Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജഗതി ശ്രീകുമാർ മരിച്ചെന്ന് മനോരമ ന്യൂസിന്റെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് സൈബൽ സെൽ കേസെടുത്തു; നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മകൻ; വ്യാജപ്രചരണം നടത്തുന്നവർ മനോരോഗികൾ എന്ന് നടൻ സലിം കുമാർ

ജഗതി ശ്രീകുമാർ മരിച്ചെന്ന് മനോരമ ന്യൂസിന്റെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് സൈബൽ സെൽ കേസെടുത്തു; നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മകൻ; വ്യാജപ്രചരണം നടത്തുന്നവർ മനോരോഗികൾ എന്ന് നടൻ സലിം കുമാർ

തിരുവനന്തപുരം: മലയാള സിനിമയുടെ പ്രിയനടൻ ജഗതി ശ്രീകുമാർ മരിച്ചെന്ന വിധത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിനെതിരെ സൈബർ പൊലീസ് കേസെടുത്തു. ഇന്നലെയാണ് വാട്‌സ് ആപ്പ് വഴിയും ഫേസ്‌ബുക്ക് വഴിയും ഇത്തരം വ്യാജപ്രചരണം ഉണ്ടായത്. ഹൃദയാഘാതം മൂലം ജഗതി മരിച്ചെന്നും ഇന്ന് അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുമെന്നുമായിരുന്നു സന്ദേശം. മനോരമ ന്യൂസിന്റൈ പേരിലാണ് വ്യാജ വാർത്ത പ്രചരിച്ചത്.

മനോരമ ന്യൂസ്, ജഗതിയുടെ മകൻ രാജ്കുമാർ എന്നിവർ നൽകിയ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്തത്. വിഷയത്തിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് രാജ്കുമാർ പറഞ്ഞു. ഇത്തരം പ്രചരണങ്ങൾ കുടുംബത്തെ ഏറെ വേദനിപ്പിച്ചു. വാർത്ത പ്രചരിച്ചത് ജഗതി ശ്രീകുമാറും അറിഞ്ഞു. അദ്ദേഹവും ഏറെ വിഷമിച്ചുവെന്നും രാജ്കുമാർ വ്യക്തമാക്കി.

അതേസമയം വ്യാജ മരണവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടൻ സലിംകുമാറും രംഗത്തെത്തി. അപരന്റെ മരണം ആഘോഷിക്കുന്ന മനോരോഗികളാണ് വ്യാജവാർത്തകൾക്ക് പിന്നിൽ. ഇത്തരം വാർത്തകൾ പരത്തുന്നവർ കൊലപാതകികളെന്നും സലിംകുമാർ ആരോപിച്ചു. സലിംകുമാറിനെപ്പറ്റിയും മുൻപ് ഇത്തരം വാർത്ത പ്രചരിച്ചിരുന്നു.

പ്രമുഖർ മരിച്ചു എന്ന വ്യാജ വാർത്ത വാട്‌സ് ആപിലൂടെ പ്രചരിക്കുന്നത് ഇതാദ്യമല്ല. അഭിനേതാക്കളായ മാമുക്കോയ, സലിംകുമാർ, മേനക എന്നിവർ മരിച്ചു എന്ന വാർത്ത നേരത്തെ വിവിധ സമയങ്ങളിൽ വാട്‌സ് ആപിലൂടെ പ്രചരിച്ചിരുന്നു. വ്യാജ വാർത്തകൾ പടച്ചുണ്ടാക്കുന്നവരുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ജഗതി ശ്രീകുമാർ.

ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിനെതിരെ നടൻ മോഹൻലാൽ തന്റെ ബ്ലോഗിൽ എഴുതിയിരുന്നു. 'മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകൃതം' എന്ന തലക്കെട്ടിലായിരുന്നു മോഗഹൻലാൽ ബ്ലോഗ് എഴുതിയത്. വാർത്ത പടച്ചുണ്ടാക്കിയവർക്കെതിരെ സൈബർ സെൽ കേസെടുക്കണമെന്നും ലാൽ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP