Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയത്തിന്റെ ക്രഡിറ്റ് ആരു വേണമെങ്കിലും എടുത്തോളൂ; ഞങ്ങൾക്കെന്തായാലും ഇപ്പോഴത് വേണ്ട; കൂടെ നിന്ന എല്ലാവരോടും നന്ദിയും സ്നേഹവുമുണ്ട്; ശമ്പളപരിഷ്‌കരണം സംബന്ധിച്ച് നിയമപരമായി സർക്കാർ ഉത്തരവ് ഇറങ്ങുന്നത് വരെ ആരും വിശ്രമത്തെ കുറിച്ചു ചിന്തിക്കരുത്;കരുതലോടെയിരിക്കുക, ഐക്യം തകർക്കാൻ മുതലാളിമാർ ഇറങ്ങിയിട്ടുണ്ടെന്നും ജാസ്മിൻഷായുടെ ഓർമ്മപ്പെടുത്തൽ

വിജയത്തിന്റെ ക്രഡിറ്റ് ആരു വേണമെങ്കിലും എടുത്തോളൂ; ഞങ്ങൾക്കെന്തായാലും ഇപ്പോഴത് വേണ്ട; കൂടെ നിന്ന എല്ലാവരോടും നന്ദിയും സ്നേഹവുമുണ്ട്; ശമ്പളപരിഷ്‌കരണം സംബന്ധിച്ച് നിയമപരമായി സർക്കാർ ഉത്തരവ് ഇറങ്ങുന്നത് വരെ ആരും വിശ്രമത്തെ കുറിച്ചു ചിന്തിക്കരുത്;കരുതലോടെയിരിക്കുക, ഐക്യം തകർക്കാൻ മുതലാളിമാർ ഇറങ്ങിയിട്ടുണ്ടെന്നും ജാസ്മിൻഷായുടെ ഓർമ്മപ്പെടുത്തൽ

മറുനാടൻ മലയാളി ഡെസ്‌ക്‌

തിരുവനന്തപുരം: നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപ എന്ന ആവശ്യം അംഗീകരിക്കപ്പെട്ടതിന്റെ ക്രെഡിറ്റ് തങ്ങൾക്ക് വേണ്ടെന്നും ആവശ്യമുള്ളവർ എടുത്തുകൊള്ളൂ എന്നും പ്രഖ്യാപിച്ച് യുഎൻഎയുടെ നേതാവ് ജാസ്മിൻ ഷായുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

എതിരാളികൾ കരുത്തരാണ്. അവരുടെ ശക്തിയെ വില കുറച്ച് കാണരുതെന്ന് അദ്ദേഹം നേഴ്സുമാരെ ഓർമ്മിപ്പിക്കുന്നു. പുറത്താക്കിയ നേഴ്സുമാരെ തിരിച്ചെടുത്തില്ലെങ്കിൽ ആശുപത്രികളിൽ സമരം തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എങ്ങും വിജയത്തിന്റെ ക്രഡിറ്റ് ആർക്ക് എന്നത് സംബന്ധിച്ച ചർച്ചയാണ്... അത് നടക്കട്ടെ...
ഞങ്ങൾക്കെന്തായാലും ഇപ്പോഴത് വേണ്ട...
എടുക്കേണ്ടവർ എടുത്തോള്ളൂ, അവകാശ വാദങ്ങൾ ഉന്നയിച്ചോള്ളൂ.. ഞങ്ങൾക്ക് കൂടെ നിന്ന എല്ലാവരോടും നന്ദിയും സ്നേഹവുമുണ്ട്, ആരോടും കൂടുതലുമില്ല, കുറവുമില്ല.

സന്തോഷമുണ്ട്, പ്രഖ്യാപിത 20000 രൂപ കുറഞ്ഞ ശമ്പളമായി നിശ്ചചയിച്ചതിൽ, അമിതാഹ്ലാദമില്ല...
ഈ ശമ്പളപരിഷ്‌കരണം സംബന്ധിച്ച് നിയമപരമായി സർക്കാർ ഉത്തരവ് ഇറങ്ങുന്നത് വരെ, ആരും വിശ്രമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത്. എതിരാളികൾ കരുത്തരാണ്. അവരുടെ ശക്തിയെ വില കുറച്ച് കാണരുത്. ട്രെയ്നിങ് സമ്പ്രദായം പാടെ ഇല്ലാതാക്കപ്പെടേണ്ടത് ഉണ്ട്. നിയമപരമായ ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.

കോട്ടയം ഭാരത് ആശുപത്രിയിൽ പ്രതികാര നടപടിയുടെ ഭാഗമായി 5 നഴ്സ്സുമാരെ പുറത്താക്കിയതായി ശ്രദ്ധയിൽപ്പെട്ടു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തള്ളിക്കളയുന്ന നിലപാടാണ് മാനേജ്മെന്റ് ഭാഗത്ത് നിന്നും ഉണ്ടായത്. അടിയന്തിരമായി തിരിച്ചെടുത്തില്ലെങ്കിൽ സമരമാരംഭിക്കും.
തൃശൂർ അശ്വിനി ആശുപത്രിയിലെ സമരം തുടരുകയാണ്. ഇന്ന് രാവിലെ 10 മണിക്ക് ത്യശൂർ ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ചർച്ച നടക്കുന്നുണ്ട്. പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കും.

മുഖ്യമന്ത്രിയുടെ ശമ്പള നിർദ്ദേശത്തെ തള്ളി ചില മാനേജ്മെന്റ് അസോസിയേഷനുകൾ രംഗത്ത് വന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ഈ മേഖലയിലെ സൗഹൃദാന്തരീക്ഷം തകർക്കുന്നതിനേ ഉപകരിക്കൂ എന്ന് ബന്ധപ്പെട്ടവരെ ഓർമിപ്പിക്കട്ടെ...

പ്രതികാര നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പല ആശുപത്രികളിൽ നിന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. 'തീക്കൊള്ളിക്കൊണ്ട് തലചൊറിയരുത്' എന്നാണ് ഇവരോട് ഞങ്ങൾക്ക് പറയാനുള്ളത്. കോട്ടയം ഭാരത് ആശുപത്രിയിലും, തൃശൂർ അശ്വിനി ആശുപത്രിയിലുമുള്ള വിഷയത്തിൽ ലേബർ വകുപ്പിന്റെ അടിയന്തിര ഇടപെടൽ യുഎൻഎ ആവശ്യപ്പെടുന്നു.
സഹപ്രവർത്തകരേ,
കരുതലോടെയിരിക്കുക....
ഐക്യം തകർക്കാൻ മുതലാളിമാർ ഇറങ്ങിയിട്ടുണ്ട് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP