Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിരോധനങ്ങളുടെ കാലമാണ് സാർ; പക്ഷേ അറുത്ത് മാറ്റിയ തലകൾ പോലും സംസാരിച്ച ചരിത്രമാണ് സാർ കലാലയങ്ങളുടേത്; അരിഞ്ഞെറിഞ്ഞ നാവുകൾ കലഹിച്ചു തീർത്ത കലാപങ്ങളുടെ ചരിത്രം ഒരുപാട് കലാലയങ്ങൾക്കുണ്ട് സാർ; വിദ്യാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കുന്നതിന് എതിരെ ശക്തമായ സമരം ഉണ്ടാവുമെന്ന് വ്യക്തമാക്കി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക്

നിരോധനങ്ങളുടെ കാലമാണ് സാർ; പക്ഷേ അറുത്ത് മാറ്റിയ തലകൾ പോലും സംസാരിച്ച ചരിത്രമാണ് സാർ കലാലയങ്ങളുടേത്; അരിഞ്ഞെറിഞ്ഞ നാവുകൾ കലഹിച്ചു തീർത്ത കലാപങ്ങളുടെ ചരിത്രം ഒരുപാട് കലാലയങ്ങൾക്കുണ്ട് സാർ; വിദ്യാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കുന്നതിന് എതിരെ ശക്തമായ സമരം ഉണ്ടാവുമെന്ന് വ്യക്തമാക്കി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക്

കൊച്ചി: സ്വാശ്രയ സമരവും ലോ അക്കാദമി സമരവുമെല്ലാം വിജയങ്ങൾ കൊയത് ഒരു രാഷ്ട്രീയ കാലത്തിന് പിന്നാലെയാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ നിന്ന് രാഷ്ട്രീയം മാറ്റിനിർത്തണമെന്ന കോടതിയുടെ ഉത്തരവുണ്ടാകുന്നത്. ഇതിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് സംസ്ഥാനത്ത് ഉടനീളം ഉയരുന്നത്.

വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ ഉത്തരവിനെതിരെ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തെ നിരോധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ ശക്തമായ പ്രതികരണവുമായി വരികയാണ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്.

കുട്ടിക്കാനത്ത് സ്വാശ്രയ കോളേജുകളുടെ അതിഥിയായി പോയ ജസ്റ്റിസ് ബാലിയെ ഓർമ്മപ്പെടുത്തിയാണ് ജെയ്ക്കിന്റെ പ്രതികരണം. ബാലിമാർക്ക് ഇപ്പോഴും പഞ്ഞമില്ലെന്ന് വ്യക്തമാകുന്നതാണ് ഹൈക്കോടതി വിധിയെന്നും എന്നാൽ അറുത്തുമാറ്റിയ തലകൾ പോലും സംസാരിച്ച ചരിത്രമാണ് കലാലയങ്ങളുടേതെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് ജെയ്ക്കിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. കാലം മ്യൂസിയത്തിന്റെ ചില്ലുകൂടിലേക്ക് വലിച്ചെറിഞ്ഞ സ്മാരകശിലകളുടെ പട്ടികയിലാവും ഈ വിധിപ്പകർപ്പുകൾ എഴുതിയ കടലാസു കഷ്ണങ്ങളെന്നും ജെയ്ക്ക് പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

ദയാരഹിതമായ ചികിത്സയ്ക്ക്

ചികിത്സയ്ക്ക് വിധേയമാകേണ്ട ചില തലച്ചോറുകൾ നമ്മുടെ ചില കോടതി വിധികളുടെ കൂടിയാണ്. മുൻപ് നമ്മുടെ നാട്ടിൽ സ്വാശ്രയസമരം ഇരമ്ബിയാർത്ത മുന്നേറ്റമായി മാറിയ നാളുകളിലാണ് കുട്ടിക്കാനത്ത് സ്വാശ്രയ കോളജുകളുടെ അതിഥിയായി ജസ്റ്റിസ് ബാലി പോയതും അത്ഭുതങ്ങൾക്ക് ഇടയില്ലാത്തവണ്ണം സ്വാശ്രയ ലോബിക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തത്.

ജസ്റ്റിസ് ബാലിമാർക്ക് ഇപ്പോഴും പഞ്ഞമില്ല എന്നാണ് കലാലയങ്ങളിലെ ജനാധിപത്യം നിരോധിച്ച വിധിയിലൂടെ വ്യക്തമാവുന്നത്. ജസ്റ്റിസ് ബാലിയെ നാടു കടത്തിയുള്ള പ്രതീകാത്മക സമരത്തിന് എസ്.എഫ്.ഐ നേതൃത്വം നൽകിയത് വെറുതേയായില്ല എന്ന് വീണ്ടുമൊരു ഹൈക്കോടതി ഉത്തരവിലൂടെ ബഹുമാനപ്പെട്ട ജഡ്ജിമാരായ നവീൻകുമാർ, നവനീത് പ്രസാദ്, രാജാ വിജയരാഘവൻ എന്നിവർ തെളിയിക്കുന്നു.
നിരോധനങ്ങളുടെ കാലമാണ് സാർ.

പക്ഷേ അറുത്ത് മാറ്റിയ തലകൾ പോലും സംസാരിച്ച ചരിത്രമാണ് സാർ കലാലയങ്ങളുടേത്. അരിഞ്ഞെറിഞ്ഞ നാവുകൾ കലഹിച്ചു തീർത്ത കലാപങ്ങളുടെ ചരിത്രം ഒരുപാട് കലാലയങ്ങൾക്കുണ്ട് സാർ. അതു കൊണ്ട് കാലം മ്യൂസിയത്തിന്റെ ചില്ലുകൂടിലേക്ക് വലിച്ചെറിഞ്ഞ സ്മാരകശിലകളുടെ പട്ടികയിലാവും സാർ നിങ്ങളുടെ വിധിപ്പകർപ്പുകൾ എഴുതി കടലാസു കഷ്ണങ്ങൾ.

കേരളത്തിലെ മുഴുവൻ കലാലയങ്ങളിലും തെരുവോരങ്ങളിലും ജനാധിപത്യത്തെ നിരോധിച്ച അബദ്ധജഡിലമായ വാക്കുകൾക്കെതിരെ കാലം ആവശ്യപ്പെടുന്ന സമരം ഉണ്ടാവുക തന്നെ ചെയ്യും. അതിനൊക്കെ നേതൃത്വം വഹിക്കുന്നത് എസ്.എഫ്.ഐ തന്നെയാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP