Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കനയിട്ട മൊഞ്ചത്തികൾ നടുറോഡിൽ തുള്ളുന്നതിനോട് യോജിപ്പില്ലെന്ന് ചിലർ; എന്തേ സഹോദരിമാർ നരകത്തിൽ പോകുന്നതിൽ മാത്രമേ വേവലാതിയുള്ളോ എന്നും എത്ര ഏട്ടന്മാരും അനിയന്മാരും കള്ളും കഞ്ചാവുമടിച്ച് ലക്കും ലഗാനുമില്ലാതെ നടക്കുന്നുവെന്നും ചോദിച്ച് മറുപക്ഷം; എയ്ഡ്‌സ് ബോധവൽക്കരണത്തിന് മലപ്പുറം ടൗണിൽ നടുറോഡിൽ തട്ടമിട്ട പെൺകുട്ടികൾ ജിമിക്കി കമ്മലിന് ചുവടുവച്ചത് ചർച്ചയാക്കി സോഷ്യൽ മീഡിയ

മക്കനയിട്ട മൊഞ്ചത്തികൾ നടുറോഡിൽ തുള്ളുന്നതിനോട് യോജിപ്പില്ലെന്ന് ചിലർ; എന്തേ സഹോദരിമാർ നരകത്തിൽ പോകുന്നതിൽ മാത്രമേ വേവലാതിയുള്ളോ എന്നും എത്ര ഏട്ടന്മാരും അനിയന്മാരും കള്ളും കഞ്ചാവുമടിച്ച് ലക്കും ലഗാനുമില്ലാതെ നടക്കുന്നുവെന്നും ചോദിച്ച് മറുപക്ഷം; എയ്ഡ്‌സ് ബോധവൽക്കരണത്തിന് മലപ്പുറം ടൗണിൽ നടുറോഡിൽ തട്ടമിട്ട പെൺകുട്ടികൾ ജിമിക്കി കമ്മലിന് ചുവടുവച്ചത് ചർച്ചയാക്കി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: അടുത്തിടെ ഹിറ്റായ പാട്ടാണ് ജിമിക്കി കമ്മൽ. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും ലോകത്തിന്റെ പലകോണിലും മലയാളികൾ അല്ലാത്തവർക്കു പോലും ഈ പാട്ട് ഹരമായി മാറി. വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ഷാൻ റഹ്മാൻ ഈണം നൽകിയ ജിമിക്കി കമ്മൽ പാട്ടിന് ചുവടുവച്ച് ആയിരങ്ങളാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. കന്യാസ്ത്രീ വേർഷനുൾപ്പെടെ ഇറങ്ങിയ പാട്ടിന് ഇപ്പോൾ മലപ്പുറം വേർഷനും ഇറങ്ങി.

തട്ടമിട്ട മൂന്നു പെൺകുട്ടികൾ മലപ്പുറം നഗരമധ്യത്തിൽ ജിമിക്കി കമ്മൽ പാട്ടിനൊത്ത് ചുവടുവച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മക്കനയിട്ട മൊഞ്ചത്തികൾ നടുറോഡിൽ തുള്ളുന്നതിനോട് യോജിപ്പില്ലെന്നും ഇവർ നരകത്തിൽ പോകുമെന്നും ഇസ്‌ളാം മതവിരുദ്ധമാണ് നൃത്തമെന്നും പറഞ്ഞ് ഒരു വിഭാഗം കടുത്ത എതിർപ്പുമായി എത്തിയതോടെ വിഷയം വലിയ വിവാദത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഡിസംബർ ഒന്നിനാണ് സംഭവം. ലോക എയ്ഡ്‌സ് ദിനാചരണം അന്നായിരുന്നു. എയ്ഡ്‌സ് എന്ന മാരക രോഗത്തിനെതിരെ ബോധവൽക്കരണ പരിപാടികൾ ലോകത്തെല്ലാം നടക്കുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് മലപ്പുറം ടൗണിൽ നടുറോഡിൽ ജിമിക്കി കമ്മിൽ നൃത്തവുമായി മൂന്ന് പെൺകുട്ടികൾ എത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽപ്രചരിച്ചതോടെ കഴിഞ്ഞ രണ്ടുദിവസമായി ഇതിനെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയ രണ്ടു ചേരിയായി. ഇസ്‌ളാം മതവിരുദ്ധമാണ് നൃത്തമെന്നും മുസ്‌ളീം പെൺകുട്ടികൾ ഇങ്ങനെ പൊതു സ്ഥലത്ത് നൃത്തം ചെയ്തത് ശരിയല്ലെന്നുമുള്ള വാദവുമായി ഒരുകൂട്ടർ എത്തി.

സുഡാപ്പികളുടെ ഉഡായിപ്പൊന്നും ഇവിടെ ചെലവാകില്ലെന്നും ജബ്ര, ലിബ്ര, ശിർക്ക് വിളികളൊന്നും ഇവിടെ ഏശില്ലെന്നും നല്ല മതബോധമുള്ള കുട്ടികൾ തന്നെയാണ് മലപ്പുറത്തേതെന്നും വ്യക്തമാക്കി പെൺകുട്ടികളെ അഭിനന്ദിച്ച് നിരവധി പേരും എത്തുന്നു. എന്നാൽ എയ്ഡ്‌സ് രോഗത്തിന് എതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിക്ക് എതിരെ എന്തിനാണ് ഇത്തരത്തിൽ പ്രചരണം നടത്തുന്നതെന്ന ചോദ്യമാണ് മറ്റൊരു വിഭാഗം ഉയർത്തുന്നത്. നഗരമധ്യത്തിൽ ഫ്‌ളാഷ് മോബ് നടത്തുന്നതിന്റെ ഭാഗമായാണ് നൃത്തം അരങ്ങേറിയത്.

അത്തിമുത്തുവിന്റെ ജിവൻ രക്ഷിക്കാൻ പണപ്പിരിവിനിറങ്ങുന്ന മുനവ്വറലി തങ്ങളുടെ നന്മയുടെതാണ് മലപ്പുറം. ചാമ്പലായ അയ്യപ്പൻ കോവിൽ പുനർ നിർമ്മിച്ചു നൽകിയ ആലിക്കുട്ടി ഡോക്ടറുടെ നന്മയുടെതാണ് മലപ്പുറം. എതിർപ്പുമായി എത്തുന്നവർ അതോർക്കണമെന്ന് പറഞ്ഞാണ് ചിലരുടെ പോസ്റ്റ്.

ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന ബോധവൽക്കരണത്തിന്റെ ഭാഗമാണ് ഈ ഫ്‌ലാഷ് മോബ്. ഇതിനെ നബിദിനവും സുനാമിയുമായി ചേർത്ത് കെട്ടി വിശദീകരിച്ച് വഷളാക്കുകയാണ് ചിലർ. വ്യക്തി സ്വാതന്ത്ര്യമെന്നത് ഹാദിയക്ക് മാത്രമല്ല ഇവർക്കും വകവെച്ച് കൊടുക്കാം. നടുറോഡിൽ നഗ്‌നരായി മലർന്നു കിടന്നല്ലല്ലോ കുട്ടികൾ മഹാവിപത്തിനെ തുരത്താൻ മുന്നറിയിപ്പ് നൽകിയത്. പ്രതിഷേധിക്കാൻ ചുംബന സമരക്കാരുടെ മാർഗവും രീതിയും സ്വീകരിച്ചിട്ടുമില്ല. - മറ്റൊരാൾ ഓർമിപ്പിക്കുന്നു. ഇത്തരത്തിൽ നിരവധി പേരാണ് മലപ്പുറത്തെ ജിമിക്കി കമ്മൽ നൃത്തത്തിനെ എതിർത്തും അനുകൂലിച്ചും രംഗത്തെത്തുന്നത്.

ഹാദിയക്ക് കിട്ടിയ സ്വാതന്ത്ര്യം മലപ്പുറത്ത് ഡാൻസ് ചെയ്ത പെൺകുട്ടികൾക്കും കിട്ടണമെന്ന് വാദിക്കുന്നവർ ഹാദിയക്ക് ഇപ്പോൾ കിട്ടിയ സ്വാതന്ത്ര്യം അത്രക്കങ്ങു പിടിക്കാത്തവരും ,ഒരു പക്ഷെ ആ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു ചെറുവിരൽ പോലും അനക്കാത്തവരുമാവാം, ഹാദിയ അനുഭവിച്ച തടവറയിലല്ല മലപ്പുറത്തെ ഈ പെൺകുട്ടികൾ ഡാൻസ് ചെയ്തത് ,മലപ്പുറത്തിന്റെ നെറുകയിലാണ് എന്നതുകൊണ്ട് തന്നെ ഹാദിയക്ക് ലഭിച്ച സ്വാതന്ത്ര്യത്തിനും ഇവർക്ക് മലപ്പുറത്ത് നൃത്തം ചെയ്യാൻ ലഭിച്ച സ്വാതന്ത്ര്യവും കൂട്ടി പറയേണ്ട കാര്യമില്ല- ഇത്തരത്തിൽ ചില വാദങ്ങളും ഉയരുന്നു.

ഈ വിഷയത്തിൽ ഉയർന്ന ചില അഭിപ്രായങ്ങൾ ചുവടെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP