Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'വാർഷികാഘോഷ പരസ്യത്തിന് മൂന്ന് കോടി, ഫ്‌ളെക്‌സ് വയ്ക്കലിന് രണ്ട് കോടി, ജനതാൽപര്യം അറിയൽ റിയാലിറ്റി ഷോയ്ക്ക് മൂന്ന് കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ട്, ക്രിസ്മസിന് വന്നവർ ഭാഗ്യവാന്മാർ, കാണാതായവർ കടലിനോട് ചോദിക്കണം'; സർക്കാരിനെ രൂക്ഷമായി പരിഹസിച്ച് ജേക്കബ് തോമസിന്റെ 'പാഠം 2 മുന്നോട്ടുള്ള കണക്ക്'; സമൂഹമാധ്യമങ്ങളിൽ വൈറലായി ഡിജിപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

'വാർഷികാഘോഷ പരസ്യത്തിന് മൂന്ന് കോടി, ഫ്‌ളെക്‌സ് വയ്ക്കലിന് രണ്ട് കോടി, ജനതാൽപര്യം അറിയൽ റിയാലിറ്റി ഷോയ്ക്ക് മൂന്ന് കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ട്, ക്രിസ്മസിന് വന്നവർ ഭാഗ്യവാന്മാർ, കാണാതായവർ കടലിനോട് ചോദിക്കണം'; സർക്കാരിനെ രൂക്ഷമായി പരിഹസിച്ച് ജേക്കബ് തോമസിന്റെ 'പാഠം 2 മുന്നോട്ടുള്ള കണക്ക്'; സമൂഹമാധ്യമങ്ങളിൽ വൈറലായി ഡിജിപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരേ വീണ്ടും പരിഹാസവുമായി ഡിജിപി ജേക്കബ് തോമസ്. പാഠം രണ്ട്- മുന്നോട്ടുള്ള കണക്ക് എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസ് സർക്കാരിനെ കുഴപ്പിക്കുന്ന കണക്കുകൾ നിരത്തുന്നത്. വാർഷികാഘോഷ പരസ്യം, ഫ്‌ളക്‌സ് വയ്ക്കൽ, റിയാലിറ്റി ഷോ എന്നിവയ്ക്കായി സർക്കാർ കോടിക്കണക്കിനു രൂപ ചെലവിടുന്നുണ്ടെന്നും ഓഖി ദുരിതത്തിന് ഇരയായവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും ജേക്കബ് തോമസ് ഫേസ്‌ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.

ഓഖി ചുഴലിക്കാറ്റും സർക്കാർ പരസ്യത്തിനു പണം ചെലവിടുന്നതുമാണ് പാഠം രണ്ട് എന്ന തലക്കെട്ടുള്ള ഫേസ്‌ബുക് പോസ്റ്റിന്റെ വിഷയം. നേരത്തെ ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ട നഷ്ടപരിഹാര പാക്കേജിനെക്കുറിച്ചു ഡിജിപി ജേക്കബ് തോമസ് ഫേസ്‌ബുക്കിൽ ഒളിയമ്പെയ്തിരുന്നു. ഇതിൽ പ്രതികരണവുമായി മന്ത്രി തോമസ് ഐസക് രംഗത്തു വരികയും ചെയ്തു. 'പാഠം ഒന്ന്കണക്കിലെ കളികൾ' എന്ന പോസ്റ്റിനു മറുപടിയുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തിയതോടെ സമൂഹ മാധ്യമങ്ങളിലും തർക്കം മുറുകി. 'കണക്കു ശരിയാകുന്നുണ്ടോ കണക്കിനു വേറെ ടീച്ചറെ നോക്കാം' എന്നായിരുന്നു ജേക്കബ് തോമസിന്റെ ഒളിയമ്പ്.

ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണു നല്ലതെന്നു ചൂണ്ടിക്കാട്ടി മിനിറ്റുകൾക്കുള്ളിൽ തോമസ് ഐസക് തിരിച്ചടിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സർക്കാരിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ പാഠങ്ങൾ ഇനിയും പഠിക്കേണ്ടി വരും. ജേക്കബ് തോമസിന്റെ പാഠം ഒന്നിൽ പറയുന്ന കണക്കുകൾ ദുരിതത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം മാത്രമാണ്. അത് അത്യാവശ്യം കേരള സർക്കാർ ഇതിനകം ചെയ്തുകഴിഞ്ഞു. കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചതു സമഗ്രമായ പാക്കേജാണെന്നും ഐസക് പറഞ്ഞു.

സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചതിനാണ് നേരത്തെ, ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്ടർ ജനറൽ ആയിരുന്ന ഡിജിപി ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം ഒന്നാം പാഠവുമായി ജേക്കബ് തോമസ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിലെ പാളിച്ചകളും അപാകതകളുമാണ് അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളം 7340 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ് വിമർശനത്തിനു കാരണമായത്.

ആകെ വേണ്ടത് 700 കോടിയും ഉള്ളത് 7000 കോടിയുമാണെന്ന് ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. പാഠം ഒന്ന്, കണക്കിലെ കളികൾ എന്ന തലക്കെട്ടിൽ ചിത്രസഹിതം കണക്കുകൾ നിരത്തിയായിരുന്നു വിമർശനം. ആദ്യ പോസ്റ്റിൽനിന്ന്: മരിച്ചവർ 100=100 കോടി, പരുക്കേറ്റവർ 100= 50 കോടി, കാണാതായവർ (കണക്കെടുപ്പ് തുടരുന്നു) 250= 250 കോടി, വള്ളവും വലയും പോയവർ 100= 200 കോടി, മുന്നറിയിപ്പ് സംവിധാനം =50 കോടി, മറ്റു പലവക =50 കോടി, ആകെ വേണ്ടത് =700 കോടി. ആകെ ഉള്ളത് =7000 കോടി. കണക്ക് ശരിയാകുന്നുണ്ടോ.. കണക്കിന് വേറെ ടീച്ചറെ നോക്കാം.

ഡിജിപിയുടെ വിമർശനത്തിന് സമൂഹമാധ്യമത്തിലൂടെ അന്നുതന്നെ മന്ത്രി തോമസ് ഐസക് മറുപടി നൽകി. ഒന്നാം പാഠത്തിൽ ഒതുക്കരുതെന്നും ആരോപണം ഉന്നയിക്കുമ്പോൾ ഗൃഹപാഠം നടത്തണമെന്നും മന്ത്രി നീണ്ട കുറിപ്പിൽ ഉപദേശിച്ചു. ജേക്കബ് തോമസിന്റെ ആരോപണങ്ങളെ മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മയും തള്ളിക്കളഞ്ഞിരുന്നു. എന്നാൽ, അടങ്ങിയിരിക്കാൻ തയാറല്ലെന്ന് പുതിയ ആരോപണത്തിലൂടെ ജേക്കബ് തോമസ് തെളിയിച്ചത് സർക്കാരിന് വരും ദിവസങ്ങളിൽ തലവേദന സൃഷ്ടിച്ചേക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP