാത്തിരിപ്പും എന്റെ സങ്കൽപങ്ങളായിരുന്നു. ഏട്ടന്റെ എസ്എഫ്‌ഐ സ്റ്റുഡന്റ് മാസികയിൽ നിന്ന് വിലാസം നോക്കി ഞാൻ അന്ന് എന്റെ കവിത പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ സഖാവ് എന്റെ പേരിൽ പ്രസിദ്ധീകരിച്ചതായോ മറ്റാരുടേയെങ്കിലും പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടതായോ എനിക്കറിയില്ല.

വർഷങ്ങൾക്കുശേഷം, സഖാവ് ഹരി കോവിലകം മരിച്ചതിനുശേഷം ഹരിയേട്ടന്റെ ഓർമ്മയ്ക്കായി ഒരു വീഡിയോ ഇറങ്ങിയപ്പോഴാണ് എന്റെ കവിത എല്ലാവരും ശ്രദ്ധിച്ചുതുടങ്ങുന്നത്..! അതിനുമുമ്പുതന്നെ ഏതോ അജ്ഞാതനായ ചെറുപ്പക്കാരൻ എന്റെ കവിതയ്ക്ക് ഈണം നൽകുകയും എഴുത്തുകാരി ഞാനെന്ന പ്രതീക്ഷ ആണെന്നോ അറിയാതെ എന്റെ പ്രിയ സുഹൃത്ത് ഇയാസ് വാട്‌സ് ആപ് വഴി എനിക്ക് അയച്ചുതന്നിരുന്നു. സത്യാവസ്ഥകൾ ഇയാസിനോട് തുറന്നുപറയാത്തതിൽ ഇന്ന് കുറ്റബോധം തോന്നുന്നുണ്ട്.

എന്റെ കവിതയ്ക്ക് കൂടുതൽ ശക്തിയും ജീവനും നൽകിയ എനിക്കറിയാത്ത ആ ചെറുപ്പക്കാരന് നന്ദി...'ആരും ശ്രദ്ധിക്കാതെ'.. ആരും കാണാതെ പോയെന്നുകരുതി ഞാൻപോലും മറന്നുതുടങ്ങിയ എന്റെ കവിത കേരളത്തിലെ യുവസാഗരങ്ങൾ നെഞ്ചേറ്റി കഴിഞ്ഞിരിക്കുന്നു. അഭിമാനം തോന്നിയിരുന്നു സ്വയം... എന്നാൽ അതിന്റെ പേരിൽ ആളുകളിക്കാനോ ചീപ്പ് പബ്‌ളിസിറ്റി നേടിയെടുക്കാനോ ഞാൻ ഇത്രകാലം ആഗ്രഹിച്ചിരുന്നില്ല.

 

ഞാനടങ്ങുന്ന പല ഫേസ്‌ബുക്ക് കൂട്ടായമ്കളിലും കവിതയുടെ ഉടമസ്ഥതയെച്ചൊല്ലി ചർച്ചകൾ നടന്നിരുന്നപ്പോഴും മൗനം പാലിച്ചു നടന്നത് എന്റെ തെറ്റ്....
പഠിത്തത്തിന്റെ തിരക്കിൽ ഫെയ്‌സ് ബുക്ക് എന്ന ലോകത്തുനിന്ന് ഡീ ആക്റ്റിവേറ്റ് ചെയ്ത് ജീവിക്കുന്ന ഞാൻ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് 'സാം മാത്യു എ ഡി' എന്ന സഹോദരൻ എഴുതിയതാണെന്നും പറഞ്ഞ് ആര്യ ദയാൽ പാടിയ 'സഖാവ് എന്ന കവിത യു ട്യൂബിൽ വൈറലായതായി അറിഞ്ഞത്. ഫെയ്‌സ് ബുക്കിലും മറ്റു മാദ്ധ്യമങ്ങളിലും വാർത്തകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതായും അറിഞ്ഞു.

എന്റെ കയ്യിൽ അച്ചടിക്കപ്പെട്ട തെളിവുകളില്ല. ചോദ്യംചെയ്യുന്നവർക്കുമുന്നിൽ നിരത്താൻ എന്റെ മനസ്സാക്ഷിയും ഞാനെന്ന സത്യവും ഞാനെന്ന വ്യക്തിയെ മനസ്സിലാക്കുന്ന, അറിയുന്ന ഒരുപറ്റം സുഹൃത്തുക്കളും സഹോദരങ്ങളും സഖാക്കളും അച്ഛനും അമ്മയും ഗുരുക്കന്മാരും മാത്രമേയുള്ളൂ.

വ്യക്തമായ തെളിവുകൾ മാത്രം അംഗീകരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യനെ വേണ്ടിവന്നാൽ പച്ചയ്ക്ക് കീറിമുറിച്ചുപോലും ആനന്ദം കണ്ടെത്തുന്ന സോഷ്യൽ മീഡിയയിൽ കൊട്ടിയാഘോഷിക്കാനുള്ള കേന്ദ്രബിന്ദു ആകാൻ എനിക്ക് താൽപര്യമില്ല.
2012-2013 കാലഘട്ടത്തിൽ കോട്ടയം സിഎംഎസ് കോളേജിൽ മാഗസിനിലെ കവിതയായി എന്റെ കവിത സാം മാത്യുവിന്റെ പേരിൽ പ്രസിദ്ധീകരിച്ചതായി തെളിവുകളുണ്ട്. ഇതിനു മുൻപേ ഞാൻ എസ്എഫ്‌ഐയുടെ സ്റ്റുഡന്റ് മാഗസിനിലേക്ക് കവിത അയച്ചു എന്നതാണ് യാഥാർത്ഥ്യം.

മാഗസിനിൽ അച്ചടിച്ചുവന്ന വരികളായ 'കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ എന്റെ പൂവിൻ ഗന്ധം കുടിക്കണം
നിന്റെ ചോരക്കണങ്ങളാണെന്നിൽ പീത പുഷ്പങ്ങളൊക്കെ തൊടുത്തതും
ആയുധങ്ങളാണല്ലോ സഖാവേ നിന്റെ ചോര ചൂടാൻ കാത്തിരുന്നത്....' എന്നിവ എന്റേതായിരുന്നില്ല.
സത്യം ഒരിക്കലും നുണയല്ല. സത്യത്തെ എത്രത്തോളം ഇരുട്ടിലേക്ക് തള്ളിവിട്ടാലും അത് തിരികെ വരികതന്നെ ചെയ്യും. വിശ്വസിച്ചവർക്ക് നന്ദി... പ്രതീക്ഷ സിഎസ് ഇന്നലെ സ്വന്തം കൈപ്പടയിൽ എഴുതി പോസ്റ്റുചെയ്ത കുറിപ്പ് എല്ലാം പറയുന്നു.

ഞാൻ പ്രതീക്ഷ.. ഒരിക്കൽ യാത്രപറഞ്ഞുപോയ ഫേയ്സ്ബുക്ക് ലോകത്തിലേക്ക് വീണ്ടും തിരിച്ചുവന്നത് ചില ചോദ്യങ്ങൾക്കുള്ള മറുപടിയുമായാണ്...
ഞാനിവിടെ എന്റെ സ്വന്തം കൈപടയിൽ എഴുതിയ തുറന്ന കത്ത് നവമാദ്ധ്യമത്തിൽ മുന്നിൽ സമർപ്പിക്കുകയാണ്... കൂടെനിന്ന് വിശ്വസിച്ച സഖാക്കൾക്കും സുഹൃത്തുക്കൾക്കും നന്ദി എന്ന മുഖവുരയോടെയാണ് പ്രതീക്ഷ തന്റെ കുറിപ്പ് നൽകിയിട്ടുള്ളത്. ഏപ്രിൽ 24ന് ഇതിനുമുമ്പ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട പ്രതീക്ഷ ശിവദാസ് ഇപ്പോൾ തന്റെ കവിതയുടെ പിതൃത്വം അവകാശപ്പെട്ട് ഒരാൾ വന്ന പശ്ചാത്തലത്തിലാണ് ഇത്രയും കാലത്തിനുശേഷം ഫേസ്‌ബുക്കിൽ വീണ്ടുമെത്തുന്നത്.

പ്രതീക്ഷയുടെ പോസ്റ്റ് വന്നതിനു പിന്നാലെ അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രതീക്ഷതന്നെയാകാം യഥാർത്ഥത്തിൽ കവിതയുടെ അവകാശിയെന്ന് വ്യക്തമാക്കിയും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി എത്തുന്നത്.

ശ്രീകാന്ത് ദി റെഡ് എഴുതിയ കുറിപ്പ് ഇങ്ങനെ:

2010 - 2011 കാലഘട്ടങ്ങളിൽ സാം എഴുതി എന്ന് പറയപ്പെടുന്ന കവിത ഒരു മാഗസീനിൽ അച്ചടിമഷിയുടെ കറുപ്പ് പടർത്തിയത് 2012 ന്റെ 2013 ൽ പ്രസിദ്ധീകരിക്കപ്പെട്ട CMS കോളേജ് മാഗസീനകത്തായിരുന്നു.,
2010., 11., 12.,ഈ കാലഘട്ടങ്ങളിൽ എവിടെയായിരുന്നു ഈ വരികൾ..??

2013 ൽ പ്രതീക്ഷ ശിവദാസ് എന്ന വിദ്യാർത്ഥിനി സഖാവ് തന്റെ വരികൾക്ക് ജന്മം കൊടുത്ത് സ്റ്റുഡന്റ് മാസികയിലേക്ക് അയക്കുമ്പോൾ അവിടെ നിന്ന് ആ വരികൾ മറ്റൊരുവന്റെ പേരിലേക്ക് പകർന്ന് പോകുമെന്ന് ആ കുട്ടി മനസിൽ പോലും വിച്ചാരിച്ചിട്ടുണ്ടാവില്ല...

ആര്യ ദയാൽ ആ കവിത ആലപിച്ചതിനു ശേഷം ഒരു പോസ്റ്റുമായി പ്രത്യക്ഷപ്പെട്ട സാം ബോധപൂർവ്വം CMS വികാരം ഉണർത്തുകയായിരുന്നു..
തുടർന്ന് സഖാവ് ജെയ്ക് സി തോമസിന്റെ പേര് വലിചിഴച്ച് ഒരു സന്ദർഭം സൃഷ്ടിക്കുകയും സഖാക്കളിൽ SFI വികാരമുണർത്തി SFI തന്റെ രംഗം പ്രവേശം വളരെ മനോഹരമായ് അവതരിപ്പിച്ചു...

CMS മാഗസീനിലേക്ക് എത്തിയ കവിതയുടെ വരികളിലേക്ക് നാല് വരികൾ കുത്തി തിരുതി സ്വന്തം പേരിൽ അച്ചടിപ്പിച്ച് തന്റെതാക്കീയ കഥയാണ് സാം മറച്ചുവയ്ക്കുന്നതെങ്കിൽ പ്രതീക്ഷയ്ക്കു പറയുവന്നുള്ളത് സ്വന്തം ഏട്ടന്റെ രാഷ്ട്രീയ ബോധത്തെ മുദ്രാവാക്യങ്ങൾ മുഴങ്ങുന്ന ആ കലലായ പശ്ചാത്തലത്തെക്കുറിച്ചാണ്...

പ്രതീക്ഷ തന്റെ കവിതയാണ് 'സഖാവ്'എന്നവകാശപ്പെടുംമ്പോൾ ആ അവകാശം എത്രത്തോളം ആത്മാർത്ഥമാണെന്ന് പ്രതീക്ഷ ശിവദാസ് എന്ന വിദ്യാർത്ഥിനിയുടെ അദ്ധ്യാപകർക്കും കൂടെപിറപ്പുകൾക്കും സുഹൃത്തുക്കൾക്കും വ്യക്തമായാറിയാം...

സാംമിനു വേണ്ടി അണി നിരക്കുന്നവരായ് 2013 കാലഘട്ടങ്ങളിലെ SFI നേതാക്കൾ വരുന്നു...
ഇപ്പോൾ നിലവിലെ State Committee അംഗങ്ങൾ വരുന്നു..
വസ്തുതകൾ മനസിലാക്കില്ലയെന്നുറപ്പിച്ച് തന്നെ മറ്റ് ചില സഖാക്കൾ വരുന്നു...

ഇതിനു പുറകിൽ നടക്കുന്ന അണിയറ പ്രവർത്തനങ്ങളിലൂടെ മനഃപൂർവ്വം സ്ഥാപിക്കുവാൻ ശ്രമിക്കുകയാണ് ചിലർ ഈ കവിത സാംമിന്റേത് മാത്രംമെന്ന്....
ഒരജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണവർ..

സത്യം എത്ര മൂടിവയ്ക്കപ്പെട്ടാലും..,
പ്രതികരിച്ചു കൊണ്ടിരിക്കുന്ന സഖാക്കളെ എത്രയധികം കരിവാരിതേച്ച് അപകീർത്തിപ്പെടുത്തുവാനും ശ്രമിച്ചാലും., നേരിന്റെ പക്ഷത്ത് നിന്ന് ഉറക്കെ വിളിച്ചു പറയും
' സാം അല്ല സഖാവിന്റെ ഉടമ '

പ്രതീക്ഷയ്ക്ക് വേണ്ടി സംസാരിക്കുവാൻ മുതിർന്ന നേതാക്കളോ മറ്റ് State Committee അംഗങ്ങളില്ല്യ..
സത്യം അറിയുന്ന കുറച്ച് നല്ലവരായ സുഹൃത്ത്ക്കൾ നല്ലവരായ സഖാക്കൾ.

ഞങ്ങളുടെ ശബ്ദം നിങ്ങളുടെ വെല്ലുവിളി സ്വരങ്ങളിലേക്കെത്തുംമ്പോൾ നേർത്തതാവാം..
കാരണം നിങ്ങൾക്ക് ചുറ്റം ഒരുപാട് പേരുണ്ട്..,
നേർത്തതായി തീർന്നെങ്കില്ലും ഉറച്ച ശബ്ദത്തിൽ ഉറച്ച് തന്നെ പറയും 'സഖാവ് ' കവിത., ആ കവിതയുടെ മാതൃത്വം പ്രതീക്ഷ ശിവദാസ് എന്ന വിദ്യാർത്ഥിനി സഖാവിന്റേത് മാത്രമാണ്... 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP